ഇണകളോട്...(ഹൃദയ ചിന്തകള്‍ സീരീസ് -2)

ഇണകളോട്...(ഹൃദയ ചിന്തകള്‍ സീരീസ് -2)

Author - അഡ്വ: മുഈനുദ്ദീന്‍

Product Code:
Availability:In Stock
Price: र 140
Offer Price : र 126

Qty:     - OR -   Add to Wish List Add to Compare

T+ | Reset | T-
Book Information
Number of pages

Publishing Date

Book

ഇണകളോട്...(ഹൃദയ ചിന്തകള്‍ സീരീസ് -2)

Author

അഡ്വ.മുഈനുദ്ദീന്‍

Category

കണ്‍കുളിര്‍മയുള്ള കുടുംബജീവിതം

ISBN

9876543210

Binding

Text

Publisher

പുസ്തകത്തെക്കുറിച്ച്

പ്രിയ ഇണകളേ..... ജീവിതം ഒരു മഹാ സൗഭാഗ്യമാണ്. പ്രത്യേകിച്ച് വൈവാഹിക ജീവിതം. പക്ഷേ, ആ സൗഭാഗ്യം നിങ്ങള്‍ക്ക് തിരിച്ചറിയണമെങ്കില്‍ നിങ്ങളുടെ ഹൃദയത്തിലേക്കിറങ്ങേണ്ടതുണ്ട്. കലപിലകളും കണക്ക് കൂട്ടലുകളും കുതന്ത്രങ്ങളുമൊക്കെ മാത്രം അറിയുന്ന തലയില്‍ നിന്നും നിങ്ങള്‍ സ്നേഹവും കാരുണ്യവും ശാന്തിയും സമാധാനവും മാത്രം നിറഞ്ഞ ഹൃദയത്തിലേക്കെത്തുമ്പോള്‍ വൈവാഹിക ജീവിതം ഒരു മഹാ സൗഭാഗ്യം തന്നെയെന്ന് നിങ്ങള്‍ക്ക് അനുഭവതലത്തില്‍ ബോധ്യപ്പെടും. ഹൃദയത്തിലേക്കിറങ്ങാനുള്ള ഒരു മഹാനിധിയാണ് നിങ്ങളുടെ കൈയ്യിലുള്ള ഈ പുസ്തകം.

 

വായനയ്ക്ക് മുന്‍പ്
‘പരമകാരുണികന്റെ നാമത്തില്‍’

പ്രിയ ഇണകളേ....

നിങ്ങളുടെ ഹൃദയം തുറക്കുവാനുള്ള ഒന്നാംതരം ഔഷധമാണീ പുസ്തകം. നിങ്ങളുടെ ഹൃദയം തുറക്കപ്പെട്ടുകഴിഞ്ഞാല്‍, അത്ഭുതങ്ങളുടെ ആ മഹാനിധി തുറക്കപ്പെട്ടു കഴിഞ്ഞാല്‍.... ആ നിമിഷം നിങ്ങള്‍ അറിയും, അതിനകത്ത് നിറച്ചും സ്നേഹമാണ് എന്ന്..... അതിനകത്ത് മുഴുവനും കാരുണ്യമാണ് എന്ന്. ആ തിരിച്ചറിവ് നിങ്ങളില്‍ സംഭവിച്ചുകഴിഞ്ഞാല്‍ കാരുണ്യവും സ്നേഹവും നിങ്ങള്‍ അനുഭവിക്കുക തന്നെ ചെയ്യും. സ്നേഹവും കാരുണ്യവും കണ്‍കുളിര്‍മയുമൊക്കെ നിങ്ങള്‍ അനുഭവിച്ചുകഴിഞ്ഞാല്‍, ഒരു ഗര്‍ഭിണിക്ക് തന്റെ വയറ്റില്‍ ഒരു കുഞ്ഞ് വളരുന്നുണ്ട് എന്ന്‍ വിശ്വസിക്കാന്‍ ഒരു ശാസ്ത്രീയ തെളിവും ആവശ്യമില്ലാത്തതുപോലെ സ്നേഹവും കാരുണ്യവും സമാധാനവും ശാന്തിയും കണ്‍കുളിര്‍മയുമൊക്കെ നിങ്ങളുടെ അനുഭവമായിത്തീരും. അവ നിങ്ങളുടെ അനുഭവമായി തീര്‍ന്നാല്‍ കടമകളും ബാധ്യതകളുമൊക്കെ താനെ വന്നുകൊള്ളും. നിങ്ങള്‍ക്ക് നിങ്ങളുടെ നിഴലിനെ ഒഴിവാക്കാന്‍ സാധിക്കാത്തതുപോലെ സ്നേഹത്തിനും കാരുണ്യത്തിനും അവയുടെ നിഴലായ കടമകളെയും ബാധ്യതകളെയും ഒഴിവാക്കുക സാധ്യമല്ല. എന്നാല്‍, ഈ കടമകളും ബാധ്യതകളുമൊക്കെ നിങ്ങളുടെ ഇണയില്‍ നിങ്ങള്‍ കെട്ടിവെക്കുകയാണെങ്കിലോ? ജീവിതം അങ്ങേയറ്റം ദുഃസ്സഹമായിരിക്കും. അതിനാല്‍ അത്ഭുതങ്ങളുടെ കലവറയായ, സ്നേഹത്തിന്റെയും കാരുണ്യത്തിന്റെയും പ്രഭവ കേന്ദ്രമായ ഹൃദയത്തെ തുറന്നുവിടുക. അതാണ് ഈ പുസ്തകത്തിന്റെ ലക്ഷ്യം.

ഹൃദയം തുറക്കുന്നതിനുള്ള നിരവധി ഉളിപ്രയോഗങ്ങളാണീ പുസ്തകം. ഒരു ആശാരി തനിക്ക് ആവശ്യമായ ഒരു രൂപം ഉണ്ടാക്കിയെടുക്കുന്നതിനായി നിരവധി തവണ മരത്തില്‍ ഉളി പ്രയോഗം നടത്തുന്നു. എത്ര തവണ എന്നുള്ളതല്ല വിഷയം. ഉദ്ദേശിച്ച ലക്ഷ്യം കണ്ടോ എന്നതാണ് ആശാരിക്ക്‌ വിഷയമായിട്ടുള്ളത്. ഈ പുസ്തകം അപ്രകാരം തന്നെയാണ്. ഹൃദയത്തിനു ചുറ്റുമുള്ള ചെളികള്‍ നീങ്ങിക്കിട്ടുന്നതിനുള്ള ഉളിപ്രയോഗങ്ങളാണ് വാക്കുകളിലൂടെ നിങ്ങളിലേക്ക് എത്തുന്നത്. തീര്‍ച്ചയായും ആവര്‍ത്തിച്ചുള്ള മുട്ടലുകളും തട്ടലുകളും നിങ്ങള്‍ കാണും, അനുഭവിക്കും. ഓരോ മുട്ടലും നിങ്ങളുടെ ഹൃദയത്തെ തുറക്കുന്നതിനുള്ളതാണ്. ആ ഹൃദയം തുറന്നു കഴിഞ്ഞാല്‍ നിങ്ങള്‍ക്കു വേണ്ടതെല്ലാം അതിനകത്തുണ്ട് എന്ന്‍ നിങ്ങള്‍ കണ്ടെത്തുക തന്നെ ചെയ്യും. “വ ജഅല ബൈനക്കും മവദ്ദത്തന്‍ വറഹ്മ” എന്ന്‍ സ്രഷ്ടാവ് പറഞ്ഞത് നിങ്ങള്‍ കേട്ടിട്ടില്ലേ? നിങ്ങള്‍ക്കിടയില്‍ സ്നേഹത്തെയും കാരുണ്യത്തെയും ആക്കിയിരിക്കുന്നുവെന്ന്.

അതെ പ്രിയ ഇണകളെ, ആ സ്നേഹവും കാരുണ്യവും എങ്ങും പോയിട്ടില്ല. നിങ്ങള്‍ക്കകത്തുള്ള നിങ്ങളുടെ ഹൃദയത്തിനകത്തു തന്നെ അവ ഉണ്ട്. ആ ഹൃദയത്തെ നിങ്ങള്‍ തുറന്ന് വിടുമ്പോള്‍ അവ പുറത്ത് വന്നുകൊള്ളും. എങ്കില്‍ വായിച്ചുകൊള്ളുക.. ഓരോ ഹൃദയ ചിന്തകളും ഹൃദയം കൊണ്ടുമാത്രം വായിച്ചുകൊള്ളുക... നിങ്ങളുടെ ഹൃദയം തുറക്കുകതന്നെ ചെയ്യും. ആയിരം വസന്തങ്ങളുള്ള ആ ഹൃദയം തുറന്നു കഴിഞ്ഞാല്‍ വൈവാഹിക ജീവിതം അഡ്ജസ്റ്റുമെന്റല്ല, ആനന്ദമാണ് എന്ന്‍ നിങ്ങള്‍ തിരിച്ചറിയുക തന്നെ ചെയ്യും.... എങ്കില്‍ തുടങ്ങിക്കൊള്ളൂ.....

അഡ്വ. മുഈനുദ്ദീന്‍

അദ്ധ്യായങ്ങള്‍
1. സ്നേഹത്തിന്റെ കേന്ദ്രം

2. അഡ്ജസ്റ്റുമെന്റില്‍ നിന്നും ആനന്ദത്തിലേക്ക്

3. സന്തോഷത്തിലെ സ്നേഹവും സ്നേഹത്തിലെ സന്തോഷവും

4. കൊടുക്കുന്തോറും കുടുന്ന സ്നേഹം

5. സ്നേഹം കലര്‍ന്ന കടമകള്‍

6. വൈകാരിക നിയന്ത്രണം ആസ്വാദനത്തിലേക്കുള്ള നേര്‍പാത

7. സ്നേഹത്തിന്റെ ഒഴുക്ക്

8. യഥാര്‍ഥ സ്നേഹം തിരിച്ചുകിട്ടാന്‍

9. മൂന്നുതരം ബന്ധങ്ങള്‍

10. പുളകം ചൊരിയുന്ന സ്നേഹം

11. സ്നേഹിക്കുന്നതിന്റെ കല

12. സ്നേഹം അണപൊട്ടിയൊഴുകാന്‍

13. സ്നേഹത്തിന് ധൈര്യം ആവശ്യമാണ്

14. ഈഗോ മരിക്കുമ്പോള്‍ ഈമാന്‍ ജനിക്കുന്നു

15. സ്നേഹത്തെ തത്വശാസ്ത്രവല്‍ക്കരിക്കുക സാധ്യമല്ല

16. സ്നേഹത്തിന്റെ നിലക്കാത്ത പ്രവാഹം

17. സ്നേഹം ഹൃദയത്തിന്റെ ഉല്‍പ്പന്നമാണ്, തലയുടേതല്ല

18. സ്നേഹത്തിന് വഴി വിട്ടുകൊടുക്കുക

19. സ്നേഹമുള്ളവര്‍ ഉടന്‍ കീഴടങ്ങുന്നു

20. സ്നേഹത്തിന്റെ മാനദണ്ഡം

21. ക്ഷമയും സഹിക്കലും തമ്മിലുള്ള വ്യത്യാസം

22. സ്നേഹത്തിന്റെ വഴികള്‍

23. ആ അണക്കെട്ട് പൊളിച്ചുമാറ്റുക

24. പ്രവാചക(സ)ന്റെ സ്നേഹപ്രകടനം

25. ഇണകള്‍ തമ്മിലുള്ള നര്‍മ്മ സല്ലാപം

26. ‘സ്നേഹോട്ട’ മത്സരം

27. പ്രവാചക(സ)ന്റെ ചിരി

28. സ്നേഹത്തിന്റെ പുന:സ്ഥാപനം

29. സ്നേഹവും നന്മയും

30. സ്നേഹവും വാത്സല്യവും

31. സ്നേഹപ്രകടനത്തിന്റെ മറ്റൊരു മാതൃക

32. സ്നേഹത്തോടൊപ്പം കടന്നുവരുന്ന കടമകള്‍

33. സ്നേഹത്തോടെ നല്‍കുന്ന വിവാഹമൂല്യം

34. സ്നേഹത്തിന്റെ ഭക്ഷണം

35. സമൃദ്ധമായ സ്നേഹം

36. സ്നേഹവും സന്തോഷവും

37. സ്നേഹത്തിന്റെ മാധുര്യം; വിശ്വാസത്തിന്റെയും

38. സ്നേഹത്തിന്റെ പ്രകാശപീഡം

39. സ്നേഹവും സംതൃപ്തിയും

40. സന്തോഷം; അനിഷ്ടവേളയിലും

41. സ്നേഹവും കളിതമാശകളും

42. സ്നേഹത്തിന്റെ ബഹുമാനം

43. സ്നേഹത്തിന്റെ പ്രാര്‍ഥനാ വചനങ്ങള്‍

44. സ്നേഹവും ഉത്തരവാദിത്തങ്ങളും

45. ഉത്തരവാദിത്തങ്ങള്‍ ഉള്‍ക്കൊള്ളുമ്പോള്‍

46. സ്നേഹത്തിന്റെ വിട്ടുവീഴ്ച

47. സ്നേഹത്തില്‍ തര്‍ക്കമില്ല; തര്‍ക്കത്തില്‍ സ്നേഹവുമില്ല

48. സ്നേഹ സല്ലാപം

49. സൂര്യ കിരണങ്ങളേക്കാള്‍ സംതൃപ്തി സാധ്യമാക്കുന്ന സ്നേഹം

50. സ്നേഹത്തിന്റെ പ്രകാശ കിരണങ്ങള്‍

51. സമാധാനം നല്‍കുന്ന സ്നേഹം

52. സ്നേഹം സമൃദ്ധമായി ലഭിക്കാന്‍

53. സന്തോഷം നല്‍കുന്ന സ്നേഹം ലഭിക്കും

54. സ്നേഹമാകുന്ന അടിത്തറയില്ലെങ്കില്‍

55. കൂടിക്കൊണ്ടേയിരിക്കുന്ന സ്നേഹം

56. മുന്‍വിധികളാകുന്ന മൂടുപടത്തെ മാറ്റി വെക്കുക; സ്നേഹം കുത്തിയൊഴുകും

57. ഇണയുടെ ലൌ ടാങ്ക് നിങ്ങള്‍ തന്നെ നിറയ്ക്കുക

58. സ്നേഹം ചിന്തക്കുമപ്പുറമാണ്

59. സ്നേഹത്തിന്റെ ഒഴുക്ക് സ്നേഹത്തിലൂടെ മാത്രം

60. സ്നേഹം കോടികള്‍ കൊടുത്താലും കിട്ടുകയില്ല

61. രാസ-ജൈവ മാറ്റങ്ങള്‍ ശൃഷ്ടിക്കുന്ന സ്നേഹം

62. സ്നേഹം കീഴടക്കലിലല്ല; കീഴടങ്ങലിലാണ്

63. സ്നേഹവും കടമകളും

64. അഭിനയങ്ങളില്ലാത്ത സ്നേഹം

65. ആന്തരിക സ്വാതന്ത്ര്യം നല്‍കുന്ന സ്നേഹം

66. മരുഭൂമിയില്‍ വസന്തം വിരിയിക്കുന്ന രസതന്ത്രം

67. സാഗരങ്ങള്‍ക്കപ്പുറവും നീണ്ടു നില്‍ക്കുന്ന സ്നേഹം

68. കീഴടങ്ങുമ്പോള്‍ സ്നേഹം കുത്തിയൊഴുകുന്നു

69. 916 ക്യാരറ്റുള്ള സ്നേഹം

70. സ്നേഹവും വിശ്വസ്തതയും

71. പൂവിന്റെ പരിമളം നിറഞ്ഞ സ്നേഹം

72. സ്നേഹവും അതുല്യതാ ബോധവും

73. എന്റെ ഇണ ഒരു പ്രത്യേക ടൈപ്പാണ്

74. സ്നേഹത്തിന്റെ സൗന്ദര്യം

75. പൂവിനേക്കാള്‍ സൗന്ദര്യമുള്ളവര്‍

76. അകം കണ്ണ്‍ തുറക്കുമ്പോള്‍

77. സ്നേഹത്തിലെ സൗന്ദര്യം

78. നിങ്ങള്‍ നിങ്ങളെ സ്നേഹിക്കുമ്പോള്‍

79. പാറയും റോസാപ്പൂവും

80. തേന്‍ നുകരുന്ന വണ്ടുകള്‍

81. ഹൃദയമാണ് സ്നേഹത്തിന്റെ കേന്ദ്രം

82. കുറ്റങ്ങളും കുറവുകളും മറച്ചുവെക്കുക

83. സ്നേഹം വിതയ്ക്കുമ്പോള്‍

84. ഹൃദയം തുറക്കുക

85. കുത്തിയൊഴുകുന്ന സ്നേഹം

86. കണ്‍കുളിര്‍മയുടെ ചാറ്റല്‍ മഴ

87. ആന്തരിക ശുദ്ധീകരണം

88. അടിത്തട്ടില്‍ നിന്നും അടര്‍ന്നുവരുന്ന ആനന്ദം

89. ക്ഷമയുടെ പരിശീലനം

90. ആ മുഖം മൂടിക്ക് പിന്നില്‍ സ്നേഹമുണ്ട്

91. അമര്‍ത്തിവെച്ച വികാരങ്ങള്‍

92. ആന്തരിക പഴുപ്പിനെ ഉണക്കിയെടുക്കുക

93. കറുത്ത കുത്തുകള്‍ കഴുകിക്കളയുമ്പോള്‍

94. ശുദ്ധ പ്രകൃതങ്ങളുടെ സംയോജനം

95. സമാധാനം പങ്കുവെക്കുമ്പോള്‍

96. സൗഭാഗ്യം നിറഞ്ഞ ജീവിതം

97. വിശ്വാസം, സ്നേഹം, സമാധാനം

98. ഉള്‍ഭയം മാറികിട്ടാന്‍

99. സിനിമയും സീരിയലും യഥാര്‍ഥ സ്നേഹവും

100. ‘ഹസനത്ത്’ സമാധാനത്തിന്റെ മഹാ കലവറ

101. ജീവിതം ആന്തരിക ആഘോഷമായി മാറാന്‍

102. സീറോ ആകുമ്പോള്‍ ഹീറോ ആകുന്ന രാസവിദ്യ

103. അല്‍പ ദിവസങ്ങള്‍ മാത്രമേ ഇനി മുന്നിലുള്ളൂ

104. ഇന്റിമസി അഥവാ ആത്മബന്ധം

105. ഇണയുടെ മുമ്പില്‍ നിങ്ങളുടെ സ്ഥാനം ഉയരാന്‍

106. സ്നേഹത്തിന്റെ ഹോര്‍മോണുകള്‍

107. ഇണയുടെ ശുദ്ധ പ്രകൃതിയിലേക്ക് നോക്കുക

108. യഥാര്‍ഥ ചന്ദ്രന്‍ മുകളിലാണ്; കുളത്തിലല്ല

109. ജീവിതം സുഗമമായിത്തീരാന്‍

110. മാപ്പ് നല്‍കുമ്പോഴുണ്ടാകുന്ന മാറ്റങ്ങള്‍

111. പൊറുത്തുകൊടുക്കുന്നവര്‍ക്കാണ് പറുദീസയിലെ പൂന്തോപ്പുകള്‍

പുസ്തകത്തില്‍ നിന്നും ഒരു അധ്യായം

സ്നേഹത്തിന്റെ കേന്ദ്രം

“എന്റെ ഏതു പെരുമാറ്റമാണ് നിങ്ങളെ എന്നോടിങ്ങനെ പെരുമാറാന്‍ കാരണമാക്കിയത്?” നിങ്ങളോട് മോശമായി പെരുമാറിയ ഇണയോട് (ആരോടുമാവാം) നിങ്ങള്‍ ഇങ്ങനെ ചോദിച്ചു നോക്കൂ... അത്ഭുതങ്ങള്‍ സംഭവിക്കുന്നത് നിങ്ങള്‍ക്ക് കാണാം ഒപ്പം അനുഭവിക്കുകയും ചെയ്യാം. ശത്രുതയുള്ളയാള്‍ മിത്രമായി മാറുന്ന ആ അത്ഭുതം നിങ്ങള്‍ക്ക് അനുഭവിക്കണമെങ്കില്‍ ആ ചോദ്യം നിങ്ങളുടെ ഹൃദയത്തില്‍ നിന്നും വരണമെന്ന് മാത്രം. ഹൃദയം സ്നേഹത്തിന്റെ കേന്ദ്രമാണ്. കാരുണ്യത്തിന്റെ ഉറവിടമാണ്. വിട്ടുവീഴ്ച്ചയുടെ.

“നല്ലതും ചീത്തയും സമമാവുകയില്ല. ഏറ്റവും നല്ലത് ഏതോ അതുകൊണ്ട് നീ (തിന്മയെ) പ്രതിരോധിക്കുക അപ്പോള്‍ ഏതൊരുവനും നീയും തമ്മില്‍ ശത്രുതയുണ്ടോ അവനതാ (നിന്റെ) ഉറ്റ ബന്ധു എന്നോണം ആയിത്തീരുന്നു.” (41:34-35)

2

അഡ്ജസ്റ്റുമെന്റില്‍ നിന്നും ആനന്ദത്തിലേക്ക്...

വൈവാഹിക ജീവിതം അഡ്ജസ്റ്റുമെന്റല്ല, ആനന്ദമാണ്. ആനന്ദം കണ്ടെത്തണമെങ്കില്‍ മുകള്‍പരപ്പിലെ കലപിലകളില്‍ നിന്നും ആഴത്തിലേക്ക് നിങ്ങള്‍ ഇറങ്ങേണ്ടതുണ്ട്. തിരമാലകളുടെ ആരവങ്ങളും നുരകളും പതകളും മുകള്‍പ്പരപ്പില്‍ മാത്രമാണ്. ആഴക്കടലില്‍ തികഞ്ഞ ശാന്തതയാണ്. മുത്തുകളുടേയും വജ്രങ്ങളുടേയും വൈരക്കല്ലുകളുടേയുമെല്ലാം മഹാകലവറയാണ്. ഈ ശാന്തതയും സമാധാനവും അതിലൂടെ കടന്ന്‍ വരുന്ന ആനന്ദവും അനുഭവിക്കാനാണ് വൈവാഹിക ജീവിതമെന്ന് അതിന്റെ സ്രഷ്ടാവും സംവിധായകനും പറയുമ്പോള്‍ അത് നിങ്ങള്‍ക്ക് നേടിയെടുക്കേണ്ടതില്ലേ?

“നിങ്ങള്‍ക്ക് സമാധാനപൂര്‍വ്വം ഒത്തുചേരേണ്ടതിനായി നിങ്ങളില്‍ നിന്ന്‍ തന്നെ നിങ്ങള്‍ക്ക് ഇണകളെ സൃഷ്ടിക്കുകയും, നിങ്ങള്‍ക്കിടയില്‍ സ്നേഹവും കാരുണ്യവും ഉണ്ടാക്കുകയും ചെയ്തതും അവന്റെ ദൃഷ്ടാന്തങ്ങളില്‍പ്പെട്ടതത്രെ. തീര്‍ച്ചയായും അതില്‍ ചിന്തിക്കുന്ന ജനങ്ങള്‍ക്ക് ദൃഷ്ടാന്തങ്ങളുണ്ട്.”(30:21)

3

സന്തോഷത്തിലെ സ്നേഹവും
സ്നേഹത്തിലെ സന്തോഷവും

നിങ്ങള്‍ സന്തോഷവാനായിരിക്കുമ്പോള്‍ മാത്രമേ നിങ്ങളുടെ ഇണക്ക് നിങ്ങളെ സ്നേഹിക്കുവാന്‍ സാധിക്കുകയുള്ളൂ. നിങ്ങളുടെ ഭര്‍ത്താക്കന്മാര്‍ വീട്ടിലേക്ക് കയറിവരുമ്പോള്‍ നിങ്ങള്‍ ഭാര്യമാര്‍ സന്തോഷവതിയല്ലെങ്കില്‍ ഭര്‍ത്താക്കന്‍മാര്‍ക്ക് നിങ്ങളിലേക്ക് സ്നേഹം ചൊരിയുക സാധ്യമല്ല.

വീട്ടിലേക്ക് കടന്നുവരുമ്പോള്‍ നിങ്ങള്‍ ഭര്‍ത്താക്കന്മാര്‍ സന്തോഷവാനല്ലെങ്കില്‍ ഭാര്യമാര്‍ക്ക് നിങ്ങളെ സ്നേഹം കൊണ്ട് പൊതിയുക സാധ്യമല്ല. അതിനാല്‍ സന്തോഷവതിയായിരിക്കുക, സന്തോഷവാനായിരിക്കുക. സ്നേഹം നിങ്ങളിലേക്ക് എല്ലാ ഭാഗത്തുനിന്നും ഒഴുകിയെത്തിക്കൊള്ളും ആനന്ദത്തിന്റെ കണ്‍കുളിര്‍മ നിങ്ങള്‍ക്ക് അനുഭവിക്കാന്‍ സാധിക്കും.

“ഞങ്ങളുടെ രക്ഷിതാവേ, ഞങ്ങളുടെ ഭാര്യമാരില്‍ നിന്നും സന്തതികളില്‍ നിന്നും ഞങ്ങള്‍ക്ക് നീ കണ്‍കുളിര്‍മ നല്‍കുകയും, ധര്‍മനിഷ്ഠ പാലിക്കുന്നവര്‍ക്ക് ഞങ്ങളെ നീ മാതൃകയാക്കുകയും ചെയ്യേണമേ എന്ന്‍ പറയുന്നവരുമാകുന്നു അവര്‍.” (25:74)

Write a reviewNote: HTML is not translated!

Bad           Good