T+ | Reset | T-

Testimonials

റിനയ്സന്‍സിന്‍റെ  പുസ്തകങ്ങൾ മറ്റു പുസ്തകങ്ങളിൽ നിന്നും തികച്ചും വ്യത്യസ്തമാണ്. ആ പുസ്തകങ്ങളിലെ ഓരോ വരികളും നമ്മെ അറിവിനപ്പുറ മുള്ള  അനുഭവങ്ങളിലേക്കെത്തിക്കുന്നു. പലപ്പോഴായി വായിക്കുകയും കേള്‍ക്കു കയും ചെയ്ത കാര്യങ്ങൾ തന്നെയാണ് അവയിലും ഉള്ളതെങ്കിലും അവ പ്രയോ ഗവത്കരിക്കാനുള്ള പ്രചോദനം നമ്മെ യഥാര്‍ഥ അനുഭവതലമായ ശാന്തിയി ലേക്കും സമാധാനത്തിലേക്കും എത്തിക്കുന്നു.

 

റിനയ്സന്‍സിന്‍റെ ഏതു  പുസ്തകവും വായിച്ചു കഴിഞ്ഞാൽ മാറ്റിവെക്കാൻ എനിക്ക് സാധിക്കാറില്ല. കാരണം   ഓരോ തവണ വായിക്കുമ്പോഴും പുസ്തക ത്തിന്‍റെ മൂല്യം വര്‍ദ്ധിക്കുന്നതായി  അനുഭവപ്പെടുന്നു. വീണ്ടും വീണ്ടും വായി ക്കുന്തോറും ഹൃദയത്തിന്‍റെ  ആഴങ്ങളിൽ വല്ലാത്ത അനുഭൂതികൾ നിറക്കുന്നു .

 

 ഒരു എമര്‍ജെന്‍സി കിറ്റ് ബാഗിൽ കൊണ്ട് നടക്കുന്നത് പോലെ എപ്പോഴും എന്‍റെ   ബാഗിൽ റിനയ്സന്‍സിന്‍റെ  ഏതെങ്കിലും ഒരു പുസ്തകം ഉണ്ടായി രിക്കും.  അതിലെ ഒരു പാരഗ്രാഫ് വായിക്കുമ്പോഴേക്കും യാത്രാക്ഷീണവും ജോലിത്തിരക്കിന്‍റെ സ്ട്രസ്സുമൊക്കെ അലിഞ്ഞില്ലാതാകും. ജീവിതത്തിലെ ഏതു സങ്കീര്‍ണ്ണതകൾക്കിടയിലും സമാധാനവും ശാന്തിയും അനുഭവിക്കാൻ കഴിയു മെന്ന് അനുഭവിപ്പിച്ച പുസ്തകങ്ങളാണ്. റിനയ്സന്‍സിന്‍റെ പുസ്തകങ്ങൾ. 

ബദറുന്നിസ്സ  കോഴിക്കോട്

ഫുഡ്‌ ഇന്‍സ്പെക്ടർ ( Retired )