T+ | Reset | T-

Testimonials

بسم الله والصلاة والسلام على رسول الله

 അനേകം വ്യക്തികളുടെ ഹൃദയങ്ങളിൽ സമാദാനത്തിന്‍റെയും ശാന്തിയുടെയും  പൂങ്കാവനം  സൃഷ്ട്ടിച്ച ലളിതവും സുന്ദരവുമായ മൊഴി മുത്തുകളാണ്     റിനയ്സെന്‍സ് ബുക്സ് പ്രസിദ്ധീകരിച്ചു കൊണ്ടിരിക്കുന്ന അഡ്വ :മുഈനുദ്ദീൻ സാഹിബിന്‍റെ പുസ്തകങ്ങള്‍   അത്യാധുനിക മന:ശാസ്ത്ര ടെക്നിക്കുകളിലൂടെ കോര്‍ത്തിണക്കപ്പെട്ട പുസ്തകങ്ങളിലെ സുന്ദരമായ ഉപമകളും ഉപദേശങ്ങളും ഹൃദയത്തിന്‍റെ ഉള്ളറകളിൽ പതിയുന്ന അമൂല്യ രത്നങ്ങളാണെന്ന സത്യം വായനക്കാർ ഇതിനകം സാക്ഷ്യപ്പെടുത്തിയതാണ്

 അദ്ദേഹത്തിന്‍റെ കൃതികളിൽ എന്നെ ഏറെ ആകര്‍ഷിക്കുകയും ചിന്തിപ്പി ക്കുകയും ചെയ്ത രണ്ട് പുസ്തകങ്ങളാണ്      ‘ഒരു മാറ്റത്തിന്‍റെ കഥയും’    ‘ദുഖങ്ങളില്ലാത്ത ജീവിതവും’ പരീക്ഷണങ്ങളില്‍ നിരാശപ്പെട്ട് ജീവിതംതന്നെ നശിപ്പിച്ചു കൊണ്ടിരിക്കുന്നവര്‍ക്ക് അതേ പരീക്ഷണം തന്നെ വിജയകരവും സമാധാനപരവുമാക്കി സംതൃപ്തമായ ജീവിതതിലീക്കുള്ള വഴി തുറന്ന് തരികയാണ് ദുഖങ്ങളില്ലാത്ത ജീവിതം. ഖദ്റിൽ  ഒരാൾ വിശ്വസിച്ച് കഴി    ഞ്ഞാൽ അയാള്‍ക്ക്‌ ടെന്‍ഷനും നിരാശയുമില്ല   എന്ന് മാത്രമല്ല അവരാണ്    ഭൗതിക ലോകത്ത് സ്വര്‍ഗം സൃഷ്ട്ടിക്കുന്നവർ എന്ന യാഥാര്‍ഥ്യം ഏതൊരു  സാധാരണക്കാരന് പോലും മനസിലാക്കുവാൻ കഴിയുന്ന ലളിതമായ  ശൈലിയിലൂടെയാണ്  ഗ്രന്ഥകര്‍ത്താവ്‌  വിവരിക്കുന്നത്.

 ദു:ഖവും  ഭയവും നിരാശയും പിരിമുറുക്കവും അലട്ടികൊണ്ടിരിക്കുന്ന ഭൗതിക ജീവിതത്തെ ശാന്തിയിലേക്കും സമാധാനത്തിലേക്കും പരിവര്‍ത്തിപ്പിച്ച്  ഒരു പുതിയ  മനുഷ്യനിലേക്കുള്ള    ഉയർത്തെഴുനേല്‍പ്പ്  സാധ്യമാക്കുകയാണ്      “ഒരു മാറ്റത്തിന്‍റെ കഥ”  സ്രഷ്ട്ടാവിലേക്കുള്ള  രാജപാഥ ഒരുക്കി തരുന്ന ഈ പുസ്തകം സത്യാന്വേഷികള്‍ക്ക്  ഒരു അമൂല്യ നിധിയാണ്‌ .

 

    എന്നുമെന്നും അവശേഷിക്കുന്ന  സൽകര്‍മ്മമായി  കാരുണ്യവാനായ നാഥൻ ഇതിനെ നിലനിര്‍ത്തുമാറാകട്ടെ

 

آمين

 

 

 

 

 അത്തീഖ്  റഹ്മാൻ

ഖത്തീബ് ഹസനത്തുൽ ജാരിയ മസ്ജിദ് കാസര്‍ഗോഡ്‌

 ഡയറക്ടര്‍ ഇമാം ചാരിറ്റബിൾ ട്രസ്റ്റ്‌ മോഗന