ആന്തരിക പ്രതിരോധ സംവിധാനം ആകസ്മികമോ, ആസൂത്രിതമോ?

ആന്തരിക പ്രതിരോധ സംവിധാനം ആകസ്മികമോ, ആസൂത്രിതമോ?

Author - അഡ്വ: മുഈനുദ്ദീന്‍

Product Code:
Availability:Out Of Stock
Price: र 85
Offer Price : र 77

Qty:     - OR -   Add to Wish List Add to Compare

T+ | Reset | T-
Book Information
Number of pages

Publishing Date

Book

ആന്തരിക പ്രതിരോധ സംവിധാനം ആകസ്മികമോ, ആസൂത്രിതമോ?

Author

അഡ്വ: മുഈനുദ്ദിന്‍

Category

ശരീരശാസ്ത്രത്തിലൂടെ ശാന്തിയിലേക്ക്

ISBN

Binding

Publisher

Edititon

1

Dimension

പുസ്തകത്തെക്കുറിച്ച്

കോടാനുകോടി രോഗാണുക്കള്‍ക്കിടയിലാണ് നാം ജീവിച്ചുകൊണ്ടിരിക്കുന്നത് എന്ന വസ്തുത ഇന്ന് എല്ലാവര്ക്കും അറിയാവുന്ന കാര്യമാണ്. ശരീരത്തിനകത്തേക്ക് പ്രവേശിക്കുന്ന ഈ രോഗാണുക്കളെ ശരീരത്തിനകത്തുള്ള പ്രതിരോധ സംവിധാനം അതിവിദഗ്ദ്ധമായ ഒരു യുദ്ധത്തിലൂടെ നശിപ്പിക്കുന്നു. അങ്ങനെ നമ്മുടെ ശരീരം രോഗങ്ങളില്‍ നിന്നും മറ്റും സംരക്ഷിക്കപെടുന്നു. ശരീരത്തിനകത്ത് നടക്കുന്ന ഈ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ അത്യത്ഭുതകരവും അത്യന്തം സങ്കീര്‍ണവും തന്നെയാണ്.

നമുക്കകത്ത് നടക്കുന്ന ഈ സങ്കീര്‍ണവും അത്ഭുതകരവുമായ പ്രവര്‍ത്തനങ്ങളെ കുറിച്ച് പഠിച്ചറിയുമ്പോള്‍ നമ്മുടെ കണ്ണ് നിറയുന്നു. ഇത് നമ്മെ കണ്‍കുളിര്‍മയിലേക്ക് എത്തിക്കുന്നു.

സ്രിഷ്ടികര്‍ത്താവിന്റെ അത്യത്ഭുതകരമായ മറ്റൊരു പ്രതിഭാസത്തെ കുറിച്ച് പഠിച്ചതറിഞ്ഞ് ആന്തരിക ശാന്തി ലഭിക്കുവാന്‍ വളരെ ലളിതമായ ഭാഷയില്‍ എഴുതപ്പെട്ട ഈ പുസ്തകം നിങ്ങളെ സഹായിക്കുന്നു.

 

വായനയ്ക്ക് മുന്‍പ്

“താങ്കള്‍ എന്താണ് സംവാദത്തിന് നിശ്ചിത സമയത്ത് എത്താതിരുന്നത്?” താമസിച്ചെത്തിയ അദ്ദേഹത്തോട് മറ്റുള്ളവര്‍ ചോദിച്ചു . “വരുന്ന വഴിയില്‍ എനിക്ക് ഒരു പുഴ കടക്കാനുണ്ടായിരുന്നു. കടവുതോണിയില്ലാത്ത ആ പുഴക്കരയില്‍ ഇരുന്നുകൊണ്ട് എങ്ങനെ മറുകരപറ്റുമെന്ന് ആലോചിക്കുമ്പോഴാണ് തൊട്ടടുത്തുണ്ടായിരുന്ന ഒരു മരം തനിയെ നിലംപൊത്തിയത്.” സംവാദത്തിന് നിരന്നിരുന്ന ഓരോരുത്തരും കാതോര്‍ത്തു കേള്‍ക്കുകയായിരുന്നു. അദ്ദേഹം തുടര്‍ന്നു: “മരം തനിയെ ഒരു തോണിയായി മാറുകയും സ്വയം അത് പുഴയിലേക്ക് നീങ്ങുകയും ചെയ്തു. മരത്തിന്‍റെ ഒരു ശിഖരം തുഴയായി മാറുകയും അതുപയോകിച്ച് തുഴഞ്ഞ് ഞാന്‍ മറുകര പറ്റുകയും ചെയ്തു. ഇതുകാരണമാണ് ഞാന്‍ താമസിച്ചുപോയത്”. ഇത്രയും അദ്ദേഹം വിശദീകരിച്ചപ്പോഴേക്കും കേട്ടുകൊണ്ടിരിക്കുന്നവരുടെ മുഖഭാവം മാറിതുടങ്ങിയിരിക്കുന്നു. “താങ്കള്‍ എന്തു വിഡ്ഢിത്തമാണ് പറയുന്നത്? ഒരു മരം നിലംപൊത്തുക. അത് താനെ തോണിയും തുഴയുമാവുക. താനെ പുഴയിലേക്ക് ചലിക്കുക. ശുദ്ധ അസംബന്ധമല്ലാതെ മറ്റെന്താണിത്!”.

“ഇനിയിവിടെ സംവാദത്തിന്‍റെ ആവശ്യമില്ല. ഒരു മരം സ്വയം മുറിഞ്ഞ് വീണ് അത് തോണിയും തുഴയും ആവുക എന്നത് അസാധ്യവും ശുദ്ധ വിഡ്ഢിത്തവും അസംബന്ധവുമാണെങ്കില്‍ ഇക്കാണുന്ന മഹാപ്രാപഞ്ചവും അതിലെ അത്യത്ഭുതകരവും അതിസങ്കീര്‍ണവുമായ കോടാനുക്കോടി പ്രതിഭാസങ്ങളും താനെ ഉണ്ടായതാണെന്ന് വിശ്വസിക്കല്‍ എത്രമാത്രം ആക്ഷേപാര്‍ഹവും മൂഢത്തവുമാണെന്ന് ഇനി വിശദീകരിക്കേണ്ടതില്ലല്ലോ? അതിനാല്‍ ഈ വിഷയത്തില്‍ നടത്താന്‍ തീരുമാനിച്ചിരിക്കുന്ന സംവാദത്തിന്‍റെ ആവശ്യകത ഇനിയില്ല എന്ന്‍ എല്ലാവര്‍ക്കും ബോധ്യപ്പെട്ടില്ലെ?”

വര്‍ഷങ്ങള്‍ക്ക് മുമ്പ് ഇമാം അബൂഹനീഫ (റ) യുക്തിവാതികളും നിരീശ്വരവാദികളുമായ ചില ആളുകളുമായി നടത്തിയ സംവാദത്തിന്‍റെ ഈ പ്രാരംഭം ഇന്നും വളരെ പ്രസക്തമാണ്. ഏതൊരു ശാസ്ത്രീയ കണ്ടുപിടിത്തത്തെയും തങ്ങളുടെ യുക്തിവാദ അക്കൌണ്ടിലേക്ക് ചേര്‍ത്തുകൊണ്ട് ദൈവനിഷേധം നടത്തുന്ന പരിണാമാവാദികള്‍ക്കും മറ്റുമുള്ള ആശയഗംഭീരമായ മറുപടിയാണിത് എന്നതില്‍ സംശയമില്ല.

ആധുനിക ശാസ്ത്രം ഇന്ന് വികാസം പൂണ്ട് പടര്‍ന്ന് പന്തലിച്ചിരിക്കുകയാണ്. മുമ്പ് നമുക്ക് അപരിചിതമായി കിടന്നിരുന്ന പലതും നാം ഇന്ന് അറിഞ്ഞ്കഴിഞ്ഞു. അതിസൂക്ഷ്മങ്ങളായ കോടാനുകോടി രോഗാണുക്കള്‍ക്കിടയിലാണ് നാം ജീവിച്ചുകൊണ്ടിരിക്കുന്നത് എന്ന വസ്തുത ഇന്ന് എല്ലാവര്‍ക്കും അറിയുന്ന കാര്യമാണ്. ശരീരത്തിനകത്ത് പ്രവേശിക്കുന്ന ഈ രോഗാണുക്കളെ ശരീരത്തിനകത്തുള്ള പ്രതിരോധസംവിധാനം അതിവിദഗ്ധമായ ഒരു പ്രത്യാക്രമണത്തിലൂടെ നശിപ്പിക്കുന്നു. അങ്ങനെ നമ്മുടെ ശരീരം രോഗാണുക്കളില്‍ നിന്നും മറ്റും സംരക്ഷിക്കപ്പെടുന്നു. ആധുനിക ശാസ്ത്രത്തിന്‍റെ അതിസങ്കീര്‍ണങ്ങളായ ഉപകരണങ്ങളുടെ സഹായത്താലും മറ്റും കണ്ടെത്തിയ ഈ അതിസങ്കീര്‍ണമായ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ പരിണാമവാദികള്‍ക്കേറ്റ ഏറ്റവും വലിയ തിരിച്ചടിയാണ്. യാതൃച്ഛികതക്കോ ആകസ്മികതക്കോ കീഴടങ്ങാത്ത അത്യത്ഭുതകരമായ ഈ പ്രതിഭാസങ്ങളെ കുറിച്ച് കൂടുതല്‍ അറിയുമ്പോള്‍ സ്രഷ്ടാവിന്‍റെ ആസൂത്രണപാടവത്തിന് മുമ്പില്‍ നാം അറിയാതെ നമ്രശിരസ്കാരായിപ്പോകും.

പ്രപഞ്ചത്തിലെ ഓരോ വസ്തുക്കളും സര്‍വശക്തനായ ദൈവത്തിലേക്ക് വിരല്‍ചൂണ്ടുന്നുവെന്നത്പോലെ ശരീരത്തിനകത്ത് നടക്കുന്ന പ്രതിരോധപ്രവര്‍ത്തനങ്ങളും ആ ശക്തിയിലെക്കുള്ള ചൂണ്ടുപലകകളാണ്. ആകസ്മികതക്കോ യാതൃച്ഛികതക്കോ യാതൊന്നും വിശദീകരിക്കാനില്ലാത്ത, അനിശേധ്യമായ ഈ തെളിവുകളൊക്കെ വന്നുകിട്ടിയിട്ട് ഇനിയും നിഷേധഭാവം കാണിക്കുന്നവരോട് വര്‍ഷങ്ങള്‍ക്ക് മുമ്പ് നടന്ന ഇമാം അബൂഹനീഫ (റ) യുടെ സംഭവം തന്നെയാണ് ഓര്മിപ്പിക്കാനുള്ളത്. ബുദ്ധിയും വിവേകവും ഉള്ളവര്‍ അതില്‍നിന്ന് പാഠമുള്‍കൊള്ളുമെന്നതില്‍ സംശയമില്ല. “ദൃഢവിശ്വാസമുള്ളവര്‍ക്ക് ഭൂമിയില്‍ പല ദൃഷ്ടാന്തങ്ങളുമുണ്ട്. നിങ്ങളില്‍ തന്നെയും (പല ദൃഷ്ടാന്തങ്ങളുമുണ്ട്) എന്നിട്ടും നിങ്ങള്‍ കണ്ടറിയുന്നില്ലേ” (ഖുര്‍ആന്‍ 51:20, 21).

സൃഷ്ടികര്ത്താവിന്‍റെ അത്യത്ഭുതകരമായ മറ്റൊരു പ്രതിഭാസത്തെകുറിച്ച് അറിയുവാന്‍ വളരെ ലളിതമായ ഭാഷയില്‍ എഴുതപ്പെട്ട ഈ പുസ്തകം നിങ്ങളെ സഹായിക്കുന്നു.

ഈ പുസ്തകത്തിന്‍റെ ഉധ്യമത്തില്‍ പങ്ക് കൊണ്ട പലരുമുണ്ട്. അല്ലാഹുവിന്‍റെ പ്രീതി കാംഷിച്ച്കൊണ്ടു മാത്രമാണ് എല്ലാവരും ഇതില്‍ ഏര്‍പ്പെട്ടത്. നാഥാ, എല്ലാവര്‍ക്കും തക്കതായ പ്രതിഫലം നീ നല്‍കേണമേ, ആമീന്‍.

ഇതിന്‍റെ ഡി.ടി.പി സുന്ദരമായി നിര്‍വഹിച്ചുതന്ന തിരൂര്‍ ഡി.ടി.പി സെന്‍റെര്‍(തിരൂര്‍) , പ്രസാധനം നിര്‍വഹിച്ച റിനയ്സന്‍സ് ബുക്സിന്‍റെ അണിയറ ശില്‍പികള്‍, അര്‍പണബോധത്തോടെ എഡിറ്റിംഗ് ചെയ്തുതന്ന ഉസ്മാന്‍ പാലക്കാഴി, തിരക്കുകള്‍ക്കിടയിലും വളരെ ഉത്തരവാദിത്തത്തോടെ ഇതിന്‍റെ കവര്‍ ഡിസൈന്‍ നിര്‍വഹിച്ച ബിജു മുഹമ്മദ്‌ (ഷാര്‍ജ), പ്രൂഫ്‌ റീഡിംഗ് നടത്തിയ നസ്ദ്ധീന്‍ഷാ സി.എം.ടി (തിരൂര്‍), പ്രിന്‍റിംഗ് നിര്‍വഹിച്ച സ്ക്രീന്‍ ഓഫ്സെറ്റ് (കൊച്ചിന്‍) എന്നിവര്‍ക്കും മറ്റു അഭ്യൂതയകാംക്ഷികള്‍ക്കും കൃതജ്ഞതയും നന്ദിയും അറീക്കുന്നു. നാഥാ, നിന്‍റെ മാര്‍ഗത്തില്‍ പ്രയത്നിച്ച എല്ലാവര്‍ക്കും നീ അര്‍ഹമായ പ്രതിഫലം നല്‍കേണമേ, ആമീന്‍.

അഡ്വ. മുഈനുദ്ദീന്‍

ഷാര്‍ജ,യു.എ.ഇ.

അദ്ധ്യായങ്ങള്‍

1. പ്രതിരോധ സംവിധാനത്തിന്റെ പ്രസക്തി

2. മനുഷ്യശരീരം എങ്ങനെ സംരക്ഷിക്കപ്പെടുന്നു?

3. നമ്മുടെ ശത്രുക്കള്‍

4. ആന്റിബോഡികള്‍

5. ആന്റിബോഡികളുടെ ഘടന

6. വ്യത്യസ്ഥയിനം ആന്റിബോഡികള്‍

7. പ്രതിരോധതിലേര്‍പ്പെടുന്ന അവയവങ്ങള്‍

8. പ്രതിരോധ സംവിധാനവും കോശത്തിന്റെ ധര്‍മവും

9. ലിംഫോസൈറ്റുകള്‍

10. ബി-കോശങ്ങള്‍

11. ടി- കോശങ്ങള്‍

12. വിവിധയിനം ടി-കോശങ്ങള്‍

13. വിവിധതരം രക്തകോശങ്ങള്‍

14. പ്രതിരോധ സംവിധാനം മനുഷ്യനെ ഏല്പിച്ചാല്‍

15. സഹിഷ്ണുത

പുസ്തകത്തില്‍ നിന്നും ഒരു അധ്യായം
അദ്ധ്യായം 2

മനുഷ്യശരീരം എങ്ങനെ സംരക്ഷിക്കപ്പെടുന്നു?

കള്ളന്മാരുടെയും കൊള്ളക്കാരുടെയും ആക്രമണത്തില്‍ നിന്ന് രക്ഷനേടുന്നതിനും മറ്റുമായി നാം സുരക്ഷിതമായി വീടുകള്‍ പണിയുന്നു. ചുറ്റുമതിലുകളും അതിശക്തമായ ഗെയ്റ്റുമൊക്കെ മനുഷ്യരായ ശത്രുക്കളെ ഭയന്നുകൊണ്ടാണ് നാം നിര്‍മിക്കുന്നത്. എന്നാല്‍ എത്രതന്നെ സുരക്ഷിതത്വവും വൃത്തിയും വെടിപ്പുമുള്ള അന്തരീക്ഷത്തില്‍ ജീവിക്കുവാന്‍ നാം ശ്രമിച്ചാലും അവിടെയൊക്കെസൂക്ഷ്മ ജീവികളായ ശത്രുക്കള്‍ നമുക്കൊപ്പം ഉണ്ടെന്നത് ഇന്ന്‍ ആര്‍ക്കും പറഞ്ഞു കൊടുക്കേണ്ടതില്ല. നാം ജീവിക്കുന്ന വീട്, മുറി അല്ലെങ്കില്‍ ചുറ്റുപാടുകള്‍ ഒരു സൂക്ഷ്മദര്‍ശിനികൊണ്ട് നിരീക്ഷിക്കുകയാണെങ്കില്‍ മില്യന്‍ കണക്കിന് സൂക്ഷ്മ ജീവികളെ നമുക്ക് ദര്‍ശിക്കാന്‍ സാധിക്കും.

ചുരുക്കത്തില്‍ ഓരോ വ്യക്തിയും അസംഖ്യം ശത്രുക്കളാല്‍ വലയം ചെയ്യപ്പെട്ടുകൊണ്ടാണ് സദാ ജീവിച്ചുകൊണ്ടിരിക്കുന്നതെന്നര്‍ഥം. ഈ ശത്രുനിരയില്‍നിന്നും നമ്മുടെ ശരീരം കൃത്യമായ രീതിയില്‍ സംരക്ഷിക്കപ്പെടണമെന്ന കാര്യത്തില്‍ സംശയമില്ല. അത്ഭുതമെന്ന് പറയട്ടെ, ഓരോ വ്യക്തിയും സൃഷ്ടിക്കപ്പെട്ടിരിക്കുന്നത് ഈ ശത്രുക്കളെ ആസൂത്രിതമായി പരാജയപ്പെടുന്ന പൂര്‍ണ സംവിധാനത്തോടുകൂടിയാണ്. ഈ സംരക്ഷകര്‍ ഏതൊരു ഘട്ടത്തിലും നമ്മെ സംരക്ഷിക്കുകയും ശത്രുക്കളില്‍നിന്ന് അതിവിദഗ്ധമായി രക്ഷിക്കുകയും ചെയ്യുന്നു.

ശരീരത്തിനകത്ത് പ്രവേശിക്കുന്ന ശത്രുക്കളെ ആക്രമിച്ച് കീഴടക്കുന്ന കോശങ്ങള്‍ക്ക് ആദ്യമായി ശരീരത്തിന്‍റെ മുന്‍നിരയില്‍നിന്നു കൊണ്ട് ആക്രമണം നടത്തേണ്ടിയിരിക്കുന്നു. കാരണം ആദ്യമായി ശത്രുക്കള്‍ പ്രവേശിക്കുന്നത് അതുവഴിയാണല്ലോ? ചില സന്ദര്‍ഭങ്ങളില്‍ ഈ മുന്‍നിര പരാജയപ്പെടാമെങ്കിലും വളരെ അപൂര്‍വ്വമായി മാത്രമേ അവയിലൂടെ ശത്രുക്കള്‍ക്ക് അകത്തേക്ക് കടക്കുക സാധ്യമാവുകയുള്ളൂ.

ചര്‍മം

മനുഷ്യശരീരം മൊത്തമായി കവചം ചെയ്തിരിക്കുന്ന ചര്‍മം അത്ഭുതകരമായ ചില പ്രത്യേകതകളുള്‍ക്കൊള്ളുന്നു. ശത്രുക്കളാല്‍ വലയം ചെയ്യപ്പെട്ട ഒരു കോട്ടയായി ശരീരത്തെ പരിഗണിക്കുകയാണെങ്കില്‍ ചര്‍മം ഈ കോട്ടയുടെ ശക്തമായ ഭിത്തികളാണെന്ന് പറയാം.

ചര്‍മത്തിന്‍റെ പ്രധാന സംരക്ഷണ പ്രവര്‍ത്തനം കാണുന്നത് നിര്‍ജീവ കോശങ്ങളിലെ പാളികളിലാണ്. ചര്‍മത്തിന്‍റെ പുറം ഭാഗത്താണ് ഇവ കുടികൊള്ളുന്നത്. ഓരോ നിമിഷത്തിലും ചര്‍മം പുറം തള്ളികൊണ്ടിരിക്കുന്ന നിര്‍ജീവ കോശങ്ങളെ ഈ ബാക്ടീരിയകള്‍ തിന്നുതീര്‍ക്കുകയും പുതിയ ജൈവ കോശങ്ങള്‍ക്ക് രൂപമൊരുക്കുകയും ചെയ്യുന്നു. കോശവിഭാഗത്തില്‍നിന്നും ഉല്‍പാദിപ്പിക്കപ്പെടുന്ന ഓരോ പുതിയ കോശവും ഉള്‍ഭാഗത്തുനിന്നും ഉപരിതലത്തിലേക്ക് നീങ്ങുന്നു. അപ്പോള്‍ കൊശത്തിനകത്തെ സീറ്റോപ്ലാസം എന്നറിയപ്പെടുന്ന ദ്രാവകഘടകം പ്രതിരോധശക്തിയുള്ള പ്രോട്ടീനായി രൂപാന്തരം ചെയ്യപ്പെടുന്നു. ഇത് കെരാറ്റീന്‍ എന്നാണ് അറിയപ്പെടുന്നത്. ഈ പ്രക്രിയകള്‍ക്കിടയില്‍ കോശം മരിക്കുന്നു. ഇങ്ങനെ പുതുതായി രൂപം കൊള്ളുന്ന കെരാറ്റീന്‍ എന്ന ഘടകത്തിന് വളരെ ശക്തമായ ഘടനയാണുള്ളത്. അതുകൊണ്ടു തന്നെ ദഹനരസങ്ങല്‍ക്കോ മറ്റോ ഇവയെ നശിപ്പിക്കാന്‍ സാധ്യമല്ല. ഇക്കാരണത്താല്‍ ബാക്ടീരിയകള്‍ക്കോ ഫന്‍ഗിക്കോ ചര്‍മത്തിന്‍റെ പുറം പാളികളില്‍ ഒന്നും ചെയ്യുക സാധ്യമല്ല.

ചുരുക്കത്തില്‍ താഴ്ഭാഗത്തുനിന്നും ഉപേക്ഷിക്കപ്പെട്ട കോശങ്ങള്‍ക്ക് ബദലായിവരുന്ന പുതിയ കോശങ്ങള്‍ തുളച്ചുകയറാന്‍ പറ്റാത്ത രീതിയിലുള്ള ഒരു തടസ്സം സൃഷ്ടിക്കുന്നു. ഇവ പല രോഗാണുക്കളും അകത്തേക്ക് കടക്കുന്നതിനെതിരായി പ്രവര്‍ത്തിക്കുന്നു. മനുഷ്യ ശരീരത്തിലെ സേനാവ്യൂഹത്തെ സഹായിക്കുന്ന ബാഹ്യശക്തിയാണ് ചര്‍മമെന്ന് ചുരുക്കം.

ശ്വസനവ്യവസ്ഥ

ശത്രുക്കള്‍ നമ്മുടെ ശരീരത്തിലേക്ക് പ്രവേശിക്കുന്ന മറ്റൊരു വഴിയാണ് ശ്വസനവ്യവസ്ഥ. ശ്വസിക്കുമ്പോള്‍ ആയിരക്കണക്കിന് വ്യത്യസ്ത സൂക്ഷ്മജീവികള്‍ അകത്തേക്ക് പ്രവേശിക്കാന്‍ ശ്രമിക്കുന്നു. എന്നാല്‍ ഉള്ളിലേക്ക് പ്രവേശിക്കാതിരിക്കുന്നതിനായി നാസാദ്വാരാത്തിനകത്ത് നിര്‍മിക്കപെട്ടിട്ടുള്ള മതില്‍ക്കെട്ടുകളെകുറിച്ച് അവ അശ്രദ്ധരാണ്.

നേര്‍ക്കുനേരെയും പൊടിപടലങ്ങളിലൂടെയും മറ്റു മാര്‍ഗങ്ങളിലൂടെയുമായി അകത്ത് പ്രവേശിക്കുവാന്‍ ശ്രമിക്കുന്ന 80-90 ശതമാനം സൂക്ഷ്മാണുക്കളെയും നാസാദ്വാരത്തിനകത്തുള്ള ഒരു പ്രത്യേക സ്രവം നശിപ്പിച്ചുകളയുന്നു. ഇതിനുപുറമെ ശ്വസന വ്യവസ്ഥ കോശങ്ങളുടെ ഉപരിതലത്തില്‍ സ്ഥിതിചെയ്യുന്ന ചെറിയ മുടിയുടെ രൂപത്തിലുള്ള ഒരു ഘടകം സിലിയ (cilia) മുകളിലേക്ക് സ്പന്ദിക്കുന്നു. ഇത് ഒരു പ്രത്യേകതരം വൈദ്യുതി ഉല്‍പാദിപ്പിക്കുകയും പുറത്ത് നിന്നും പ്രവേശിക്കുന്ന ഘടകങ്ങളെ തൊണ്ടയിലേക്ക് വഹിക്കുകയും തുടര്‍ന്ന് വിഴുങ്ങുകയും ഉദരത്തില്‍ വെച്ച് ഒരു പ്രത്യേകതരം ആസിഡിനാല്‍ നശിപ്പിക്കുകയും ചെയ്യുന്നു. ചുമയും തുമ്മലും ഈ പ്രക്രിയക്കുള്ള സൗകര്യം എളുപ്പമാക്കുന്നു.

മുകളില്‍ വിശദീകരിക്കപ്പെട്ട പ്രതിബന്ധങ്ങളൊക്കെ തരണം ചെയ്യാന്‍ സാധിക്കുന്ന രോഗാണുക്കള്‍ കരള്‍, ശ്വാസനാളി, മോണവീക്കം എന്നിവിടങ്ങലെത്തിയാല്‍ ഫാഗോസൈറ്റുകളാല്‍ ദഹിപ്പിക്കുന്നു. ഈ ഘട്ടത്തിന് ശേഷം ഫഗോസൈറ്റുകള്‍ ചലനാത്മകമാകുകയും രോഗാണുക്കളോടൊപ്പം മുകളിലേക്ക് ഒഴുകി നീങ്ങുകയും അവസാനമായി ഇവ ശരീരത്തില്‍ നിന്നും വ്യത്യസ്ത മാര്‍ഗങ്ങളിലൂടെ പുറത്തുവിടുകയും ചെയ്യുന്നു.

ചുരുക്കത്തില്‍ നാം ശ്വസിക്കുന്ന ഓരോ തവണയും നമ്മുടെ ശരീരത്തിന്‍റെ അതിര്‍ത്തിയില്‍ വെച്ച് അതിശക്തമായ ഒരു യുദ്ധം നടക്കുമെന്നര്‍ഥം. നാമാകട്ടെ ഈ ശക്തമായ യുദ്ധത്തെകുറിച്ച് അറിയുന്നതുപോലുമില്ല. നമ്മുടെ ശരീരത്തെയും ആരോഗ്യത്തെയും സംരക്ഷിക്കുന്നതിനായി അതിര്‍ത്തികളില്‍ തമ്പടിച്ചിരിക്കുന്ന കാവല്‍ക്കാര്‍ ശത്രുക്കളുടെ മരണംവരെ അവിരാമം യുദ്ധം ചെയ്യുന്നു!

ദഹനവ്യവസ്ഥ

രോഗാണുക്കള്‍ നമ്മുടെ ശരീരത്തിലേക്ക് പ്രവേശിക്കുന്ന മറ്റൊരു മാര്‍ഗം നാം കഴിക്കുന്ന ഭക്ഷണമാണ്. അവയുടെ സ്വഭാവത്തെകുറിച്ച് ശരിക്കും ബോധമുള്ള നമ്മുടെ ശരീരത്തിലെ കാവല്‍ക്കാര്‍ ഭക്ഷണം അവസാനമായി എത്തിച്ചേരുന്ന ഉദരത്തില്‍ കാത്തിരിക്കുന്നു. പുതുതായി എത്തുന്ന രോഗാണുക്കളെ കബളിപ്പിക്കാന്‍ ഒരു പ്രത്യേക സാധനം അവ കരുതിയിരിക്കുന്നു. ഗ്യാസ്ട്രിക് ആസിഡാണ് അത്. മറ്റു പ്രതിബന്ധങ്ങളെല്ലാം തരണം ചെയ്തുകൊണ്ട് ഉദരം വരെ എത്തുന്ന രോഗാണുക്കളെ സംബന്ധിചിടത്തോളം ഈ ആസിഡ് ആശുഭസൂചകമാണ്. ഒരുവിധം രോഗാണുക്കളെയൊക്കെ പരാജയപ്പെടുത്താനുള്ള കഴിവ് ഈ ആസിഡിനുണ്ട്.

ഈ പ്രതിബന്ധങ്ങളെയും ചില രോഗാണുക്കള്‍ അതിജയിച്ചേക്കാവുന്നതാണ്. ഗ്യാസ്ട്രിക് ആസിഡുമായി ആവിശ്യത്തിനുള്ള സമ്പര്‍ക്കം നടന്നിട്ടില്ലെന്നതാന്നിതിന് കാരണം. ഇങ്ങനെ പ്രതിരോധിച്ച് രക്ഷപ്പെട്ട രോഗാണുക്കള്‍ വീണ്ടും വഴിയില്‍ വെച്ച് യുദ്ധത്തിലേര്‍പ്പെടുന്നു. ഇവിടെ മറ്റൊരു വിസ്മയം കൂടി ഇവക്ക് നേരിടേണ്ടിവരുന്നു. കുടലില്‍വെച്ച് ഉല്‍പാപ്പിക്കപ്പെടുന്ന ദഹനരസങ്ങളാന്നവ. രോഗാണുക്കള്‍ക്ക് അത്ര എളുപ്പത്തില്‍ ഇവയെ അതിജയിക്കുക വയ്യ.

ചുരുക്കത്തില്‍ മനുഷ്യശരീരം അത്യത്ഭുതകരവും അതിവിസ്മയകരവുമായ പ്രത്യേകതരം സംരക്ഷണങ്ങളാല്‍ നിര്‍മിതമാണ്. രോഗാണുക്കളുടെ ആക്രമണത്തിലെ ഓരോ ഘട്ടത്തിലും ഈ സംരക്ഷകര്‍ പൊരുതി ജയിക്കുന്നു.

ബുദ്ധിയും വിവേകവുമുള്ള മനുഷ്യന് നിരവധി പാഠങ്ങളാണിത് നല്‍കുന്നത്. അവനെ സംബന്ധിച്ചിടത്തോളം താഴെ കാണുന്ന ചോദ്യങ്ങള്‍ പ്രസക്തമാണ്.

1) പുറത്തുനിന്ന് ശരീരത്തിലേക്ക് കടന്നുകൂടി ആക്രമിക്കുന്ന രോഗാണുക്കളെ നശിപ്പിക്കുന്നത്തിനുള്ള സംവിധാനം നമ്മുടെ         ശരീരത്തില്‍ സൃഷ്ടിച്ചതാര്?
2) ഈ രോഗാണുക്കളുടെ രാസഘടനകളെകുറിച്ച് ശരീരത്തില്‍ നിന്നും ഒരിക്കല്‍ പോലും പുറത്ത് പോയിട്ടില്ലാത്ത പ്രതിരോധ       സംവിധാനത്തിന് എങ്ങനെ മനസ്സിലായി?
3) കൃത്യവും വ്യക്തവും ലക്ഷ്യപ്രാപ്തി നേടുന്നതുമായ ഈ യുദ്ധം നടത്തുന്നതിന് ശരീരത്തില്‍ പ്രവേശിക്കുന്ന                k       രോഗാണുക്കളെ പറ്റിയുള്ള അതാത് സമയത്തെ വിവരങ്ങള്‍ ആരാണ് പ്രതിരോധ സംവിദാനത്തിന് പറഞ്ഞുകൊടുക്കുന്നത്?
    ശരീരത്തിനകത്തെ കോശങ്ങള്‍ തന്നെയാണിതിന്‍റെ പിന്നില്‍ എന്ന് ഉത്തരം പറയുകയാണെങ്കില്‍ തെറ്റുപറ്റി. കാരണം;

1) കോശം ഇന്നുവരെ ശരീരത്തിന് പുറത്തുപോയിട്ടില്ല.
2) പുറത്തുനിന്നും വന്ന രോഗാണുക്കളുടെ പ്രത്യേകതകള്‍ അവയ്ക്കറിയില്ല.
3) രോഗാണുക്കളുടെ രാസഘടനയെകുറിച്ചും കോശത്തിനറിയില്ല. അത്പരിശോധിക്കാനുള്ള അവസരം മേല്‍ പറഞ്ഞ                 യുദ്ധത്തിനു മുമ്പേ പ്രതിരോധ സംവിധാനത്തിന് ലഭ്യവുമല്ല.
4) ഇതിനൊക്കെപുറമേ രസതന്ത്രത്തില്‍ യാതൊരു പരിശീലനമോ, ഡിഗ്രിയോ, പി.എച്ച്.ഡി.യോ ഒന്നും തന്നെ ഈ            nn     കോശങ്ങള്‍ക്ക് ലഭിച്ചിട്ടുമില്ല.

സ്വാഭാവികമായും ധിഷണയും ഉള്‍കാഴ്ചയുമുള്ളവരെ സംബന്ധിചിടത്തോളം ഒരേയൊരു ഉത്തരമേയുള്ളൂ. ഈ അതിവിസ്മയാവഹമായ പ്രവര്‍ത്തനങ്ങളുടെ പിന്നില്‍ അപാരമായ ഒരു ശക്തിപ്രവര്‍ത്തിക്കുന്നു. അല്ലായിരുന്നെങ്കില്‍ ഇത്ര കൃത്യതയും കണിഷതയും ഇതിലൊന്നും ദര്‍ശിക്കുകയില്ലല്ലോ. കേവല യാദൃച്ഛികഥയ്ക്കോ ആകസ്മികതയ്ക്കോ ഇവിടെ യാതൊരു സ്ഥാനവുമില്ല. ബാഹ്യലോകത്തെയും ഭക്ഷണപദാര്‍ഥങ്ങളെയും അത് ആവിശ്യമുള്ള ശരീരത്തെയും ദഹന വ്യവസ്ഥയേയും എല്ലാം സൃഷ്‌ടിച്ച ദൈവത്തെ സംബന്ധിച്ചിടത്തോളം ഇതും സംവിധാനിക്കുകയെന്നത് വളരെ നിസാരം മാത്രം. ഇത് തന്നെയാണ് ബുദ്ധിയുടെ വിധിയും.

ശത്രുവിനെ ശത്രുവിനെകൊണ്ട് നശിപ്പിക്കുന്നു!

ശരീരത്തിന് യാതൊരുവിധ ഭീഷണിയുമില്ലാതെ നിരവധി ചെറുജീവികള്‍ ശരീരത്തിനകത്ത് ജീവിച്ചു കൊണ്ടിരിക്കുന്നു. ഇവഎത്ര കാലം നമുടെ ശരീരത്തിനകത്ത് കഴിഞ്ഞുകൂടിയാലും ഇവയെകൊണ്ട് യാതൊരു ഹാനിയും ശരീരത്തിന് വരുത്തുന്നില്ലെന്ന്‍ മാത്രമല്ല ഇവയെ കൊണ്ട് ശരീരത്തിന് ചില ഉപകാരങ്ങളൊക്കെയുണ്ടുതാനും. ശരീരത്തിനകത്തുള്ള ഈ സൂക്ഷ്മജീവികള്‍ നോര്‍മല്‍ മൈക്രോബിയല്‍ ഫ്ളോറ എന്നാണ് അറിയപ്പെടുന്നത്.

രോഗാണുക്കള്‍ക്കെതിരെയുള്ള പ്രതിരോധസൈന്യത്തിന് ഇവ ബാഹ്യമായ സഹായം നല്‍കുന്നു. പുറത്തുനിന്ന് പ്രവേശിക്കുന്ന രോഗാണുക്കളെ അവ തടയുന്നു. കാരണം, ഈ രോഗാണുക്കള്‍ പുറത്തുനിന്നും വന്ന്‍ അകത്ത് കൂടുകെട്ടികഴിഞ്ഞാല്‍ അത് ഇവയുടെ നിലനില്‍പിനെ ബാധിക്കുന്നു. ഇവയുടെ സ്വസ്ഥമായ ജീവിതത്തിന് ഭീഷണിയാണെന്നതാണ് ഈ എതിര്‍പ്പിന് കാരണം. പുതിയ ആക്രമണകാരികളാല്‍ കീഴടക്കപ്പെടുകയും സ്ഥലം മാറ്റപ്പെടുകയും ചെയ്യുമെന്ന കരണത്താല്‍ ഒരു ഗംഭീര യുദ്ധംതന്നെ അവ നടത്തുന്നു. ശരീരത്തിന് വേണ്ടി യുദ്ധം ചെയ്യുന്ന കൂലിപ്പട്ടാളമാണിവര്‍. സ്വന്തം ഗുണത്തിന് വേണ്ടിയാണ് അവ യുദ്ധം നടത്തുന്നതെങ്കിലും പരോക്ഷമായി ഇവമൂലം ശരീരത്തിന് ഗുണം ലഭിക്കുന്നു.

വളര്‍ച്ചാസമയത്ത് മനുഷ്യഭ്രൂണത്തിന് യാതൊരു ശത്രുക്കളും ഇല്ലതന്നെ. എന്നാല്‍ കുഞ്ഞിന്‍റെ ജനനത്തോടെ ഭക്ഷണം, ശ്വസനം എന്നിവയിലൂടെ ധാരാളം രോഗാണുക്കള്‍ അകത്ത് പ്രവേശിക്കുകയും ചെയ്യുന്നു. ഇത്തരത്തിലുള്ള ചില രോഗാണുക്കള്‍ അപ്പോള്‍ തന്നെ മൃതിയടയുന്നു. എന്നാല്‍ ചിലത് ശരീരത്തില്‍ തൊലി, വായ, മൂക്ക്, കണ്ണ്, ശ്വസനവ്യവസ്ഥ, ജനനേന്ദ്രിയവ്യവസ്ഥ, , ജനനേന്ദ്രിയം എന്നിവിടങ്ങളില്‍ സ്ഥിരതാമസമാക്കുന്നു. ഈ സൂക്ഷ്മജീവികള്‍ മുകളില്‍ പറഞ്ഞ സ്ഥലങ്ങളിലൊക്കെ കോളനികള്‍ സൃഷ്ടിക്കുകയും അധീശത്വം നേടുകയും ചെയ്യുന്നു.

നാം നമ്മെതന്നെ അറിയുമ്പോള്‍ അറിയാതെതന്നെ വിസ്മയം വന്നുപോകും. ശ്രവിക്കുന്ന ശുക്ലത്തെ കുറിച്ചുമുതലിങ്ങോട്ട്‌ മനുഷ്യന്‍ വിവിധ ഘട്ടങ്ങളെ കുറിച്ചും കാഴ്ച, കേള്‍വി, സംസാരം മുതലായ നിരവധി കാര്യങ്ങളെ കുറിച്ചും സ്രഷ്ടാവ് നമ്മെ ഓര്‍മിപ്പിക്കുന്നത്, ആ ഓര്‍മയിലൂടെ നാം ദൈവികസ്മരണയില്‍ എത്തിചേരുന്നു എന്നതിലാണ്. ഈ സ്മരണയിലൂടെ നമുക്ക് ലഭിക്കുന്നതാകട്ടെ ആന്തരിക ശാന്തിയും സമാധാനവുമാണ് എങ്കില്‍ ഈ ശാന്തിയും സമാധാനവും നിങ്ങള്‍ക്കും വേണ്ടതില്ലേ?

Write a review



Note: HTML is not translated!

Bad           Good