ഖുര്‍ആനിന്റെ ഭാഷാവൈഭവം; അത്ഭുതങ്ങളുടെ അത്ഭുതം (part 1)

ഖുര്‍ആനിന്റെ ഭാഷാവൈഭവം; അത്ഭുതങ്ങളുടെ അത്ഭുതം (part 1)

Author - അഡ്വ: മുഈനുദ്ദീന്‍

Product Code:
Availability:In Stock
Price: र 160
Offer Price : र 144

Qty:     - OR -   Add to Wish List Add to Compare

T+ | Reset | T-
Book Information
Number of pages

Publishing Date

Book

ഖുര്‍ആനിന്റെ ഭാഷാവൈഭവം; അത്ഭുതങ്ങളുടെ അത്ഭുതം (part 1)

Author

അഡ്വ.മുഈനുദ്ദീന്‍

Category

ഖുര്‍ആന്‍

ISBN

Binding

Text

Publisher

Edititon

1

Dimension

പുസ്തകത്തെക്കുറിച്ച്

ഖുര്‍ആനിന്റെ ഭാഷ... അത്യത്ഭുതകരമാണ്!!
അതിവിസ്മയകരവും ആശ്ചര്യജനകവുമണത്!!
ആ അത്ഭുതങ്ങളുടെ ആഴങ്ങളിലേക്ക് ആഴ്ന്നിറങ്ങാന്‍
അവസരമൊരുക്കുന്ന പുസ്തക പരമ്പര...
അത്ഭുതങ്ങള്‍ ഓരോന്നായി നിങ്ങളുടെ
ഹൃദയത്തിലേക്ക് ആഴ്ന്നിറങ്ങുമ്പോള്‍ മറ്റൊരു
മഹാത്ഭുതം സംഭവിക്കുന്നു. ഏത്
ഹൃദ്യത്തിലേക്കാണോ അവ ഉര്‍ന്നിറങ്ങിയത്
ആ ഹൃദയം സമ്പൂര്‍ണ ശാന്തിയിലായിത്തീരുന്നു.
ആ ഹൃദയം കാലങ്ങളായി കൊതിച്ച ആന്തരിക
സമാധാനത്തിന്റെ അമൃത് ആസ്വദിക്കുന്നു.

വായനയ്ക്ക് മുന്‍പ്
ആ പള്ളിയില്‍ നിന്നും ഞാന്‍ ആരംഭിക്കട്ടെ... ഏതാണ് ആ പള്ളിയിയെന്ന്‍ നിങ്ങള്‍ക്ക്  അറിയുമോ? എന്റെ പള്ളി ദര്‍സ് ജീവിതം ആരംഭിച്ച പള്ളിയാണത്. എന്റെ അറബി ഗ്രാമര്‍ പഠനത്തിന് തുടക്കം കുറിച്ച പള്ളിയാണത്. അതാകട്ടെ കേരളത്തില്‍ തന്നെ  അറിയപ്പെട്ട പള്ളിയുമാണത്.

അക്കാലത്ത് കണ്ണൂര്‍ ജില്ലയില്‍ അറിയപ്പെട്ട പണ്ഡിതനും മുദരിസും വാഗ്മിയുമായിരുന്നു എന്റെ പിതാവ്. മഹ്മൂദ് മുസ്‌ലിയാര്‍ ബാഖവി MFB. എന്റെ പിതാവിന്റെ ഒരു വലിയ സ്വപ്നമായിരുന്നു മൂത്ത മകനായ എന്നെ വലിയ ഒരു പണ്ഡിതനാക്കുക എന്നത്. അതിന്റെ ഭാഗമായാണ് പതിനാല് വയസ്സ് ഇനിയും പൂര്‍ത്തിയായിട്ടില്ലാത്ത എന്നെ ആ പള്ളി ദര്‍സ്സില്‍  കൊണ്ടു ചേര്‍ത്തത്.

എന്റെ ആദ്യത്തെ ഉസ്താദ് – ആ പേര് ഓര്‍ക്കുമ്പോള്‍ തന്നെ എനിക്ക് സന്തോഷം ജനിക്കുന്നു. അത്രമാത്രം സ്നേഹം വാരിക്കോരിതന്ന എന്റെ ആദ്യത്തെ ഉസ്താദ്... മീസാനും ഓതിപ്പടിപ്പിച്ചുതന്ന എന്റെ ഉസ്താദ്... അബ്ദുള്‍ ഖാദര്‍ ഉസ്താദ്... എന്റെ പിദാവിന്റെയും കൂടി ഉസ്താദായിരുന്നു.

ചെറിയ മമ്മുക്കേയിയുടെ വീട്ടില്‍ നിന്നും ഭക്ഷണം കൊണ്ടുവരുന്നത് ഞാനായിരുന്നു. കാരണം ദര്‍സ്സിലെ ഏറ്റവും പ്രായം കുറഞ്ഞ മുതഅല്ലിം ( വിദ്യാര്ഥിന) ഞാനാണ്. അറബി ഗ്രാമറും ഇസ്ലാമിക പാഠങ്ങള്‍ അടങ്ങുന്ന മറ്റു കിത്താബുകളും പഠിപ്പിച്ചു തരുന്ന ഉസ്താതിന്റെ കൂടെതന്നെ ഭക്ഷണം കഴിക്കുക എന്നത് വല്ലാത്ത അനുഭവവുമായിരുന്നു.

തുഹ്ഫ ഓതിത്തന്നുകൊണ്ടിരിക്കുമ്പോഴാണ്‌ തലശ്ശേരി ചെറക്കര എന്ന സ്ഥലത്ത് താമസിക്കുന്ന എന്റെ ഉസ്താദ് മരണപ്പെട്ടത്. പിന്നീട് അങ്ങോട്ടുള്ള കിതാബുകള്‍ ഒതിത്തരുന്നത് മലപ്പുറം സ്വദേശിയായ മുസ്തഫ ഉസ്താദായിരുന്നു.
കേരളത്തില്‍ തന്നെ അറിയപ്പെട്ട തലശ്ശേരിയിലെ ഓടത്തിലെ പള്ളിയിലെ ദര്‍സ്സ് ജീവിതത്തിന് ശേഷം എന്റെ അറബി ഭാഷ പഠനത്തിനായി എനിക്ക് ലഭിച്ച ഉസ്താദാണ് അലവി ഫൈസി. മലപ്പുറം ജില്ലയിലെ കൊണ്ടോട്ടിക്കടുത്തുള്ള ചുള്ളിയോട് സ്വദേശിയായ അദ്ദേഹത്തിന്റെ ഭാഷ പ്രാവിണ്യവും അത് ശാസ്ത്രീയമായി മനസ്സിലാക്കിത്തരുവാനുള്ള കഴിവും ഞാന്‍ ഇപ്പോള്‍ ഓര്‍ക്കുകയാണ്.

ഇനിയുമുണ്ട് സുഹൃത്തുക്കളെ നിരവധി ഉസ്താദുമാര്‍... കണ്ണൂര്‍ ജില്ലയിലെ നിസാര്‍ ഖാസിമിയും ജാഫര്‍ ഉസ്താദും വളാഞ്ചേരി സ്വദേശിയായ ഉമര്‍ ഉസ്താദും ആധുനിക മജല്ലകളും ( മാഗസിനുകള്‍)പത്രങ്ങളും വായിച്ചുതന്ന് ആധുനിക അറബി ഭാഷ പഠിപ്പിച്ചുതന്ന ഷാനവാസ് പറവണ്ണയും യൂസുഫ് സാറുമൊക്കെ എന്റെ ഭാഷാപഠനത്തിന്റെ വിവിധ പടവുകളില്‍ സഹായിച്ചവരാണ്.

എല്ലാവരോടും ഞാന്‍ കടപ്പെട്ടിരിക്കുന്നു. വാക്കുകള്‍ കൊണ്ട് തീര്‍ക്കാനാകാത്ത കടപ്പാടാണ് അവരോടുള്ളത്. അതിനുമെല്ലാമുപരി ഞാന്‍ എന്റെ പിതാവിനോട് ഞാന്‍ അങ്ങേയറ്റം കടപ്പെട്ടിരിക്കുന്നു. പരസ്പരം കാണുന്ന നിമിഷങ്ങളിലൊക്കെ, ദര്‍സില്‍  പഠിച്ച കിതാബുകളിലെ ചോദ്യങ്ങള്‍ ചോദിച്ചു എന്നെ ടെസ്റ്റു ചെയ്തിരുന്ന എന്റെ ബാപ്പ...

കണ്ടുമുട്ടുമ്പോഴൊക്കെ ചോദ്യങ്ങള്‍ ഉണ്ടാകുമെന്നതിനാല്‍, അന്നതൊരു ഭയമുളകൊള്ളുന്ന വിഷയമായതിനാല്‍ കൂടി, അറബി ഭാഷയും അതിന്റെ ശൈലിയും ആഴവുമൊക്കെ ഹൃദയത്തിന്റെ ആഴത്തില്‍ തന്നെ എത്ര മാത്രം ഞാന്‍ എന്റെ പിതാവിനോട് കൃതജ്ഞനായിരിക്കണം എന്ന്‍ ആലോചിച്ചു നോക്കൂ...

ഇനി നിങ്ങള്‍ വായിക്കുവാന്‍ പോകുന്ന ഈ പുസ്തകത്തെ കുറിച്ച്... എന്തു പറയാനാണ് ഞാന്‍... അത്യത്ഭുതകരവും അതിവിസ്മയകരവുമായ ഈ വിഷയത്തെകുറിച്ച് ഞാന്‍ ഒന്നും പറയുന്നില്ല സുഹൃത്തുക്കളെ... ഓരോ വരികള്‍ വായിക്കുമ്പോഴും ആ വിസ്മയവും നിങ്ങള്‍ അനുഭവിക്കുക തന്നെ ചെയ്യും... എങ്കില്‍ നിങ്ങള്‍ ആരംഭിച്ചോളൂ... ശുഭകരമായ ഒരു ആരംഭം.......

സ്നേഹാശംസകളോടെ
അഡ്വ. മുഈനുദ്ദീന്‍.

അദ്ധ്യായങ്ങള്‍
1. കാവ്യഭംഗി നിറഞ്ഞ ഭാഷ

2. ആ വൈരക്കല്ല് അത്യത്ഭുതകരം തന്നെയാണ്

3. അറബി ഭാഷ ഹൃദയത്തിന്റെ ഭാഷയാണ്

4. തീര്‍ച്ചയായും കണ്ടു ഞാന്‍ പതിനൊന്നു നക്ഷത്രങ്ങളെ

5. ഒരു കുടക്കീഴില്‍ എല്ലാം ലഭിക്കുന്ന കല

6. ഹൃദയത്തില്‍ നിന്നും ഹൃദയത്തിലേക്ക്

7. എന്താണ് ആ സംഭവം എന്ന് നിങ്ങള്‍ക്ക് അറിയാമോ?

8. ആവര്‍ത്തനത്തിലെ ആനന്ദവര്‍ഷം

9. മാറ്റങ്ങളുടെ ഭാഷാ ശാസ്ത്രം

10. “താങ്കള്‍ക്കു പറയാനുള്ളത് പറഞ്ഞു കഴിഞ്ഞുവോ?”

11. പ്രവാചകന്‍ (സ) ആരംഭിച്ചു

12. “ഞാന്‍ ചില വചനങ്ങള്‍ കേട്ടു”

13. ഈ പുസ്തകം നിങ്ങള്‍ വായിച്ചു കഴിഞ്ഞാല്‍

14. ഖുര്‍ആന്‍ അറബി ഭാഷയിലുള്ളതാണ്

15. നാമ വാചകവും ക്രിയാ വാചകവും

16. ഏറ്റവും വലിയ മുഅജിസത്ത് നിങ്ങളുടെ കയ്യിലുണ്ട്

17. ആ സമുദ്രത്തിലേക്ക് എടുത്ത്‌ ചാടുക

18. ഇതൊരു അത്ഭുതം തന്നെയല്ലേ?

19. പെട്ടെന്നാ വാതില്‍ തുറന്നപ്പോള്‍

20. അറബി ഭാഷ എളുപ്പമാണ്

വായനക്ക് ശേഷം

പുസ്തകത്തില്‍ നിന്നും ഒരു അധ്യായം
അധ്യായം ഒന്ന്‍

പറയുന്നതെല്ലാം കവിതയായിരിക്കുക. സംസാരിക്കുന്നതെല്ലാം കവിതാത്മകമായിരിക്കുക. ചിന്തിക്കുന്നതും ആലോചിക്കുന്നതുമെല്ലാം കാവ്യാത്മകത നിറഞ്ഞതായിരിക്കുക. കാലത്ത് എഴുന്നേറ്റതു മുതല്‍ രാത്രി കിടന്ന്‍ ഉറങ്ങുന്നതു വരെ ചിന്തിക്കുന്നതും പറയുന്നതും എഴുതുന്നതും പ്രസംഗിക്കുന്നതും... എല്ലാം കവിതാത്മകവും കാവ്യഭംഗി നിറഞ്ഞതുമായിരിക്കുക.

ഇങ്ങനെയൊന്ന് നിങ്ങള്‍ക്ക് സങ്കല്‍പ്പിക്കാനാകുമോ? നിങ്ങള്‍ക്കതിന് സാധിക്കുമോ? കാലത്ത് എഴുന്നേറ്റ് ഭാര്യയോട് ഭക്ഷണത്തെ കുറിച്ച് ചോദിക്കുന്നതും ഒഫീസിലെത്തി നിങ്ങളുടെ സുഹൃത്തുക്കളും മറ്റുമായി ജോലി കാര്യങ്ങള്‍ ചര്‍ച്ച ചെയ്യുന്നതുമെല്ലാം നിങ്ങള്‍ക്ക് കവിതാത്മകമായി സംസാരിക്കാന്‍ പറ്റുമോ?

അയ്യോ...!! ഇയാളെന്താണീ പറയുന്നത്!! നടക്കാത്ത ചില കാര്യങ്ങള്‍... അല്ലേ? അതെ സുഹൃത്തുക്കളെ തീര്‍ച്ചയായും ഇതു ബുദ്ധിമുട്ടാണ്. എന്നാല്‍, ഞാന്‍ പറയുന്ന ഇത് എളുപ്പമുള്ള കാര്യമാണ് എന്നാണ്.
ങ്ങെ... അതെന്താണ്? ഒരിക്കല്‍ പറയുന്നു ബുദ്ധിമുട്ടാണെന്ന്‍... പിന്നെ പറയുന്നു എളുപ്പമാണതെന്ന്‍ !!
അതെ, അറബി ഭാഷയല്ലാത്ത ഏതു ഭാഷയിലും അത് ബുദ്ധിമുട്ടുള്ള കാര്യമാണ്. എന്നാല്‍ അറബി ഭാഷയില്‍ ദൈനംദിന കാര്യങ്ങള്‍ പോലും കവിതാത്മകമായി പറയുക എന്നത് എളുപ്പമാണെന്ന്‍ മാത്രമല്ല... ആ ഭാഷയില്‍ എല്ലാം കവിതാത്മകമാണ് പറയുന്നത്. എന്തും... ഏതും കാവ്യഭാഷയിലാണ് സംസാരിക്കുന്നത്... ചിന്തിക്കുന്നത്... എഴുതുന്നത്.
“ഖുര്‍ആനിന്റെ ഭാഷാവൈഭവം, അത്ഭുതങ്ങളുടെ അത്ഭുതം” എന്നാതാണല്ലോ നമ്മുടെ ഈ പുസ്തകത്തിന്റെപേര് ... എങ്കില്‍, ചെറിയ ചെറിയ വിഷയങ്ങളിലൂടെ നമുക്ക് ആരംഭിക്കാം.

നിങ്ങള്‍ അങ്ങാടിയില്‍ എന്തൊക്കെയോ ചില സാധനങ്ങള്‍ വാങ്ങിക്കുന്നതിനായി പോയി എന്നു കരുതുക. ജീവിതത്തില്‍ സാധാരണയായി നടക്കുന്നതാണ് ഇത്. മടങ്ങി വരുന്ന വഴിക്ക് നിങ്ങള്‍ നിങ്ങളുടെ ഒരു സുഹൃത്തിനെ കണ്ടുമുട്ടി.
സുഹൃത്തും നിങ്ങളും ആശയവിനിമയം നടത്തുകയാണ്. നിങ്ങള്‍ എവിടെപ്പോയി എന്ന് സുഹ്രത്ത്‌ ചോദിച്ചു. അപ്പോള്‍ നിങ്ങള്‍ മറുപടിപറഞ്ഞു:
“ഞാന്‍ അങ്ങാടിയില്‍ പോയി”

ഇതില്‍ എന്തെങ്കിലും കവിതാത്മകതയുണ്ടോ? ഇല്ലല്ലോ? എന്നാലിത് അറബി ഭാഷയില്‍ പറഞ്ഞുനോക്കൂ... നിങ്ങള്‍ക്കത് കവിതാത്മകമായി മാറുന്ന യാഥാര്‍ത്ഥ്യം കാണാം!! എങ്കില്‍ നോക്കാം.
ذًهَبْتُ
اِلَي السٌوقِ

ദഹബ്തു ഇല സ്സൂഖി

എങ്ങനെ അര്‍ഥം പറയാം? മലയാളത്തിലേക്ക് തര്‍ജമ ചെയ്യുമ്പോള്‍ “ഞാന്‍ അങ്ങാടിയിലേക്ക് പോയി”എന്നാണ്. എന്നാല്‍ ഇതില്‍ യാതൊരു കവിതാത്മകതയുമില്ല.

ഇനി നിങ്ങള്‍ ഈ അറബി വാചകത്തെ നേര്‍ക്കുനേരെ തര്‍ജമ ചെയ്തു നോക്കൂ... അപ്പോള്‍ സുന്ദരമായ ഒരു കാവ്യ ഭാവം വിരിയുന്നത് നിങ്ങള്‍ക്ക് കാണാം. എങ്കില്‍ നോക്കാം.

ذَهَبْتُ എന്നാണ് ആദ്യത്തെ വാക്ക്. ذَهَبَ എന്നാല്‍ പോയി എന്നാണ് അര്‍ഥം. تُ എന്ന്‍ ചേര്‍ക്കുമ്പോള്‍ ഞാന്‍ എന്നും അര്‍ഥം കിട്ടുന്നു. ഈ വാക്കിന് മൊത്തത്തില്‍ വഹ്ദാന്‍ മുതകല്ലിം എന്നാണ് പറയുക.

അപ്പോള്‍ ذَهَبْتُ എന്നാല്‍ എന്താണ് അര്‍ഥം? നോക്കൂ...

ذَهَبْتُ = പോയി ഞാന്‍

ഇനി എന്താണ് ബാക്കിയുള്ളത്? اِلَي السٌوقِ അല്ലേ. എന്താണതിന് അര്‍ഥം? അറബിയുടെ അതേ ശൈലിയില്‍ തന്നെ മൊത്തമായി തര്‍ജമ ചെയ്യുമ്പോള്‍ താഴെ പറയും പ്രകാരം അര്‍ഥം ലഭിക്കുന്നു.

ذًهَبْتُ
اِلَي السٌوقِ

= പോയി ഞാന്‍ അങ്ങാടിയിലേക്ക്.

കണ്ടില്ലേ നിങ്ങള്‍, ഒരു കവിതാത്മകതയുടെ ഉദയം നിങ്ങള്‍ കാണുന്നില്ലേ? ഇംഗ്ലിഷ് ഭാഷയിലും അത് സാധ്യമല്ല. I went to the market എന്ന്‍ പറഞ്ഞാല്‍ (ഞാന്‍ മാര്‍ക്കറ്റിലേക്ക് പോയി) ഒരു കവിതയും അതില്‍ ഇല്ല. ഒളിഞ്ഞു കിടക്കുന്നു പോലുമില്ല.

, നിങ്ങളുടെ സുഹൃത്ത് അവിടെ നിങ്ങളെയും കാത്തിരിക്കുകയാണ്...; ബാക്കി കാര്യങ്ങള്‍ കേള്‍ക്കുവാനായി. നിങ്ങള്‍ പറഞ്ഞു:

اِشْتَرَيْتُ قَلِيلاً مِنَ الْخَضْرَواتِ

ഇശ്തറയ്തു ഖലീലന്‍ മിനല്‍ ഖള്റാവാത്തി

എന്താ എന്തെങ്കിലും അര്‍ഥം നിങ്ങള്‍ക്ക് മനസ്സിലാകുന്നുണ്ടോ? സാധാരണ രീതിയിലുള്ള മലയാള അര്‍ഥം ഞാന്‍ ആദ്യം കൊടുക്കാം.

“ഞാന്‍ അല്‍പം പച്ചകറികള്‍ വാങ്ങിച്ചു.”

“I bought some vegetables.”

മുകളില്‍ മലയാളവും ഇംഗ്ലിഷും ഞാന്‍ കൊടുത്തിട്ടുണ്ട്. ലോക ഭാഷയായ ഇംഗ്ലിഷിലും ദൈനംദിന ജീവിത പ്രവര്‍ത്തനങ്ങളെ കവിതാത്മകമായി പറയാന്‍ യാതൊരു മാര്‍ഗവുമില്ല.

എന്നാലിതിനെ, ഈ അറബി വാക്കിനെ നേര്‍ക്ക്‌ നേരെ തര്‍ജമ ചെയ്തു നോക്കൂ... സൂര്യനുദിക്കുമ്പോള്‍ ഇലകളും പൂക്കളുമെല്ലാം ഉയിര്‍ത്തെഴുന്നേല്‍ക്കുന്നതു പോലെ ഹൃദ്യമായ ഒരു കവിതാ ടച്ച് അപ്പ് ഉയര്‍ന്നു പൊങ്ങുന്നത് നിങ്ങള്‍ക്കു കാണാം. എങ്കില്‍ നേര്‍ക്കുനേരെയുള്ള ആ തര്‍ജമ കാണാം.

اِشْتَرَيْتُ = വാങ്ങി ഞാന്‍

قَلِيلاً مِنَ الْخَضْرَواتِ = അല്‍പം പച്ചക്കറികള്‍

“വാങ്ങി ഞാന്‍ അല്‍പം പച്ചക്കറികള്‍”

തുടര്‍ന്നങ്ങോട്ട് നിങ്ങള്‍ സംസാരിച്ച കാര്യങ്ങള്‍ ഇങ്ങനെ.

1 اِلْـتَقَيْتُ صَدِقِي فِي السُوقِ കണ്ടു ഞാന്‍ എന്റെ സുഹൃത്തിനെ അങ്ങാടിയില്‍

2 تَكَلَمْنَا كَثِيرًا مِنَ الأُمُورِ സംസാരിച്ചു നമ്മള്‍ നിരവധി കാര്യങ്ങള്‍.

ഇങ്ങനെ, ചുരുക്കത്തില്‍, എന്തു പറഞ്ഞാലും കവിതാത്മകമാകുന്ന ലോകത്തിലെ അത്ഭുതകരമായ ഭാഷയാണ്‌ അറബി ഭാഷ.
ഞാന്‍ ഇപ്പോള്‍ ആ സംഭവം ഓര്‍ക്കുകയാണ്. RPCC നടത്തുന്ന NLP കോഴ്സിന്റെ മാസ്റ്റര്‍ കോഴ്സില്‍ സാന്ദര്‍ഭികമായി അറബി ഭാഷയുടെ ഈ കാവ്യാത്മകത ഞാന്‍ പറഞ്ഞപ്പോള്‍ കണ്ണൂര്‍ ജില്ലയിലെ മദ്രസാധ്യാപകനായ റഷീദ് ഉസ്താദ് പറഞ്ഞ രംഗം ഞാനിപ്പോഴും ഓര്‍ക്കുകയാണ്. ഇങ്ങനെയെങ്കില്‍ കവിതയെഴുതാന്‍ ആദ്യം അറബിയില്‍ എന്തെങ്കിലും എഴുതി അത് മലയാളത്തില്‍ തര്‍ജമ ചെയ്‌താല്‍ മതിയല്ലോ എന്ന്‍. ശരിയാണ്, അദ്ദേഹം പറഞ്ഞ കാര്യം തികച്ചും ശരിയാണ്. ഞാന്‍ അന്ന്‍ അവര്‍ക്ക് നല്‍കിയ ഉദാഹരണങ്ങളില്‍ മറ്റൊന്ന്‍ ഇതായിരുന്നു.

ضَرَبَ مُحَمَدٌ جَابِرًا

ഇത് മലയാളത്തിലും ഇംഗ്ലിഷിലും എങ്ങനെ പറയുന്നു എന്നു നോക്കാം.

“മുഹമ്മദ്‌ ജാബിറിനെ അടിച്ചു.”

“Muhammed beat Jabir.”

രണ്ടിലും ഒരു കവിതാത്മകതയും ഇല്ലെന്ന്‍ ഞാന്‍ പ്രത്യേകിച്ച് പറയേണ്ടതില്ലല്ലോ? എങ്കില്‍ നേര്‍ക്കുനേരെയുള്ള തര്‍ജമ

നോക്കൂ.

ضَرَبَ = അടിച്ചു

مُحَمَدٌ = മുഹമ്മദ്

جَابِرًا = ജാബിറിനെ

“അടിച്ചു മുഹമ്മദ്‌ ജാബിറിനെ.”

കണ്ടില്ലേ നിങ്ങള്‍, സൂക്ഷ്മവും സ്ഥൂലവുമായ തലത്തില്‍ കവിത വിരിഞ്ഞു വരുന്നത് നിങ്ങള്‍ കാണുന്നില്ലേ? പുഷ്പം വിടരുമ്പോള്‍ സുഗന്ധം വമിക്കുന്നത് പോലെ അറബിയില്‍ എഴുതുമ്പോള്‍ കവിത ജനിക്കുന്നത് നിങ്ങള്‍ക്ക് കാണാം. ഒരു പുഷ്പത്തിന് അതിന്റെ സുഗന്ധത്തെ മറച്ചുവെക്കാനാകാത്തതു പോലെ അറബി ഭാഷക്ക് അതിന്റെ കാവ്യാത്മകതയെ മറച്ചുവെക്കാനാവില്ല.

ദാ... നിങ്ങള്‍ ഓര്‍ക്കണേ... ഞാന്‍ പറഞ്ഞു കൊണ്ടിരിക്കുന്നത്... ഉദാഹരണങ്ങള്‍ തന്നു കൊണ്ടിരിക്കുന്നത് ജീവിതത്തിലെ കേവലം സാധാരണമായ സംഗതികളാണ്. മുകളിലോട്ടുപോകും തോറും ഓരോ അധ്യായങ്ങള്‍ കഴിയും തോറും കവിതാത്മകത കൂടികൂടി വരുന്ന അത്ഭുത പ്രതിഭാസമാണ് നിങ്ങള്‍ കാണുക.

കുറച്ചു വിശദീകരിച്ചപ്പോള്‍ NLP മാസ്റ്റര്‍ കോഴ്സിലെ ചിലര്‍ പറഞ്ഞു. “ഇതിപ്പോള്‍ ടോയ് ലറ്റില്‍ പോയത് പറഞ്ഞാലും കവിതാത്മകമാണല്ലോ” എന്ന്‍!! അതും ശരിതന്നെ. അത്ഭുതം തോന്നുന്നു, അല്ലേ?

എങ്കില്‍ ഞാനൊന്ന് പറയട്ടെ നിങ്ങളോട്... ഈ അത്ഭുതങ്ങളുടെ അത്ഭുതമായ, എന്ത് പറഞ്ഞാലും കവിതയാകുന്ന, പ്രപഞ്ചത്തിന്റെയും ജീവിതത്തിന്റെയും രഹസ്യങ്ങള്‍ അടങ്ങിയ പ്രപഞ്ച നാഥന്‍ ആശയവിനിമയത്തിന് തെരഞ്ഞെടുത്ത ആ ഭാഷയല്ലേ നിങ്ങള്‍ പഠിക്കാതെ പോയത്!!!!!!

എന്തെല്ലാം പഠിക്കുവാന്‍ നിങ്ങള്‍ക്ക് സമയം ലഭിച്ചു. ഗള്‍ഫിലൊരു ജോലി കിട്ടുവാന്‍ കമ്പ്യൂട്ടര്‍ ഭാഷ നിങ്ങള്‍ പഠിച്ചു. C+ ഉം VB യും അങ്ങനെ നിരവധിയനവധി കടിച്ചാല്‍പൊട്ടാത്ത ഭാഷകള്‍ നിങ്ങള്‍ പഠിച്ചു. അങ്ങനെ എന്തെല്ലാം നിങ്ങള്‍ പഠിച്ചു!!
പക്ഷേ, ഹൃദയത്തിന് പുളകം കൊള്ളിക്കുന്ന, കവിതാത്മകത നിറഞ്ഞ, മനസ്സിന് ആനന്ദ നിര്‍വൃതിയുണ്ടാക്കുന്ന കാവ്യഭാവമുള്ള, പറയുന്നതെല്ലാം കവിതയായി മാറുന്ന അത്ഭുതങ്ങളുടെ അത്ഭുതമായ ഭാഷ മാത്രം നിങ്ങള്‍ പഠിച്ചില്ല...!!!
ചിലര്‍ പഠിച്ചു, ഈ ഭാഷ. പക്ഷെ അതിന്റെ സൌന്ദര്യവും ലാവണൃവും ചാരുതയുമൊക്കെ രുചിച്ചറിയാതെ പോയി എന്നതാണ് വസ്തുത. അത് അങ്ങനെയാണല്ലോ? ഏത് കാര്യവും അതിനെ നിങ്ങള്‍ എങ്ങനെ നോക്കിക്കാണുന്നു എന്നതിനെ ആശ്രയിച്ചിരിക്കുന്നു.

നിരവധി വര്‍ഷങ്ങളോളം കേരളത്തിലെ പ്രശസ്തമായ ഒരു പള്ളിദര്‍സ്സില്‍ അഥവാ തലശ്ശേരിയിലെ ഓടത്തില്‍ പള്ളിയില്‍ താമസിച്ച് ദര്‍സ് പഠിച്ചയാളാണ് ഞാന്‍... ഒരു കാര്യം ചെയ്യാം. ഇനി ബാക്കി കാര്യങ്ങള്‍ അടുത്ത അധ്യായത്തില്‍ പറയാം. നിരവധി കാര്യങ്ങള്‍, നിങ്ങളുടെ ജീവിതത്തില്‍ വന്‍ മുതല്‍ കൂട്ടാകുന്ന നിരവധി കാര്യങ്ങള്‍ എനിക്ക് പറയാനുണ്ട്. അടുത്ത അധ്യായത്തിലേക്ക് വരിക.

Write a reviewNote: HTML is not translated!

Bad           Good