Author - അഡ്വ: മുഈനുദ്ദീന്
Product Code: | |
Availability: | In Stock |
Book Information | |
Number of pages | |
Publishing Date | |
Book | കുസൃതിയില്ലാത്തകുട്ടികള് (ഭാഗം2) |
Author | അഡ്വ: മുഈനുദ്ദിന്‍ |
Category | പാരന്റിങ് |
ISBN | |
Binding | |
Publisher | |
Edititon | 1 |
Dimension |
പുസ്തകത്തെക്കുറിച്ച്
നിങ്ങളുടെ അസറ്റായ (സമ്പത്ത്) മക്കള്‍ അസത്തായി മാറാതിരിക്കാന്‍....
മുത്തിനെക്കാള്‍ വിലമതിക്കുന്ന നിങ്ങളുടെ മക്കള്‍ മുത്താറിയെക്കാള് വിലയില്ലാത്തവരായി മാറാതിരിക്കാന്‍....
നിങ്ങളുടെ കണ്കുളിര്മയായ മക്കള്‍ കണ്ണിന്റെ കരടായി മാറാതിരിക്കാന്‍....
Be conscious about yourself
Before complaining about your child
വായനയ്ക്ക് മുന്‍പ്
ശാസ്ത്രരംഗത്ത് ഒരു കണ്ടുപിടുത്തം നടന്നുകഴിഞ്ഞാല്‍ പിന്നീട് അതേകാര്യം തന്നെ ഒരിക്കല്‍കൂടി കണ്ടുപ്പിടിക്കേണ്ടതില്ല. ടെക്നോളജിയുടെ രംഗവും അങ്ങനെ തന്നെ. ഉദാഹരണമായി, എഡിസണ് ബള്‍ബ് കണ്ടുപിടിച്ചു. ഇനി ബള്‍ബ് മറ്റൊരു ശാസ്ത്രകാരന് കണ്ടുപിടിക്കേണ്ടതില്ല. ആ ബള്‍ബിന്റെ പുതിയ കൂട്ടിച്ചേര്‍ക്കലുകള്‍ മാത്രമേ ആവിശ്യമുള്ളൂ.
എന്നാല്‍ ജീവിതത്തെകുറിച്ച് നിങ്ങളൊന്ന് ആലോചിച്ചുനോക്കൂ. എന്റെ] പിതാവ് ജീവിതത്തെ കുറിച്ച് നന്നായി പഠിച്ചു. പടിച്ചടനുസരിച്ച് ജീവിതം 80% വിജയിച്ചു. അതിനാല്‍ ഞാന്‍ എമ്പത്തൊന്നാം ശതമാനത്തില്‍ നിന്നും ജീവിതം ആരംഭിക്കുകയാണ് എന്ന് പറയാന്‍ പറ്റുമോ? നിങ്ങളുടെ പിതാവ്, അല്ലെങ്കില്‍ ഗുരു, അല്ലെങ്കില്‍ മറ്റാരെങ്കിലും എത്ര ശതമാനം ജീവിതത്തില്‍ വിജയിച്ചാലും ശരി, നിങ്ങള്‍ക്ക് ജീവിതം സീറോയില്‍ നിന്നും തന്നെ തുടങ്ങേണ്ടതുണ്ട്.
ഇനി നിങ്ങള്‍ ജീവിതത്തെകുറിച്ച് സൂക്ഷ്മമ്മായി പഠിച്ച് ഒരു നിശ്ചിത ശതമാനം വിജയിച്ചുവെന്ന് വെക്കുക. എന്നാലും നിങ്ങളുടെ മക്കള്‍ ജീവിതം സീറോയില്‍ നിന്നും പഠിച്ച് മനസ്സിലാക്കേണ്ടതുണ്ട്. അവര്‍ക്കും പറയാന്‍ പറ്റില്ല; എന്റെ പിതാവ് ഇത്രകണ്ട് വിജയിച്ചയാളാണ്, ഇന്നയിന്ന കാര്യങ്ങളൊക്കെ പഠിച്ച് കണ്ടെത്തിയ ആളാണ് അതിനാല്‍ ആ വിഷയം തന്നെ ഞാന്‍ ഇനി എന്തിന് പഠിച്ചു കണ്ട്പിടിക്കണം. പിതാവ് മനസ്സിലാക്കിയതിന്റെ അപ്പുറമുള്ള കാര്യങ്ങള്‍ പഠിച്ച് ജീവിതം തുടങ്ങിയാല്‍ പോരെ എന്നെല്ലാം.
ഏറ്റവും സാധാരണമായ ഭാഷയില്‍ പറഞ്ഞാല്‍ ജീവിതം ഓരോരുത്തര്‍ക്കും വട്ടപൂജ്യത്തില് നിന്നു തന്നെ തുടങ്ങേണ്ടതുണ്ട്. അത് കുട്ടികളെ വളര്‍ത്തുന്ന കാര്യമായാലും ഭാര്യഭര്ത്തൃബന്ധമായാലും വ്യക്തിത്വ വികാസമായാലും വിശ്വാസ -കര്‍മ കാര്യങ്ങലായാലും ശരി, എല്ലാം സീറോയില്‍ നിന്നും ഓരോരുത്തരും തുടങ്ങേണ്ടതുണ്ട്. ആര്‍ക്കും ഇതില്‍നിന്നും ഒഴിഞ്ഞുമാറുക വയ്യ.
അതുകൊണ്ടുതന്നെയാണ് കുസൃതിയില്ലാത്ത കുട്ടികള്‍ എന്ന ഈ പുസ്തകത്തിന്റെ ഒന്നാം ഭാഗം വായിച്ച പലരും സങ്കടപ്പെട്ടതായി അറീച്ചത്. പത്തുകൊല്ലം മുമ്പ്, അഞ്ചുകൊല്ലം മുമ്പ് ഈ പുസ്തകം കിട്ടിയിരുന്നെങ്കില്‍ എന്നാലോചിച്ചാണ് പലരും ദിവസങ്ങളോളം കരഞ്ഞത്.
കോഴിക്കോട് പോളിടെക്നിക്കിലെ അധ്യാപകനായ മുരളി സാര്‍ വിളിച്ചു പറഞ്ഞത് ഇവിടെ പരാമര്‍ശിക്കേണ്ടതാണ്. അദ്ദേഹത്തിന്റെ ഒരു സുഹൃത്തിന്റെ കുടുംബത്തിന് ഈ പുസ്തകം കൊടുത്ത് വായിച്ചു കഴിഞ്ഞപ്പോള്‍ അവര്‍ അക്ഷരാര്‍ത്ഥത്തില്‍ കരഞ്ഞുപോയി. കാരണം, ഞാന്‍ (മുരളി സാര്‍ വ്യക്തമാക്കി) കുട്ടികളെ ഇത്രയും കാലം വളര്‍ത്തിയ ശൈലി തെറ്റാണെന്നും അങ്ങനെ വളര്‍ത്തിയാല്‍ കുട്ടികള്‍ നന്നാവുകയില്ല പകരം വഷളാകുകയാണ് ചെയ്യുക എന്നുള്ള തിരിച്ചറിവ് ... ഇത്ര സുന്ദരവും ലളിതവും പ്രശ്ന രഹിതവുമായ ഒരു ശൈലി ഉണ്ട് എന്നറിയാതെ പോയതിലുള്ള ദു:ഖവും. ഇപ്പോള്‍ അത് അറിഞ്ഞത്തിലുള്ള സന്തോഷമാണ്. അവരെ പോലുള്ള പലരും വിളിച്ചറീച്ചത്. അതുകൊണ്ട് തന്നെയാണ്, ഇക്കാര്യങ്ങളൊക്കെ വിശദീകരിച്ച ശേഷം, ഏറണാംകുളം കലക്ട്രേറ്റില്‍ ജോലി ചെയ്യുന്ന രമാ മാഡം പറഞ്ഞത് ‘ഈ പുസ്തകം കേരളത്തിലെ ഓരോ അമ്മമാരും നിര്‍ബന്ധമായും വായിച്ചിരിക്കണം’ എന്ന്
രണ്ടു മാസങ്ങള്‍ കൊണ്ട് വിറ്റയിക്കപ്പെട്ട ഒന്നാം ഭാഗത്തിന്റെ വായനയിലൂടെ വന്ന നൂറുകണക്കിന് പ്രതികരണങ്ങള്‍, വിത്യസ്ത തലങ്ങളിലുള്ള വ്യക്തികളുടെ ജീവിതത്തെ മാറ്റിതീര്ത്ത പാഠങ്ങള്‍ നിങ്ങളുടെ ജീവിതത്തിനു ഒരു ഉള്കാഴ്ചകിട്ടാന് അറിയുന്നത് നല്ലതാണ്. പക്ഷെ, എല്ലാം ചേര്‍ത്താല്‍ ഒരു പുസ്തകം തന്നെ അതിനുവേണ്ടി വരുമെന്നിടത്താണ് കാര്യങ്ങളുടെ കിടപ്പുള്ളത്. നിരവധി പണ്ഡിതന്മാരുടെയും അധ്യാപകരുടെയും അനുഭവങ്ങളും അഭിപ്രായങ്ങളും മറ്റൊരു ഭാഗത്തുണ്ട്.
ഇതൊക്കെ എന്തുകൊണ്ടിങ്ങനെ സംഭവിക്കുന്നുവെന്നു നിങ്ങള്‍ക്ക് മനസ്സിലാകുന്നുണ്ടോ? ജീവിതത്തിന്റെ അകക്കാമ്പ് നമ്മള് അറിഞ്ഞു കഴിഞ്ഞാല്‍, മാറണം, മാറണം എന്ന് കേള്‍ക്കുന്നതിനു പകരം മാറാനുള്ള രീതിശാസ്ത്രം നിങ്ങള്‍ പഠിച്ചുകഴിഞ്ഞാല്‍ വല്ലാത്തൊരു ആശ്വാസമാണ് ലഭിക്കുക. സാഹിത്യ പ്രയോഗങ്ങളില്ലാത്ത, കടുകട്ടി വാക്കുകളില്ലാത്ത ഹൃദയത്തിന്റെ ഭാഷ ഉപയോഗിക്കുമ്പോള്‍, നിങ്ങള്‍ ചിന്തിക്കുന്ന അതെഭാഷയില് തന്നെ (സംസാരിക്കുന്നതോ, പ്രസംഗിക്കുന്നതോ ആയ ഭാഷയല്ല) കാര്യങ്ങള്‍ നിങ്ങള്‍ അറിഞ്ഞു തുടങ്ങുമ്പോള്‍ മാറ്റങ്ങളുടെ വലിയ വേലിയേറ്റം തന്നെ ശ്രിഷ്ടിക്കപ്പെടുന്നു. അതാണ് ഇതിന്റെ ഒന്നാം ഭാഗത്തിലൂടെ സംഭവിച്ചതും
ഇനി ഈ പുസ്തകത്തെ കുറിച്ച് ഒരു ഉദാഹരണത്തിലൂടെ ഞാന്‍ ആരംഭിക്കാം. നിങ്ങള്‍ക്ക് വേണ്ടപ്പെട്ട ഒരു വ്യക്തി (സുഹൃത്തോ മറ്റോ) നിങ്ങള്‍ക്കൊരു റേഡിയോ സമ്മാനമായി തന്നു എന്ന് കരുതുക. ( റേഡിയോ സമ്മാനമായി നല്‍കുന്നത് പഴയ കാലത്താണ്. ഇപ്പോള്‍ കുറവാണ്. അതിനാല്‍ പഴയ കാലത്താണ് ഇതെന്ന് കരുതുക).
ഇത് നല്കിയ ആള് വീട്ടില്‍ നിന്നും പോയി. നിങ്ങള്‍ റേഡിയോ കേട്ടുകൊണ്ടിരിക്കുകയാണ്. ആദ്യത്തെ ആവേശത്തില്‍ നിങ്ങള്‍ മണിക്കൂറോളം കേട്ടു. കുറെ കഴിഞ്ഞപ്പോള്‍ നിങ്ങള്‍ക്ക് കേട്ടത് മതിയായി പക്ഷെ, ഇതെങ്ങനെ ഓഫാക്കണം എന്ന് നിങ്ങള്‍ക്ക് അറിയില്ല. കുറെ ശ്രമിച്ചു നോക്കി. ജീവിതത്തില്‍ ആദ്യമായാണ് നിങ്ങള്‍ റേഡിയോ കാണുന്നതോര്ക്കണം. ഇന്നത്തെ പോലെ ഫോണ്‍ വിളിച്ചു ചോദിക്കാനുള്ള മാര്ഗമോന്നുമില്ലാത്ത പഴയ കാലത്താണിത്.
എന്താണ് സംഭവിക്കുക? നിങ്ങള്‍ക്കിനിയും അത് ഓഫാക്കാന്‍ കഴിഞ്ഞിട്ടില്ല. അപ്പോള്‍, അതിലൂടെ വരുന്ന എല്ലാ കാര്യങ്ങളും, വാര്‍ത്തക്ക് പുറമേയുള്ള പരസ്യങ്ങളും മറ്റു പരിപാടികളുമെല്ലാം, നിങ്ങള്‍ക്ക് ഇഷ്ടമുണ്ടെങ്കിലും ഇല്ലെങ്കിലും കേള്‍ക്കേണ്ടി വരും. സ്വിച്ച് അറിയാത്ത നിങ്ങളെ സംബന്ധിച്ചിടത്തോളം വേറെ മാര്‍ഗങ്ങളൊന്നുമില്ല. പിന്നെയുള്ള മാര്‍ഗം, റേഡിയോ ഇടിക്കുക, തല്ലുക, കുലുക്കുക മുതലായവയാണ്. ഇതുകൊണ്ടൊന്നും നില്‍ക്കണമെന്നില്ല അഥവാ നിന്നാല്‍ തന്നെ റേഡിയോ മോശമായിട്ടുണ്ടാവുകയും ചെയ്യും.
കുട്ടികളെ വളര്‍ത്തുന്ന വിഷയവും ഇങ്ങനെത്തന്നെയാണ് പ്രിയരക്ഷിതാക്കളെ! നിങ്ങള്‍ക്ക് ശ്രഷ്ടാവില്നിന്നുള്ള സമ്മാനമായി ലഭിച്ചതാണ് കുഞ്ഞുങ്ങള്‍. സംശയമില്ല. പക്ഷെ, അവരെ വളര്‍ത്തുന്ന കല നിങ്ങള്ക്കറിയുന്നില്ലെങ്കില് നിങ്ങള്‍ അത് തകര്‍ക്കുക തന്നെ ചെയും. നിങ്ങളുടെ അസറ്റായിരുന്ന (സമ്പത്ത്) കുട്ടി അസത്തായി മാറും. മുത്തിനെക്കാള്‍ വിലയുണ്ടായിരുന്ന കുട്ടി മുത്താറിയുടെ വിലപോലുമില്ലാത്തവനായിത്തീരും.
റേഡിയോ പോലെ തന്നെ കുട്ടികള്‍ ശബ്ദം വെച്ചുകൊണ്ടേയിരിക്കും. അവര്‍ കുസൃതികള്‍ കാട്ടിക്കൊണ്ടേയിരിക്കും. എന്നാല്‍ കുട്ടികളുടെ ഈ ശബ്ദത്തെ ഒഫാക്കാനുള്ള യഥാര്‍ഥ സ്വിച്ച് നിങ്ങള്‍ക്കറിയില്ലെങ്കില്‍ തീര്‍ച്ചയായും കണ്കുളിര്മയാകെണ്ടുന്ന കുട്ടികള്‍ കണ് കരടായി മാറും.
എന്തുണ്ട് മാര്‍ഗം? തീര്‍ച്ചയായും കൃത്യമായ മാര്‍ഗങ്ങളുണ്ട് എന്നതിനാല്‍ നിരാശക്ക് യാതൊരു വഴിയുമില്ല. കുട്ടികളെ വളര്‍ത്തുക എന്നത് ഒന്നാം തരം ആനന്ദമാക്കിമാറ്റാനുള്ള മാര്‍ഗങ്ങളുണ്ട്. അവ നാം പടിച്ചരിയുക തന്നെ വേണം. പടിച്ചരിയുക എന്ന് പറയുമ്പോള്‍ പുസ്തകം വായിച്ചു പഠിച്ചാല്‍ മാത്രം പോര കുറെ തിയറികള്‍ പഠിച്ചാല്‍ മാത്രം പോരാ.
നീന്തല്‍ പടിക്കുന്നതുപോലെയായിരിക്കണമത്. നിങ്ങള്‍ക്ക് ഒരു മുരിയിലിരുന്നത്കൊണ്ട്, ഒരു മാസറ്റരുടെ ക്ലാസ്സ് കേട്ടുകൊണ്ട്, ഒരു നീന്തല്‍ വിദഗ്ധന്റെ പുസ്തകം വായിച്ചുകൊണ്ട് നീന്തല്‍ പഠിക്കാന്‍ സാധ്യമല്ല. നിങ്ങള്‍ പുഴയിലേക്ക് കാലെടുത്ത് വെക്കേണ്ടതുണ്ട്. നിങ്ങള്‍ കുളത്തിലേക്ക് ഇറങ്ങേണ്ടതുണ്ട് അപ്പോള്‍ മാത്രമേ നിങ്ങള്‍ക്ക് നീന്തുക എന്ന വിഷയത്തില്‍ പ്രായോഗിക പരിശീലനം ലഭിക്കുകയുള്ളൂ.
‘കുസൃതിയില്ലാത്ത കുട്ടികള്‍’ എന്ന പുസ്തകവും ഇപ്രകാരമാണ് സംവിധാനിചിട്ടുള്ളത്. നിങ്ങള്‍ നീന്തണം, നീന്തിയാല്‍ അക്കരെയെത്തുമെന്നു പറയുന്നതിന് പകരം നിങ്ങളെ പുഴയിലേക്കിറക്കുകയാണീ പുസ്തകം. നിങ്ങളെപരിശീലിപ്പിക്കുകയാണ്. നിങ്ങളെ പരിശീലന സാഹിത്യ ഭാഷയില്‍ സാധ്യമല്ല. ഓരോറ്റതവണ പറഞ്ഞതുകൊണ്ടോ ഫലം കാണുകയുമില്ല. നിങ്ങള്‍ പുഴയില്‍ നിരവധി തവണ കാലിട്ടടിക്കേണ്ടിവരും. ഓരോ തവണയും അത് നിങ്ങളെ ചെയ്യിക്കെണ്ടാതുണ്ട്. അതുകൊണ്ട് തന്നെ - പരിശീലനമായതുകൊണ്ടുതന്നെ - ആവര്‍ത്തനങ്ങള്‍ അനിവാര്യമാണ്. ജീവിതം എന്നത് പി എച്ച് ഡി ക്കു സമര്‍പ്പിക്കുന്ന തിസീസൊ മറ്റോ പോലെ മനസ്സിലാക്കെണ്ടുന്ന ഒരു സംഗതിയല്ല.
അതിനാല്‍ ഓര്‍ക്കുക. ആവര്‍ത്തനങ്ങളില്ലാതെ അതിവര്ത്തനങ്ങളില്ല. അതിവര്ത്തനമെന്നാല് ഒരു പ്രശ്നത്തിന്റെ അപ്പുറത്തേക്ക്, മറുകരയിലേക്ക് എത്തുക എന്നതാണ്. മറുകര പറ്റാന്‍ ആഗ്രഹിക്കുന്നുവെങ്കില്‍ നിങ്ങള്‍ക്ക് പറ്റിയ ഒന്നാം തരം പുസ്തകമാണിത്. വായിക്കുക. ജീവിതത്തെ അതിന്റെ ഉള്കാമ്പില് നിന്ന് തന്നെ രുചിച്ചറിയുക.
സ്നേഹാശംസകളോടെ,
അഡ്വ: മുഈനുദ്ദിന്‍....
അദ്ധ്യായങ്ങള്‍
1. എന്റെ കുട്ടി കളവ് പറയുന്നു; ഞാന്‍ എന്ത് ചെയ്യണം?
2. കുട്ടിയോടു നിങ്ങള്‍ പ്രകടിപ്പിക്കുന്ന വികാരമേത്?
3. നിങ്ങള്‍ നിക്ഷേപിച്ച ചെളി നിങ്ങള്‍ തന്നെ കോരിമാറ്റുക
4. തിരുത്തലുകള്‍ തുടങ്ങേണ്ടത് എവിടെ നിന്ന്?
5. ആശയ വിനിമയത്തിന്റെ ഉദാത്തമായ മാതൃക
6. കോപം കളവായി പ്രതിഫലിക്കുന്നു
7. ദേഷ്യത്തെ നിയന്ദ്രിക്കാനുള്ള മാര്‍ഗങ്ങള്‍
8. യഥാര്‍ത്ഥത്തില്‍ ശിക്ഷ അര്‍ഹിക്കുന്നത് ആരാണ്
9. നിങ്ങള്‍ പറയുന്നത് കുട്ടിക്ക് മനസ്സിലാകുന്നുണ്ടോ?
10. ഓരോ അനുഭവത്തെയും പാഠങ്ങളാക്കി മാറ്റുക
11. കളവിന്റെ കാരണങ്ങള്‍ കണ്ടെത്തുക
12. പരിഗണനകള്‍ ലഭിക്കാതിരിക്കുമ്പോള്‍ കളവുകള്‍ കൂടിവരുന്നു
13. കുട്ടികളെ കളവു പറയിപ്പിക്കുന്നതാര്?
14. കുട്ടിയെ ശിക്ഷിക്കുകയല്ല, രക്ഷിക്കുകുയാണ് വേണ്ടത്
15. വിവിധയിനം കളവുകള്‍
പുസ്തകത്തില്‍ നിന്നും ഒരു അധ്യായം
അധ്യായം 6
കോപം കളവായി പ്രതിഫലിക്കുന്നു
ഒരു ഉദാഹരണം നോക്കൂ. അടുക്കളയിലേക്ക് കയറിവരുമ്പോള്‍ മൂന്നരവയസ്സായ കുട്ടി അടുക്കള ആകെ വൃത്തികേടാക്കിയ രംഗമാണ് നിങ്ങള്‍ കാണുന്നത്. ഫ്രിഡ്ജ് തുറന്ന് വെള്ളമെടുക്കുകയും ആ വെള്ളം ഉപയോകിച്ച് അവന് അല്ലെങ്കില്‍ അവള്, നിങ്ങള്‍ കഴുകാന്‍ വെച്ചിരിക്കുന്ന പാത്രങ്ങളൊക്കെ സ്ലാബില്‍ നിന്നും എടുത്ത് അടുക്കളയുടെ നിലത്തിട്ട് കഴുകി കളിക്കുകയാണ്. അടുക്കളയില്‍ ആകെ വെള്ളം കളി.
എന്തു ചെയ്യും നിങ്ങള്‍? എന്തുചെയ്യുമെന്ന് നിങ്ങള്‍ ആലോചിക്കുക. എന്തു ചെയ്യണമെന്നത് ഒരു മാതാവ് ഈ വേളയില്‍ ചെയ്ത ഉദാഹരണത്തിലൂടെ ഞാന്‍ വിശദീകരിക്കാം.
സംഭവ കഥ വിശദീകരിക്കുന്നത് പിതാവാണ്. ഞാന്‍ വീട്ടിലേക്ക് വരുമ്പോള്‍ മൂന്നരവയസ്സായ എന്റെ കുട്ടി ഡോറിനരുകില്‍ നിന്ന് പറഞ്ഞു “ഉപ്പാ, ഞാന്‍ ഇന്ന് ഉമ്മനെ നന്നായി സഹായിച്ചു. ഞാന്‍ നല്ല കുട്ടിയാണ്!”
ഇതിന്റെ രഹസ്യം പിന്നീടാണ് എനിക്ക് മനസ്സിലായത്. എന്റെ ഭാര്യ അടുക്കളയില്‍ ഇല്ലാത്ത നേരത്ത് മൂന്നരവയസ്സുകാരനായ കുട്ടി ലിറ്റര്‍ കണക്കിന് വെള്ളം ഫ്രിഡ്ജില്‍ നിന്നും എടുത്ത് അടുക്കളയിലെ തറയില്‍ നിക്ഷേപിച്ചിരിക്കുകയാണ്. കുട്ടിയോട് കയര്ത്തുകയറാനും അടിക്കാനുമൊക്കെയാണ് ആദ്യം അവള്‍ക്ക് തോന്നിയത്. എന്നാല്‍ ഒരു നിമിഷം, തന്റെ അകത്തു നിന്ന് വരുന്ന വികാരത്തെ അവള് തടുത്തു നിര്‍ത്തുകയും ക്ഷമയോടെ ഇപ്രകാരം ചോദിക്കുകയും ചെയ്തു: “മോനേ, മോന് എന്തുചെയ്യുകയായിരുന്നു?’’
“ ഉമ്മാ, ഞാന്‍ ഉമ്മയെ സഹായിക്കുകയായിരുന്നു.” അവന് അഭിമാനത്തോടെ ഉത്തരം പറഞ്ഞു.
“മോന് എന്താണ് ഉദ്ദേശിക്കുന്നത്?” ഉമ്മ ചോദിച്ചു.
ഞാന്‍ ഉമ്മാക്ക് വേണ്ടി പത്രങ്ങളൊക്കെ കഴുകി വൃത്തിയാക്കി.”
അടുക്കളയിലെ ടേബിളിനു മുകളില്‍ വെച്ച പത്രങ്ങളൊക്കെ എടുത്ത് അവന് കഴുകിയിരിക്കുന്നു. കഴുകാന്‍ ഉപയോകിച്ച വെള്ളം ഫ്രിഡ്ജിലെ ജഗിലെന്തായിരുന്നുവെന്ന് മാത്രം!
“മോനെ, മോനെന്തിനാ ഫ്രിഡ്ജിലെ വെള്ളം കഴുകാന്‍ എടുത്തത്?” ഉമ്മ ചോദിച്ചു.
“അതെനിക്ക് ബേസിലെ വെള്ളം എടുക്കാന്‍ കഴിയാത്തതുകൊണ്ടാണ്.”
“ഓ...അതു ശരി.”
ഉമ്മ ചുറ്റും നോക്കികൊണ്ട് പറഞ്ഞു.
“ശരി മോനെ, ഇങ്ങനെ ഫ്ലോര്‍ വൃത്തി കേടാക്കാതെ അടുത്ത തവണ പാത്രം കഴുകാന്‍ മോന് എന്താ ചെയ്യാന്‍ പറ്റുക ആലോചിച്ചു നോക്കൂ.”
അല്പനിമിഷം ചിന്തിച്ച ശേഷം അവന്റെ മുഖം പ്രകാശിച്ചു. അവന് ഉറക്കെ പറഞ്ഞു:
“ഞാന്‍ ബാത്ത് റൂമില്‍ നിന്ന് കഴുകും”
“ബാത്ത് റൂമില്‍ നിന്ന് കഴുകിയാല്‍ പാത്രങ്ങളൊക്കെ പൊട്ടിപോകില്ലേ മോനെ?” ഉമ്മ പറഞ്ഞു.
“അടുത്ത തവണ ഉമ്മ ഒരു കാര്യം ചെയ്യാം...ഒരു കസേരയെടുത്ത് ഉമ്മ ബേസിന്റെ അടുത്ത് ഇട്ടു തരാം. എങ്കില്‍ മോന് ബേസില്‍ നിന്ന് തന്നെ പാത്രങ്ങള്‍ കഴികിക്കൂടെ?”
ഈ ഉമ്മയുടെ ക്ഷമയോടുള്ള ഇടപ്പെടലിന്റെ രീതി ശാസ്ത്രം നിങ്ങളൊന്ന് ആലോചിച്ചു നോക്കു. എന്നെ അങ്ങേയറ്റം അത്ഭുതപ്പെടുത്തിയതും ഇരുത്തി ചിന്തിപ്പിച്ചതുമായ ഒരു സംഭവമാണിത്. കാരണം പൊതുവെ ഇത്തരം സന്ദര്‍ഭങ്ങളില്‍ മാതാപിതാക്കള്‍ കുട്ടികളെ അടിക്കാറാണ് പതിവ്. ചില ക്ലാസുകളില്‍ പോലും സമാനമായ ചില ഉദാഹരണങ്ങള്‍ നല്കി കുട്ടികളെ അത്തരം ഘട്ടങ്ങളില്‍ അടിക്കണമെന്ന് കുട്ടികേട്ടപ്പോള്, ശേഷമിത് വായിച്ചപ്പോള്‍ അക്ഷരാര്‍ഥത്തില്‍ ഞാന്‍ അത്ഭുതപ്പെട്ടുപോയി. അന്നത്തെ എന്റെ ഈ വിഷയത്തിലുള്ള അഞ്ജത ആലോചിച്ചാണ് ഞാന്‍ അത്ഭുതപെട്ടിരുന്നത്. ഇത്തരം സന്ദര്‍ഭങ്ങളില്‍ ഇത്തരം കുട്ടികളെ അടിക്കാതെ കൈകാര്യം ചെയ്യുന്നതിന്റെ പരിപൂര്‍ണ രീതി ശാസ്ത്രം പലര്‍ക്കും അറിയാത്തത് പോലെ എനിക്കും അറിയില്ലായിരുന്നു.
അടികൊടുത്ത് ശരിയാക്കിയാല്‍ ഉറപ്പാണ് രക്ഷിതാക്കളെ അവന് കളവുപറയുന്നവനും, ഇരട്ട മുഖം കാണിക്കുന്നവനും, അലസനും മടിയനുമൊക്കെയായി മാറും. ഞാന്‍ ദീര്‍ഘിപ്പിക്കുന്നില്ല. സംഭവത്തിന്റെ ബാക്കി ഭാഗവും കൂടി നോക്കാം
ഉമ്മയില്‍ നിന്നും ഈ വാക്ക് കേട്ട ഉടനെ അവന് ഉച്ചത്തില്‍ പറഞ്ഞു: “വളരെ നല്ല ഐഡിയാ!”
“ഇനി ഈ വൃത്തികേടായ തറയോക്കെ നാം എന്ത് എന്തു ചെയ്യും മോനെ?” ഉമ്മ ചോദിച്ചു.
അവന് അല്പം ചിന്തിച്ച് കൊണ്ട് പറഞ്ഞു: “നമുക്ക് തുണി കഷ്ണം കൊണ്ട് ഒപ്പിയെടുക്കാം ഉമ്മ!” അങ്ങനെ ആ ഉമ്മ അവന് തുണികഷ്ണങ്ങള്‍ കൊടുത്തു, സോപ്പ് എടുത്ത് കൊണ്ട് വരുവാന്‍ പോയി. തിരിച്ചു വന്ന ഉമ്മ പത്ത് മിനിട്ട് കൊണ്ട് നിലം തുടച്ച് വൃത്തിയാക്കി.
ഇനി നിങ്ങള്‍ ആലോചിച്ചു നോക്കൂ, പ്രിയ രക്ഷിതാക്കളെ. ആ മാതാവ് തിരിച്ച് പൊട്ടിത്തെറിക്കുന്ന രീതിയില്‍ കുട്ടിയോട് പെരുമാറി എന്ന് കരുതുക. അപ്പോഴും തറ വൃത്തിയാക്കാന്‍ പത്ത് മിനുട്ട് മാത്രമേ വേണ്ടതൊള്ളൂ. പക്ഷേ വ്യത്യാസമെന്താണെന്നറിയുമോ നിങ്ങള്‍ക്ക്? കുട്ടിയുടെ പിതാവ് പുറത്ത് നിന്നും വരുമ്പോള്‍ ഡോറിനരികില്‍ നിന്ന് ആ കുട്ടി ഇപ്രകാരമായിരിക്കും പറയുക: “ അച്ചാ, ഞാനൊരു ചീത്ത കുട്ടിയാണ്”
ചില കുട്ടികള്‍ ഇങ്ങനെ പറയണമെന്നില്ല. മനസ്സില്‍ പറയുക മാത്രമേ ഉള്ളു. വിത്യസ്ത സംഭവങ്ങളില്‍ നിന്നും നിരവധി തവണ ഇത് കിട്ടുമ്പോഴുള്ള അവസ്തയൊന്ന് ആലോചിച്ചു നോക്കൂ.
എന്നാല്‍ ഈ കുട്ടിയുടെ ഉമ്മയില്‍ നിന്നുണ്ടായ പ്രതികരണത്തിന്റെ ഫലങ്ങള്‍ എന്തൊക്കെയാണ്. ഇത്തരം സന്ദര്‍ഭങ്ങളില്‍ കുട്ടിയോട് നിങ്ങള്‍ നെഗട്ടീവായിട്ടാണ് ഇടപെട്ടത് എങ്കില്‍ അവന് മുറുമുറുപ്പും വാശിയുമുള്ള കുട്ടികള്‍ കളവ് പറയുമോ സത്യം പറയുമോ എന്ന് ഞാന്‍ നിങ്ങളോട് പറയേണ്ടതില്ലല്ലോ?
എങ്കില്‍ ഈ ഉമ്മയുടെ ഇത്തരത്തിലുള്ള പോസിറ്റിവ് ഇടപാടിലൂടെ കുട്ടിക്ക് അംഗീകാരബോധവും, പ്രയാസവും, ആത്മബോധവും, സ്നേഹവുമൊക്കെ ലഭിക്കുകയാണ് ചെയ്തത്. അതിനാല്‍ തന്നെ, അവന്റെ മറ്റുള്ളവരെ സഹായിക്കാനുള്ള സന്നദ്ധതയും അകത്തെ നല്ല ഉദ്ദേശവും വളര്‍ന്നുവികസിക്കുകയാണ് ചെയ്യുക. മറ്റുള്ളവരെ ഏറ്റവും നല്ല രീതിയില്‍ സഹായിക്കുന്ന മാര്‍ഗം എന്താണെന്ന് ആ കുട്ടി ആ അനുഭവത്തിലൂടെ പഠിച്ചെടുത്തു. അവന്ന് അവനെ കുറിച്ചുള്ള കാഴ്ച്ചപ്പാടും, അവന്റെ വീട്ടില്‍ മറ്റുള്ളവരെ സഹായിക്കുന്നതിന്റെ വഴികളെ കുറിച്ചുള്ള അറിവുമെല്ലാം ഇതിലൂടെ ലഭിച്ചു
ഇനി ആലോചിച്ചു നോക്കൂ. ഓരോ അനുഭവത്തിലൂടെയും കുട്ടിക്ക് ഇത്തരത്തിലുള്ള നല്ല പാഠങ്ങളും മറ്റുമാണ് ലഭിക്കുന്നതെങ്കില്‍ അത്തരം കുട്ടിയുടെ മാനസികവും ആത്മീയവുമായ വളര്‍ച്ച എന്തായിരിക്കും. ചെളിയില്‍ വീണ കുട്ടിയെ മുതല്‍ ഗ്ലാസ് സ്ലാബില്‍ എടുത്തു വെച്ച കുട്ടിയെ വരെ ഈ രീതിയില്‍ മാത്രം കൈകാര്യം ചെയ്യുക.
എന്താണിതിന്റെ ഫലമെന്ന് നിങ്ങള്‍ക്കറിയുമോ? മാതാപിതാക്കളില്‍ വിശ്വസ്തത നഷ്ടപ്പെടുന്ന കുട്ടികളില്‍ ദൈവത്തിലുള്ള വിശ്വസ്തത വികസിക്കുകയില്ല. കുട്ടികള്‍ക്ക് സ്രഷ്ടാവിനെ അനുഭവിച്ചറിയാന്‍ സാദിക്കുന്നത് മാതാപിതാക്കളിലൂടെയാണ്. എന്നാല്‍ മാതാപിതാക്കളിലുള്ള വിശ്വസ്തത നഷ്ടപ്പെടുന്നതോടെ അവര്‍ ദൈവ നിഷേദികളായി വളരുന്നു. അതാണ് മദ്റസയില്‍ അഞ്ചാം തരത്തിലും ഏഴാം തരത്തിലുമൊക്കെ ഫസ്റ്റ് ക്ലാസും റാങ്കു്മൊക്കെ വാങ്ങിയ കുട്ടികള്‍ നമസ്കാരത്തിന്റെയും മറ്റു ആരാതനാകര്മാങ്ങളുടെയും ശരത്തും ഫര്ളുമൊക്കെ കാണാതെ പഠിച്ച് എഴുതി പാസ്സായ കുട്ടികള്‍ നമസ്കരിക്കാതെ, നോംബെടുക്കാതെ താന്തോന്നികളായി നടക്കുന്നത് എന്നത് നിങ്ങള്‍ മറക്കാതിരിക്കുക.
അതിനാല്‍ ഓര്‍ക്കുക; കുട്ടി ഇപ്പോള്‍ ഉണ്ടാക്കിവെച്ച പ്രശ്ണത്തെകാള് വലുതാണ് നിങ്ങളുടെ ലക്ഷ്യം? നല്ല ഒരു തറ ഉണ്ടാവുക എന്നതല്ല നിങ്ങളുടെ ലക്ഷ്യം മറിച്ച് പോസിറ്റീവ് ഗുണങ്ങളോടു കൂടിയുള്ള ഒരു കുട്ടിയുണ്ടാവുക എന്നതാണ്. അതിനാല്‍ ലക്ഷ്യം മറന്നു പോകരുത് ലക്ഷ്യത്തെകാള് വലുതായിപ്പോകരുത് നിങ്ങളുടെ പ്രശ്നം
നിങ്ങളുടെ പരിശുദ്ധിയില്‍ നിന്നാണ്, നിങ്ങളുടെ സ്വഭാവവൈശിഷ്ടൃത്തില് നിന്നാണ് ദൈവികതയുടെ വികാരം കുട്ടികളില്‍ മുളക്കുന്നത്. നിങ്ങള്‍ മാതാപിതാകളാണ് നിങ്ങളുടെ കുട്ടികളുമായി ഏറ്റവും അടുത്തവര്‍. മദ്രസയിലെ ഉസ്താദുമാരെകാള് അടുത്തവര്‍ നിങ്ങളാണ്.
ശരിക്കും ഓര്‍ത്തു വെച്ചോളൂ രക്ഷിതാക്കളെ, കുട്ടികള്‍ സൂക്ഷ്മ നിരീക്ഷകരാണ്. നിരീക്ഷണത്തിനുള്ള കഴിവ് അവര്‍ക്ക് ധാരളമുണ്ട്.
വീട്ടില്‍ എന്താണ് സംഭവിച്ചുകൊണ്ടിരിക്കുന്നതെന്ന് അവര്‍ ശ്രദ്ധയോടെ വീക്ഷിക്കുന്നുണ്ട്. ഈ നിരീക്ഷണത്തില്‍ നിന്നും അവര്‍ ഒരു വീക്ഷണത്തില്‍ എത്തിച്ചേരുന്നു. ആ വീക്ഷണം അവന്റെ സ്വഭാവത്തെയു വിശ്വാസത്തെയും സ്വാദീനിക്കുന്നു.
വിശ്വസ്തതയുടെയും ആദരവിന്റെയും അനുസരണത്തിന്റെയും വികാരങ്ങള്‍ മാതാപിതാക്കളില്‍ നിന്നാണ് കുട്ടികള്‍ പഠിക്കേണ്ടത്. ഈ വിശ്വസ്തത നഷ്ടപ്പെട്ടാല്‍ അവനെ തിരികെ അല്ലാഹുവിന്റെ സാമിപ്യത്തിലേക്ക് കൊണ്ടുവരാന്‍ വളരെ പ്രയാസമാണ്.
ഒരു നിമിഷം നിങ്ങള്‍ ആലോചിച്ച് നോക്കൂ. ഇന്നത്തെ തലമുറയില്‍പെട്ട പല കുട്ടികളും ദൈവത്തിന്റെയും ആത്മാവിന്റെയുമൊക്കെ അസ്ത്വിത്വത്തെ നിഷേദിക്കുന്നു. സ്വര്‍ഗ-നരകങ്ങളെ അവര്‍ അവമതിക്കുന്നു. കാര്യമാക്കുന്നില്ല. മതത്തെ വെറും മണ്ണാങ്കട്ട എന്നു വിളിക്കുന്ന പല കുട്ടികളെയും ഞാന്‍ തന്നെ കണ്ടിട്ടുണ്ട്. ആ കുട്ടികളാകട്ടെ നല്ല മതബോധമുള്ള ആള്കാരുടെ മക്കളാണുതാന്നും. എന്തു പറ്റിയിവിടെ? നെഞ്ചത്ത് കൈവെച്ച് ആലോചിച്ച് നോക്കികോളൂ.
ദൈവമില്ല, ആത്മാവില്ല, സ്വര്ഗനരഗങ്ങളില്ല എന്നൊക്കെ ഇത്തരം കുട്ടികള്‍ ഗവേഷണപഠനം നടത്തി കണ്ടു പിടിച്ചതൊന്നുമല്ല! എന്താ, അങ്ങനെയാണെന്ന് നിങ്ങള്‍ക്ക് തോന്നുന്നുണ്ടോ? ഇല്ലല്ലോ! പതിനെട്ടോ ഇരുപതോ അല്ലെങ്കില്‍ അതിനെക്കാള്‍ കുറച്ചധികമോ പ്രായമുള്ളവര്‍ എവിടെയാണ് ഗവേഷണം നടത്താന്‍ പോയിരിക്കുന്നത്. ഏതെങ്കിലും പരീക്ഷണ ശാലയിലേക്ക് പോകുന്നത് നിങ്ങള്‍ കണ്ടോ? ഇല്ലല്ലോ? പിന്നെവിടുന്ന് വന്നു ഈ ദൈവനിഷേധം? അല്ലെങ്കില്‍ ദൈവികധികാരം? ദൈവധികാരം കൊണ്ടാണല്ലോ അവന് നമസ്കരിക്കാതെ, നോമ്പു പിടിക്കാതെ മദ്യശാലയിലും മറ്റും കയറിയിറങ്ങുന്നത്.
ഒരു പ്രസംഗകന് തന്റെ അനുഭവം പറയുന്നത് ഞാന്‍ കേട്ടു. അദ്ദേഹത്തിന് അറിയുന്ന ഒരാള്‍, മഗ്രിബ് നമസ്കാരത്തിന് വന്നാല്‍ ഇശാഅ് നമസ്കാരവും കഴിഞ്ഞു മാത്രം വീട്ടിലേക്ക് തിരിക്കുന്ന ഹാജിയായ ഒരു വ്യക്തി. ഈ വ്യക്തി പള്ളിയിളിരിക്കെ അദ്ദേഹത്തിന്റെ മകന് അതെ സമയത്ത് ബാറിലായിരിക്കുമെത്രേ!
എവിടെയാണ് തകരാറ് പറ്റിയത്? ഈ പള്ളിയിളിരിക്കുന്ന മനുഷ്യന്റെ വീട്ടിലേക്ക് പോയാല്‍ ആ കുട്ടി അങ്ങനെ ആയതിന്റെ കാരണം നിങ്ങള്‍ക്കു കണ്ടെത്താനാകും. ഭാര്യയോടും മക്കളോടും അയാള്‍ നിത്യജീവിതത്തില്‍ കാണിക്കുന്ന മുന്‍കോപവും അടക്കി വെക്കാനാകാത്ത ദേഷ്യവും കാണുമ്പോള്‍ സംഗതി നിങ്ങള്‍ക്കു പിടികിട്ടും.
ഈ അമിതമായ ദേഷ്യപ്രകടനം നിരന്തരം അനുഭവിക്കുന്ന കുട്ടിക്ക് തന്റെ മാതാപിതാക്കള്‍ ഇരട്ടത്താപ്പുകാരാണ് അനുഭവപ്പെടുന്നത്. കാരണമെന്താ? വീട്ടില്‍ വരുന്ന ഇതര ആള്കാരോടും എന്തിന് അപരരുടെ മക്കളോടുമൊക്കെ നിങ്ങള്‍ അനുനയത്തില്‍ പെരുമാറുന്നു. അവരോട് സ്നേഹ പ്രകടനങ്ങള്‍ കാഴ്ചവെക്കുന്നു. എന്നോട് എപ്പോഴും ദേഷൃ പ്രകടനങ്ങള്‍ മാത്രം. കുട്ടി നിരീക്ഷിച്ചു കണ്ടെത്തിയതിതാണ്. മറ്റുള്ള സ്ത്രീകളോട് ചൂടാവാത്ത ബാപ്പ ഉമ്മയോട് എന്നും ദേഷ്യപ്പെടുന്നു. ഇത് ഇരട്ടത്താപ്പ് നാടകമാല്ലാതെ മറ്റെന്തായാണ് കുട്ടിക്ക് അനുഭവപ്പെടുക.
ഒരു കഥ ഞാന്‍ ഓര്‍ക്കുകയാണ്. കുട്ടി പിതാവിനോട് ചോദിച്ചു: “ഉപ്പ, യുദ്ധം പൊട്ടിപ്പുറപ്പെടുന്നത് എങ്ങനെയാണ്?’’ കുട്ടി അറിയാന്‍ വേണ്ടി ചോദിച്ചദായിരുന്നു. “അത് മോനേ, ഞാനൊരു ഉദാഹരണത്തിലൂടെ പറയാം. അമേരിക്കയും ബ്രിട്ടനും തമ്മില്‍ വല്ല പ്രശ്നവുമുണ്ടായി എന്നു കരുതുക....” അദ്ദേഹത്തെ പറഞ്ഞ് മുഴുവനാക്കാന്‍ വിടാതെ കുടിയുടെ ഉമ്മ ഇടപെട്ടു; “അമേരിക്കയും ബ്രിട്ടനും തമ്മില്‍ എന്തു കുഴപ്പമുണ്ടാകാനാണ്. അവര്‍ തമ്മില്‍ ഒരു കുഴപ്പവുമുണ്ടാകാറില്ല....’’ ഭാര്യ മുഴുമിപ്പിക്കുന്നതിനു മുമ്പ് വീണ്ടും ഭര്‍ത്താവ്: “അതിന് ഞാനൊരു ഉദാഹരണം പറഞ്ഞതല്ലേ? ഉദാഹരണം പറഞ്ഞത്തിന്ന് നീയെന്തിനാ വെറുതെ തട്ടികയറി ഇടപെടുന്നത്....?”
“ഉദാഹരണം പറയുമ്പോള്‍ നടക്കുന്ന വല്ല ഉദാഹരണവും പറയണം. അമേരിക്കയും അഫ്കാനും തമ്മില്‍ പ്രശ്നം എന്ന് പറയ്. അല്ലാതെ നടക്കാത്ത ഉദാഹരണം പറഞ്ഞിട്ടാണോ കുട്ടികളെ പഠിപ്പിക്കല്‍....” ഭാര്യ കയര്‍ത്തു പറഞ്ഞു.
അയാള്‍ക്കും കലി കയറി. പിന്നെയെന്തൊക്കെയാണ് അവര്‍ പറഞ്ഞത് എന്ന് അവര്‍ക്കുതന്നെ അറിയില്ല! ഈഗോകള്‍ തമ്മില്‍ ഏറ്റുമുട്ടി. അവസാനം പാത്രമേറ് വരെ ആരംഭിച്ചു.
ഈ സമയത്ത് കുട്ടി പറഞ്ഞു: “താങ്ക്യൂ ഉപ്പാ, താങ്ക്യൂ ഉമ്മാ! ഇപ്പോള്‍ എനിക്കു മനസ്സിലായി എങ്ങനെയാണ് യുദ്ധം പൊട്ടിപ്പുറപ്പെടുന്നതെന്ന്”
സംഗതി കഥയാണെങ്കിലും കഥയുടെ വരികള്‍ക്കിടയിലൂടെ കടന്നുപോകുന്ന പാഠങ്ങളെകുറിച്ച് നിങ്ങള്‍ ചിന്തിച്ചുനോക്കൂ. ഇതിന്റെ മറ്റൊരു രൂപമല്ലേ നമ്മുടെ വീടുകളിലും നടക്കുന്നത്. കുട്ടിയേയും കൂട്ടി നിങ്ങള്‍ ക്ലാസിനു പോകുന്നുണ്ടാകും. മതപഠനക്ലാസിനോ അല്ലെങ്കില്‍ ഖുര്‍ആന്‍ പഠനക്ലാസിനോ ഒക്കെ ക്ഷമിക്കണമെന്ന തത്ത്വം നിരവധി തെളിവുകളുടെ അടിസ്ഥാനത്തില്‍ പണ്ഡിതന് പറയുന്നത് കുട്ടി കേള്‍ക്കുന്നു. എന്നാല്‍ വീട്ടില്‍ കയറിയാല്‍ ഭാര്യഭര്ത്താക്കന്മാര് പരസ്പരം കലഹിക്കുന്നത് ഈ മക്കള്‍ കാണുന്നു. (ഭാര്യഭര്ത്തതാകന്മാര് യഥാര്‍ഥത്തില്‍ സ്നേഹിക്കേണ്ടതെങ്ങനെ എന്ന വിഷയത്തെ കുറിച്ചുള്ള പുസ്തകം റിനയന്സന്സ് പുറത്തിറക്കുന്നുണ്ട്. ‘പ്രണയം, പ്രിയതമനോട് പ്രിയതമയോട്.....) എങ്കില്‍ പിന്നെ നമ്മള് ഇരട്ടത്താപ്പുനയക്കാരാണ് എന്ന് അവര്‍ കരുതുന്നത്തില്‍ അത്ഭുതപ്പെടാനുണ്ടോ?
അപ്പോള്‍ ആലോചിക്കുക പ്രിയ രക്ഷിതാക്കളെ! നിങ്ങളുമായുള്ള വൈകാരിക ബന്ധം വിഛേദിക്കുന്നത് കൊണ്ടാണ് കുട്ടി നിങ്ങളോടുള്ള കുട്ടിയുടെ വിശ്വസ്തത നഷ്ടപ്പെടുന്നത്. ഈ വിശ്വസ്തത നഷ്ടപ്പെടുന്നത് കൊണ്ടാണ് കുട്ടി ദൈവനിഷേധിയോ ധിക്കരിയോ ആയി മാറുന്നത്. ഇതിന്റെയൊക്കെ അടിസ്ഥാനകാരണമോ നിങ്ങള്‍ പ്രകടിപ്പിക്കുന്ന ദേഷ്യവും കലിയും മുറുമുറുപ്പും ചീത്തപറച്ചിലുമൊക്കെയാണ് താനും.
ദേഷ്യത്തെ ഉള്ളില്‍ ഒതുക്കിവെച്ചാല് വെറുപ്പും വിധ്വേഷവുമായി മാറും. പ്രകടിപ്പിച്ചാല്‍ അത് അതിനെക്കാള്‍ അപകടകരമാകും. പിന്നെ എന്തു ചെയ്യും? ഇത് രണ്ടുമല്ലാത്ത വല്ല മാര്‍ഗവുമുണ്ടോ? രണ്ടിലോന്നെല്ലാതെ മറ്റെന്തു മാര്‍ഗമാണ് ഉണ്ടാകാന്‍ സാധ്യതയുള്ളത്? അങ്ങനെയൊന്ന് ഉണ്ടാകാന്‍ തരമുണ്ടോ?
തീര്‍ച്ചയായും ഉണ്ട് രക്ഷിതാക്കളെ. ഇവ രണ്ടുമല്ലാത്ത, രണ്ടിന്റെയും ഇടയിലുള്ള ഒരു മധ്യമ മാര്‍ഗമുണ്ട്. പലര്‍ക്കും അത് അറിയുകയില്ല എന്നതാണ് വിഷയം. എന്നാല്‍ ഇസ്ലാം അത് വ്യക്തമായി പഠിപ്പിച്ചിട്ടുണ്ടുതാനും. എന്താന്നാ മാര്‍ഗം? നമുക്കു നോക്കാം അടുത്ത അധ്യായത്തിലൂടെ.
ആ മാര്‍ഗം എന്താണ് എന്ന് അറിയാന്‍ നിങ്ങള്‍ക്കു ആഗ്രഹമില്ലേ? നിങ്ങളുടെ മക്കള്‍ നിങ്ങളുടെ അസറ്റായി (സമ്പാദ്യം) മാറേണ്ടതില്ലേ? നിങ്ങളുടെ മക്കള്‍ നിങ്ങളുടെ കണ്‍കുളിര്‍മയായി മാറേണ്ടതില്ലേ? എങ്കില്‍ ഇപ്പോള്‍ തന്നെ ഈ പുസ്തകത്തിനായി വിളിക്കൂ....