ക്ഷമാലുക്കളോട്...

ക്ഷമാലുക്കളോട്...

Author - അഡ്വ: മുഈനുദ്ദീന്‍

Product Code:
Availability:In Stock
Price: र 150
Offer Price : र 135

Qty:     - OR -   Add to Wish List Add to Compare

T+ | Reset | T-
Book Information
Number of pages

Publishing Date

Book

ക്ഷമാലുക്കളോട്...

Author

അഡ്വ: മുഈനുദ്ദിന്‍

Category

സമാധാനത്തിന്‍റെ സുവിശേഷങ്ങള്‍

ISBN

Binding

Publisher

Edititon

1

Dimension

പുസ്തകത്തെക്കുറിച്ച്

ക്ഷമാലുക്കളെ, നിങ്ങള്‍ക്ക് മംഗളം! നിങ്ങളാണ് യഥാര്‍ഥ ഭാഗ്യവാന്മാര്‍! മന:സ്സമാധനത്തിന്റെയും മന:ശാന്തിയുടെയും ഖജനാവുകള്‍ നിങ്ങള്‍ക്കകത്താണല്ലോ നിറയ്ക്കപ്പെട്ടിരിക്കുന്നത്!! ആന്തരിക ആനന്ദത്തിന്റെയും ആശ്വാസത്തിനും അനന്തരാവകാശം നിങ്ങള്‍ക്കാണല്ലോ നല്‍കപ്പെട്ടിരിക്കുന്നത്‌!!! സൗഭാഗ്യങ്ങളുടെ നിത്യപറുദീസകള്‍ നിങ്ങള്‍ക്കാണല്ലോ തയ്യാറാക്കപ്പെട്ടിരിക്കുന്നത്!! ക്ഷമാലുക്കളെ, നിങ്ങള്‍ക്ക് മംഗളം; ആയിരമായിരം മംഗളങ്ങള്‍...

 

വായനയ്ക്ക് മുന്‍പ്
നിങ്ങള്‍ അത് എപ്പോഴെങ്കിലും ശ്രദ്ധിച്ചിട്ടുണ്ടോ എന്നെനിക്കറിയില്ല. മനുഷ്യന് പറ്റുന്ന ബാഹ്യമായ തെറ്റുകളെ കുറിച്ചും അബദ്ധങ്ങളെ കുറിച്ചും പരിശുദ്ധ ഖുര്‍ആനില്‍ എത്ര സ്ഥലങ്ങളില്‍ പറഞ്ഞിട്ടുണ്ട് എന്ന് നിങ്ങള്‍ എണ്ണി നോക്കൂ. മദ്യപാനം, കൊലപാതകം, വ്യഭിചാരം, ചൂതുകളി, പലിശ, മോഷണം, മുതലായ വിഷയങ്ങളെ നിങ്ങള്‍ ഒരുഭാഗത്ത്‌ എണ്ണുക. മറുഭാഗത്ത് ആന്തരികതയില്‍ നടക്കേണ്ടുന്ന തഖ്‌വ (ദൈവിക അവബോധം), ആ തഖ്‌വയുടെ ഭാഗമായ ദിക്റുല്ല (ദൈവിക സ്മരണ), തവക്കുല്‍, തൗബ, ക്ഷമ, ഈമാന്‍, ശുക്ര്‍, റഹ്മത്ത്, വിട്ടുവീഴ്ച, മാപ്പുനല്‍കല്‍, ഇസ്തിഗ്ഫാര്‍ മുതലായ എത്ര സ്ഥലങ്ങളില്‍ പറഞ്ഞിട്ടുണ്ടെന്നും എണ്ണി നോക്കു. നിങ്ങള്‍ അത്ഭുതപ്പെടും. ആന്തരികതയില്‍ നടക്കേണ്ടുന്ന നിരവധിയനവധി ഗുണങ്ങള്‍ ഖുര്‍ആന്‍ ആവര്‍ത്തിച്ചാവര്‍ത്തിച്ച് പല രീതിയിലും മാറിമാറി പറയുന്നത് നിങ്ങള്‍ക്ക് കാണാം. ആന്തരികതയില്‍ നടക്കേണ്ടുന്ന നിരവധിയനവധി ഗുണങ്ങളില്‍ ഒന്നാണ് ക്ഷമ എന്നത്. ഈ വിഷയവും ഖുര്‍ആനില്‍ എത്ര സ്ഥലത്ത് പറയുന്നുണ്ട് എന്ന്‍ നിങ്ങള്‍ എണ്ണി നോക്കു. നിരവധി ആയത്തുകളില്‍ (വചനങ്ങളില്‍)അല്ലാഹു ഈ വിഷയം ആവര്‍ത്തിച്ച് പറയുന്നത് നിങ്ങള്‍ക്ക് കാണാം

എന്തായിരിക്കും അത് അങ്ങനെ? നിങ്ങള്‍ എപ്പോഴെങ്കിലും അത് ആലോചിച്ചിട്ടുണ്ടോ? സാമൂഹിക രാഷ്ട്രീയ രംഗത്തേക്ക് നമ്മള്‍ കണ്ണോടിക്കുമ്പോള്‍ ലോകത്തെങ്ങും ഈ ബാഹ്യ വിഷയങ്ങളുടെ മാലപ്പടക്കമാണ് കാണുന്നത്. എന്നാല്‍ ഖുര്‍ആനിലേക്ക് വരുമ്പോള്‍ അവ വിരലിലെണ്ണാവുന്ന സ്ഥലങ്ങളില്‍മാത്രം. അതേസമയം വളരെ വിജയപ്രദമായി മദ്യനിരോധനം നടപ്പിലായ ഒരു സാമൂഹത്തെ അന്നും ഇന്നും കാണുകയില്ല; ഖുര്‍ആനിന്‍റെ അടിസ്ഥാനത്തില്‍ വളര്‍ന്നുവന്ന അന്നത്തെ സമൂഹമല്ലാതെ. ബാഹ്യ തെറ്റുകളായ കൊലപാതകം, സ്ത്രീപീഡനം, വ്യഭിചാരം, മോഷണം എന്നിവയില്‍ നിന്നെല്ലാം പൂര്‍ണമായും മുക്തമായ ഒരു സമൂഹത്തെ ഉണ്ടാക്കിത്തീര്‍ക്കുന്നതില്‍ ഖുര്‍ആനോളം വിജയിച്ച മറ്റൊരു ഗ്രന്ഥമില്ലെന്ന് ആധുനിക ചരിത്രകാരന്മാരില്‍ പലരും അത്ഭുതത്തോടെ സമ്മതിച്ച കാര്യമാണ്. എന്നിട്ടും ഖുര്‍ആനില്‍ ബാഹ്യമായ ഇത്തരം തെറ്റുകളെ കുറിച്ചും അബദ്ധങ്ങളെ കുറിച്ചും വളരെ കുറച്ചുതവണ മാത്രമെ പറയുന്നുള്ളൂ.

എന്നാല്‍ ആന്തരിക വിഷയങ്ങള്‍ (ക്ഷമ, കാരുണ്യം, പശ്ചാതാപം, മാപ്പു കൊടുക്കല്‍, തഖ്‌വ, ഈമാന്‍, മുതലായ പല ഗുണങ്ങളും)നിരവധി തവണ ആവര്‍ത്തിച്ചാവര്‍ത്തിച്ച് പറയുന്നു.

എന്തായിരിക്കും അതിന്‍റെ രഹസ്യം? ലോകം മുഴുവന്‍ ബഹ്യതയുടെ പിന്നാലെ ഓടികൊണ്ടിരിക്കുമ്പോള്‍ ഇന്ന്‍ ലോകത്തിലെ ഏറ്റവും വലിയ വിസ്മയമായ പരിശുദ്ധ ഖുര്‍ആന്‍ എന്തുകൊണ്ടായിരിക്കും ആന്തരിക വിഷയങ്ങളെ ഇങ്ങനെ ആവര്‍ത്തിച്ചാവര്‍ത്തിച്ച് പറയുന്നത്? എന്തെങ്കിലും ഒരു രഹസ്യം അതില്‍ ഉണ്ടായിരിക്കുകയില്ലേ? ഈ പ്രവഞ്ചം മുഴുവന്‍ സൃഷ്ടിച്ച് കൃത്യവും കണിശവുമായ രീതിയില്‍ പരിപാലിക്കുന്ന നാഥന്‍ തന്‍റെ ഗ്രന്ഥത്തില്‍ ഇങ്ങനെ അവ ആവര്‍ത്തിച്ചു പറയണമെങ്കില്‍ തീര്‍ച്ചയായും അതിന്‍റെ പിന്നില്‍ എന്തെങ്കിലും ഒരു കാര്യം ഉണ്ടായിരിക്കുകയില്ലേ?

തീര്‍ച്ചയായും അതിന്‍റെ പിന്നില്‍ അത്യത്ഭുതകരങ്ങളായ രഹസ്യങ്ങളുണ്ട്. അത് നിങ്ങള്‍ അറിയേണ്ടവിധം അറിഞ്ഞുകഴിഞ്ഞാല്‍ നിങ്ങളുടെ ജീവിതം ആകെ മാറിക്കഴിഞ്ഞു. അത്ഭുതകരമായ മാറ്റം സന്തോഷവും സമാധാനവും ശാന്തിയും നിറഞ്ഞ ഒരു മനസ്സിന്‍റെ ഉടമയായി നിങ്ങള്‍ അതോടെ മാറിക്കഴിഞ്ഞു പിന്നീടുള്ള നിങ്ങളുടെ ജീവിതത്തിലെ ഓരോ നിമിഷവും അനുഗ്രഹങ്ങളുടെ ആനന്തവര്‍ശമായിമാറും. നോക്കു നിങ്ങള്‍ ആവര്‍ത്തിച്ചു പറയുന്ന ആന്തരിക വിഷയങ്ങളില്‍ ഒന്നാണ് ക്ഷമ... അതാണ് നമ്മുടെ ഈ പുസ്തകത്തിലെ വിഷയവും. നൂറുകണക്കിന് സ്ഥലങ്ങളിലാണ്‌ ക്ഷമയെ കുറിച്ച് അല്ലാഹു പറയുന്നത്. അവയില്‍ ഒന്നുമാത്രം ഇപ്പോള്‍ നിങ്ങള്‍ നോക്കൂ...

“കുറച്ചൊക്കെ ഭയം, പട്ടിണി, ധനനഷ്ടം, ജീവനഷ്ടം, വിഭവനഷ്ടം, എന്നിവ മുഖേന നിങ്ങളെ പരീക്ഷിക്കുകതന്നെ ചെയ്യും (അത്തരം സന്ദര്‍ഭങ്ങളില്‍ )ക്ഷമിക്കുന്നവര്‍ക്ക്‌ സന്തോഷ വാര്‍ത്ത അറിയിക്കുക. തങ്ങള്‍ക്ക് വല്ല ആപത്തും ബാധിച്ചാല്‍ അവര്‍ (ക്ഷമാശീലര്‍) പറയുന്നത് ; “ഞങ്ങള്‍ അല്ലാഹുവിന്‍റെ അധീനത്തിലാണ് . അവങ്കലേക്ക്‌ തന്നെ മടങ്ങേണ്ടവരുമാണ് എന്നായിരിക്കും. അവര്‍ക്കത്രെ തങ്ങളുടെ രക്ഷിതാവിങ്കല്‍ നിന്ന്‍ അനുഗ്രഹങ്ങളും കാരുണ്യവും ലഭിക്കുന്നത്. അവരത്രെ സന്മാര്‍ഗം പ്രാപിച്ചവര്‍.”(2 :155-157)

وَلَنَبْلُوَنَّكُمْ بِشَيْءٍ مِّنَ الْخَوفْ وَالْجُوعِ وَنَقْصٍ مِّنَ الأَمَوَالِ وَالأنفُسِ وَالثَّمَرَاتِ وَبَشِّرِ الصَّابِرِينَ

الَّذِينَ إِذَا أَصَابَتْهُم مُّصِيبَةٌ قَالُواْ إِنَّا لِلّهِ وَإِنَّـا إِلَيْهِ رَاجِعونَ

أُولَـئِكَ عَلَيْهِمْ صَلَوَاتٌ مِّن رَّبِّهِمْ وَرَحْمَةٌ وَأُولَـئِكَ هُمُ الْمُهْتَدُونَ

നോക്കൂ നിങ്ങള്‍ ക്ഷമാലുക്കളെക്കുറിച്ച് എന്താണ് പറഞ്ഞത്? 157- മത്തെ ആയത്ത് ഒന്നുകൂടി ശരിക്കും നോക്കൂ... ലോകങ്ങളുടെ രക്ഷിതാവായ അല്ലാഹുവിന്‍റെ അനുഗ്രഹാശിസ്സുകള്‍ അവരിലേക്ക് വര്‍ഷിക്കുമെന്ന് ആ സ്രഷ്ടാവായ അല്ലാഹുവിന്‍റെ കാരുണ്യം ക്ഷമാലുക്കള്‍ക്ക് ലഭിച്ചു കൊണ്ടേയിരിക്കുമെന്ന് ആ ക്ഷമാലുക്കളാണ് മുഹ്തദുകള്‍ അഥവാ സന്മാര്‍ഗം പ്രാപിച്ചവര്‍ എന്ന്!!

ഇനി നിങ്ങളാണ് ആലോചിക്കേണ്ടത് ... ഈ കാരുണ്യവര്‍ഷം എനിക്ക് വേണോ? ഈ അനുഗ്രഹശിസ്സുകളുടെ അമൃത് വര്‍ഷം എന്നിലേക്ക് ചൊരിയപ്പെടെണമോ? ഞാന്‍ സന്മാര്‍ഗം പ്രാപിച്ചവരുടെ കൂട്ടത്തില്‍ ആകേണമോ? തീരുമാനം നിങ്ങളുടെതാണ്. അല്ലാഹു എപ്പോയും റെഡി... നിങ്ങളൊന്ന് ക്ഷമാലു ആയാല്‍ മാത്രം മതി. നിങ്ങള്‍ക്ക് ചുറ്റും സന്തോഷത്തിന്‍റെയും സമാധാനത്തിന്‍റെയും അനുഗ്രഹങ്ങളുടെയും മഹാസൗധങ്ങള്‍ ഉയര്‍ത്തപ്പെടും. മനസ്സ് ശാന്തവും സംതൃപ്‌തവുമായി മാറും . ക്ഷമാലു ആയാലുള്ള സകല സൗഭാഗ്യങ്ങളുടെയും രഹസ്യ കലവറകള്‍ നിങ്ങള്‍ക്ക് വെളിവാക്കപ്പെട്ടു കഴിഞ്ഞു. അപ്പോള്‍ നിങ്ങള്‍ അറിയും, എന്തുകൊണ്ടാണ്‌ ലോകം മുഴുവനും ബാഹ്യമായ തെറ്റുകളുടെയും അബദ്ധങ്ങലുടെയും പിറകില്‍ പോകുമ്പോയും ഖുര്‍ആന്‍ ആന്തരിക ഗുണങ്ങളെ നൂറുകണക്കിന് തവണ ആവര്‍ത്തിക്കുന്നുവെന്ന രഹസ്യവും നിങ്ങള്‍ക്ക് വെളിവാക്കപ്പെടും. കാരണം, ആ ക്ഷമയിലൂടെ, ക്ഷമ എന്ന ചിന്തയിലൂടെയല്ല യഥാര്‍ഥ ക്ഷമയിലൂടെ, അല്ലാഹു പറഞ്ഞത് പ്രകാരമുള്ള അനുഗ്രഹാശിസ്സുകളുടെ ആനന്ദവര്‍ഷം നിങ്ങളിലേക്ക് കുത്തിയൊഴുകുമ്പോള്‍ പിന്നെ നിങ്ങള്‍ക്കെങ്ങനെ വ്യഭിചരിക്കുവാന്‍ സാധിക്കും! പിന്നെ നിങ്ങള്‍ക്കെങ്ങനെ മോഷണം നടത്താന്‍ സാധിക്കും. പിന്നെ നിങ്ങള്‍ക്കെങ്ങനെ കൊലപാതകം നടത്താന്‍ സാധിക്കും! പിന്നെ നിങ്ങള്‍ക്കെന്തിന് മദ്യത്തിന്‍റെ ലഹരി? പിന്നെ നിങ്ങള്‍ക്കെന്തിന് പലിശപ്പണം! പിന്നെ നിങ്ങള്‍ക്കെന്തിന് ബാഹ്യമായ തെറ്റുകള്‍!

ഓര്‍ക്കുക സകല പഠനങ്ങളും പറയുന്നത് ആന്തരിക അസംതൃപ്തിയും അശാന്തിയും ഉള്ളവരാണ് ബാഹ്യമായ തെറ്റുകള്‍ ചെയ്യുന്നത് എന്നാണ്. എന്നാല്‍ നിങ്ങള്‍ക്ക് ക്ഷമയിലൂടെ, യഥാര്‍ഥ ക്ഷമയിലൂടെ അനുഗ്രഹാശിസ്സുകളുടെ ആനന്ദവര്‍ഷം സംഭവിച്ചുകഴിഞ്ഞു. സന്തോഷത്തിന്‍റെയും സമാധാനത്തിന്‍റെയും ആയിരം ഇതളുകളുള്ള പൂക്കള്‍ നിങ്ങള്‍ക്കകത്ത് വിരിഞ്ഞുകയിഞ്ഞു... ഇനി നിങ്ങള്‍ക്കകത്തുനിന്നും ഉയിര്‍കൊള്ളുക ഖുര്‍ആന്‍ ആവര്‍ത്തിച്ചാവര്‍ത്തിച്ച്, വീണ്ടും വീണ്ടും ആവര്‍ത്തിച്ചു പറഞ്ഞ മറ്റൊരു ആന്തരിക ഗുണമായ കൃതജ്ഞത (നന്ദി) യായിരിക്കും. നന്ദിയെകുറിച്ച് അഥവാ ശുക്റിനെ കുറിച്ച് എത്ര സ്ഥലങ്ങളിലാണ് ഖുര്‍ആന്‍ പറഞ്ഞിരിക്കുന്നത് എന്നതിനെ കുറിച്ച് നിങ്ങള്‍ക്ക് വല്ല തിട്ടവുമുണ്ടോ?അത്ഭുതപ്പെടും നിങ്ങള്‍ അത്തരം ആയത്തുകളുടെ ആവര്‍ത്തനം എത്രയാണെന്ന് നിങ്ങള്‍ എണ്ണി നോക്കാന്‍ തുനിഞ്ഞാല്‍... നിങ്ങള്‍ ശരിക്കും അത്ഭുതപ്പെടുകതന്നെ ചെയ്യും.

ഈ അത്ഭുതവും നിങ്ങളില്‍ ആന്തരികമായ വന്‍ മാറ്റത്തിന് കാരണമാക്കിത്തീര്‍ക്കും. ആ മാറ്റം വീണ്ടും വീണ്ടും നിങ്ങള്‍ക്കകത്ത് കൃതജ്ഞത വര്‍ദ്ധിപ്പിക്കും. കൂടുതല്‍ കൃതജ്ഞതയുള്ളവനാകുന്നതോടെ ആന്തരിക ആനന്ദവും നിങ്ങളില്‍ വര്‍ദ്ധിച്ചുകൊണ്ടേയിരിക്കും. അല്ലാഹു പറയുന്നത് നോക്കൂ:

“നിങ്ങള്‍ നന്ദി കാണിച്ചാല്‍ തീര്‍ച്ചയായും ഞാന്‍ നിങ്ങള്‍ക്ക് (അനുഗ്രഹം) വര്‍ധിപ്പിച്ചുതരുന്നതാണ്...”(14:7)

لَئِن شَكَرْتُمْ لأَزِيدَنَّكُمْ

ജീവിതം ഒരു മഹാ സൗഭാഗ്യം തന്നെയാണെന്ന് നിങ്ങള്‍ ആന്തരികമായി തിരിച്ചറിയും... ഈ മഹാ സൗഭാഗ്യത്തിന്‍റെ ജീവിതം തന്ന നാഥനെ നിങ്ങള്‍ സ്തുതിച്ചുകൊണ്ടേയിരിക്കും. അല്ലാതെ നിങ്ങള്‍ക്ക് എന്താണ് ചെയ്യുവാന്‍ സാധിക്കുക!! അബദ്ധങ്ങളുടെയും തെറ്റുകളുടെയും ഒരു ചെറുവാസനപോലും അപ്പോള്‍ നിങ്ങള്‍ക്കകത്ത് ഉണ്ടാവുകയില്ല. അഥവാ സംഭവിച്ചു പോയാല്‍ തന്നെ ആവര്‍ത്തിച്ചാവര്‍ത്തിച്ച് അല്ലാഹു ഖുര്‍ആനിലൂടെ പറഞ്ഞ ആന്തരികമാറ്റത്തിന്‍റെ മറ്റൊരു ഘടകമായ തൗബ (പശ്ചാത്താപം) നിങ്ങള്‍ ചെയ്യും. യഥാര്‍ഥ തൗബ നിങ്ങളുടെ അകത്തൊരു കൊടുങ്കാറ്റായി മാറിയാല്‍ നിങ്ങള്‍ ഇന്ന് പിറന്നുവീണ കുഞ്ഞിനെ പോലെ പരിശുദ്ധനും പവിത്രനുമാകും. ഖുര്‍ആന്‍ ആവര്‍ത്തിച്ചുപറഞ്ഞ മറ്റൊരു ഘടകമായ ഇസ്തിഗ്ഫാര്‍ (പാപമോചനം) തൗബ എന്നിവയിലൂടെ, ഈ ആന്തരിക മാറ്റത്തിലൂടെ നിങ്ങളുടെ ഉള്ളം ഖുര്‍ആന്‍ ആവര്‍ത്തിച്ചു പറഞ്ഞ മറ്റൊരു ആന്തരിക മാറ്റ ഘടകമായ ഈമാന്‍ നിങ്ങള്‍ക്കകത്ത് പഴയതിലും പതിന്മടങ്ങ് വര്‍ധിക്കും.

അപ്പോള്‍ നിങ്ങള്‍ക്കകത്ത് ഖുര്‍ആന്‍ ആവര്‍ത്തിച്ചാവാര്‍ത്തിച്ച് പറഞ്ഞ മറ്റൊരു ആന്തരിക മാറ്റമായ തഖ്‌വ നിങ്ങള്‍ക്കകത്ത് നിറയും. നിങ്ങള്‍ മുത്തഖിയായി മാറും... ഇതെല്ലം സംഭവിക്കുമ്പോള്‍, ഇവയിലൂടെയെല്ലാം അല്ലാഹു ഓഫര്‍ ചെയ്ത ആനന്തവര്‍ഷവും അനുഗ്രഹ പെരുമഴയുമൊക്കെ നിങ്ങളില്‍ എത്തുമ്പോള്‍ ആദ്യമായി നിങ്ങള്‍ അത്ഭുതപ്പെടും...കരണം ഇതിലൂടെ നിങ്ങള്‍ അനുഭവിക്കുന്ന ആന്തരിക ശാന്തി നിങ്ങള്‍ പ്രതീക്ഷിച്ചതിലും എത്രയോ അപ്പുറമാണ് എന്ന് നിങ്ങള്‍ ആദ്യമായി തിരിച്ചറിയും. ആ സമാധാനം നിങ്ങള്‍ ആഗ്രഹിച്ചതിലും എത്രയോ അധികമാണെന്ന് നിങ്ങള്‍ ആദ്യമായി അനുഭവിച്ചറിയും!ആ ആന്തരിക ആനന്ദാവസ്ഥ നിങ്ങള്‍ മനസ്സിലാക്കിയതിലും ആയിരം മടങ്ങ്‌ അധികമാണെന്ന് നിങ്ങളറിയും. ആ കാരുണ്യ വര്‍ഷം നിങ്ങള്‍ നിനച്ചതിലും എത്രയോ അധികമാണെന്ന് നിങ്ങള്‍ തിരിച്ചറിയും...

അതാകട്ടെ ഈ ലോകത്തേക്ക് അല്ലാഹു നീക്കിവെച്ച കാരുണ്യത്തിന്‍റെ ഒരു ശതമാനത്തിലെ ഒരു ചെറിയ വിഹിതമാണ് എന്നറിയുമ്പോള്‍ ശരിക്കും നിങ്ങള്‍ ഞെട്ടും!! റബ്ബേ ഈ ലോകത്തേക്ക് നീ വെച്ച ഈ ചെറിയ കാരുണ്യ വര്‍ഷം പോലും, അതിലെ ശാന്തിയും സമാധാനവസ്ഥയും പോലും എനിക്ക് താങ്ങാനാവുന്നതിലും എത്രയോ അപ്പുറമാണ്... എങ്കില്‍ നീ മുത്തഖീങ്ങള്‍ക്കായി മാറ്റിവെച്ച പരലോകത്തെ സ്വര്‍ഗത്തിലെ ആ 99% ത്തിന്‍റെ ആനന്താവസ്ഥ എന്തായിരിക്കും നാഥാ!! നിങ്ങള്‍ ശരിക്കും അത്ഭുതപ്പെടും, സുഹൃത്തുക്കളെ... നിങ്ങള്‍ക്ക് അത്ഭുതവും ആനന്താവസ്ഥയും താങ്ങാനാവില്ല. നിങ്ങള്‍ ആദ്യമായി ആ പരലോകത്തെ മുന്നില്‍ കാണും... ആ സ്വര്‍ഗത്തെ നിങ്ങള്‍ ആദ്യമായി മുന്നില്‍ ദര്‍ശിക്കും...

ഇതൊക്കെ സംഭാവിക്കുമ്പോഴേക്കും നിങ്ങളുടെ ദൈനംദിന പ്രശ്നങ്ങളിലൂടെ നിങ്ങള്‍ ഒരുക്കിക്കൂട്ടിവെച്ച ദുഃഖങ്ങളുടെ ഭാണ്ഡം എങ്ങോട്ടോ പോയി മറഞ്ഞിരിക്കും!! നിങ്ങള്‍ വിസ്മയം കൂറുകയും ചെയ്യും!!

എങ്കില്‍ നമുക്ക് ക്ഷമയെകുറിച്ചുള്ള ഹൃദയ ചിന്തകള്‍ ആരംഭിക്കാം. ഓര്‍ക്കുക, ഈ പുസ്തകം ഒരു ചിന്താശകലം മാത്രമാണ്. ക്ഷമയെകുറിച്ചുള്ള ഒരു വിചിന്തനം. സാധാ വിചിന്തനമല്ല; ഹൃദയ വിചിന്തനം. എന്നാല്‍ ക്ഷമയെകുറിച്ചുള്ള വളരെ വിശാലമായ പുസ്തകം ഒന്നോ രണ്ടോ വാല്യങ്ങളിലായി നിങ്ങളിലേക്ക് പിന്നീടെത്തുന്നതാണ്.

ഈ ചിന്താശകലങ്ങളിലൂടെ നിങ്ങള്‍ കടന്നുപോയി അവ നിങ്ങള്‍ നിങ്ങളുടെ  ജീവിതത്തില്‍ പ്രാവര്‍ത്തികമാക്കിയാല്‍  നിങ്ങള്‍ വിജയിച്ചു കഴിഞ്ഞു. ജീവിതത്തിന്‍റെ എല്ലാ മേഖലകളിലും വിജയിച്ചു...!!

എങ്കില്‍ നമുക്ക് ഓരോ ചിന്താ ശകലങ്ങളിലൂടെയും കടന്നുപോകാം.

സ്നേഹാശംസകളോടെ

അഡ്വ: മുഈനുദ്ദീന്‍

അദ്ധ്യായങ്ങള്‍

1. സ്രഷ്ടാവുമായുള്ള സൗഹൃദം

2. അല്ലാഹുവില്‍ നിന്നുള്ള ആനന്ദ വര്‍ഷം

3. പരമാനന്ദത്തിന്റെ പറുദീസ

4. ക്ഷമിച്ചു നോക്കൂ; അത്ഭുത ഫലം നിങ്ങള്‍ക്ക് ലഭിക്കും

5. ക്ഷമയുടെ ഫലം ഉടന്‍ വരുന്നു

6. അമൂല്യമായ മൂന്ന് സമ്മാനങ്ങള്‍

7. ആന്തരിക ആസ്വാദനത്തിന്റെ ആണിക്കല്ല്

8. മന:സമാധാനത്തിന്റെ ദാഹം ശമിക്കാന്‍

9. ക്ഷമ; രോഗമുക്തിയിലേക്കെത്തിക്കുമ്പോള്‍

10. സൗഭാഗ്യത്തിന്റെ സൂര്യകിരണങ്ങള്‍

11. അനുഗ്രഹാശിസ്സുകളുടെ ആനന്ദവര്‍ഷം ലഭിക്കാന്‍

12. “സബ്റുന്‍ ജമീല്‍”; മന:സമാധാനത്തിന്റെ രഹസ്യത്താക്കോല്‍

13. മന:സമാധാനത്തിന്റെ സാക്ഷാത്കാരം

14. ശുഭപ്രതീക്ഷയും ക്ഷമയും; ശാന്തിയിലേക്കുള്ള ശരിയായ വഴി

15. ജീവിത വിജയത്തിന്റെ മാര്‍ഗ്ഗം

16. ക്ഷമ സ്നേഹമായി മാറുമ്പോള്‍

17. ക്ഷമയില്‍ ഒളിഞ്ഞുകിടക്കുന്ന അത്ഭുത രഹസ്യങ്ങള്‍

18. സമാധാനത്തിന്റെ വസന്തങ്ങള്‍

19. ക്ഷമയും കാരുണ്യവും പ്രചരിപ്പിക്കുന്നവര്‍ക്ക് മംഗളം

20. സൗഭാഗ്യം നിറഞ്ഞ ജീവിതം

21. ക്ഷമയുടെ പ്രതിഫലം നുകര്‍ന്ന് കുടിക്കുക

22. നേതൃത്വവിജയത്തിന്റെ രഹസ്യമൂലകം

23. കാത്തിരിക്കുക, അല്ലാഹു നിങ്ങളെയും കാത്തിരിക്കുന്നുണ്ട്

24. ക്ഷമാലുക്കള്‍ക്ക് ടെന്‍ഷനില്ല

25. ക്ഷമാലുക്കള്‍ക്ക് ലഭിക്കുന്ന ദൃഷ്ടാന്തങ്ങള്‍

26. ക്ഷമാലുക്കളുടെ പറുദീസ

27. യഥാര്‍ഥ ക്ഷമ സംജാതമാകാന്‍

28. ക്ഷമിച്ചുകൊണ്ട് അല്ലാഹുവിന്റെ സഹായം നേടിയെടുക്കുക

29. അനുഭവതലത്തിലുള്ള ക്ഷമ അനുഗ്രഹങ്ങളുടെ നിക്ഷേപം

30. ക്ഷമയുടെ വേരുകള്‍ വിജയത്തിന്റെ വിതാനങ്ങളായി മാറുന്നു

31. അസന്തുഷ്ടിയില്‍ നിന്നും രക്ഷനേടാന്‍

32. ക്ഷമയുടെ ഫലങ്ങള്‍ അതിരുകളില്ലാത്തതാണ്

33. ക്ഷമയിലൂടെ വന്ന രക്ഷയുടെ ആഴം

34. പ്രതിസന്ധിവേളകളില്‍ ക്ഷമയവലംബിക്കൂ ...പ്രതിഫലങ്ങള്‍ വാരിക്കൂട്ടൂ

35. ആന്തരികതയിലെ അമൂല്യമായ ആനന്ദം ക്ഷമാലുക്കള്‍ക്കാണ്

36. ക്ഷമാലുവിന്റെ ജീവിതം സന്തോഷത്തിന്റെയും സൗഭാഗ്യത്തിന്റെയും സുദിനങ്ങളാണ്

37. ക്ഷമാലുക്കള്‍ക്ക് ആരുടേയും കുതന്ത്രം ഏല്‍ക്കുകയില്ല

38. ക്ഷമാലുക്കള്‍ക്ക് ആയിരമായിരം സഹായങ്ങള്‍

39. ക്ഷമാലുക്കള്‍ക്ക് സമാധാനം

40. ദു:ഖങ്ങളില്ലത്ത ജീവിതം ക്ഷമാലുക്കള്‍ക്ക് സാധ്യമാണ്

41. ക്ഷമയുടെ പഴം കഴിക്കുമ്പോള്‍ ഇരട്ടി മധുരം ലഭിക്കുന്നു

42. ശാന്തിയുടെ ഖജനാവുകള്‍ ക്ഷമാലുക്കള്‍ക്ക് സ്വന്തം

43. ആന്തരിക ആനന്ദത്തിന്റെ അനന്തരാവകാശം ക്ഷമാലുക്കള്‍ക്കാണ്

44. തേനുള്ള പൂക്കളിലേക്ക്‌ വണ്ടുകള്‍ പറന്നെത്തുന്നു

45. ആശ്വാസത്തിന്റെ പൂത്തിരികള്‍; ആനന്ദത്തിന്റെയും

46. സൗരഭ്യം പരത്തുന്ന പുഷ്പമായി മാറുക

47. പ്രശ്നങ്ങള്‍ക്കിടയിലും പ്രശാന്തി ക്ഷമാലുവിനാണ്

48. മഹത്തായ പ്രതിഫലം ക്ഷമാലുക്കള്‍ക്കാണ്

49. പരീക്ഷണവേളയില്‍ വിജയം നല്‍കുന്ന ആല്‍ക്കമി ക്ഷമയാണ്

50. “സബ്റുന്‍ ജമീല്‍” രഹസ്യങ്ങളുടെ രഹസ്യം

51. ക്ഷമാലുവിന്റെ പദവി എത്ര മഹത്തരം!!

52. അല്ലാഹുവേ എന്റെ മേല്‍ നീ ക്ഷമ വര്‍ഷിക്കേണമേ

53. അക്ഷമയുടെ വേളയില്‍ രക്ഷ കടന്നുവരില്ല

54. ക്ഷമ വരുമ്പോള്‍ രക്ഷയും വരുന്നു

55. ദു:ഖത്തില്‍ നിന്നും കരകയറാനുള്ള രഹസ്യത്താക്കോല്‍

56. ക്ഷമാലുക്കളുടെ പ്രതിഫലം

57. ജീവിത വിജയത്തിന്റെ രഹസ്യത്താക്കോല്‍ വെളിവാക്കപ്പെട്ടിരിക്കുന്നു

58. “അല്ലാഹു നിങ്ങള്‍ക്ക് പൊറുത്തു തരട്ടെ” ക്ഷമയുടെ മഹാ മന്ത്രധ്വനികള്‍

59. നിങ്ങള്‍ക്ക് സിദ്ദീഖുകളുടെ കൂട്ടത്തില്‍ ഉള്‍പ്പെടാന്‍ താല്‍പര്യമുണ്ടോ?

60. ആന്തരിക ശാന്തിക്ക് ആന്തരിക ശുദ്ധീകരണം

61. വിജയത്തിന്റെ രഹസ്യം; പരാജയത്തിന്റെയും

62. ആന്തരിക ശുദ്ധീകരണം പ്രവാചകത്വത്തിന്റെ ലക്ഷ്യം

63. ക്ഷമാലു ശാന്തനാണ്, പവിത്രനും പരിശുദ്ധനുമാണ്

64. ക്ഷമാലു പരിശുദ്ധതയെ കാത്തുസൂക്ഷിക്കുന്നു

65. ക്ഷമാലുവിന്റെ ലഹരി ശാന്തിയും സമാധാനവുമാണ്

66. ക്ഷമാലുക്കളുടെ വീട് “ശാന്തി ഭാവന”മാണ്

67. ആരാധനയിലെ ആനന്ദവര്‍ഷം ക്ഷമാലുവിനാണ്

68. ക്ഷമാലു എത്ര യുഗങ്ങള്‍ വേണമെങ്കിലും കാത്തിരിക്കും

69. ക്ഷമാലു ജീവന്‍ രക്ഷിക്കുന്നവനാണ്

70. ക്ഷമാലു ആര്‍ക്കുനേരെയും കൈ ഓങ്ങുകയില്ല

71. ക്ഷമാലു കാരുണ്യത്തിന്റെ ചിറകുകള്‍ വിരിക്കുന്നവനാണ്

72. കക്കപ്പൊന്നുകള്‍ കൊഴിഞ്ഞു പോകുന്ന രാസവിദ്യ

73. ഈ രഹസ്യവും കൂടി അറിയുക

74. ജീവിതം മഹാ അനുഗ്രഹം തന്നെ

75. അല്ലാഹുവിലേക്കെത്താനുള്ള വഴി

76. നിങ്ങള്‍ക്ക് ഐസ്ക്രീം വേണോ, മന:സ്സമാധാനം വേണോ?

77. രക്ഷക്കുള്ള രഹസ്യ ഔഷധം

78. എത്രയും പെട്ടെന്ന് നിങ്ങള്‍ ഓപ്പറേഷന് വിധേയനാവുക

79. അല്ലാഹു ക്ഷമാലുക്കളോടൊപ്പമാണ്

80. ആന്തരിക ശുദ്ധീകരണം നടത്തിയവരോടൊപ്പമാണ് അല്ലാഹു

81. സ്രഷ്ടാവിന്റെ സ്നേഹം ലഭിക്കാന്‍

82. മോക്ഷത്തിന്റെ മഹാ ഔഷധങ്ങള്‍

83. ആരാധനകള്‍ ആന്തരിക ശുദ്ധീകരണത്തിനുള്ളതാണ്

84. നമസ്കാരത്തിലൂടെ ലഭിക്കുന്ന ആന്തരിക ശാന്തി

85. ആന്തരിക ശുദ്ധിക്കുള്ള ആല്‍ക്കെമി

86. സമാധാനത്തിന്റെ ഭവനം; ശാന്തിയുടെയും

87. മുത്തഖീങ്ങള്‍ക്കാണ് സ്വര്‍ഗ്ഗം

88. തഖ്‌വയുടെ പെട്ടി നിറക്കുക

89. ഇനിയും നിങ്ങള്‍ക്ക് സമയമായില്ലേ?

90. “ഉദ്കുറുല്ലാഹ്”

91. പാപമോചനമെന്ന ആന്തരിക ശുദ്ധീകരണം

92. കുഞ്ഞുങ്ങളുടെ നിഷ്കളങ്കത നേടാന്‍

93. നിങ്ങള്‍ക്ക് ഐശ്വര്യം വേണോ?

94. ഹജ്ജിലൂടെ ആവര്‍ത്തിക്കുന്ന തഖ്‌വ

95. ചെലവഴിക്കുമ്പോള്‍ ലഭിക്കുന്ന ശുദ്ധീകരണം

96. കൊടുത്തത് അകം മാത്രം അറിയട്ടെ; അല്ലാഹുവിന് പുറമെ

97. അല്ലാഹുവിന്റെ പ്രീതി

98. രക്തമോ മാംസമോ അല്ല, തഖ്‌വയാണ് അല്ലാഹുവിലേക്ക് എത്തുക

99. ജീവസ്സുറ്റ സുകൃതങ്ങള്‍

100. എന്നെന്നും അവശേഷിക്കുന്ന സമ്പത്ത്

പുസ്തകത്തില്‍ നിന്നും ഒരു അധ്യായം
അദ്ധ്യായം 1

സ്രഷ്ടാവുമായുള്ള സൌഹൃദം

അല്ലാഹു എന്നോടൊപ്പമായിരിക്കണം, സ്രഷ്ടാവുമായുള്ള സൗഹൃദം ലഭിക്കാന്‍ നമ്മോടൊപ്പയിരിക്കണം എന്ന് നിങ്ങള്‍ ചിന്തിക്കറില്ലേ? എങ്കില്‍ അറിയുക നിങ്ങള്‍ നടത്തിക്കൊണ്ടിരിക്കുന്നത് കേവലം ചിന്ത മാത്രമാണ്. അല്ലാഹു നിങ്ങളോടൊപ്പമായിരിക്കണമെങ്കില്‍ നിങ്ങള്‍ ചിലതൊക്കെ ചെയ്യേണ്ടതുണ്ട്. അവയില്‍ വളരെ പ്രധാനപ്പെട്ട ഒന്നാണ് നിങ്ങള്‍ ക്ഷമാലു ആയിരിക്കുക എന്നത്. നിങ്ങള്‍ ക്ഷമാലുവാകുമ്പോള്‍ ഈ പ്രപഞ്ചം മുഴുവനും സൃഷ്ടിച്ച് പരിപാലിക്കുന്ന രക്ഷിതാവായ അല്ലാഹു നിങ്ങളോടൊപ്പയിരിക്കും.അവന്റെ സഹായം ഓരോ നിമിഷവും നിങ്ങള്‍ക്ക് കിട്ടിക്കൊണ്ടേയിരിക്കുകയും ചെയ്യും. അതുകൊണ്ട് തന്നെ നിങ്ങളുടെ അകം എപ്പോഴും ശാന്തിയിലും സമാധനത്തിലുമായിരിക്കും.

“സത്യവിശ്വാസികളെ, നിങ്ങള്‍ ക്ഷമയും നമസ്കാരവും മൂലം (അല്ലാഹുവിനോട് ) സഹായം തേടുക. തീര്‍ച്ചയായും ക്ഷമിക്കുന്നവരോടൊപ്പമാകുന്നു അല്ലാഹു.”(2:153)

يَا أَيُّهَا الَّذِينَ آمَنُواْ اسْتَعِينُواْ بِالصَّبْرِ وَالصَّلاَةِ إِنَّ اللّهَ مَعَ الصَّابِرِينَ

അദ്ധ്യായം 2

അല്ലാഹുവില്‍ നിന്നുള്ള ആനന്ദ വര്‍ഷം

ഓര്‍ക്കുക, പ്രശ്നങ്ങളും പ്രതിസന്ധികളും ഉണ്ടാകുമ്പോള്‍ വെറുപ്പും വിദ്വേഷവും ഉള്ളില്‍ വെച്ചുകൊണ്ട് പെരുമാറുന്നവര്‍ക്ക് അല്ലാഹുവിനെ നഷ്ടപ്പെടും. മറിച്ച് പ്രശ്ന വേളകളില്‍ ക്ഷമയുടെ നേര്‍വിപരീതമായ തര്‍ക്കവും കുതര്‍ക്കവുമൊക്കെ നടത്താതെ പരിപൂര്‍ണ്ണമായ ക്ഷമ അവലംബിക്കുകയാണെങ്കില്‍ തീര്‍ച്ചയായും അല്ലാഹു നിങ്ങള്‍ക്കൊപ്പം നിലയുറപ്പിക്കുക തന്നെ ചെയ്യും. ക്ഷമയുടെ ഈ അവസ്ഥയില്‍ നിങ്ങള്‍ എത്തിക്കഴിഞ്ഞാല്‍ നിങ്ങളുടെ ഉള്ളം സമാധാനവും ശാന്തിയും കൊണ്ട് നിറഞ്ഞു കവിയുന്നതിനാല്‍, ആന്തരിക ആനന്ദം കൊണ്ട് തുളുമ്പുന്നതിനാല്‍ നിങ്ങള്‍ക്ക് കൂടുതല്‍ കൂടുതല്‍ ക്ഷമിക്കുവാന്‍ സാധിക്കുന്നു. ഈ കൂടുതലായുള്ള ക്ഷമ കൂടുതല്‍ കൂടുതല്‍ ആനന്ദവര്‍ഷം നിങ്ങളിലേക്ക് ചൊരിയുന്നു. ജീവിതം മഹാസൗഭാഗ്യപൂര്‍ണ്ണമാണെന്ന് നിങ്ങള്‍ തിരിച്ചറിയുകയും ചെയ്യുന്നു.

“അല്ലാഹുവെയും അവന്‍റെ ദൂതനെയും നിങ്ങള്‍ അനുസരിക്കുകയും ചെയ്യുക. നിങ്ങള്‍ ഭിന്നിച്ചുപോകരുത്. എങ്കില്‍ നിങ്ങള്‍ക്ക് ധൈര്യക്ഷയം നേരിടുകയും നിങ്ങളുടെ വീര്യം(നശിച്ചു) പോകുകയും ചെയ്യും. നിങ്ങള്‍ ക്ഷമിക്കുക. തീര്‍ച്ചയായും അല്ലാഹു ക്ഷമാശീലകരുടെ കൂടെയാവുന്നു.”(8:46)

وَأَطِيعُواْ اللّهَ وَرَسُولَهُ وَلاَ تَنَازَعُواْ فَتَفْشَلُواْ وَتَذْهَبَ رِيحُكُمْ وَاصْبِرُواْ إِنَّ اللّهَ مَعَ الصَّابِرِينَ

അദ്ധ്യായം 3

പരമാനന്ദത്തിന്‍റെ പറുദ്ദീസ

നിങ്ങള്‍ക്ക് സ്വര്‍ഗ്ഗം ലഭിക്കണമെന്ന് നിങ്ങള്‍ ആഗ്രഹിക്കുന്നില്ലേ? എങ്കില്‍ അറിയുക; അത് നിങ്ങളുടെ ആഗ്രഹം മാത്രമാണ്. ആ ആഗ്രഹം സഫലമാകണമെങ്കില്‍ നിങ്ങള്‍ ചിലത് ചെയ്യേണ്ടതുണ്ട്. അല്ല, നിങ്ങള്‍ ചിലത് ആകേണ്ടതുണ്ട്. അതില്‍ പ്രധാനപ്പെട്ട ഒന്നാണ് നിങ്ങള്‍ക്ക് സ്വര്‍ഗ്ഗം ലഭിക്കുവാന്‍ നിങ്ങള്‍ ക്ഷമാലു ആവുക എന്നത്.പ്രശ്നങ്ങള്‍ വരുമ്പോള്‍ പിറുപിറുക്കാതെയും പൊട്ടിത്തെറിക്കാതെയും പെരുമാറണമെങ്കില്‍ നിങ്ങള്‍ ക്ഷമാലു ആയിരിക്കണം. അങ്ങനെ കോപ സമയത്തും ക്ഷമാലു ആയി മറ്റേയാള്‍ക്ക് പൊറുത്തുകൊടുക്കുന്നവര്‍ക്കേ സ്വര്‍ഗ്ഗം ലഭിക്കുകയുള്ളൂ. ഓര്‍ക്കുക; ഇത് ഞാന്‍ പറഞ്ഞ വാക്കുകളല്ല. നിങ്ങളുടെ രക്ഷിതാവിന്‍റെ ആത്യന്തിക നിയമമാണിത്. അത് പാലിച്ചാല്‍ നിങ്ങള്‍ക്ക് ശാന്തിയും സമാധാനവുമല്ലാതെ മറ്റൊന്നുമയിരിക്കില്ല ഈ ലോകത്തെ പ്രതിഫലം. പരലോകത്താകട്ടെ പരമാനന്ദത്തിന്റെ പറുദീസയും.

“നിങ്ങള്‍ വല്ലതും നല്‍കപ്പെട്ടിട്ടുണ്ടെങ്കില്‍ അത് ഐഹിക ജീവിതത്തിലെ (താല്‍ക്കാലിക) വിഭവം മാത്രമാകുന്നു. അല്ലാഹുവിന്റെ പക്കലുള്ളത്‌ കൂടുതല്‍ ഉത്തമവും കൂടുതല്‍ നീണ്ടുനില്‍ക്കുന്നതുമാകുന്നു. വിശ്വസിക്കുകയും തങ്ങളുടെ രക്ഷിതവിന്റെമേല്‍ ഭരമേല്‍പ്പിക്കുകയും ചെയ്തവര്‍ക്കുള്ളവത്രേ അത്. മഹാപാപങ്ങളും നീച വൃത്തികളും വര്‍ജിക്കുന്നവരും കോപം വന്നാലും പോറുക്കുന്നവരും ആയിട്ടുള്ളവര്‍ക്ക്.”(42 :36 -37)

فَمَا أُوتِيتُم مِّن شَيْءٍ فَمَتَاعُ الْحَيَاةِ الدُّنْيَا وَمَا عِندَ اللَّهِ خَيْرٌ وَأَبْقَى لِلَّذِينَ آمَنُوا وَعَلَى رَبِّهِمْ يَتَوَكَّلُونَ
وَالَّذِينَ يَجْتَنِبُونَ كَبَائِرَ الْإِثْمِ وَالْفَوَاحِشَ وَإِذَا مَا غَضِبُوا هُمْ يَغْفِرُونَ

 

അദ്ധ്യായം 4

ക്ഷമിച്ചു നോക്കൂ ;അത്ഭുത ഫലം നിങ്ങള്‍ക്ക്  ലഭിക്കും

നോക്കൂ നിങ്ങള്‍, ക്ഷമാശീലര്‍ക്ക് ഈ ലോകത്തുവച്ചുതന്നെ പ്രതിഫലമുണ്ട് എന്ന് പറഞ്ഞത് ഈ പുസ്തകം എഴുതിയ ഞാനല്ല. ഈ പ്രപഞ്ചവും അതിലെ മഹാത്ഭുതങ്ങളും സൃഷ്ടിച്ച് പരിപാലിക്കുന്ന നാഥനാണ് അത് പറഞ്ഞത്. എന്നിട്ടും നിങ്ങള്‍ക്കെന്താ അതില്‍ വിശ്വാസം വരുന്നില്ലേ? എങ്കില്‍ നിങ്ങള്‍ക്കെന്താണ് നിങ്ങളുടെ ഇണകളോട് ക്ഷമിച്ചാല്‍. നിങ്ങളുടെ അയല്‍വാസിയോട്, നാട്ടുകാരോട്, കൂട്ടുകാരോട്, വിമര്‍ശകരോട്, വീട്ടുകാരോട് ഒക്കെ നിങ്ങളൊന്ന് ക്ഷമിച്ചുനോക്കൂ... യഥാര്‍ഥ ക്ഷമ നിങ്ങളില്‍ സംഭാവിക്കുകയാണെങ്കില്‍ അതിന്റെ ഫലം ഉടനടി നിങ്ങള്‍ക്ക് കണ്ടെത്താന്‍ പറ്റും. നിങ്ങള്‍ ശരിക്കും അത്ഭുതപ്പെടും. ആ അത്ഭുതവും ആ ആനന്ദവും നിങ്ങളൊന്ന് അനുഭവിക്കാന്‍ തയ്യാറാവൂ...

“അക്രമത്തിന് വിധേയരായത്തിനുശേഷം അല്ലാഹുവിന്റെ മാര്‍ഗ്ഗത്തില്‍ സ്വദേശം വെടിഞ്ഞു പോയവരാരോ അവര്‍ക്ക് ഇഹ ലോകത്ത് നാം നല്ല താമസസൗകര്യം ഏര്‍പ്പെടുത്തി കൊടുക്കുകതന്നെ ചെയ്യും. എന്നാല്‍ പരലോകത്തെ പ്രതിഫലം തന്നെയാകുന്നു ഏറ്റവും മഹത്തായത്.അവര്‍ (അത്) അറിഞ്ഞിരുന്നെങ്കില്‍! ക്ഷമിക്കുകയും തങ്ങളുടെ രക്ഷിതാവിന്‍റെ മേല്‍ ഭാരമേല്‍പിക്കുകയും ചെയ്തവരത്രെ അവര്‍ (മുഹാജിറുകള്‍).” (16:41-42)

وَالَّذِينَ هَاجَرُواْ فِي اللّهِ مِن بَعْدِ مَا ظُلِمُواْ لَنُبَوِّئَنَّهُمْ فِي الدُّنْيَا حَسَنَةً وَلَأَجْرُ الآخِرَةِ أَكْبَرُ لَوْ كَانُواْ يَعْلَمُونَ
الَّذِينَ صَبَرُواْ وَعَلَى رَبِّهِمْ يَتَوَكَّلُونَ

 

അദ്ധ്യായം 5

ക്ഷമയുടെ ഫലം ഉടന്‍ വരുന്നു

ഇനിയും നിങ്ങള്‍ക്ക് സംശയമുണ്ടോ, ക്ഷമാലുക്കള്‍ക്ക് ഈ ലോകത്ത് വെച്ചുതന്നെ പ്രതിഫലം ലഭിക്കുമെന്ന കാര്യത്തില്‍? എങ്കില്‍ നിങ്ങളതൊന്ന് പരീക്ഷിച്ചുനോക്കൂ... ജീവിതം ഒരു പരീക്ഷണമാണെന്ന് നിങ്ങള്‍ ഒരുപാട് തവണ കേട്ടതല്ലേ? പരീക്ഷണമെന്നാല്‍ സുനാമിയും ഭൂമികുലുക്കവും വാരല്‍ മാത്രമല്ല. മറിച്ച് ജീവിതത്തിലെ ഓരോ നിമിഷങ്ങളിലും, ഓരോ മാനുഷിക ബന്ധങ്ങളിലും ഏത് നിലപാടെടുക്കണമെന്ന മഹാപരീക്ഷണത്തിലാണ് നിങ്ങളും ഞാനും. ആ പ്രശ്നവേളകളാകുന്ന പരീക്ഷണ വേളകളില്‍ ക്ഷമ അഥവാ യഥാര്‍ഥ ക്ഷമ നിങ്ങളൊന്നു പരീക്ഷിച്ചു നോക്കൂ... ഉടനടി വരുന്നത് നിങ്ങള്‍ക്ക്  കാണാന്‍ സാധിക്കും.

“എത്രയെത്ര പ്രവാചകന്‍മാരോടൊപ്പം അനേകം ദൈവദാസന്മാര്‍ യുദ്ധം ചെയ്തിട്ടുണ്ട്. എന്നിട്ട് അല്ലാഹുവിന്റെ മാര്‍ഗ്ഗത്തില്‍ തങ്ങള്‍ക്ക് നേരിട്ട യാതൊന്നുകൊണ്ടും അവര്‍ തളര്‍ന്നില്ല. അവര്‍ ദൗര്‍ബല്യം കാണിക്കുകയോ ഒതുങ്ങി കൊടുക്കുകയോ ചെയ്തില്ല അത്തരം ക്ഷമാശീലരെ അല്ലാഹു സ്നേഹിക്കുന്നു.
അവര്‍ പറഞ്ഞിരുന്നത് ഇപ്രകാരം മാത്രമായിരുന്നു: ഞങ്ങളുടെ രക്ഷിതാവേ, ഞങ്ങളുടെ പാപങ്ങളും, ഞങ്ങളുടെ കാര്യങ്ങളില്‍ വന്നു പോയ അതിക്രമങ്ങളും ഞങ്ങള്‍ക്ക് നീ പൊറുത്തു തരേണമേ. ഞങ്ങളുടെ കാലടികള്‍ നീ ഉറപ്പിച്ചു നിര്‍ത്തുകയും, സത്യനിഷേധികളായ ജനതക്കെതിരില്‍ ഞങ്ങളെ നീ സഹായിക്കുകയും ചെയ്യേണമേ. തന്മൂലം ഇഹലോകത്തെ പ്രതിഫലവും, പരലോകത്തെ വിശിഷ്ടമായ പ്രതിഫലവും അല്ലാഹു അവര്‍ക്ക് നല്‍കി. അല്ലാഹു സല്‍കര്‍മ്മകാരികളെ സ്നേഹിക്കുന്നു..” (3:1 46 - 1 48)

وَكَأَيِّن مِّن نَّبِيٍّ قَاتَلَ مَعَهُ رِبِّيُّونَ كَثِيرٌ فَمَا وَهَنُواْ لِمَا أَصَابَهُمْ فِي سَبِيلِ اللّهِ وَمَا ضَعُفُواْ وَمَا اسْتَكَانُواْ وَاللّهُ يُحِبُّ الصَّابِرِينَ
وَمَا كَانَ قَوْلَهُمْ إِلاَّ أَن قَالُواْ ربَّنَا اغْفِرْ لَنَا ذُنُوبَنَا وَإِسْرَافَنَا فِي أَمْرِنَا وَثَبِّتْ أَقْدَامَنَا وانصُرْنَا عَلَى الْقَوْمِ الْكَافِرِينَ

فَآتَاهُمُ اللّهُ ثَوَابَ الدُّنْيَا وَحُسْنَ ثَوَابِ الآخِرَةِ وَاللّهُ يُحِبُّ الْمُحْسِنِينَ

Write a reviewNote: HTML is not translated!

Bad           Good