Author - അഡ്വ: മുഈനുദ്ദീന്
Product Code: | |
Availability: | In Stock |
പുസ്തകത്തെക്കുറിച്ച്
അത്യത്ഭുതകരവും അതിവിസ്മയകരവും ഒപ്പം അങ്ങേറ്റം ലളിതവുമാണ് അറബി ഭാഷ. അറബി ഭാഷയുടെ ചില രഹസ്യകോഡുകള്‍ നിങ്ങള്‍ മനസ്സിലാക്കിയാല്‍ അറബി ഭാഷയില്‍ നിങ്ങള്‍ അഗ്രഗണ്യനായി കഴിഞ്ഞു. ആ രഹസ്യകോഡുകളെ ആധുനിക മന:ശാസ്ത്രത്തിന്റെ ഏറ്റവും പുതിയ പതിപ്പായ NLP അഥവാ ന്യൂറോ ലിംഗ്വിസ്റ്റിക് പ്രോഗ്രാമിന്റെ ആശയ വിനിമയ ടെക്നിക്കുകളുടെ അടിസ്ഥാനത്തില്‍ നിങ്ങള്‍ പറഞ്ഞു തരികയാണ് ഈ പുസ്തകം. ലോക ചരിത്രത്തില്‍ ആദ്യമായി നടന്ന ഈ സംയോജനം (അറബി ഭാഷയും ആധുനിക മന:ശാസ്ത്ര ടെക്നിക്കുകളും) നിങ്ങളെ ഒന്നാം തരം ഭാഷാ നിപുണനാക്കുക തന്നെ ചെയ്യും.
വായനക്ക് മുന്‍പ്
അത്യത്ഭുതകരവും അതിലളിതവുമായ അറബി ഭാഷ പഠിക്കാനുള്ള ഈ പുസ്തകം പഠിച്ചുതുടങ്ങുമ്പോള്‍ ചില കാര്യങ്ങള്‍ നിങ്ങള്‍ ശ്രദ്ധിക്കേണ്ടതുണ്ട്. എളുപ്പ ഭാഷയായ അറബി നിങ്ങള്‍ക്ക് കൂടുതല്‍ എളുപ്പത്തില്‍ മനസ്സിലാക്കിയെടുക്കുന്നതിന്ന് വേണ്ടി ഈ പുസ്തകത്തില്‍ ഞാന്‍ ഉള്‍പ്പെടുത്തിയിട്ടുള്ള പല ടെക്നിക്കുകളും നിങ്ങളുടെ മസ്തിഷ്കത്തിന്റെയും മനസ്സിന്റെയും പ്രത്യേകതകളെ അടിസ്ഥാനപ്പെടുത്തിയിട്ടുള്ളതാണ്. അവയില്‍ ചിലത് പുസ്തകം വായിക്കാനാരംഭിക്കുന്നതിനു മുമ്പ് നിങ്ങള്‍ അറിയേണ്ടതുണ്ട്.
1. ഉള്‍പ്പെടുത്തല്‍ (Involvement)
ആദ്യമായി താഴെകാണുന്ന വാചകം കാണുക:
Tell me I may forget.
Show me I may remember.
Involve me I will understand.
മുകളിലത്തെ വാചകത്തിന്റെ അര്‍ഥം വലിയ ഒരു മനഃശാസ്ത്ര യാഥാര്‍ഥ്യത്തിലേക്കാണ് നമ്മെ നയിക്കുന്നത്. എങ്കില്‍ അതിന്റെ അര്‍ഥം നോക്കുക.
എനിക്ക് പറഞ്ഞ് തരൂ, ഞാന്‍ മറന്നേക്കാം.
എനിക്ക് കാണിച്ചു തരൂ, ഞാന്‍ ഓര്‍മിച്ചേക്കാം.
എന്നെ ഉള്‍പ്പെടുത്തൂ, ഞാന്‍ ഗ്രഹിക്കും. (മനസ്സിലാക്കും)
ഇപ്പോഴും ഞാനെന്താണ് ഉദ്ദ്യേശിച്ചതെന്ന് നിങ്ങള്‍ക്ക് മനസ്സിലായിട്ടില്ല, അല്ലേ? ഒരു കാര്യം ഒരാള്‍ക്ക് എങ്ങനെയാണ് ആഴത്തിലും എളുപ്പത്തിലും മനസ്സിലാവുക എന്നതാണ് ഇത് സൂചിപ്പിക്കുന്നത്. പറഞ്ഞുകൊടുത്ത കാര്യങ്ങള്‍, മറന്നുപോയേക്കാം. കാണിച്ചുകൊടുത്ത കാര്യങ്ങള്‍ ഓര്‍മിച്ചേക്കാം. എന്നാല്‍ അയാളെയും കൂടി ഉള്‍പ്പെടുത്തി ചെയ്ത കാര്യങ്ങള്‍ കൃത്യമായും ബോധ്യപ്പെടുന്നു.
അപ്പോള്‍, ഏറ്റവും എളുപ്പത്തില്‍ ഒരു കാര്യം ബോധ്യപ്പെടാനുള്ള ഏറ്റവും നല്ല മാര്‍ഗം ആ വ്യക്തിയെ കൂടി അക്കാര്യത്തില്‍ ഉള്‍പ്പെടുത്തുക എന്നതാണ്. ഈ മനഃശാസ്ത്ര യാഥാര്‍ഥ്യം ഈ പുസ്തകത്തിന്റെ പലയിടത്തുമായി ഞാന്‍ ഉപയോഗിച്ചിട്ടുണ്ട്. മറ്റൊരു ഭാഷയില്‍ പറഞ്ഞാല്‍, നിങ്ങളെക്കൂടി ഉള്‍പ്പെടുത്തിക്കൊണ്ടാണ് ഈ പുസ്തകം മുന്നോട്ട് പോകുന്നത്. അതിന്റെ ഭാഗമായി ഈ പുസ്തകത്തില്‍ പലയിടങ്ങളിലായി നിങ്ങള്‍ക്ക് പൂരിപ്പിക്കാനുള്ള ലൈനുകള്‍ കാണാം. സമ്പൂര്‍ണ്ണ സമര്‍പ്പണത്തോടെ വളരെ ലളിതമായ ഫോര്‍മുലകളും മറ്റും തന്നിരിക്കുന്ന സ്ഥലത്ത് പെന്‍സില്‍ കൊണ്ടോ പേനകൊണ്ടോ പൂരിപ്പിച്ചുകൊണ്ടുമാത്രം മുന്നോട്ടു പോവുക. ഈ പ്രത്യേക ഫോര്‍മുലയുടെ അത്ഭുതസിദ്ധി നിങ്ങള്‍ക്ക് പെട്ടെന്നുതന്നെ ബോധ്യപ്പെടുന്നതാണ്.
2. ആവര്‍ത്തനം (Repetition)
“ആവര്‍ത്തനം വൈദഗ്ദ്യത്തിന്റെ മാതാവാണ്”
“Repetition is the mother of Mastery”
മുമ്പ് എപ്പോഴെങ്കിലും ഈ വചനം നിങ്ങള്‍ കേട്ടിട്ടുണ്ടോ? ഇല്ലെങ്കിലും ഉണ്ടെങ്കിലും ഇപ്പോള്‍ നിങ്ങളിത് അനുഭവിക്കുവാന്‍ പോവുകയാണ്. ആ അനുഭവത്തിന്റെ ഫലങ്ങള്‍ നിങ്ങള്‍ രുചിക്കുവാന്‍ പോവുകയാണ്.
ഒരേ ട്രാക്കിലൂടെ ഓടുന്ന ട്രെയിനിനെ നിങ്ങള്‍ ശ്രദ്ധിച്ചിട്ടില്ലേ? അതേ പ്രകാരമാണ് ഈ പുസ്തകവും ഓടുന്നത്. വളവു തിരിവുകളില്ലാത്ത, ചുരങ്ങളോ ഹെയര്‍പിന്‍ വളവുകളോ ഒന്നുമില്ലാത്ത ഹൈവേയിലൂടെ യാത്രചെയ്യുന്ന പ്രതീതി. അതായത്, ഒന്നാമത്തെ അദ്ധ്യായത്തിലും സെക്ഷനിലും കാണുന്ന രംഗമാലോചിച്ചു നോക്കൂ. ട്രാക്ക് മാറുന്നില്ല എന്നാല്‍ വിവിധ ട്രൈനുകള്‍ അതുവഴി കടന്നുപോകുമെന്ന് ചുരുക്കം. വിവിധയിനം കാര്‍മേഘങ്ങള്‍ കടന്നുപോകുമ്പോഴും മാറ്റമില്ലാതെ നില്ക്കുന്ന ആകാശത്തിന്റെ അവസ്ഥയൊന്ന് മനസ്സില്‍ കണ്ടു നോക്കൂ.
ഇതാണ്, ഈ ആവര്‍ത്തന ടെക്നിക്കാണ്, ഈ പുസ്തകത്തിന്റെ മറ്റൊരു അത്ഭുതസിദ്ധി. അതിനാല്‍ കാര്യങ്ങള്‍ നിങ്ങള്‍ക്ക് എളുപ്പത്തില്‍, ആവര്‍ത്തനത്തിലൂടെ ബൈഹാര്ട്ടാകുന്നു. നിങ്ങള്‍ അതു ശ്രദ്ധിച്ചിട്ടില്ലേ? പരിശുദ്ധ ഖുര്‍ആനില്‍ ഒരു കാര്യം എത്ര തവണയാണ് ലോകങ്ങളുടെ സ്രഷ്ടാവായ നാഥന് ആവര്‍ത്തിക്കുന്നത്! മൂസ നബി (അ) യുടെ ചരിത്രം എത്ര തവണയാണ് അല്ലാഹു ആവര്‍ത്തിച്ചാവര്‍ത്തിച്ചു പറയുന്നത്! ആദം നബി (അ) യുടെ ചരിത്രമടക്കം പലതും അല്ലാഹു ഖുര്‍ആനില്‍ ആവര്‍ത്തിച്ചാവര്‍ത്തിച്ചു പറയുന്നു! എന്തിനാണ് അല്ലാഹു ഇങ്ങനെ ആവര്‍ത്തിച്ചാവര്‍ത്തിച്ചു പറയുന്നത് എന്ന് നിങ്ങള്‍ എപ്പോഴെങ്കിലും ചിന്തിച്ചിട്ടുണ്ടോ?
എങ്കില്‍ അറിയുക. ആവര്‍ത്തനം ഒരു മഹാ രാസ ഔഷധമാണ്. അതൊരു അത്ഭുത പ്രതിഭാസം തന്നെയാണ്, ആവര്‍ത്തനത്തെ കുറിച്ച് അല്ലാഹു പറയുന്നത് നിങ്ങള്‍ നോക്കൂ:
“അല്ലാഹുവാണ് ഏറ്റവും ഉത്തമമായ വര്‍ത്തമാനം അവതരിപ്പിച്ചിരിക്കുന്നത്. അഥവാ വചനങ്ങള്‍ക്ക് പരസ്പരം സാമ്യമുള്ളതും ആവര്‍ത്തിക്കപ്പെടുന്ന വചനങ്ങളുള്ളതുമായ ഒരു ഗ്രന്ഥം...” (39:23)
സൃഷ്ടികര്‍ത്താവ് ഉപയോഗിച്ച ആ അത്ഭുതസിദ്ധി ഈ പുസ്തകത്തിലും ഞാന്‍ പ്രയോഗിച്ചിട്ടുണ്ട്. ഈ അത്ഭുത മാമാങ്കത്തിലേക്ക് ഹാര്‍ദ്ദവപൂര്‍വ്വം ഞാന്‍ നിങ്ങളെ ക്ഷണിക്കുന്നു.
3. ഉപമകളും കഥകളും (Parables & stories)
ഉപമകളും കഥകളുമാണ് ഈ പുസ്തകത്തിന്റെ നിരവധി പ്രത്യേകതകളില്‍ മറ്റൊന്ന്. ഉപമകളുടെയും കഥകളുടെയും പ്രത്യേകത അവ നേര്‍ക്കുനേരെ നമ്മുടെ ഹൃദയത്തിലേക്ക് പ്രവേശിക്കും എന്നതാണ്. അവ ഹൃദയത്തിലേക്ക് പ്രവേശിക്കുന്നതോടെ സകല അത്ഭുതസിദ്ധികളുടെയും കേന്ദ്രമായ, ബുദ്ധിശക്തിയുടെയും ഓര്‍മ്മ ശക്തിയുടെ യഥാര്‍ഥ ഉറവിടമായ നമ്മുടെ ഹൃദയം തുറക്കുന്നു. അതോടെ നമ്മുടെ ബുദ്ധിശക്തി ശതകോടിക്കണക്കിന് മടങ്ങ് വര്‍ധിക്കുന്നു. ശേഷം എത്ര വലിയ കാര്യവും എളുപ്പം നിങ്ങള്‍ക്ക് ഗ്രഹിക്കുവാനും മനസ്സിലാക്കുവാനും ഓര്മ്മിച്ചുവെക്കുവാനും സാധിക്കുന്നു. നിരവധി ഉപമകള്‍ പറയുന്ന ഖുര്‍ആന്‍ ഉപമകളെ കുറിച്ച് പറയുന്നത് നിങ്ങള്‍ നോക്കൂ...
“തീര്‍ച്ചയായും ഈ ഖുര്‍ആനില്‍ ജനങ്ങള്‍ക്ക് വേണ്ടി നാം എല്ലാവിധത്തിലുമുള്ള ഉപമകള്‍ വിവരിച്ചിട്ടുണ്ട്; അവര്‍ ആലോചിച്ചു മനസ്സിലാക്കുവാന്‍ വേണ്ടി.”(39:27)
“...ആ ഉദാഹരണങ്ങള്‍ നാം ജനങ്ങള്‍ക്ക് വേണ്ടി വിവരിക്കുന്നു. അവര്‍ ചിന്തിക്കുവാന്‍ വേണ്ടി.” (59:21)
“തീര്‍ച്ചയായും ജനങ്ങള്‍ക്കുവേണ്ടി എല്ലാവിധ ഉപമകളും ഈ ഖുര്‍ആനില്‍ നാം വിവിധ തരത്തില്‍ വിവരിച്ചിരിക്കുന്നു. എന്നാല്‍ മനുഷ്യന് അത്യധികം തര്‍ക്കസ്വഭാവമുള്ളവനത്രെ.” (18:54)
ഇനിയുമുണ്ട് വേറെയും വചനങ്ങള്‍... അപ്പോള്‍ യഥാര്‍ഥ ചിന്ത ഉണ്ടാകാന്‍ ഉപമകള്‍ ആവശ്യമാണ്...
ഇനി കഥകളെ കുറിച്ച് ഖുര്‍ആന്‍ പറയുന്നത് നോക്കൂ...
“...അതിനാല്‍ (അവര്‍ക്ക്) ഈ കഥ വിവരിച്ചു കൊടുക്കൂ. അവര്‍ ചിന്തിച്ചെന്ന് വരാം.” (7:176)
കണ്ടില്ലേ നിരവധി ഉപമാ കഥകള്‍ ആവര്‍ത്തിച്ചാവര്‍ത്തിച്ച് പറയുന്ന ഖുര്‍ആന്‍ പറഞ്ഞതെന്താണ്....? കഥ വിവരിക്കാന്‍.... എങ്കില്‍ ചിന്ത ഉണരും എന്ന്.
NLP എന്ന ശാസ്ത്രശാഖയില്‍ NLP and Parables, NLP and Stories എന്നത് വ്യത്യസ്ത പഠന വിഷയങ്ങളാണ്. നിരവധി ഗവേഷണ പഠനങ്ങള്‍ ഈ വിഷയത്തില്‍ പുറത്ത് വന്നുകഴിഞ്ഞു. കഥകളും ഉപമകളും കേള്‍ക്കുമ്പോഴുണ്ടാകുന്ന നമ്മുടെ മസ്തിഷ്ക്കത്തിനകത്തെ ന്യൂറോ മാറ്റങ്ങള്‍ മുതല്‍ ശരീരത്തിനകത്തെ പോസിറ്റീവായ രാസമാറ്റങ്ങളും ഹോര്‍മോണ്‍ മാറ്റങ്ങളുമൊക്കെ ഇന്ന് ശാസ്ത്രം സ്ഥിരീകരിച്ചു കഴിഞ്ഞു.
എങ്കില്‍ നിങ്ങള്‍ക്കിതാ ലഭ്യമായിരിക്കുന്നു... ഇത്തരത്തിലുള്ള നിരവധി അത്ഭുത സിദ്ധികള്‍ നിറഞ്ഞ അത്യപൂര്‍വ്വ അറബി ഭാഷ പഠന പുസ്തകം. നിങ്ങള്‍ വെറുതെ ഇത് വായിച്ചുതുടങ്ങിയാല് മതി. പിന്നീട് പുസ്തകം നിങ്ങളെ പഠിപ്പിച്ചുകൊള്ളും... നിങ്ങള്‍ പഠിക്കണമെന്നില്ല. നിങ്ങളെ ഈ പുസ്തകം പഠിപ്പിച്ചുകൊള്ളുമെന്ന അത്ഭുത പ്രതിഭാസം നടക്കുക തന്നെ ചെയ്യും....
4. സൂത്രവാക്യം (Formula)
സൂത്രവാക്യം എന്നു കേള്‍ക്കുമ്പോള്‍ തന്നെ അത് എന്താണെന്ന് നിങ്ങള്‍ക്ക് മനസ്സിലായില്ലേ? പക്ഷേ, ഈ പുസ്തകത്തിലെ സൂത്രവാക്യത്തിന് നിരവധി പ്രത്യേകതകളുണ്ട്. ഒന്നാമതായി, അവ വളരെ ലളിതമാണ് എന്നതാണ്. നിലവിലുള്ള നിങ്ങളുടെ വിദ്യാഭ്യാസ യോഗ്യതയും ബുദ്ധിനിലവാരവും എന്തു തന്നെ ആയിരുന്നാലും ശരി നിങ്ങള്‍ക്കിത് എളുപ്പത്തില്‍ പിന്തുടരാന് സാധിക്കും.
ഈ ഫോര്‍മുല ഉപയോഗിച്ച് പലര്‍ക്കും ഞാന്‍ അറബി ഭാഷ പഠിപ്പിച്ചു കൊടുത്തിട്ടുണ്ട്. അവരില്‍ സാധാരണക്കാരും അറബിക് കോളജ് വിദ്യാര്‍ഥികളും വരെ ഉള്‍പ്പെടുകയും ചെയ്യുന്നു. പലര്‍ക്കും എളുപ്പത്തില്‍ ഈ ഫോര്‍മുല വഴി അറബി ഭാഷ പഠിക്കാന്‍ കഴിഞ്ഞുവെന്ന് സാക്ഷ്യപ്പെടുത്തിയതില്‍ നിന്നും നിങ്ങള്‍ക്കും ഈ ഫോര്‍മുല വഴി എളുപ്പത്തില്‍ അറബി ഭാഷ സ്വായത്തമാക്കാന്‍ കഴിയുമെന്ന് എനിക്ക് ഉറപ്പിച്ചു പറയുവാന്‍ സാധിക്കും. കാരണം, ഇത് എന്റെ അനുഭവമാണ്. നീണ്ട വര്‍ഷത്തെ അനുഭവങ്ങളില്‍ നിന്നുള്ള ചില ഏടുകള്‍ മാത്രമാണ് ഞാന്‍ നിങ്ങളുടെ മുമ്പില്‍ തുറന്നു വെക്കുന്നത്.
ആധുനിക മനഃശാസ്ത്രത്തിന്റെ എല്ലാവിധ പഠനങ്ങളെയും വിലയിരുത്തിയുണ്ടാക്കിയതാണ് ഈ ഫോര്‍മുല എന്നതുകൊണ്ടാണ് എല്ലാവര്ക്കും ഒരുപോലെ ഫലിക്കുന്നത്. അതിനാല്‍ തയ്യാറാവുക. അമൂല്യമായ ഈ ഗ്രന്ഥത്തെ നിങ്ങള്‍ ഉപയോഗപ്പെടുത്തുക; നിങ്ങളുടെ ഇഹപര ജീവിത വിജയത്തിനായി.
സെക്ഷന്‍ 1
ഭൂതകാല ക്രിയകള്‍
1. കന്തൂറയണിഞ്ഞ അറബിക്കുട്ടികള്‍
ഭൂതകാല ക്രിയ
2. അറബി പെണ്‍കുട്ടികളും എഴുതിത്തുടങ്ങി
3. ആ മക്കളെയും കൂടി പരിചയപ്പെടുക
4. അറബി കുട്ടികളുടെ പരേഡ് കാണുക
5. ആ വാതില്‍ തുറന്നു കിടക്കുകയാണ്
6. അറബി ഭാഷയുടെ പ്ലാന്‍ നോക്കൂ...
7. അറബി ഭാഷ; അതെത്ര എളുപ്പം!!
നിഷേധക ക്രിയ
8. നിങ്ങള്‍ക്കത് മനസ്സിലായോ?
യെസ് ഓര് നൊ ക്വസ്റ്റ്യന്‍സ്
9. അറബി ഭാഷ; അത് എത്ര എളുപ്പമാണെന്ന് മനസ്സിലായില്ലേ?
യെസ് ഓര് നൊ ക്വസ്റ്റ്യന്‍സിന്റെ നിഷേധക രൂപം
10. നിങ്ങള്‍ ഇന്ന് എന്തു പഠിച്ചു?
ഡബ്ല്യു എച്ച് ക്വസ്റ്റ്യന്‍സ്
11. എന്തിനാണ് നിങ്ങള്‍ കത്തെഴുതിയത്?
ഡബ്ല്യു എച്ച് ക്വസ്റ്റ്യന്‍സ് - തുടര്‍ച്ച
12. എന്തിനാ നിങ്ങള്‍ പഠിച്ചത്?
വീണ്ടും തുടര്‍ച്ച - ഡബ്ല്യു എച്ച് ക്വസ്റ്റ്യന്‍സ്
13. ഫോര്‍മുലയിലേക്ക് ഫോക്കസ് ചെയ്യുക
സെക്ഷന്‍ 2
മുളാരിയായ ക്രിയകള്‍
1. മുളാരിയിലേക്കുള്ള കാല്‍വെപ്പ്
2. മുളാരി നിഷേധിക്കുന്നു
3. നിങ്ങള്‍ അറബി പഠിക്കുന്നുണ്ടോ?
യെസ് ഓര് നൊ ക്വസ്റ്റ്യന്‍സ്
4. ആനക്കാര്യം അറിയാന്‍ ആഗ്രമുണ്ടോ നിങ്ങള്‍ക്ക്?
ഡബ്ല്യു എച്ച് ക്വസ്റ്റ്യന്‍സ്
5. നിങ്ങള്‍ മാഗസിന് വായിക്കാറുണ്ടോ?
ഫോര്‍മുല
6. അറബി ഭാഷയിലെ അഞ്ച് മാസ്റ്റര്‍ പ്ലാനുകള്‍
7. ഉയരങ്ങളിലേക്ക് പറന്നുയരാന്‍...
ഫോര്‍മുലയും കുറെ ഉദാഹരണങ്ങളും
8. വക്കീല്‍ നീതി കാണിച്ചു
വീണ്ടും കുറെ ഉദാഹരണങ്ങള്‍
9. ലോകം നിങ്ങളിലൂടെ അറിയട്ടെ; അറബി ഭാഷ എത്ര എളുപ്പമാണെന്ന്
ആഴത്തില്‍ അറബിഭാഷ പഠിക്കാന്‍ വീണ്ടും ഉദാഹരണങ്ങള്‍
10. കൂടുതല്‍ ഉദാഹരണങ്ങള്‍ പഠിക്കുക
11. കൊക്കിന്റെ വലിപ്പം കൂട്ടുക
മറ്റൊരു വസ്നിന്റെ ഉദാഹരണം
സെക്ഷന്‍ 3
മുഅ്തല്ല് ഗോത്രക്കാര്‍
1. മുഅ്തല്ല് ഗോത്രക്കാരെ പരിചയപ്പെടുക
2. മുഅ്തല്ലിന്റെ ഉദാഹരണങ്ങള്‍
3. അജ്വഫെന്ന അറബിയെ പരിചയപ്പെടുക
4. അജ്വഫിന്റെ മുളാരി നിങ്ങളെ കാത്തിരിക്കുകയാണ്
5. അജ്വഫിന്റെ ഉദാഹരണങ്ങള്‍ ചെയ്തു പഠിക്കാം...
6. അജ്വഫിനെ കുറിച്ച് അല്പം ചിറ്റ്-ചാറ്റ്
7. നാഖിസിനെ അറിയുമോ, നിങ്ങള്‍ക്ക്?
8. ലഫീഫ് മഖ്റൂന് എന്ന അറബി നിങ്ങളെ കാത്തിരിക്കുന്നു
9. ലഫീഫ് മഫ്റൂഖിനെയും കൂടി പരിചയപ്പെടുക
10. എല്ലാ ഫിഅ്ലുകളെയും നമുക്ക് ഒരുമിച്ചൊന്ന് കാണാം...
11. മുളാഅഫാണ് നിങ്ങളെ കാത്തിരിക്കുന്ന അടുത്ത അറബി
സെക്ഷന്‍ 4
സുലാസീ മസീദ് ഫീഹി
1. 'സുലാസീ മസീദ് ഫീഹി'യെ നിങ്ങള്‍ക്ക് അറിയുമോ?
2. ചില ഉദാഹരണങ്ങള്‍ നിങ്ങള്‍ ചെയ്യുക
3. പുതിയ മുഅ്തല്ല്’ഗോത്രക്കാര്‍
4. 'ഫാഅല' വസ്നിനെ അറിയുമോ, നിങ്ങള്‍ക്ക്?
5. 'ഫാഅല'യ്ക്കുമുണ്ട് മുഅ്തല്ലുകള്
6. 'അഫ്അല' വസ്നും നിത്യപ്രയോഗത്തിലുള്ളത് തന്നെയാണ്
7. വീണ്ടും മുഅ്തല്ലുകളുടെ പ്രളയം...
8. ഓര്‍ക്കുക, ഈ വസ്നിനെ; വളരെ നന്നായി
9. മുഅ്തല്ലും മുളാഅഫും പിന്നെ മഹ്മൂസും
10. 'തഫാഅല' എന്ന വസ്നിനെ പരിചയപ്പെടൂ...
11. തഫാഅലയുടെ മുഅ്തല്ലുകള്; ഒപ്പം മഹ്മൂസുകളും
12. 'ഇന്ഫഅല' എന്ന അത്ഭുത വസ്നിനെ പരിചയപ്പെടൂ...
13. 'ഇന്ഫഅല'യുടെ മുഅ്തല്ലും മഹ്മൂസും പിന്നെ മുളാഅഫും
14. 'ഇഫ്തഅല' വസ്ന് നന്നായി പ്രയോഗത്തിലുള്ളതാണ്
15. 'ഇഫ്തഅലയുടെ മുഅ്തല്ലുകള് നിങ്ങള്‍ക്ക് വളരെ ഈസിയാണ്
16. 'ഇസ്തഫ്അല' വസ്നും എത്ര എളുപ്പമാണ് പഠിക്കാന്‍
17. 'ഇസ്തഫ്അല'യ്ക്കും മുഅ്തല്ലുകളുണ്ട്
സെക്ഷന്‍ 5
മജ്ഹൂലുകള്‍
1. മജ്ഹൂലിനെ നിങ്ങള്‍ക്ക് അറിയുമോ?
2. രണ്ടാമത്തെ സന്തോഷം എന്താണെന്നറിയൂ
3. മജ്ഹൂല്‍ ശരിക്കും പഠിച്ചില്ലേ?
4. മജ്ഹൂലിന്റെ ചോദ്യങ്ങള്‍
5. മുളാരിയുടെ മജ്ഹൂലും നിങ്ങള്‍ക്ക് അറിയേണ്ടതില്ലേ?
6. മജ്ഹൂലിന്റെ മുഅ്തല്ലുകള്
7. മജ്ഹൂലിന്റെ അജ്വഫുകള്
8. ഇനി നാഖ്വിസിന്റെ മജ്ഹൂലിനെ നിങ്ങള്‍ പഠിച്ചോളൂ...
9. രണ്ടു ലഫീഫുകളും എങ്ങനെ മജ്ഹൂലാകുന്നു എന്നറിയണ്ടേ?
10. മുളാഅഫിനുമില്ലേ മജ്ഹൂല്‍, നോക്കൂ അവയെ
11. فعل വസ്നിന്റെ മജ്ഹൂലുകള്‍
12. 'ഫാഅല'യുടെയും 'അഫ്അല'യുടെയും മജ്ഹൂലുകള്‍
13. വീണ്ടും കുറെ മജ്ഹൂലുകള്‍ നിങ്ങളെ കാത്തിരിക്കുന്നു
14. 'ഇസ്തഫ്അല'യ്ക്കുമുണ്ട് മജ്ഹൂല്‍ 502
സെക്ഷന്‍ 6
ലമ്മും ലന്നും മുളാരിയായ ഫിഅ്ലില്‍
1. لم വരുന്ന ശൈലി നോക്കൂ, എത്ര എളുപ്പമാണ് പഠിക്കാന്‍
2. മുഅ്തല്ലില് കടന്നുകൂടിയ لم
3. നാഖ്വിസിലും ലഫീഫുകളിലും കടന്ന لم നെയും പരിചയപ്പെടുക
4. മുളാഅഫിലെ لم നെ കാണാന്‍ നിങ്ങള്‍ക്ക് ആഗ്രഹമില്ലേ?
5. فعل വസ്നിലെ لم പ്രയോഗങ്ങള്‍
6. ഇനിയുമുണ്ട് അല്പം لم കടന്ന ഫിഅ്ലുകള്
7. മജ്ഹൂലില് കടന്നുകൂടിയ لم നെയും പരിചയപ്പെടുക
8. ഇനി നമുക്ക് لم ന്റെ പ്രയോഗം നോക്കാം...
9. മുഅ്തല്ലുകളിലെ
10. നാഖ്വിസും ലഫീഫുകളും لم നോടൊപ്പം...
11. വിവിധ വസ്നുകള്ക്കൊപ്പം لم കടന്നാല്‍
12. ഇനിയുമുണ്ട് കുറച്ച് لم പ്രയോഗങ്ങള്‍...
സെക്ഷന്‍ 7
കല്പന ക്രിയകളും നിരോധന ക്രിയകളും
1. കല്പന ക്രിയകള്‍ പഠിക്കാന്‍ എന്തുരസമാണ്...
2. മുഅ്തല്ലുകളുടെ അംറ് പഠിച്ചു തുടങ്ങാം...
3. നാഖ്വിസിന്റെയും ലഫീഫിന്റെയും പിന്നെ മുളാഅഫിന്റെയും
അംറുകള്‍
4. ഇതര വസ്നുകളിലെ അംറുകള്‍
5. അംറ് ഗാഇബിനെ നിങ്ങള്‍ക്ക് വേണ്ടേ?
6. അംറ് ഗാഇബിന്റെ മജ്ഹൂലുകള്‍
7. നഹ്യ് ഹാളിര്; അത്യാവശ്യമായി നിങ്ങള്‍ക്ക് വേണ്ടതാണ്
8. വ്യത്യസ്ത വസ്നുകളുടെ നഹ്യുകള് നോക്കൂ...
9. നഹ്യ് ഗാഇബ് ഉണ്ടാകുന്ന സിമ്പിള്‍ വഴി
10. മറ്റു വസ്നുകള്ക്കുമുണ്ട് നഹ്യ് ഗാഇബുകള്
11. നഹ്യ് ഗാഇബിന്റെ മജ്ഹൂലിനെയും കൂടി നമുക്ക് നോക്കാം...
സെക്ഷന്‍ 8
ഇസ്മ് ഫാഇലും ഇസ്മ് മഫ്ഊലും
1. ഇസ്മ് ഫാഇല് ഇത്ര ഈസിയാണല്ലേ?
2. മുഅ്തല്ലുകളും മുളാഅഫും മഹ്മൂസുകളും ഇസ്മ് ഫാഇലായി
രൂപാന്തരപ്പെടുന്നത് നോക്കൂ
3. ഇതര വസ്നുകളിലെ ഇസ്മ് ഫാഇല് ഇരമ്പിയെത്തിക്കഴിഞ്ഞു
4. വീണ്ടും ഇതരവസ്നുകളിലെ ഇസ്മ് ഫാഇലുകള്
5. ഇസ്മ് ഫാഇലിലൂടെ തന്നെ നമുക്ക് വീണ്ടും ഒഴുകാം...
6. ഇനിയുമുണ്ട് ഇസ്മ് ഫാഇലുകള്
7. നമ്മള് ഇസ്മ് മഫ്ഊലില് എത്തിക്കഴിഞ്ഞു
8. വീണ്ടും ഇസ്മ് മഫ്ഊലിന്റെ ട്രാക്കിലൂടെ നമുക്ക് യാത്ര ചെയ്യാം...
സെക്ഷന്‍ 9
മെമ്മറി ടെക്നിക്കുകള്‍ അറബി - മലയാളം ഡിക്ഷണറിക്കൊപ്പം
1. NLP വിഷ്വല്‍ മെമ്മറി ടെക്നിക്
2. അറബി ഭാഷയെ നിങ്ങള്‍ക്ക് സ്നേഹിക്കാതിരിക്കാന്‍
സാധിക്കുകയില്ല, എന്തുകൊണ്ട്?
3. അറബി മലയാളം ഡിക്ഷ്നറി
4. മാളിയായ ഫിഅ്ല് അധിക പരിശീലനം
സെക്ഷന്‍ 10
അറബി അക്ഷരമാല
1. അറബി അക്ഷരമാല
2. ചിഹ്നങ്ങള്‍ കൊണ്ടുള്ള സ്വരങ്ങള്‍
3. ദീര്‍ഘസ്വരങ്ങള്‍
4. ഇരട്ടിപ്പിക്കുന്ന കല
5. ഇനി കൂട്ടിയെഴുത്ത് പഠിക്കാം
6. ഇനി നമുക്ക് കൂട്ടിവായിച്ചു പഠിക്കാം
7. വീണ്ടും ഇരട്ടിപ്പിക്കല്‍
8. സൂര്യാക്ഷരങ്ങളും ചന്ദ്രാക്ഷരങ്ങളും
വായനയ്ക്കു ശേഷം
അദ്ധ്യായം – ഒന്ന്
കന്തൂറയണിഞ്ഞ അറബിക്കുട്ടികള്‍
വളരെയടുത്ത ഒരു ബന്ധുവീട്ടില്‍ കല്യാണത്തിന് എത്തിയിരിക്കുകയാണ് നിങ്ങള്‍. അടുത്ത ബന്ധു ആയതിനാല്‍ തലേന്ന് രാത്രി വന്നിരുന്നെങ്കിലും കല്യാണ ദിവസം എത്തിയിരിക്കുകയാണ് നിങ്ങള്‍ അവിടെ.
നിങ്ങള്‍ നിങ്ങളുടെ പല ബന്ധുക്കളുമായി സംസാരിച്ചുകൊണ്ടിരിക്കുമ്പോഴാണ് ആ രംഗം കണ്ടത്. നിങ്ങള്‍ ആകെ ആശ്ചര്യപ്പെട്ടു. കുറേ അറബികള്‍ നിങ്ങളുടെ ബന്ധുവിന്റെ കല്യാണത്തിന് എത്തിയിരുന്നു. ചോദിച്ചപ്പോഴാണ് അറിഞ്ഞത് അവര്‍ നിങ്ങളുടെ ബന്ധുവിന്റെ സൗദിയിലുള്ള കമ്പനിയുമായി ബന്ധപ്പെട്ട അറബികളാണ് എന്ന്.
ശുദ്ധവെള്ള വസ്ത്രം ധരിച്ച ആ അറബികളോടൊപ്പം അവരുടെ കൊച്ചുകുട്ടികള്‍ വരെ കല്യാണത്തിന് എത്തിയിരിക്കുന്നു. കന്തുറ അണിഞ്ഞ ആ കുട്ടികളെ കാണാന്‍ എന്തു രസമാണ്!
ഏതായാലും അവരെ പരിചയപ്പെടാന്‍ തന്നെ നിങ്ങള്‍ തീരുമാനിച്ചു. നല്ല ഒരു അവസരമല്ലേ? എന്തിന് അത് പാഴാക്കണം, അല്ലെ? നിങ്ങള്‍ നിങ്ങളുടെ ബന്ധുവിനെയും കൂട്ടി ഓരോരാളെയും പരിചയപ്പെടുകയാണ്.
ആദ്യത്തെ അറബിയെ പരിചയപ്പെട്ടു. പേരു ചോദിച്ചു. അപ്പോഴാണ് പറഞ്ഞത് പേര് ‘മാളീ’ എന്ന്.
മാളിയോ? അതെന്തു പേരാണ് എന്ന് നിങ്ങള്‍ ശങ്കിച്ചു നില്‍ക്കേണ്ടതില്ല. കാരണം, മാളീ എന്നു തന്നെയാണ് അദ്ദേഹത്തിന്റെ പേര്. എങ്കില്‍ പിന്നെ ആ പേരിന്റെ അര്‍ത്ഥം എന്താണ് എന്ന് നമുക്ക് ചോദിച്ചാലോ?
നിങ്ങളുടെ ബന്ധുവാണ് നിങ്ങള്‍ക്കതിന്റെ അര്‍ത്ഥം പറഞ്ഞുതന്നത്. മാളീ എന്നാല്‍ ഭുതകാലം. ഭുതകാലം എന്നാല്‍ ഭുതങ്ങളുടെ കാലം എന്ന് അര്‍ത്ഥം വെച്ചേക്കരുത് കേട്ടോ?
പാസ്റ്റ് എന്ന് നിങ്ങള്‍ മുന്‍പ് കേട്ടിട്ടുണ്ടോ? ‘ഭുതം’ എന്ന് മുന്‍പ് കേട്ടിട്ടുണ്ടാകും അല്ലേ? ചെറുപ്പത്തില്‍ ചിലപ്പോള്‍ പേടിച്ചിട്ടുമുണ്ടാകും. എന്നാല്‍ ഈ ‘ഭുതം’ (مَاضِي) സ്നേഹ സമ്പന്നനാണ്... കാരുണ്യത്തിന്റെ നിറകുടമാണ്.അതിനാല്‍ നിങ്ങള്‍ക്ക് ധൈര്യസമേതം ചങ്ങാത്തം കുടാം...
അല്ലെങ്കിലും ഈ ആധുനിക കാലത്ത് ഭുതത്തെക്കുറിച്ച് പറയുമ്പോള്‍ ആര്‍ക്കാണ് പേടി, അല്ലേ? അറബി ഭാഷ പഠിച്ച് ജീവിത വിജയത്തിന്റെ അങ്ങേയറ്റം വരെ യാത്ര ചെയ്യേണ്ടുന്ന നിങ്ങളെ സംബന്ധിച്ചിടത്തോളം അത്തരത്തിലുള്ള അന്ധമായ ഭയമൊന്നും ഒരംശം പോലും മനസ്സില്‍ ബാക്കി വെക്കെണ്ടതില്ല.
ഏതായാലും തുടക്കം തന്നെ ഒരു കഥയിലുടെയാകാം...
എന്നത്തേയും പോലെ ശ്മശാന ഭൂമീയിലെ കശുമാവിന് തോട്ടത്തില്‍ നിന്നും കശുവണ്ടി പെറുക്കി ഓഹരി വെക്കുകയായിരുന്നു ആ രണ്ട് കുട്ടികള്‍. നേരം ഇരുളുന്നതിനാല് ആരും അവരെ കാണാറില്ല.
എന്നാല്‍, ഒരു ദിവസം കശുവണ്ടി ഓഹരി വെച്ച് കൊണ്ടിരിക്കെ ഒരാള്‍ അതുവഴി കടന്നുപോകുന്നുണ്ടായിരുന്നു. രണ്ടു നിഴല്‍ രൂപങ്ങള്‍ മാത്രം കണ്ട അയാള്‍ സൂക്ഷിച്ചു നോക്കി. ഒന്നും മനസ്സിലായില്ല. ശ്രദ്ധിച്ചുകൊണ്ടിരിക്കെ അയാള്‍ ആ ശബ്ദം കേട്ടു.
“ഇത് നിനക്ക്, ഇത് എനിക്ക്”. കുട്ടികള്‍ സത്യത്തില്‍ കശുവണ്ടി ഓഹരി വെക്കുകയായിരുന്നു.
പക്ഷെ, അയാള്‍ ഭയചകിതനായി. ഈ രാത്രിയില്‍ ശ്മശാനത്തില്‍ എന്തോ ഓഹരി വെക്കപ്പെടുന്നു. മരിച്ചുപോയ ആത്മാക്കളെ ഭൂതങ്ങള്‍ ഓഹരി വെക്കുകയാണ്. അയാള്‍ ഉറപ്പിച്ചു!
ഇത് പഴയ കാലത്തെ ഒരു കഥയാണ് കേട്ടോ. അതിനാല്‍ ഒരു തമാശയായി മാത്രം ഇതിനെ കാണുക.
പിറ്റേ ദിവസം ശ്മശാന കമ്മിറ്റിയിലെ അധികാരിയെ അറിയിച്ച അയാള്‍ അതേ സമയത്ത് തന്നെ വന്നു. കുട്ടികള്‍ പതിവുപോലെ കശുവണ്ടി പെറുക്കി ഓഹരി വെക്കാനായി ഓടുന്നതിനിടയില്‍ രണ്ടു കശുവണ്ടി ശ്മശാനത്തിനു പുറത്ത് വശത്ത് വീണു പോയി. പിടിക്കപ്പെടുമെന്ന ഭയം കാരണം അവര്‍ അത് ഉപേക്ഷിച്ച് പതിവ് പോലെ എണ്ണുകയായിരുന്നു.
“ഇത് നിനക്ക്, ഇത് എനിക്ക്”.
നമ്മുടെ കഥാപാത്രവും, ശ്മശാന മേലധികാരിയും ഉറപ്പിച്ചു. ഇത് അത് തന്നെ! ദിവസവും മരിച്ചവരുടെ ആത്മാകളെ ‘അവര്‍’ ഓഹരി വെക്കുകയാണ്.
അവര്‍ രണ്ടു പേരും കുട്ടികളുടെ വാക്കുകളെ ശരിക്കും ശ്രദ്ധിച്ചു. കുട്ടികള്‍ പറയുകയാണ്.
“ഇത് നിനക്ക്, ഇത് എനിക്ക്. ഇനി രണ്ടെണ്ണം പുറത്തുണ്ട്. പോകുമ്പോള്‍ അതും കൂടി നമുക്ക് എടുക്കാം.”
ഇത് കേട്ട് പുറത്ത് നില്ക്കുന്ന രണ്ടുപേരുടെയും അവസ്ഥയെന്തായിരിക്കും? ആലോചിച്ചു നോക്കൂ. എങ്കില്‍ ഇത്രയൊക്കെയുള്ളൂ ഇത്തരം കഥകളുടെ അവസ്ഥ. നമുക്ക് പഠനത്തിന്റെ ലോകം ആരംഭിക്കാം.
ഇനി എന്താണ് മാളിയെന്ന അറബിയെ കുറിച്ച് നിങ്ങള്‍ക്ക് അറിയേണ്ടത്? സൗദിയാണ് ആള് എന്നു മനസ്സിലായി. സാധാരണ ഒരാളെ പരിചയപ്പെട്ടു കഴിഞ്ഞാല്‍ നാടും പേരും അറിഞ്ഞാല്‍ കുടുംബവിശേഷങ്ങള്‍ ചോദിക്കില്ലേ? അതും നിങ്ങള്‍ ചോദിച്ചു. അപ്പോഴാണ് അറിഞ്ഞത് ആള്‍ക്ക് പതിനാലു മക്കള്‍ ഉണ്ട് എന്ന്.
എങ്കില്‍, പതിനാലു മക്കളെയും അവരുടെ പ്രത്യേകതകളും സവിശേഷതകളുമൊക്കെ നമുക്ക് ചോദിച്ച് മനസ്സിലാക്കാം, അല്ലേ?
ഓടി, ചാടി, എഴുതി, പഠിച്ചു, വായിച്ചു മുതലായ ഭുതകാല സംഭവങ്ങളെ കുറിച്ച് പറയാനാണ് മാളിയെ ഉപയോഗിക്കുന്നത്. അറബി ഭാഷ വളരെ ലളിതവും എളുപ്പവുമായതിനാല്‍ ഞാന്‍ നേര്ക്കുനേരെയങ്ങ് പറഞ്ഞു പോവുകയാണ്.
അതായത് മാളിയുടെ മക്കളായ 14 രൂപങ്ങളെയും നിങ്ങള്‍ മനസ്സിലാക്കിക്കഴിഞ്ഞാല്‍ അവ നന്നായി കലക്കിക്കുടിച്ച് പഠിച്ചുകഴിഞ്ഞാല്‍ അറബി ഭാഷയുടെ പ്രധാന ഇനമായ ‘സ്വര്‍ഫ്’ നിങ്ങള്‍ക്ക് തിരിഞ്ഞു കഴിഞ്ഞു. പിന്നീടങ്ങോട്ടുള്ള ഓരോ കാലങ്ങളെയും ഞാന്‍ നിങ്ങള്‍ക്ക് പഠിപ്പിച്ച് തരിക ഈ പഠിക്കാന്‍ പോകുന്ന പതിനാലു രീതിയിലാണ്.
എങ്കില്‍ നമുക്ക് നോക്കാം... എന്താ നിങ്ങള്‍ റെഡിയല്ലേ? നൊക്കൂ...
അവന് (ഒരു പുരുഷന്) എഴുതി كَتَبَ
ഇതാണ് 14 മക്കളില്‍ ഒന്നാമത്തവന്റെ അര്‍ത്ഥം. അയ്യോ, ഇതെന്താണ് ‘അവന് ഒരു പുരുഷന് എഴുതി’ എന്നൊക്കെ. എന്താ സ്ത്രീക്ക് എഴുതിക്കൂടെ? സ്ത്രീക്ക് എഴുതാനുള്ള സ്വാതന്