കേരള സര്‍ക്കാർ ഹോമിയോപ്പതിവകുപ്പ്, മലപ്പുറം ജില്ല സ്ത്രീ ശാക്തീകരണ സംരംഭമായ ‘സീതാലയം’ യൂനിറ്റ് ചാര്‍ജുള്ള എനിക്കായിരുന്നു കഴിഞ്ഞ വര്‍ഷം ജില്ലാതല CME യില്‍ ക്ലാസ്സ് എടുക്കാനുണ്ടായിരുന്നത്. വിഷയം സ്വാഭാവികമായും ‘സ്ത്രീ സുരക്ഷ’ തന്നെ
വളരെ ഗൗരവമേറിയ വിഷയമാണെങ്കിലും സ്തീകളുടെ അരക്ഷിതാവസ്ഥ, സ്തീ സംരക്ഷണ നിയമങ്ങള്‍, സാമൂഹ്യക്ഷേമ വകുപ്പുമായി ബന്ധപെട്ട സേവന പ്രവര്ത്ത നങ്ങൾ തുടങ്ങിയ കാര്യങ്ങൾ പറഞ്ഞ് അവസാനം സ്ത്രീകളുമായി ബന്ധപ്പെട്ട കേസുകൾ ചര്‍ച്ച ചെയ്തു സമയം ഒപ്പിക്കുകയായിരുന്നു പതിവ്. അപ്പോൾ ഇതെല്ലാം സ്തീകൾ മാത്രം അറിയേണ്ട വിഷയമാണ്, പുരുഷന്മാര്ക്ക് ഇതിലൊന്നും പ്രത്യേക റോൾ ഇല്ലല്ലോ, ഇത് ഞങ്ങൾ കേള്‍ക്കേണ്ട ആവശ്യമില്ല എന്ന സമീപന ത്തിലാണ് പുരുഷ ഡോക്ടര്‍മാർ ഇരിക്കാറുള്ളത്.
പതിവിലും വിപരീതമായി അന്നത്തെ ക്ലാസ് എടുക്കുന്നതിന് മുമ്പ് അഡ്വ :മുഈനുദ്ദീൻ സാറിന്റെ സ്ത്രീ സുരക്ഷ സമാധാനത്തിലേക്കുള്ള സാധ്യതകൾ എന്ന പുസ്തകം വായിച്ചാണ് ഞാൻ ക്ലാസിനു തയ്യാറെടുത്തത്.
ക്ലാസ്സ് കഴിഞ്ഞപ്പോൾ സ്ത്രീ സുരക്ഷ വെറുതെ പറയാനും പ്രസംഗിക്കാനും ഉള്ള ഒന്നല്ല എന്നതും വളരെ ആഴവും പരപ്പും ഉള്ളതാണെന്നും പുരുഷന് സുരക്ഷി തത്വബോധം നല്കുന്ന ഏറ്റവും പ്രധാനപ്പെട്ട വിഷയം സ്ത്രീ സുരക്ഷയാണ് എന്ന തുമായ അഭിപ്രായങ്ങള്‍ സ്ത്രീ പുരുഷ ഭേദമന്യേ സദസിൽ നിന്നും ഉയര്‍ന്നു വന്നു.
അങ്ങനെ ഇത് വ്യക്തിയുടെയും,കുടുംബത്തിന്റെയും,രാഷ്ട്രത്തിന്റെയും ലോകത്തി ന്റെ തന്നെ സുരക്ഷയാണെന്നും സ്ത്രീക്കും പുരുഷനും ഒരേപോലെ തന്നെ ശാന്തിയും സമാധാനവും സുരക്ഷിതത്വബോധവും നല്‍കേണ്ടത് സ്ത്രീ സുരക്ഷയിലൂടെയാണെന്നും ഹൃദയത്തിന്റെ ഭാഷയിൽ പകര്‍ന്നു നല്കാൻ ഈ പുസ്തകം ഉപകാരപ്രദമായി
ഓരോ വ്യക്തിയുടെയും മാനസികാവസ്ഥ ആന്തരിക ശുദ്ധീകരണത്തിലൂടെയും അതുവഴി ദൈവികവബോധത്തിലൂടെയും അത് വഴി സംസ്കരിക്കുകയും പിന്നീടും സ്ത്രീ പീഡനം നടക്കുന്നുവെങ്കില്‍ രക്ഷയുടെ ഭാഗമായ ശിക്ഷ നടപ്പാക്കുന്നതിന്റെ പ്രായോഗികതയെകുറിച്ചും ഈ പുസ്തകം ലളിതമായി പറഞ്ഞു തരുന്നു.
ദര്‍ശനത്തിലൂടെ പുരുഷനിൽ ഉല്പാദിപ്പിക്കുന്ന ടെസ്റ്റാസ്റ്റെറോണിനെസരസമായും lawof Attraction ഉദാഹരണ സഹിതം വിശദീകരിക്കുകയും ചെയ്ത് സ്ത്രീക്ക് ഭയം എന്ന നെഗറ്റീവിന് പകരം ജാഗ്രത എന്ന പോസിറ്റീവ് ഉണ്ടായിത്തീരുന്നതിന് വേണ്ട നിര്‍ദ്ദേശങ്ങളും പുരുഷ ബലഹീനതകൾ സ്രഷ്ട്ടാവിന്റെ അപാരമായ അനുഗ്രഹമാ കുന്നതിന്റെ ശാസ്ത്രീയതയും ആഴത്തിൽ പ്രതിപാദിക്കുന്ന ഈ ഗ്രന്ഥത്തെക്കുറിച്ച് എഴുതിയാല്‍ തീരാത്ത കാര്യങ്ങൾ ബാക്കിയാണ്. ഗ്രന്ഥകര്‍ത്താവിനോടുള്ള നന്ദിയും കൃതജ്ഞതയും രേഖപ്പെടുത്തുന്നു.