ഖുര്‍ആനിന്റെ ഭാഷാവൈഭവം; അത്ഭുതങ്ങളുടെ അത്ഭുതം (part-2)

ഖുര്‍ആനിന്റെ ഭാഷാവൈഭവം; അത്ഭുതങ്ങളുടെ അത്ഭുതം (part-2)

Author - അഡ്വ: മുഈനുദ്ദീന്‍

Product Code:
Availability:In Stock
Price: र 160
Offer Price : र 144

Qty:     - OR -   Add to Wish List Add to Compare

T+ | Reset | T-
Book Information
Number of pages

Publishing Date

Book

ഖുര്‍ആനിന്റെ ഭാഷാവൈഭവം; അത്ഭുതങ്ങളുടെ അത്ഭുതം (part-2)

Author

അഡ്വ.മുഈനുദ്ദീന്‍

Category

ഖുര്‍ആന്‍

ISBN

Binding

Text

Publisher

Edititon

Dimension

പുസ്തകത്തെക്കുറിച്ച്

 

വായനയ്ക്ക് മുന്‍പ്
‘പരമകാരുന്നികന്‍റെ നാമത്തില്‍’

നിങ്ങളുടെ വീടും അതിനു ചുറ്റുമുള്ള സ്ഥലവും ആകെ എത്ര സെന്റാണ് ഉള്ളത്? 10 സെന്റെ, 20 അല്ലെങ്കില്‍ മുപ്പത് , അതുമല്ലെങ്കില്‍ നാല്‍പ്പത്... എത്രയാണ് ആകെയുള്ളത്? ആ മുഴുവന്‍ സെന്റു ഭൂമിയുടെയും അടിയില്‍ സ്വര്‍ണ്ണത്തിന്റെ വന്‍ ശേഖരങ്ങള്‍ ഉണ്ട് എന്ന് കണ്ടെത്തി എന്ന് വെക്കുക . അതെയത് സ്വര്‍ണ്ണത്തിന്റെ വന്‍ മലകള്‍ തന്നെ അതിനടിയില്‍ ഉണ്ട് എന്ന് ഉല്‍ഖനനഗവേഷണ വിഭാഗക്കാര്‍ വന്നു ഗവേഷണം നടത്തിയപ്പോള്‍ കണ്ടെത്തിയിരിക്കുകയാണ്.

എന്നാല്‍, ഈ കണ്ടെത്തിയ സ്വര്‍ണ്ണ നിക്ഷേപത്തെ , വന്‍ മലകളെ ഖനനം ചെയ്ത് എടുക്കുന്നില്ലയെങ്കില്‍ അത് കൊണ്ട് നിങ്ങള്‍ക്ക് പ്രതേകിച്ച് വല്ലകാര്യവുമുണ്ടോ? നിങ്ങളാകട്ടെ , എന്റെ വീട്ട് സ്ഥലത്തിനടിയില്‍ മുഴുവനും സ്വര്‍ണ്ണശേഖരമാണെന്ന് എല്ലാവരോടും പറഞ്ഞു നടക്കുന്നു. എന്റെ സ്ഥലം , ഭൂമി ഒരു അത്ഭുതമാണ്, സ്വര്‍ണ്ണം നിറഞ്ഞതാണ്‌ എന്ന് മറ്റുള്ളവരോട് പറഞ്ഞത് കൊണ്ടുമാത്രം എന്താണ് കാര്യം . ഒന്നുമില്ലല്ലോ? ഈഗോ വര്‍ദ്ധിക്കുമെന്നല്ലാതെ.
എങ്കില്‍ നിങ്ങള്‍ ആലോചിച്ചു നോക്കൂ... ഈ ലോകത്ത് നിങ്ങള്‍ക്ക് ലഭിക്കുന്നതില്‍ വെച്ച് ഏറ്റവും വലിയ സ്വര്‍ണ്ണ ഖനിയാണ് പരിശുദ്ധ ഖുര്‍ആന്‍ എന്നത്. ആ സ്വര്‍ണ്ണഖനി നിങ്ങളുടെ വീട്ടിന്റെ അലമാരകളിലും മറ്റുമൊക്കെ ഉണ്ടാവുകയും ചെയ്യും. എന്നാല്‍ ഈ സ്വര്‍ണ്ണഖനി നിങ്ങള്‍ ഖനനം ചെയ്യാതെ വെച്ചത് കൊണ്ട് എന്ത് സംഭവിക്കാനാണ്. ഖുര്‍ആന്‍ ഒരു അത്ഭുത ഗ്രന്ഥമാണ് എന്ന് പറഞ്ഞതുകൊണ്ടുമാത്രം അതിലടങ്ങിയിരിക്കുന്ന സ്വര്‍ണ്ണ നിക്ഷേപം നിങ്ങള്‍ക്ക് എങ്ങനെ ലഭിക്കുവാനാണ്?
ഇത് പറയുമ്പോള്‍ എനിക്ക് ഹാഫിസിന്റെ കഥയാണ്‌ ഓര്‍മ വരുന്നത്. ഹാഫിസിന്റെ കഥ നിങ്ങള്‍ കേട്ടിട്ടുണ്ടോ? എങ്കില്‍ ഞാന്‍ അത് പറയാം. ഹാഫിസ് ഡയമണ്ടിന്റെ (വജ്രം) പ്രത്യേകതകളും പ്രാധാന്യവും വിലയുമൊക്കെ മനസ്സിലാക്കി അന്യേഷിക്കാനിറങ്ങിയവനാണ്. കുറെ അന്യേഷിച്ച് കിട്ടാതെ വന്നപ്പോള്‍ സ്വന്തം വീടും പുറമുള്ള ഏക്കര്‍ കണക്കിന് സ്ഥലവും വിറ്റ് ഡയമാണ്ട് അന്യേഷിച്ച് കണ്ടെത്താനായി വിദേശത്തേക്ക് പോവുകയാണ്. നാടായനാട് മുഴുവനും ഹാഫിസ് ഡയമാണ്ട് ശേഖരത്തിനായി കറങ്ങി... പക്ഷേ, ലഭിച്ചില്ല എന്നുമാത്രമല്ല , ഹാഫിസ് ശാരീരികമായും മാനസികമായും സാമ്പത്തികമായും ക്ഷീണിച്ചു. മനം മടുത്ത് ഹാഫിസ് ജീവനൊടുക്കി എന്നാണ് കഥ.

എന്നാല്‍ ഇവിടെ താന്‍ വിറ്റ വീട്ടില്‍ പുതിയ ഉടമയെ കാണാന്‍ ഒരു ഗസ്റ്റ് വന്നപ്പോള്‍ അലമാരയില്‍ നല്ല തിളങ്ങി നില്‍ക്കുന്ന ഡയമണ്ട് കണ്ടപ്പോള്‍ ഗസ്റ്റ് ചോദിച്ചു: “എവിടെ നിന്നാണ് നിങ്ങള്‍ക്കീ ഡയമണ്ട് കിട്ടിയത്?”
വീട്ടുടമ പറഞ്ഞു: “ഡയമണ്ടോ? അതൊരു തിളങ്ങുന്ന കല്ലല്ലേ? അത് ഞാന്‍ എന്റെയീ സ്ഥലത്തിന്റെ തെക്കു ഭാഗത്തുള്ള അരുവിയില്‍ കുതിരയെ കുളിപ്പിക്കാന്‍ പോയപ്പോള്‍ അവിടെ നിന്നും എടുത്തതാണ്. അവിടെ ഇത്തരത്തിലുള്ള ലക്ഷക്കണക്കിലധികം കല്ലുകളുണ്ട്. അവയില്‍ ഒന്ന് ഞാന്‍ എടുത്തതാണ്”

വീട്ടില്‍ വന്ന ഗസ്റ്റ് അരുവിയിലേക്ക് പോയപ്പോഴാണ് കണ്ടത്: ഏക്കര്‍ കണക്കിന് സ്ഥലങ്ങളിലായി ഈ ഡയമണ്ടുകള്‍ സൂര്യപ്രകാശമേറ്റ് തിളങ്ങിക്കൊണ്ടിരിക്കുകയാണ്‌. പിന്നീട് ലബോറട്ടറിയില്‍ അയച്ച് പരിശോധിച്ചപ്പോള്‍ ഡയമണ്ടാണെന്ന്‍ ഉറപ്പുവരികയും ചെയ്തു.

ഇനി നിങ്ങള്‍ പറയൂ സുഹൃത്തുക്കളെ... ഈ ഹാഫിസിനെ എന്താണ് വിളിക്കേണ്ടത്. സ്വന്തം ഭൂമിയില്‍, ഏക്കര്‍ കണക്കിന് സ്ഥലത്ത് ഡയമണ്ടിന്റെ വന്‍ ശേഖരങ്ങള്‍ തന്നെ ഉണ്ടായിട്ട് അവ കണ്ടെത്താതെ, തിരിച്ചറിയാതെ ലോകം മുഴുവനും അലഞ്ഞുനടന്ന ഹാഫിസിനെ എന്താണ് വിളിക്കേണ്ടത്? നിങ്ങള്‍ തന്നെ അത് പൂരിപ്പിക്കുക :

....................................................................................................................................................

....................................................................................................................................................

....................................................................................................................................................

 

എങ്കില്‍, ഇനി നിങ്ങള്‍ പറയൂ ...നിങ്ങളെ എന്താണ് വിശേഷിപ്പിക്കേണ്ടത്. യഥാര്‍ത്ഥ ഡയമണ്ടിന്റെ വന്‍ ശേഖരമുള്ള ഖുര്‍ആന്‍ നിങ്ങളുടെ കയ്യില്‍ ഉണ്ടായിട്ട് സമാധാനത്തിനും ശാന്തിക്കും വേണ്ടി കേഴുന്ന, അലയുന്ന മാനസ്സിക അവസ്ഥയുള്ള നിങ്ങളെ എന്താണ് പറയേണ്ടത് എന്ന് നിങ്ങള്‍ തന്നെയാണ് തീരുമാനിക്കേണ്ടത്. ഈ മനസ്സമാധാനത്തിന്റെ മഹാ ഡയമണ്ട് ശേഖരവും കയ്യിലുണ്ടായിട്ടും സമാധാനവും ശാന്തിയും കിട്ടുമെന്ന് കരുതി പണത്തിന്റെ പിന്നില്‍ പായുന്ന നിങ്ങളെ , പ്രശസ്തിയുടെ പിറകെ ഓടുന്ന നിങ്ങളെ, അധികാരത്തിന്റെ ജ്വരവുമായി നീങ്ങുന്ന നിങ്ങളെ, സമാധാനവും ശാന്തിയും വരുമെന്ന് കരുതി ഇത്തരത്തിലുള്ള പല ഭൗതിക സമ്പത്തുക്കളുടെയും പിറകില്‍ ഓടുന്ന നിങ്ങളെ എന്താണ് വിളിക്കുക എന്ന് നിങ്ങള്‍ തന്നെ ആലോചിച്ചു നോക്കൂ .

ഈ ഖുര്‍ആന്‍ , നിങ്ങളുടെ കൈകളിലും അലമാരകളിലും ഉള്ള ഖുര്‍ആന്‍ നിങ്ങളുടെ ജീവിതത്തിലെ സകല ദൈനംദിന പ്രശ്നങ്ങളും ഇല്ലാതാക്കി മാനസിക ശാന്തിയും മനസമാധാനവും നല്‍കുന്ന അത്ഭുത ഖനിയാണ് എന്ന് നിങ്ങള്‍ക്ക് ഇനിയും ബോധ്യപ്പെട്ടുവോ? എങ്കില്‍, എന്തേ ഇനിയും നിങ്ങള്‍ ആ ഖനിയെ കുഴിച്ചെടുക്കാത്തത്‌? അല്ലാഹു പറയുന്ന ആ വചനം നിങ്ങള്‍ നോക്കൂ...

يَا أَيُّهَا النَّاسُ قَدْ جَاءتْكُم مَّوْعِظَةٌ مِّن رَّبِّكُمْ وَشِفَاء لِّمَا فِي الصُّدُورِ وَهُدًى وَرَحْمَةٌ لِّلْمُؤْمِنِينَ

قُلْ بِفَضْلِ اللّهِ وَبِرَحْمَتِهِ فَبِذَلِكَ فَلْيَفْرَحُواْ هُوَ خَيْرٌ مِّمَّا يَجْمَعُونَ

"മനുഷ്യരേ, നിങ്ങളുടെ രക്ഷിതാവിങ്കല്‍ നിന്നുള്ള സദുപദേശവും, മനസ്സുകളിലുള്ള രോഗത്തിന്‌ ശമനവും നിങ്ങള്‍ക്കു വന്നുകിട്ടിയിരിക്കുന്നു. സത്യവിശ്വാസികള്‍ക്ക്‌ മാര്‍ഗദര്‍ശനവും കാരുണ്യവും (വന്നുകിട്ടിയിരിക്കുന്നു.)

പറയുക: അല്ലാഹുവിന്‍റെ അനുഗ്രഹം കൊണ്ടും കാരുണ്യം കൊണ്ടുമാണത്‌. അതുകൊണ്ട്‌ അവര്‍ സന്തോഷിച്ചു കൊള്ളട്ടെ. അതാണ്‌ അവര്‍ സമ്പാദിച്ചു കൂട്ടികൊണ്ടിരിക്കുന്നതിനെക്കാള്‍ ഉത്തമമായിട്ടുള്ളത്‌" (10:57-58)

യെസ്, നിങ്ങള്‍ സമ്പാദിച്ചു കൂട്ടിയ സകല വസ്തുക്കളെക്കാളും നിങ്ങള്‍ക്ക് നല്ലത് അതു തന്നെയാണ്. അത് നിങ്ങള്‍ക്ക് ബോധ്യമാകണമെങ്കില്‍ ആദ്യം നിങ്ങള്‍ ആ ഖനനത്തിന്റെ സാങ്കേതിക വിദ്യ പഠിക്കണം.
എങ്കില്‍ എന്താണാ സാങ്കേതിക വിദ്യ ...? ആദ്യമായി ആ സ്വര്‍ണ്ണഖനിയുടെ , ഡയമണ്ട് ശേഖരത്തിന്റെ കോഡുകള്‍ ക്രോഡീകരിക്കപ്പെട്ട ഭാഷ നിങ്ങള്‍ പഠിക്കണം. ശാസ്ത്രകാരന്മാരെക്കുറിച്ച് നിങ്ങള്‍ കേട്ടിട്ടില്ലേ? ഈജിപ്തിലെ പുരാതന ലിപിയായ ഹൈറോഗ്ലിഫിക്സില്‍ എഴുതി വെച്ച രഹസ്യങ്ങള്‍ അറിയുന്നതിനായി അവര്‍ ആ ഭാഷ പഠിക്കുന്നു. അപ്പോള്‍ അവര്‍ക്കതിലെ കാര്യം ബോധ്യപ്പെടുന്നു.

ഖുര്‍ആനിന്റെ അത്ഭുതങ്ങളും മുഅജിസത്തുകളുമൊക്കെ കിടക്കുന്നത് അറബി ഭാഷയിലാണ്. അത് പഠിച്ച് ഖുര്‍ആനിനെ സമീപിക്കുമ്പോഴാണ് മുകളില്‍ പറഞ്ഞ ആയത്ത് എത്ര ശരിയാണെന്ന് അനുഭവതലത്തില്‍ നിങ്ങള്‍ക്ക് ബോധ്യപ്പെടുക .
അപ്പോള്‍ ഉല്‍ഖനനത്തിന്റെ സാങ്കേതിക വിദ്യകളില്‍ ഒന്ന് ആ സ്വര്‍ണ്ണ ശേഖരം, വജ്ര ശേഖരം രേഖപ്പെടുത്തിവെച്ച ഭാഷ അറിയുക എന്നതാണ്. ആ ഭാഷ അറിഞ്ഞ് ഖുര്‍ആനിനെ ഖുര്‍ആന്‍ പറഞ്ഞ രീതിയില്‍ ഹൃദയം കൊണ്ട് പഠിക്കുമ്പോള്‍ വിലമതിക്കാനാവാത്ത സ്വര്‍ണ്ണവും വജ്രവും നിങ്ങള്‍ക്ക് ലഭിക്കുന്നു. അപ്പോള്‍ നിങ്ങള്‍ സന്തോഷവാനാകുന്നു...ജീവിതത്തില്‍ ആദ്യമായി യഥാര്‍ത്ഥ മനസമാധാനത്തിന്റെ വെള്ളി വെളിച്ചം നിങ്ങളുടെ ഹൃദയത്തില്‍ പ്രകാശിക്കുന്നു. മനശാന്തിയുടെ പ്രഭാപൂരിതയാല്‍ ഹൃദയം നിറയ്ക്കപ്പെടുന്നു. നിങ്ങള്‍ ആശ്ചര്യപ്പെടുന്നു; നിങ്ങള്‍ അന്യോഷിച്ച് അലഞ്ഞ സ്വര്‍ണ്ണഖനി, ഡയമണ്ട് തോട്ടം എന്റെ വീടിന്റെ അലമാരയില്‍ തന്നെ ഉണ്ടായിരുന്നുവെന്ന്.

ഇതാ സുഹൃത്തുക്കളെ ആ സ്വര്‍ണ്ണഖനിയെ ഉല്‍ഖനനം ചെയ്ത് എടുക്കാനുള്ള ഒന്നാം തരം പുസ്തകമിതാ നിങ്ങളുടെ കയ്യില്‍ ആ ഉല്‍ഖനനം നടത്തുന്നതിനുള്ള സാങ്കേതിക വിദ്യകള്‍ മനസ്സിലാക്കിത്തരുന്ന അത്യുഗ്രന്‍ പുസ്തകമാണ് നിങ്ങളുടെ കയ്യില്‍ ഇപ്പോള്‍ ഉള്ളത്. ഈ പുസ്തകത്തിന്റെ ഒന്നാം ഭാഗം വയിച്ചവര്‍ക്കുണ്ടായ മാറ്റം അത്യത്ഭുതകരമാണെന്ന് പലരും ഇതിനകം സാക്ഷ്യപ്പെടുത്തിക്കഴിഞ്ഞു. പല മതപഠന ക്ലാസ്സുകളിലും അറബിക് കോളേജുകളിലും ആപുസ്തകം പഠിക്കുവാന്‍ (അനൌദ്യോഗികമായി) പഠിപ്പിക്കാന്‍ തുടങ്ങി.

ഇപ്പോഴിതാ, വളരെ താമസിയാതെ തന്നെ, അതിന്റെ രണ്ടാം ഭാഗം നിങ്ങളുടെ കൈകളില്‍ എത്തിയിരിക്കുകയാണ്; നിങ്ങളുടെ മനസമാധാനത്തിനും മനശാന്തിക്കും വേണ്ടി. ജീവിതത്തിന്റെ യഥാര്‍ സന്തോഷവും സമാധനവും ശാന്തിയും നിറഞ്ഞുകിടക്കുന്ന ആ മഹാഗ്രന്ഥത്തെ ഡി കോഡുചെയ്ത് അപ്പറഞ്ഞ ശാന്തിയും സമാധാനവും ലഭിക്കാനിതാ നിങ്ങള്‍ക്കൊരു സുവര്‍ണ്ണാവസരം ലഭിച്ചിരിക്കുകയാണ്. വായിക്കുക…നിങ്ങള്‍ക്ക് താല്‍പ്പര്യമുള്ളവരെ വായിപ്പിക്കുക.

സ്നേഹാശംസകളോടെ
അഡ്വ.മുഈനുദ്ദീന്‍

Lorem ipsum dolor sit amet, consectetur adipiscing elit. Morbi euismod mi eget accumsan auctor. Donec ac orci eget ipsum volutpat ullamcorper et at justo. Aliquam ut posuere ipsum. Vestibulum sodales ligula sit amet maximus euismod. Curabitur pulvinar urna non arcu dignissim euismod

പുസ്തകത്തില്‍ നിന്നും ഒരു അധ്യായം

Lorem ipsum dolor sit amet, consectetur adipiscing elit. Nam ipsum magna, ornare a venenatis quis, interdum ut massa. Proin commodo felis in metus pretium, nec interdum sem bibendum. Suspendisse eu massa ornare, aliquet purus at, porttitor eros.

Write a review



Note: HTML is not translated!

Bad           Good