ബന്ധങ്ങളുടെ മനശാസ്ത്രം (ഭാഗം 3)

ബന്ധങ്ങളുടെ മനശാസ്ത്രം (ഭാഗം 3)

Author - അഡ്വ: മുഈനുദ്ദീന്‍

Product Code:
Availability:In Stock
Price: र 180
Offer Price : र 162

Qty:     - OR -   Add to Wish List Add to Compare

T+ | Reset | T-
Book Information
Number of pages

Publishing Date

Book

ബന്ധങ്ങളുടെ മനശാസ്ത്രം (ഭാഗം 3)

Author

അഡ്വ.മുഈനുദ്ദീന്‍

Category

ബന്ധങ്ങളുടെ മന:ശാസ്ത്രം സീരീസ്

ISBN

35346457567

Binding

Publisher

Edititon

1

Dimension

പുസ്തകത്തെക്കുറിച്ച്


മനുഷ്യ ബന്ധങ്ങള്‍ - പ്രത്യേകിച്ച് ഭാര്യ ഭര്‍ത്തൃബന്ധം – സുഗമമാഗണമെങ്കില്‍‍ ആശയ വിനിമയങ്ങള്‍ ശരിയാം വിധമായിരിക്കണം. ആശയ നിമയങ്ങള്‍ ശരിയാവണമെങ്കില്‍ അവയെക്കുറിച്ചും അവയുളവാക്കുന്ന പരിണിതഫലങ്ങളെക്കുറിച്ചും നല്ല ബോധമുണ്ടായിരിക്കണം. വവ്വാലുകള്‍, തേനീച്ചകള്‍, ഉറുമ്പുകള്‍ മുതലായ ജീവികളുടെ ആശയവിനിമയങ്ങളെ കുറിച്ച് ശാസ്ത്രീയമായി കീറിമുറിച്ചു അപഗ്രഥിച്ചു സ്കൂളുകളില്‍ വെച്ചും മറ്റും പഠിക്കുന്ന നാം, നിര്‍ഭാഗ്യവശാല്‍ ജീവനകലയുടെ മുഖ്യമായ നമ്മുടെ ആശയവിനിമയങ്ങളെ കുറിച്ച് നാം ആഴത്തില്‍ പഠിക്കുന്നില്ല. അതുകൊണ്ട് തന്നെ 'ഊണ് റെഡിയായോ?’ എന്ന് ചോദിക്കുന്ന ഭര്താവിനോട് ‘ഗ്യാസ് തീര്‍ന്നിട്ട് നാല് ദിവസമായി’ എന്ന മറുപടി ഭാര്യയില്‍ നിന്നും ലഭിക്കുന്നു. ഓഫീസിലേക്കിറങ്ങുന്ന ഭര്‍ത്താവ് ‘എന്‍റെ വാട്ടര്‍ ബോട്ടില്‍ നീ എവിടെയാണ് കൊണ്ടിട്ടെ?’ എന്ന് ചോദിക്കുമ്പോള്‍ ‘നിങ്ങളെ കണ്ണിനെന്താ കാഴ്ചയില്ലാതെയായിപ്പോയോ? വാട്ടര്‍ ബോട്ടില്‍ അടുക്കളയിലെ മേശക്കടിയില്‍ ഉണ്ടെന്നറിയില്ലേ.....?’ എന്ന് ഭാര്യ ഉത്തരം നല്‍കുന്നു. ഇത്തരത്തിലുള്ള നിഷേധാത്മക സംഭാഷണങ്ങള്‍ നാം പോലും അറിയാതെ ബന്ധങ്ങളെ തകര്‍ക്കുന്നു. ഇത് നിത്യേന കണ്ടും കേട്ടും വളരുന്ന കുട്ടികള്‍ - അവരുടെ സര്‍ഗാത്മകതകള്‍ക്ക് വികസിക്കാനാകാതെ - നിഷേധാത്മക സ്വഭാവതിലേക്ക് നീങ്ങുന്നു. ഇവയില്‍ നിന്നും രക്ഷനേടാനുള്ള മാര്‍ഗങ്ങള്‍ എന്തൊക്കെയാണെന്ന് ലളിതമായ ഭാഷയില്‍ എഴുതപ്പെട്ട ഈ ഗ്രന്ഥം നിങ്ങള്ക്ക് കാണിച്ചു തരുന്നു. ജീവിതത്തില്‍ യഥാര്‍ഥ സംതൃപ്തിയും ആനന്ദവും കൊണ്ടുവരുന്ന ഒരു പ്രായോഗിക മാറ്റത്തിനായി തയ്യാറെടുക്കുക... നിങ്ങളുടെ മനസ്സ് ആഗ്രഹിക്കുന്നതും ആവശ്യപ്പെടുന്നതും എന്താണോ അതാണ്‌ ഈ പുസ്തകം.

 

വായനയ്ക്ക് മുന്‍പ്
പന്ത്രണ്ടുവയസ്സുള്ള ഒരു കൊച്ചുബാലന്‍. അവനൊരു മലഞ്ചെരുവിലൂടെ തുള്ളിച്ചാടി കളിച്ചു നീങ്ങുകയായിരുന്നു. മലഞ്ചെരുവിന് തൊട്ടുമുമ്പില്‍ കണ്ണെത്താ ദൂരത്തുള്ള വയലേലകള്‍. ഇടതൂര്‍ന്നു നില്‍ക്കുന്ന തെങ്ങിന്‍ തോപ്പിലൂടെ അവന്‍ നടന്നുകൊണ്ടിരിക്കെ ഒരു പരുന്തിന്‍റെ കൂട് അവന്‍റെ ശ്രദ്ധയില്‍പെട്ടു. കുട്ടിനകത്തു നിന്നും ഒരു മുട്ടയെടുത്ത് തന്‍റെ വീട്ടില്‍ വിരിയാന്‍ വച്ച കോഴിമുട്ടയുടെ കൂടെ വച്ചു.

ദിവസങ്ങള്‍ കഴിഞ്ഞപ്പോള്‍ കോഴിമുട്ടകള്‍ വിരിഞ്ഞു; കൂടെ ഒരു പരുന്തിന്‍ കുഞ്ഞും. കോഴികുഞ്ഞുങ്ങള്‍ മണ്ണില്‍ ചിക്കിചിതറി പുഴുക്കളെയും തിന്ന് അമ്മക്കോഴിയുടെ കൂടെ നടക്കുകയാണ്. പരുന്തിന്‍ കുഞ്ഞും ഒരു കോഴികുഞ്ഞാണെന്ന ധാരണയില്‍ ചിക്കിചിതറി അവയുടെ കൂടെ ജീവിച്ചു.

ആകാശത്തിന്‍റെ അനന്തവിഹായസ്സിലൂടെ ഊളിയിട്ടു പറക്കുന്ന പരുന്തിനെകണ്ടപ്പോള്‍ ഒരുനാള്‍ പരുന്തിന്‍ കുഞ്ഞ് അമ്മയോട് ചോദിച്ചു:

“ആരാണമ്മേ, ആ ഉയരങ്ങളില്‍ പറന്നുപോകുന്നത്?

‘ അത് പരുന്താണ്, അവനെപോലെ പറക്കാനൊന്നും നിനക്കാവില്ല, നീ വെറും കൊഴികുഞ്ഞാണ്. നീ കണ്ടില്ലെ, ഈ മക്കളെപോലെ നീയും പുഴുക്കളെത്തേടി ചിക്കിചിതറുക”.
തള്ളകോഴി മറുപടി പറഞ്ഞു.

കാലങ്ങള്‍ക്കു ശേഷം മറ്റു കോഴികളെപോലെ മണ്ണില്‍ ചിക്കിചിതറി ആ പരുന്തും ജീവിച്ചു മരിച്ചു എന്നാണ് കഥ.
ഇനി നിങ്ങള്‍ ആലോചിക്കുക. നിങ്ങളുടെ കഴിഞ്ഞകാല ജീവിതത്തിലേക്കൊന്ന് നിങ്ങള്‍ തിരിഞ്ഞുനോക്കൂ. നിങ്ങളുടെ ഓര്‍മയിലേക്ക് കടന്നു വരുന്ന ഓരോ സംഭവങ്ങളും ജീവിതത്തിലെ നിര്‍ണായകമായ പലതും - ഓര്‍മയിലേക്ക് കൊണ്ടുവരിക.

നിങ്ങളുടെ ജീവതം പ്രതിനിധീകരിക്കുന്നത് ഒരു കോഴികുഞ്ഞിന്‍റെ ജീവിതത്തെയാണോ? അതല്ല ആകാശത്തിന്‍റെ അനന്ത വിഹായസ്സില്‍, ഉന്നതങ്ങളില്‍ ഊളിയിട്ടു പറക്കുന്ന പരുന്തിന്‍റെ ജീവിതത്തെയാണോ?
കോഴികുഞ്ഞാണ് അല്ലേ?

അതെ, പലരുടെയും അവസ്ഥ അതാണ്‌. ഒരു കോഴികുഞ്ഞിനെ പോലെ ചിക്കിചിതറി ജീവിച്ചു മരിച്ചുപോവുക. യഥാര്‍ഥത്തില്‍ നാം കോഴികുഞ്ഞുങ്ങള്‍ ആകേണ്ടവരല്ലെ. നാം ഉന്നതങ്ങളില്‍ വിരാജിക്കേണ്ടവരാണ്. സ്രഷ്ടാവിന്‍റെ വാക്കുകള്‍ ശ്രദ്ധിക്കുക:

“ നിങ്ങള്‍ ദൌര്‍ബല്യം കാണിക്കുകയോ ദു:ഖിക്കുകയോ ചെയ്യരുത്. നിങ്ങള്‍ വിശ്വാസികളാണെങ്കില്‍ നിങ്ങള്‍ തന്നെയാണ് ഉന്നതന്മാര്‍” (3:139).

നാം പരുന്തിന്‍ കുഞ്ഞുങ്ങളാണ് യഥാര്‍ഥത്തില്‍. പക്ഷെ, കോഴിക്കുഞ്ഞുങ്ങളാണെന്ന മിഥ്യാധാരണയില്‍ വളര്‍ത്തപ്പെട്ടു. നമ്മെ വളര്‍ത്തിയ നമ്മുടെ മുതിര്‍ന്നവരും അധ്യാപകരും സമൂഹവുമൊക്കെ നാം കോഴികുഞ്ഞുങ്ങളാണ് എന്ന മിഥ്യാധാരണ നമുക്ക് തന്നു. അതിനാല്‍ നമുക്ക് നമ്മുടെ യഥാര്‍ഥ കഴിവുകള്‍ - ആകാശത്തിന്‍റെ അനന്തതയില്‍ ചിറകിട്ട് പറക്കുവാന്‍ - തിരിച്ചറിയുവാന്‍ സാധിക്കാതെയായി.

അതിനാല്‍ നാം നമ്മുടെ ജീവിതത്തിലെ നെഗറ്റീവ് വശങ്ങളെ മാത്രം കാണാന്‍ പരിശീലിച്ചു. നാം വലുതായി. വിവാഹം കഴിച്ചു. സ്ത്രീകളോട് നല്ല രീതിയില്‍ പെരുമാറണമെന്ന് പ്രവാചകന്‍ (സ) ആവര്‍ത്തിച്ചു പഠിപ്പിച്ചു. പക്ഷെ, ജീവിതത്തില്‍ നെഗററീവ് വശം മാത്രം കാണാന്‍ പരിശീലനം ലഭിച്ച നാം നമ്മുടെ പ്രിയതമ “വളഞ്ഞ വാരിയെല്ലില്‍ നിന്നാണ് സൃഷ്ടിക്കപ്പെട്ടത്” എന്ന വശത്തേക്ക് മാത്രം ശ്രദ്ധിച്ചു. ആ വളഞ്ഞ വാരിയെല്ലുകള്‍ക്കകത്താണ് സ്നേഹത്തിന്‍റെയും അനുരാഗത്തിന്‍റെയും കരുണയുടെയും അനുകമ്പയുടെയും വറ്റാത്ത പുഴയൊഴുകുന്ന ഹൃദയം കുടികൊള്ളുന്നത് എന്ന്‍ ശ്രദ്ധിക്കാന്‍ നമുക്ക് സാധിക്കാതെപോയി. വളഞ്ഞ വാരിയെല്ലുകള്‍ നിവര്‍ത്തുക എന്ന – അതിന് ശ്രമിക്കരുത് എന്ന് പ്രവാചകന്‍ (സ) പറഞ്ഞിട്ടും –ഉദ്യമത്തിലാണ് നാം മുഴുകിയത്.

ഓരോ ശ്രമങ്ങള്‍ നടത്തിയപ്പോഴും പ്രവാചകന്‍ (സ) പറഞ്ഞ പ്രകാരം ഓരോ വാരിയെല്ലുകളും തകര്‍ന്നു എന്നുമാത്രമായി ഫലം. അപ്പോഴും അനുരാഗത്തിന്‍റെ അരുവി അതിനകത്ത് കുടികൊള്ളുന്നുണ്ടായിരുന്നു. സ്നേഹം തുളുമ്പുന്ന ഹൃദയം.

പ്രിയതമയുടെ സ്നേഹത്തെ ഇളക്കിവിടാന്‍ നമുക്കായില്ല. അതിനുള്ള പ്രായോഗിക രംഗത്തുള്ള പരിശീലനം ചെറുപ്പത്തിലോ വിവാഹ വേളയിലോ നമുക്ക് ലഭിച്ചില്ല. നാം വീണ്ടും മണ്ണില്‍ ചിക്കിച്ചിതറി ജീവിച്ചു. പ്രിയതമയുടെ വാരിയെല്ലുകള്‍ നുറുങ്ങുന്ന ശബ്ദം ഓരോതവണയും നമ്മുടെ കുഞ്ഞുകുരുന്നുകള്‍ ശ്രവിച്ചു. അവനും കൊഴികുഞ്ഞുങ്ങളായി മാറി. അവരും ജീവിതത്തിന്‍റെ നെഗറ്റീവ് വശങ്ങള്‍ മാത്രം കണ്ടു തുടങ്ങി.

അല്ലെങ്കില്‍ നിങ്ങള്‍ അവരെ, മക്കളെ അങ്ങനെ ആക്കിത്തീര്‍ത്തു. കുളിച്ച് ഒരുങ്ങി നല്ല വസ്ത്രമണിഞ്ഞ് കുടുംബസമേതം ഒരു കല്യാണത്തിനു പോവുകയാണ് നിങ്ങള്‍ - സങ്കല്‍പിക്കുക. റോഡരികിലൂടെ നടന്നു പോവുകയാണ്. സമയം ഇതിനകം താമസിച്ചിരിക്കുന്നു. വളരെ പ്രധാനപ്പെട്ട കല്യാണമാണ്. എല്ലാവരും ഒരുമിച്ച് റോഡരികിലൂടെ നടക്കുകയാണ്. നിങ്ങളുടെ 5-6 വയസ്സുള്ള കുഞ്ഞ് ചെളിയില്‍ വീണു. വസ്ത്രങ്ങള്‍ ഏതാണ്ട് മുഴുക്കെ ചെളിപുരണ്ടിയിരിക്കുന്നു. എന്ത് ചെയ്യും നിങ്ങള്‍..?
എന്തായാലും നെഗറ്റീവ് പ്രതികരണമായിരിക്കും, കുട്ടിയോട്. വളരെ ഉത്സാഹിച്ച് പോകുന്ന കല്യാണം. ഇനി വീണ്ടും കുട്ടിയേയും കൂട്ടി വീട്ടില്‍ തിരിച്ചു പോയി ഡ്രസ്സ്‌ മാറ്റണം. കുട്ടിയെ റോഡരികില്‍ ഉപേക്ഷിക്കാന്‍ പറ്റില്ലല്ലോ? എന്തെങ്കിലും ചെയ്യണം. നിങ്ങളുടെ ദേഷ്യത്തിന്‍റെ സൂചിക കുത്തനെ ഉയരുന്നു. കുട്ടിക്ക് നല്ല പ്രഹരമേല്‍ക്കുന്നു. നന്നായി അടി ലഭിക്കുന്നു.
എന്‍റെ പ്രിയ സഹോദരി/സഹോദരാ, ഞാന്‍ ചോദിക്കട്ടെ; ഈ ചെളിയില്‍ വീണ വ്യക്തി നിങ്ങളുടെ കൂടെ പഠിച്ച നിങ്ങളുടെ ഒരു സുഹൃത്താണെന്ന് സങ്കല്‍പിക്കുക.

നിങ്ങള്‍ അവരോട് എങ്ങനെ പ്രതികരിക്കും. വളരെ പോസിറ്റീവായിരിക്കുകയില്ലേ. നിങ്ങളൊന്ന് സങ്കല്‍പിക്കുക. ഞാന്‍ വിശദീകരിക്കുന്നില്ല.

ആലോചിക്കുക. നിങ്ങളുടെ കുട്ടിയും അബദ്ധത്തില്‍ വീണതാണ്. നിങ്ങളുടെ സുഹൃത്തും അബദ്ധത്തില്‍ വീണതാണ്. പിന്നെയെന്തേ ഈ ഇരട്ട പെരുമാറ്റം.

അതെ സുഹൃത്തുക്കളെ നാം പരിശീലിപ്പിക്കപ്പെട്ടത് അങ്ങനെയാണ്. നമുക്കകത്തുള്ള പരിശീലനം –നിഷേധാത്മക പ്രതികരണങ്ങള്‍ - എന്താണോ അതുമാത്രമേ ഇത്തരം നിര്‍ണായക സന്ദര്‍ഭങ്ങളില്‍ പുറത്തു വരികയുള്ളൂ.
ഈയൊരു കെട്ടികുടുക്കില്‍ നിന്നും രക്ഷനേടാന്‍ മാര്‍ഗമുണ്ടോ? ജീവിതത്തിലെ ഓരോ ഘട്ടത്തിലും നിഷേധാത്മകത ഒഴിവാക്കി ഗുണാത്മകമായി – പോസിറ്റീവ് നിലപാടുകള്‍ - പെരുമാറുവാന്‍ സാധിക്കുമോ? കേവലം കോഴികുഞ്ഞായി ഇതുവരെ ജീവിച്ച എനിക്ക് എന്‍റെ യഥാര്‍ഥപ്രകൃതത്തിലേക്ക്, എന്‍റെ ഫിത്വറത്തിലേക്ക് – സഹചാവസ്ഥ - മാറുവാന്‍ സാധിക്കുമോ?
തീര്‍ച്ചയായും സാധിക്കും എന്ന് നിങ്ങളെ ബോധ്യപ്പെടുത്തുന്നതാണ് ഈ പുസ്തകം. ജീവിതത്തിന്‍റെ എല്ലാ തുറകളിലും - പ്രത്യേകിച്ച് ഭാര്യഭര്‍തൃബന്ധം, ശിശുപരിപാലനം - നിങ്ങള്‍ക്ക് വിജയിക്കുവാന്‍ സാധിക്കുന്ന വഴികള്‍ ലളിതമായ ഭാഷയില്‍ ഈ പുസ്തകം നിങ്ങളോട് സംസാരിക്കുന്നു.

ഇതിന്‍റെ ഒന്നാം ഭാഗവും രണ്ടാം ഭാഗവും നിങ്ങള്‍ വായിക്കുക. ശേഷം ഇത് വായിക്കുക. വാക്കുകളില്‍ ഒതുക്കുവാനാവാത്ത ആശ്വാസവും സംതൃപ്തിയും സന്തോഷവും ആനന്ദവുമാണ് നിങ്ങള്‍ക്ക് ലഭിക്കുക. നിഷ്കളങ്കരായ കുട്ടികളുടെ മനസ്സ് തുള്ളിച്ചാടിക്കളിക്കുന്നതുപോലെ നിങ്ങളുടെ മനസ്സ് സന്തോഷത്താല്‍ തുള്ളിച്ചാടും. നിങ്ങള്‍ക്കിനി സാധിക്കില്ല എന്നു കരുതിയ ആനന്ദവും സന്തോഷവും തിരിച്ചു കിട്ടുമ്പോള്‍ ഉണ്ടാകുന്ന നിര്‍വൃതി എഴുതി അറിയിക്കാന്‍ എനിക്കു സാധ്യമല്ല. അത് അനുഭവിക്കുക തന്നെ വേണം.

അതിനാല്‍ ശ്രദ്ധാപൂര്‍വ്വം, ക്ഷമയോടെ വായിക്കുക. നാലാമത്തെ അധ്യായം തിയററ്റികല്‍ ആയുള്ള വിശദീകരണങ്ങള്‍ ഉള്കൊള്ളുന്നതിനാല്‍ അല്‍പം പ്രയാസം തോന്നിയേക്കാം. എങ്കിലും ഉന്മേഷവും, മാറ്റത്തിനായുള്ള ആവേശവും, പ്രതീക്ഷകളും കൈവിടാതെ വായിക്കുക. ജീവിതത്തിന്‍റെ പ്രായോഗികതലമാണിതിലുടനീളം കൈകാര്യം ചെയ്യുന്നത്. സ്രഷ്ടാവിന്‍റെ പരിപൂര്‍ണ വെളിച്ചം അവന്‍ നമുക്കെല്ലാവര്‍ക്കും എല്ലാ മേഖലയിലും കാണിച്ചുതരുമാറാകട്ടെ എന്ന പ്രാര്‍ഥനയോടെ....

അഡ്വ.മുഈനുദ്ദീന്‍

അദ്ധ്യായങ്ങള്‍


1. ആശയവിനിമയങ്ങളെ നന്നാക്കുക

2. ഭാര്യഭര്‍ത്തൃ ബന്ധം സുദൃഡമാക്കുവാന്‍

3. ഭാര്യഭര്‍ത്തൃ ബന്ധം - തുടര്‍ച്ച....

4. അപക്വതയില്‍ നിന്നും പക്വതയിലേക്കുള്ള പ്രയാണം

5. വ്യക്തിത്വത്തിലെ ചില വൈകല്യങ്ങള്‍

6. മാറ്റേണ്ടുന്ന ചില വ്യക്തി വൈകല്യങ്ങള്‍

7. സ്വയം അപഗ്രഥനത്തിലൂടെ തെറ്റുകള്‍ തിരുത്തുക

8. ആശയ വിനിമയങ്ങളെ കൂടുതല്‍ അടുത്തറിയുക

9. വ്യത്യസ്തയിനം ആശയവിനിമയങ്ങള്‍

10. ചോദ്യാവലി

പുസ്തകത്തില്‍ നിന്നും ഒരു അധ്യായം
അദ്ധ്യായം 2

ഭാര്യഭര്‍ത്തൃ ബന്ധം സുദൃഡമാക്കുവാന്‍

സ്നേഹത്തില്‍ അനുജന്‍ അറിയുന്നതിന്ന്‍. ക്ഷേമമെന്ന് കരുതുന്നു. അതിനായി പ്രാര്‍ഥിക്കുകയും ചെയ്യുന്നു.

വിവാഹ ബന്ധത്തെ കുറിച്ച് ഇസ്‌ലാം എന്ത് കാഴ്ചപ്പാട് വെച്ചു പുലര്‍ത്തുന്നു എന്ന്‍ പഠിക്കുമ്പോള്‍, ‘ഭാര്യ, ഭര്‍ത്താവ്’ തുടങ്ങിയ പദങ്ങള്‍ തന്നെ ഉപയോഗിക്കാന്‍ ഇസ്‌ലാം ഇഷ്ടപ്പെടുന്നില്ല എന്ന വസ്തുതയാണ് ആദ്യമായി നമ്മിലേക്ക് കടന്നുവരുന്നത്. സ്നേഹത്തിന്‍റെയും, പരിഗണനയുടെയും കൊള്ളക്കൊടുക്കുകള്‍ മാത്രം നടക്കേണ്ടുന്ന ഈ രംഗത്തെ കഥാപാത്രങ്ങള്‍ക്ക് ഭര്‍ത്താവ് (ഭരിക്കുന്നവന്‍), ഭാര്യ (ഭരിക്കപ്പെടുന്നവള്‍) എന്ന സങ്കല്‍പ്പം, പദത്തില്‍ പോലും ഇസ്‌ലാം അംഗീകരിക്കുന്നില്ല എന്നതാണ് യാഥാര്‍ഥ്യം.

ഇസ്‌ലാം ഉപയോഗിക്കുന്നത് ‘ഇണ’ എന്നര്‍ഥം വരുന്ന ‘സൗജ്’–ഇണ - എന്ന പദമാണ്. സ്നേഹത്തിന്‍റെയും, പരിലാളനകളുടെയും, ക്രിയാത്മകമായ സമീപനരീതികളുടെയും വേരുകള്‍ ഇവിടെ നിന്നുതന്നെ ആരംഭിക്കുന്നുവെന്ന് ചുരുക്കം. ഈ ഒരു കാഴ്ചപ്പാട് തന്നെ, അല്ലെങ്കില്‍ ‘ഭാര്യ , ഭര്‍ത്താവ്’ എന്ന പദത്തിന്‍റെ കൈയ്യൊഴിയല്‍ തന്നെ സ്നേഹത്തിന്‍റെ പരിമളം പരത്തുന്നതാണ് എന്നതില്‍ സംശയമില്ല.

തുടര്‍ന്നങ്ങോട്ട്‌ തന്‍റെ ഇണയെ എങ്ങനെ നോക്കിക്കാണണമെന്നും അവളെ എങ്ങനെ സമീപ്പിക്കണമെന്നുമുള്ള ഇസ്ലാം നല്‍കുന്ന പാഠങ്ങള്‍ അത്ഭുതമുളവാക്കുന്നതാണ്. ബന്ധങ്ങളുടെ പൊരുത്തക്കേടുകള്‍ക്ക് ചൂണ്ടിക്കാണിക്കപെടുന്ന ആധുനിക പ്രതിവിധികളേക്കാളുമപ്പുറം മനുഷ്യ മന:ശാസ്ത്രത്തെ പൂര്‍ണമായും പരിഗണിച്ചു കൊണ്ടും കൃത്യമായി കണക്കിലെടുത്തു കൊണ്ടുമുള്ള ഇസ്ലാമിന്‍റെ നിര്‍ദേശങ്ങള്‍ പഠിക്കുന്ന ആരും അത്ഭുതം കൂറാതിരിക്കുകയില്ല.

സമീപന രീതിശാസ്തങ്ങളിലെ തകരാറുകളാണ്, അല്ലെങ്കില്‍ ആശയവിനിമയത്തിലെ തകരാറുകളാണ് ബന്ധങ്ങള്‍ ഉലയുന്നതിന്ന് കാരണമാകുന്നതിന്നുള്ള പ്രധാനകാരണം എന്ന്‍ ടി.എ പറയുമ്പോള്‍ പതിനാല് നൂറ്റാണ്ടുകള്‍ക്കു മുമ്പ് പ്രവാചകന്‍ (സ)പറഞ്ഞത് നോക്കൂ:

‘ സ്ത്രീകളോട് നല്ല രീതിയില്‍ നിങ്ങള്‍ പെരുമാറുക, അവര്‍ വാരിയെല്ലില്‍ നിന്നും സൃഷ്ടിക്കപ്പെട്ടിരിക്കുന്നു. ഏറ്റവും വളഞ്ഞത് അതിന്‍റെ മുകള്‍ഭാഗമാണ്. നിങ്ങള്‍ അത് നിവര്‍ത്താന്‍ ശ്രമിച്ചാല്‍ അത് പൊട്ടും’ അതേപടി അതിനെ വിട്ടാല്‍ അത് വളഞ്ഞുതന്നെ കിടക്കും. അതുകൊണ്ടുതന്നെ സ്ത്രീകളോടു നിങ്ങള്‍ നല്ലനിലയില്‍ പെരുമാറുക’. (ബുഖാരി, മുസ്ലിം)

മുകളിലത്തെ പ്രവാചകവചനം ശരിക്കും ശ്രദ്ധിക്കൂ. ഒരുപാട് വിശദീകരിക്കാനുള്ള ആന്തരിക അര്‍ഥങ്ങളും, ആഴവും അതിനുണ്ട്. സ്ത്രീയുടെ പ്രകൃതം മനസ്സിലാക്കാതെ പോകുന്നതാണ് പലര്‍ക്കും പറ്റുന്ന തെറ്റ്. അതുകൊണ്ടുതന്നെ, പുരുഷനായ തന്‍റെ ഇഷ്ടത്തിനും ഇംഗിതത്തിനും അടിമപ്പെട്ട് അവര്‍ ജീവിക്കണമെന്ന് പുരുഷന്മാര്‍ കരുതുന്നു. അവന്‍ ആഗ്രഹിക്കുന്ന എല്ലാ കാര്യത്തിലും ഒരു സ്ത്രീക്ക് താദാത്മ്യം പ്രാപിക്കാന്‍ സാധിക്കണമെന്നില്ല. കാരണം, അവര്‍ക്ക് അവളുടെതായ പ്രത്യേക പ്രകൃതവും, സ്വത്വവും, സ്വാതന്ത്രവുമൊക്കെയുണ്ട്. അക്കാരണത്താല്‍തന്നെ അവളുടെ ആഗ്രഹങ്ങളും അഭിലാഷങ്ങളും അഭിരുചികളും പുരുഷനില്‍നിന്നും വ്യത്യസ്തമായിരിക്കും.

സ്ത്രീ പുരുഷ സമത്വവാദം ഉന്നയിക്കുന്ന ചില ഫെമിനിസ്റ്റുകളെ നമുക്ക് സമൂഹത്തില്‍ കാണാം. പക്ഷേ, വിഡിത്തമല്ലാതെ മറ്റൊന്നുമല്ല അവര്‍ വിളിച്ചു കൂവുന്നത്. സ്ത്രീയും പുരുഷനും സമമാണ് പക്ഷേ, ഒന്നല്ല എന്ന യാഥാര്‍ഥ്യം ഇവര്‍ തിരിച്ചറിയേണ്ടിയിരിക്കുന്നു.(Men and women are equal but not identical). ചെറിയ ഒരു ഉദാഹരണം പറയാം. ബഷീറിനും, അഹ്മദിനും എസ്.എസ്.എല്‍.സിക്ക് 450 മാര്‍ക്ക്‌ കിട്ടി. ആകെ കിട്ടിയ മാര്‍ക്ക് സമമാണ്. പക്ഷേ, ബഷീറിന് ഇംഗ്ലിഷില്‍ 45ഉം അഹ്മദിന് 38 ഉമാണ് മാര്‍ക്ക്. ബഷീറിന് കണക്കിന് 32 ഉം അഹ്മദിന് 48 ഉമാണ് കിട്ടിയത്. ഇങ്ങനെ പല വിഷയങ്ങള്‍ക്കും വ്യത്യാസമുണ്ടായിരിക്കും. എന്നാല്‍ ടോട്ടല്‍മാര്‍ക്ക് സമമാണ്. ഇപ്രകാരം, സ്ത്രീയും പുരുഷനും മനുഷ്യനാണ്. പക്ഷേ, അവരുടെ ആഗ്രഹങ്ങള്‍ക്കും, അഭിലാഷങ്ങള്‍ക്കും, അഭിരുചികള്‍ക്കുമൊക്കെ മാര്‍ക്ക് നല്‍കുകയാണെങ്കില്‍ തീര്‍ച്ചയായും അവ വ്യത്യാസമായിരിക്കും. ഇതിനര്‍ഥം ഒരാള്‍ മറ്റൊരാളെക്കാള്‍ വലിയതോ, ചെറിയതോ ആണ് എന്നല്ല. ടോട്ടാലിറ്റിയില്‍ രണ്ടുപേരും തുല്യര്‍. പക്ഷേ, രണ്ടു പേര്‍ക്കും രണ്ടു മന:ശാസ്ത്രമാണ് ഉള്ളത് എന്ന സത്യം ഇന്ന് പഠനങ്ങള്‍ തെളിയിച്ച യാഥാര്‍ഥ്യമാണ്. ഈ യാഥാര്‍ഥ്യമാണ് മുകളിലുദ്ധരിച്ച ഹദീസില്‍ പ്രവാചകന്‍ (സ) മനുഷ്യരാശിയെ പഠിപ്പിക്കുന്നത്. ഉപമാലങ്കാരത്തിലൂടെ അവളുടെ മന:ശാസ്ത്രം പ്രവാചകന്‍ (സ)നമുക്ക് പഠിപ്പിച്ചു തരുന്നു. സ്ത്രീയെന്ന നിലക്കുള്ള അവളുടെ പ്രകൃതം മനസ്സിലാക്കി കൊണ്ടു വേണം കാര്യങ്ങളെ നോക്കിക്കാണാന്‍. അല്ലെങ്കില്‍ അവള്‍ പൊട്ടും എന്നതില്‍ സംശയമില്ല. ലോകത്തിലെയും കേരളത്തിലെയുമെല്ലാം വിവാഹ മോചന കേസുകള്‍ ആഴത്തിലുള്ള പഠനങ്ങള്‍ക്ക് വിധേയമാക്കിയാല്‍ ഈ യാഥാര്‍ഥ്യം തിരിച്ചറിയാത്തതിന്‍റെ അപകടങ്ങള്‍ മനസ്സിലാകും.

പുരുഷനില്‍നിന്നും വ്യത്യസ്തമായ പ്രകൃതവും മന:ശാസ്ത്രവുമുള്ള സ്ത്രീയോട് ദയാവായ്പോടെയും, നല്ല രീതിയിലും പെരുമാറണമെന്നാണ് മുകളില്‍ കൊടുത്ത പ്രവാചക വചനം ആവിശ്യപ്പെടുന്നത്. ആ വചനം ആരംഭിക്കുന്നത് ‘സ്ത്രീകളോട് നല്ല നിലയില്‍ പെരുമാറുക’ എന്ന്‍ പറഞ്ഞുകൊണ്ടാണ്. തുടര്‍ന്ന് സ്ത്രീയുടെ പ്രകൃതത്തെ പഠന വിധേയമാക്കിത്തരുന്ന ഹദീസ് അവസാനിക്കുന്നതും ‘സ്ത്രീകളോട് നല്ല നിലയില്‍ പെരുമാറുക’ എന്നു പറഞ്ഞുകൊണ്ടുതന്നെയാണ്. അതായത് സ്ത്രീകള്‍ക്ക് പോസിറ്റീവ് സ്ട്രോക്കല്ലാതെ നല്‍കരുതെന്നര്‍ഥം. അഥവാ അവര്‍ അവരുടെ പ്രത്യേകമായ പ്രകൃതം കാരണം നെഗറ്റീവ് സ്ട്രോക്ക് തന്നാല്‍ പോലും തിരിച്ച് പോസിറ്റീവ് സ്ട്രോക്ക് മാത്രമേ നല്‍കാവൂ എന്നതാണ്, സ്ത്രീയുടെ പ്രകൃതത്തെകുറിച്ച് പറഞ്ഞ ശേഷം വീണ്ടും പ്രവാചകന്‍ ഒടുവില്‍ ‘സ്ത്രീകളോട് നല്ല നിലയില്‍ പെരുമാറുക’ എന്ന്‍ ഒരിക്കല്‍ കൂടി പറഞ്ഞതില്‍നിന്നും മനസ്സിലാവുന്നത്. പോസിറ്റീവ് സ്ട്രോക്കുകള്‍ പരസ്പരം കൊടുക്കപ്പെടുന്ന അന്തരീക്ഷത്തില്‍ വളരുന്ന കുട്ടികളും പോസിറ്റീവ് സ്ട്രോക്ക് കൊടുക്കുന്നവരായി വളര്‍ന്ന് വരുന്നു. സ്ത്രീ സമൂഹത്തോടുള്ള പ്രവാചക (സ) ന്‍റെ പരികഗണന എത്രമാത്രം ആഴത്തിലാണെന്നതും, അവരുടെ മന:ശാസ്ത്രത്തെ എത്ര ആഴത്തിലാണ് പഠന വിധേയമാക്കുന്നതും പരിഗണിക്കുന്നതും എന്നും ചിന്തിച്ചു നോക്കൂ.

പലപ്പോഴും പുരുഷന്മാര്‍ സ്ത്രീയുടെ വളഞ്ഞ വാരിയെല്ലുകള്‍ നിവര്‍ത്താനാണ് ശ്രമിക്കുന്നത്. അപ്പോള്‍ അത് കഷണങ്ങളായി പൊട്ടുകയും ചെയ്യുന്നു. ഈ വാരിയെല്ലുകള്‍ക്കകത്താണ് സ്നേഹത്തിന്‍റെയും കാരുണ്യത്തിന്‍റെയും പ്രേമത്തിന്‍റെയുമടക്കമുള്ള എല്ലാ സത്ഗുണങ്ങളുടെയും കേന്ദ്രമായ അവളുടെ ഹൃദയം കുടികൊള്ളുന്നത് എന്ന്‍ ആരും ശ്രദ്ധിക്കാറില്ല. അവരുടെ ഹൃദയത്തെ, തുറന്ന അകക്കണ്ണുകളോടെ നോക്കികണ്ടാല്‍,, അവളുടെ ഹൃദയത്തിന് കുളിര്‍മ നല്‍കുന്ന വസ്തുതകളെ കണ്ടെത്തി അത് നല്‍കാനാവും. അതുവഴി തിരിച്ചു ലഭിക്കുന്നതാകട്ടെ സ്നേഹത്തിന്‍റെ നിരവധി ‘ഉഹദ്’ മലകളുമായിരിക്കുമെന്നതില്‍ സംശയില്ല.

ഈ വിഷയത്തെകുറിച്ച് ഡോ:മുഹമ്മദ്‌ അലി അല്‍ ഹാഷിമി തന്‍റെ “Ideal Muslim” എന്ന ഗ്രന്ഥത്തില്‍ പറയുന്നത് കാണുക: “When the Muslim husband truly follows this guidance of the Prophet (SA), which is based on a deep understanding of the psychology and nature of women, he will tolerate his wife’s mistakes and turn a blind eye to her faults, recognizing that these are part of her nature. Thus the marital home will be safe and calm, free from shouting or arguments’’.

സ്തീയുടെ പ്രകൃതത്തിന്‍റെയും അവളുടെ മന:ശാസ്ത്രത്തിന്ന്റെയും, ആഴത്തിലുള്ള പഠനത്തിന്‍റെയും, അറിവിന്‍റെയും അടിത്തറയില്‍ ഊന്നിയുള്ള പ്രവാചകന്‍റെ ഈ നിര്‍ദേശം സത്യസന്ധമായും പിന്തുടരുന്ന ഒരു മുസ്‌ലിം ‘ഭര്‍ത്താവ്’ അയാളുടെ ‘ഭാര്യ’യുടെ തെറ്റുകുറ്റങ്ങളും, തകരാറുകളും ക്ഷമിക്കുകയും സഹിക്കുകയും ചെയ്യുന്നു. അവ സംഭവിക്കുന്നത് അവളുടെ പ്രകൃതത്തിന്‍റെ ഭാഗമാണ് എന്ന്‍ അയാള്‍ തിരിച്ചറിയുന്നു. അതുകൊണ്ടുതന്നെ വീട്ടില്‍ സുരക്ഷിതത്വവും ശാന്തതയും സമാധാനവും കളിയാടുകയും കയര്‍ത്തുകയറ്റങ്ങളെയും, പൊട്ടിത്തെറികളും വാഗ്വാദങ്ങളും ഇല്ലാതിരിക്കുകയും ചെയ്യുന്നു.

തന്‍റെ ഇണ കര്‍ക്കശഭാവത്തിലോ, ശിശുഭാവത്തിലെ വഴക്കാളിയിലോ പെരുമാറിയാല്‍തന്നെ പക്വഭാവത്തില്‍ മാത്രം അയാള്‍ തിരിച്ച് പെരുമാറുന്നു.

ഈ രീതിയില്‍ പെരുമാറുന്നതുകൊണ്ടുതന്നെ തന്‍റെ ഇണക്ക് കാര്യം ബോധ്യമാവുകയും ബന്ധങ്ങള്‍ക്ക് വീണ്ടും ആഴങ്ങള്‍ കൂടുകയും ചെയ്യുന്നു. കര്‍ക്കശമായി പെരുമാറിയിട്ടും പക്വഭാവത്തില്‍ ‘ഭര്‍ത്താവ്’ കാര്യങ്ങള്‍ കൈകാര്യം ചെയ്യുമ്പോള്‍ ‘ഭാര്യ’ യും തന്‍റെ പക്വഭാവത്തിലേക്ക് ഇറങ്ങിവരുന്നു. അങ്ങനെ പക്വഭാവത്തിന്‍റെ വെളിച്ചത്തില്‍ കാര്യങ്ങള്‍ വ്യക്തമാവുയും ബന്ധങ്ങള്‍ തകരാതെ വീണ്ടും ആഴങ്ങളിലേക്കിറങ്ങിചെല്ലുകയും ചെയ്യുന്നു.

സമൂഹത്തിന്‍റെ ഭദ്രതയ്ക്കും കെട്ടുറപ്പിനും കുടുംബാന്തരീക്ഷം കലഹരഹിതവും പ്രശ്നമുക്തവുമായിരിക്കണമെന്നതുകൊണ്ടു തന്നെ പ്രവാചകന്‍ (സ) ഇതിന്ന്‍ അങ്ങേയറ്റം ഊന്നല്‍ നല്‍കി. പ്രവാചകന്‍റെ പ്രസിദ്ധമായ വിടവാങ്ങല്‍ പ്രസംഗത്തിലും ‘സ്ത്രീകളോട് നല്ല രീതിയിലും, ദയയോടെയും ഇടപഴകണമെന്ന്’ അദ്ദേഹം പ്രത്യേകം ഓര്‍മിപ്പിച്ചു. ഇസ്ലാമിന്‍റെ ഒഴിച്ചുകൂടാനാവാത്ത ചില തത്വങ്ങള്‍ വിശദീകരിച്ച ഈ പ്രസംഗത്തില്‍ ഇതും കൂടി കൂട്ടിചേര്‍ത്തു. ‘നിങ്ങളുടെ സ്ത്രീകളില്‍ നിങ്ങള്ക്ക് ചില അവകാശങ്ങളുണ്ട്. അവര്‍ക്ക് നിങ്ങളിലും അവകാശമുണ്ട്.....’ (തുര്മുദി).

അടിവരയിട്ട ഭാഗം ശ്രദ്ധിക്കൂ. ആധുനികലോകത്തുതന്നെ സ്ത്രീകള്‍ക്ക് സ്വത്തവകാശം മുതല്‍ പല അവകാശങ്ങളും ഈ അടുത്തകാലത്ത് മാത്രമാണ് ലഭിച്ചത്. എന്നാല്‍, ഇസ്‌ലാം അവള്‍ക്കത് പതിനാലു നൂറ്റാണ്ടുകള്‍ക്കു മുമ്പേനല്‍കിയിരിക്കുന്നു. നമ്മുടെ വിഷയം അതല്ലാത്തതുകൊണ്ട് അതിനെകുറിച്ച് ഞാന്‍ കൂടുതല്‍ ചര്‍ച്ച ചെയ്യുന്നില്ല. മറിച്ച് കുടുംബങ്ങളില്‍ അസ്വാരസ്യങ്ങള്‍ ഇല്ലാതിരിക്കുന്നതിന്ന് പ്രവാചകന്‍(സ) പറഞ്ഞ കാര്യങ്ങളെ മാത്രമാണ് ഇവിടെ ചര്‍ച്ച ചെയ്യുന്നത്. ഈ വചനങ്ങള്‍ വായിക്കുന്ന, ഉള്‍കൊള്ളുന്ന ഏതു പുരുഷനാണ് തന്‍റെ ഇണയെ മാനസികമായോ, ശാരീരികമായോ പീഡിപ്പിക്കുവാന്‍ സാധിക്കുക. അവന്‍ യഥാര്‍ഥ മുസ്‌ലിം ആണെങ്കില്‍, അവന്‍ പ്രവാചകനെ (സ) സ്നേഹിക്കുന്നുവെങ്കില്‍ പോസിറ്റീവ് സ്ട്രോകല്ലാതെ നെഗറ്റീവ് സ്ട്രോക്ക് തന്‍റെ ഇണക്ക് നല്‍കുകയില്ല.

തന്‍റെ ‘പ്രിയതമയോട്’ ഏറ്റവും നല്ല രീതിയില്‍ പെരുമാറുന്നവനാണ് നിങ്ങളില്‍ ഏറ്റവും നല്ലവന്‍ എന്ന്‍ മനുഷ്യസ്നേഹത്തിന്‍റെയും, കാരുണ്യത്തിന്‍റെയും ഉറവിടമായ ആ മഹാ പ്രവാചകന്‍ (സ) പഠിപ്പിക്കുന്നു:

‘ഏറ്റവും നല്ല സ്വഭാവത്തിന്‍റെ ഉടമയാണ് വിശ്വാസത്തില്‍ കൂടുതല്‍ പൂര്‍ണത കൈവരിച്ച വിശ്വാസി, നിങ്ങളുടെ സ്ത്രീകളോട് ഏറ്റവും നല്ലനിലയില്‍ വര്‍ത്തിക്കുന്നവനാണ് നിങ്ങളില്‍ ഏറ്റവും നല്ലവന്‍’ (തുര്മുദി).
പ്രവാചകനേക്കാള്‍ വലിയ, സ്ത്രീകള്‍ക്കുവേണ്ടി വാദിച്ചഒരാള്‍ ഇനി കടന്നുവരാനുണ്ടോ? അത്തരത്തിലുള്ള ആരാണ് ചരിത്രത്തിലുള്ളത്? പുരുഷന്മാരില്‍ ഏറ്റവും നല്ലവന്‍ തന്‍റെ ഭാര്യയോട് ഏറ്റവും നല്ല രീതിയില്‍ പെരുമാറുന്നവനാണ് എന്ന്‍ തന്‍റെ അനുയായികളെ പഠിപ്പിക്കുന്ന പ്രവാചകന്‍! ആധുനിക ലോകത്തെ സ്ഥിതിവിവരക്കണക്കുകള്‍ പഠിക്കുമ്പോള്‍ ഇതൊക്കെ അത്ഭുതമല്ലാതെ മറ്റെന്താണ്. മന:ശാസ്ത്രം പ്രയോഗവല്‍ക്കരിച്ച മഹാനായ പ്രവാചകനാണ്‌ മുഹമ്മദ്‌നബി(സ). ഉപാതിയില്ലാതെ അനുസരിക്കപ്പെടുവാന്‍ ഈ ലോകത്ത് അര്‍ഹതയുള്ള ഏക വ്യക്തിത്വം ദൈവദൂതനായ മുഹമ്മദ്‌ നബി (സ) മാത്രമെയുള്ളൂ വെന്ന് വിശ്വസിക്കുന്ന ഏതു വിശ്വാസിക്കാണ് ഇവയൊക്കെ അവഗണിച്ചു കൊണ്ട് മുന്നോട്ടു പോകുവാന്‍ കഴിയുക?

ചില സ്ത്രീകള്‍ അവരുടെ പ്രിയതമന്മാരെകുറിച്ച് പരാതി പറഞ്ഞുകൊണ്ട് പ്രവാചകന്‍റെ കുടുംബത്തിലേക്ക് വന്നു. അങ്ങനെ പ്രവാചകന്‍ (സ) പുരുഷന്മാരോട് പ്രഖ്യാപിച്ചു:

‘ ധാരാളം സ്ത്രീകള്‍ മുഹമ്മദിന്‍റെ കുടുംബത്തില്‍ സന്ദര്‍ശനം നടത്തിയിട്ടുണ്ട്, തങ്ങളുടെ പ്രിയതന്മാര്‍ക്കെതിരെ പരാതിയുമായിട്ടാണ് അവര്‍ വന്നിട്ടുള്ളത്. തീര്‍ച്ചയായും അവര്‍ നിങ്ങളില്‍ ഏറ്റവും നല്ലവരല്ല.’’ (അബൂദാവൂദ്, നസാഇ, ഇബ്നുമാജ).

സ്ത്രീകള്‍ അവരുടെ പ്രത്യേക പ്രകൃതം കാരണമോ, മറ്റോ എന്തെങ്കിലും നെഗറ്റീവ് സ്ട്രോക്കുകള്‍ തരുകയാണെങ്കിലും, തിരിച്ച് നെഗറ്റീവ് സ്ട്രോക്കുകള്‍ നല്‍കരുത്, മറിച്ച്‌ പോസിറ്റീവ് സ്ട്രോക്കുകള്‍ നല്‍കണം എന്ന്‍ മുമ്പ് പറഞ്ഞുവല്ലോ. ഞാന്‍ വെറുതെ പറഞ്ഞതല്ല. സൃഷ്ടികര്‍ത്താവ് പറയുന്നത് നോക്കൂ.

‘.....അവരോട് (സ്ത്രീകളോട്) നിങ്ങള്‍ മര്യാദയോടെ സഹവര്‍ത്തിക്കേണ്ടതുമാണ്. ഇനി നിങ്ങള്‍ക്കവരോട് വെറുപ്പ് തോന്നുന്ന പക്ഷം (നിങ്ങള്‍ മനസ്സിലാക്കുക) നിങ്ങള്‍ ഒരുകാര്യം വെറുക്കുകയും അതേ കാര്യത്തില്‍ അല്ലാഹു ധാരാളം നന്മ നിശ്ചയിക്കുകയും ചെയ്തെന്ന് വരാം’ (4:19).

സ്ത്രീകളോടുള്ള നന്മയുടെയും, ബഹുമാനത്തിന്‍റെയും കാര്യത്തില്‍ ഇസ്‌ലാം അതിന്‍റെ ഏറ്റവും ഉദാത്തമായ അവസ്ഥയിലാണ് എന്ന് ഈ വചനം വായിക്കുന്ന ആര്‍ക്കും പ്രത്യേകം പറഞ്ഞുകൊടുക്കേണ്ടതില്ല. എന്തെങ്കിലും ഒരു വിഷയത്തില്‍ തനിക്ക് അനിഷ്ടമുണ്ടെങ്കിലും, അവളെ വെറുക്കരുതെന്ന്‍ പഠിപ്പിക്കുമ്പോള്‍ ഇതിനെക്കാള്‍ വലിയൊരു മന:ശാസ്ത്രം ഈ വിഷയത്തില്‍ ഇനി രൂപീകൃതമാകാനില്ല എന്നു വ്യക്തം. ഗതകാല ചരിത്രത്തിന്‍റെ പേജുകള്‍ മറിച്ചുനോക്കിയാലെവിടെയും കാണാത്ത പാഠങ്ങളാണിവയൊക്കെ.

സ്ത്രീക്ക് ആത്മാവുണ്ടോ എന്ന ചര്‍ച്ച മുതല്‍ അവള്‍ പിശാചിന്‍റെ കൂട്ടാളിയാണ് എന്നൊക്കെയുള്ള ലാബലാണ് പതിനാറാം നൂറ്റാണ്ടിന്‍റെ ചരിത്രം പോലും നമുക്ക് പഠിപ്പിച്ച് തരുന്നതെങ്കില്‍, ഇസ്‌ലാം അതില്‍ നിന്നെല്ലാം പൂര്‍ണമായും വിഭിന്നമായികൊണ്ട്, അവളുടെ മനസ്സിനെ ആഴത്തില്‍ പഠിക്കുകയും അത് പുരുഷന്‍റെ മുമ്പില്‍ അനാവൃതമാക്കുകയും ചെയ്യുന്നു.

ഇത്തരം കാര്യങ്ങളൊക്കെ കേവലം തിയറിയായി പഠിപ്പിച്ച് പോവുകയല്ല പ്രവാചകന്‍ (സ) ചെയ്തത്. മറിച്ച്, പ്രവാചകന്‍ (സ) അത് പ്രായോഗികമായി കാണിച്ചു കൊടുത്തു. തന്‍റെ കുടുംബത്തോട് അങ്ങേയറ്റം ദയയുള്ളയാളായിരുന്ന പ്രവാചകന്‍ (സ) ഭാര്യമാരുമായി വിനോദങ്ങളില്‍ ഏര്‍പ്പെടുമായിരുന്നു. ചിരിക്കും തമാശക്കുമൊക്കെ അങ്ങനെ അവസരങ്ങള്‍ ലഭിക്കുകയും ചെയ്തിരുന്നു. ആയിഷ (റ) യുമായ ഓട്ടമത്സരം നടത്തിയ ഒരു റിപ്പോര്‍ട്ട് അബൂദാവൂദ് ഉദ്ധരിക്കുന്നു. ആയിഷ (റ) യോടുള്ള സ്നേഹത്തിന്‍റെയും കരുണയുടെയും പ്രതീകമാണ് അവിടെ പ്രതിഫലിക്കുന്നത്. റിപ്പോര്‍ട്ട് ഇപ്രകാരമാണ്:

ആയിഷ (റ) പറഞ്ഞു: ‘ അല്ലാഹുവിന്‍റെ ദൂതരും ഞാനുമായി ഓട്ടമത്സരം നടത്തി. ഞാന്‍ വിജയിച്ചു. എനിക്ക് കൂടുതല്‍ തൂക്കം ഉണ്ടാകുന്നതിന്ന് മുമ്പായിരുന്നു അത്. അതിനുശേഷം വീണ്ടും ഓട്ടമത്സരം നടത്തി. ഇത്തവണ അദ്ദേഹം വിജയിച്ചു. അദ്ദേഹം പറഞ്ഞു. ഇത് (വിജയം) അതിന്നുള്ളതാണ് (ആയിഷയുടെ വിജയം).’ (അബൂദാവൂദ്).

ഏഷ്യനെറ്റിലെ ‘നമ്മള്‍ തമ്മില്‍’ എന്ന പ്രോഗ്രാമില്‍ ഭാര്യ ഭര്‍ത്തൃബന്ധത്തെകുറിച്ചുള്ള ഒരു ചര്‍ച്ച 27-04—2004 ന് സംപ്രേഷണം ചെയ്തിരുന്നു. കൊച്ചിയിലെ മെഡിക്കല്‍ ട്രെസ്റ്റ്‌ ഹോസ്പിറ്റലിലെ മനോരോഗവിദഗ്ധന്‍, വനിതാ പ്രവര്‍ത്തക, ഒരു അഡ്വക്കറ്റ്, കോളേജ് ലെക്ചറര്‍ തുടങ്ങി അനവധിപേര്‍ പങ്കെടുത്ത ആ ചര്‍ച്ചയില്‍ പ്രധാനമായി ഉന്നയിച്ച ഒരു കാര്യം ഇണകള്‍ തമ്മില്‍ ആശയവിനിമയം തീരെ നടകുന്നില്ല എന്നതായിരുന്നു. പരമമായ ഒരു യാഥാര്‍ത്ഥ്യമാണിത്. ഇണകള്‍ മാത്രമല്ല, കുട്ടികളും രക്ഷിതാക്കളും തമ്മിലുള്ള ആശയവിനിമയവും തീരെ കുറഞ്ഞിരിക്കുകയാണ് എന്നും അവര്‍ പറഞ്ഞു.

ഓരോരുത്തരും അവരവരുടെതായ ലോകം വെട്ടിപ്പിടിക്കുന്നതിനുള്ള തിരക്കിലാണ്. ആര്‍ക്കും ഒന്നിനും സമയമില്ല. ബന്ധങ്ങുടെ ആഴങ്ങള്‍ വര്‍ദ്ധിപ്പിക്കുന്ന ആശയവിനിമയങ്ങള്‍ നിലച്ചതോടെ ബന്ധങ്ങള്‍ തകര്‍ന്ന്‍ തരിപ്പണമായിത്തുടങ്ങി. ചര്‍ച്ചയുടെ പര്യവസാനമെന്ന നിലയ്ക്ക് മോഡറേറ്റര്‍ പറഞ്ഞത്. ‘ഒരു കാലത്ത് ഇന്ത്യയില്‍ തന്നെ മാതൃകാപരമായ കുടുംബബന്ധങ്ങള്‍ നിലനിന്ന കേരളത്തിലെ ബന്ധങ്ങള്‍ ശിഥിലമായി കൊണ്ടിരിക്കുകയാണ്.....

നമ്മുടെ ചുറ്റും ജീവിക്കുന്ന ഇന്നത്തെ സമൂഹത്തിന്‍റെ വ്യക്തമായ ചിത്രമാണ് ആ ചര്‍ച്ച നമുക്ക് കാണിച്ചു തരുന്നത്. കൊച്ചുകേരളത്തിലെ ബന്ധങ്ങള്‍ ശിഥിലമായിക്കിടക്കുകയാണ് എന്നര്‍ഥം. അല്‍പനേരമെങ്കിലും ആശയവിനിമയത്തിനുള്ള അവസരം ഉണ്ടാകണമെന്ന കേഴല്‍ ഉയര്‍ന്നു വരികയാണ്.

ഇവിടെയാണ്‌ ലോകത്തിനാകമാനം കാരുണ്യമായിക്കൊണ്ടു വന്ന പ്രവാചകന്‍ മുഹമ്മദ്‌ നബി (സ) യുടെ പ്രായോഗിക പാഠങ്ങള്‍ പ്രസക്തമാകുന്നത്. കേവലം സിദ്ധാന്തങ്ങള്‍ ആവിഷ്കരിച്ചു കൊണ്ട് കടന്നുപോവുകയല്ല പ്രവാചകന്‍ (സ)ചെയ്തത്. മറിച്ച് അത് തന്‍റെ ജീവിതത്തില്‍ പ്രായോഗികമായി കാണിച്ച് കൊടുത്തു. ആശയവിനിമയം നടത്താനുള്ള അവസരങ്ങള്‍ ഉണ്ടാകണമെന്ന് നിര്‍ദേശിച്ച പ്രവാചകന്‍ (സ) അത് തന്‍റെ അനുയായികള്‍ക്ക് കാണിച്ചു കൊടുക്കുകയും ചെയ്തു. ഇവിടെ, ഓട്ടപന്തയം നടത്തിയ പ്രവാചകനെകുറിച്ച് ചിന്തിച്ച് നോക്കൂ. പ്രവാചകന്‍റെ ഏത് ഭാവമായിരിക്കും സ്വാഭാവികമായും അത് ചെയ്തത്? ശിശുഭാവമാണ് എന്നതില്‍ സംശയമില്ലല്ലോ? അതും പ്രാകൃതിദത്ത ശിശുഭാവം. അപ്പോള്‍ ജീവിതം സന്തോഷകരമായിത്തീരാന്‍ ശിശുഭാവം അത്യന്താപേക്ഷിതമാണ് എന്നര്‍ഥം.

മുകളില്‍ കൊടുത്ത വചനത്തിന്‍റെ വിശദീകരനത്തില്‍ ഇബ്നുകസീര്‍ പറയുന്നത് കൂടി കാണുക:

“When the Prophet (SA) was at the home of one of his wives, some times all of his wives would meet there and eat together, and they wold then go back to their homes……The Prophe (SA) used to the wife whose night it was, after praying ‘Isha’ and before he went to sleep .’’

പ്രവാചകന്‍ തന്‍റെ ഏതെങ്കിലും ഒരു ഭാര്യയുടെ വീട്ടിലായിരിക്കുമ്പോള്‍, ചിലപ്പോള്‍ മറ്റു ഭാര്യമാരും അവിടെ വരികയും ഒരുമിച്ച് ഭക്ഷണം കഴിക്കുകയും ചെയ്യുന്നു. തുടര്‍ന്ന്‍ അവര്‍ അവരുടെ വീടുകളിലേക്ക് തിരിച്ചു പോകും..... ആരുടെ വീട്ടിലാണോ അന്ന്‍ രാത്രി പ്രവാചകന്‍ (സ) കഴിച്ചു കൂട്ടുന്നത്, ആ ഭാര്യയോട് ‘ഇശാഅ്’ നമസ്കാരത്തിനു ശേഷം ഉറങ്ങാന്‍ കിടക്കുന്നത് വരെ സംസാരിക്കുക പതിവായിരുന്നു. ആശയവിനിമയങ്ങള്‍ ഉണ്ടായാല്‍ മാത്രമെ സ്ട്രോക്കുകള്‍ കൈമാറപ്പെടുകയുള്ളൂവെന്ന് ഇനിയും പറയേണ്ടതില്ലല്ലോ?

പ്രസ്തുത വചനം ശരിക്കും ശ്രദ്ധിച്ച് നോക്കൂ. പോസിറ്റീവ് സ്ട്രോക്ക് നല്‍കണമെന്ന് എത്രമാത്രം വ്യക്തമാണ്. എത്രമാത്രം ഹൃദയ സ്പര്‍ശിയായ വാക്കുകളാണിതൊക്കെ. വൈകാരികമായ പൊട്ടിത്തെറികളില്‍ നിന്നും മറ്റു പ്രശ്നങ്ങളില്‍ നിന്നും വിവാഹ ജീവിതം മുക്തമാകാന്‍ നല്ല രീതിയിലുള്ള സമീപ്നങ്ങളും സുന്ദരമായ ആശയവിനിമയങ്ങളുമാണ് ഇസ്ലാം മുന്നോട്ടു വെക്കുന്നത്. അതായത് പോസിറ്റീവ് സ്ട്രോക്കുകളുടെ നിരന്തരമായ ഒഴുക്ക്, കൊള്ളക്കൊടുക്കകള്‍, അതാണ്‌ ബന്ധത്തില്‍ ഉണ്ടായിരിക്കേണ്ടത്.

മാനുഷിക പ്രകൃതിയോടും, മാനസിക വികാരങ്ങളോടും എത്രമാത്രം കൂറുപുലര്‍ത്തുന്നതാണ് ഇസ്ലാമിക പാഠങ്ങള്‍ എന്ന്‍ ഇതേ ആയത്ത് വ്യക്തമാക്കുന്നു. നാം ഇപ്പോള്‍ വെറുക്കുന്ന ഒരു കാര്യം യതാര്‍ഥത്തില്‍ അനിഷ്ടകരമായതായിരിക്കണമെന്നില്ല. പിന്നീട് അത് നല്ലതായി തോന്നിയേക്കാം. നമുക്ക് തന്നെ ജീവിതത്തില്‍ അങ്ങനെ ഉണ്ടാകാറില്ലേ? ഒരു കാലത്ത്, ഒരു സംഭവം നടക്കാത്തതിന്‍റെ പേരില്‍ ഒരുപാട് ഖേദിചിരിക്കും. അതെങ്ങാനും അന്ന്‍ നടന്നിരുന്നെങ്കില്‍ എത്രമാത്രം അപകടമാണ് എന്ന്‍ പിന്നീടാണറിയുക. അന്ന്‍ അത് നടക്കാത്തതിന്‍റെ പേരില്‍ ദു:ഖിച്ചു എങ്കില്‍ ഇന്ന് അത് നടക്കാത്തതിന്‍റെ പേരില്‍ സന്തോഷിക്കുന്നു. മനുഷ്യമനസ്സിന്‍റെ അവസ്ഥകളാണിതൊക്കെ. അതുകൊണ്ടു തന്നെ, മനസ്സുകളെ സൃഷ്‌ടിച്ച നാഥന്‍ പറയുന്നു:

‘ നിങ്ങള്‍ക്ക് എന്തെങ്കിലും അനിഷ്ടം നിങ്ങളുടെ ഭാര്യയില്‍ തോന്നുകയാണെങ്കില്‍, അത് നിങ്ങള്‍ക്ക് തോന്നുന്നതായിരിക്കാം. അക്കാര്യത്തിലൂടെ അല്ലഹു വലിയ നന്മകള്‍ കൊണ്ടുവന്നേക്കാം.’

മനുഷ്യ മന:ശാസ്ത്രം അറിയാവുന്ന ആരാണ് ഈ പരമ യാഥാര്‍ഥ്യം നിഷേധിക്കുക? ആര്‍ക്കും നിഷേധിക്കുക സാധ്യമല്ല തന്നെ. തന്‍റെ പ്രിയതമയില്‍ നിന്നും എന്തെങ്കിലും ഒരു അനിഷ്ടകരമായ കാര്യമുണ്ടായതിന്‍റെ പേരില്‍ അയാള്‍ അവളെ വെറുക്കരുത്. കാരണം, അയാളെ സന്തോഷിപ്പിക്കുന്ന നിരവധിയനവധി മറ്റു കാര്യങ്ങള്‍ അവളില്‍ലുണ്ടായിരിക്കുമെന്നതില്‍ സംശയമില്ല. മാത്രമല്ല, താന്‍ വെറുക്കുന്ന കാര്യം പോലും പിന്നീട് വലിയ ഗുണങ്ങളും നന്മകളും കൊണ്ടുവരുന്നതായിരിക്കാം. എന്തുമാത്രം അര്‍ത്ഥ വത്തായ പാഠങ്ങളാണിതൊക്കെ? ഇമാം മുസ്‌ലിം റിപ്പോര്‍ട്ട് ചെയ്ത ഒരു ഹദീസ് കൂടി കാണുക:

‘ വിശ്വാസിയായ ഒരു പുരുഷന്‍ വിശ്വാസിനിയായ ഒരു സ്ത്രീയെ വെറുക്കരുത്. അവളുടെ ഏതെങ്കിലും ഒരു സ്വഭാവം അവന് അനിഷ്ടകരമായി തോന്നുന്നുവെങ്കില്‍, അവനെ സന്തോഷിപ്പിക്കുന്ന മറ്റുസ്വഭാവങ്ങള്‍ അവളിലുണ്ടാകും.’ (മുസ്‌ലിം).

ഈ പറഞ്ഞ പാഠത്തില്‍നിന്നും പലപ്പോഴും അകലെയാണ് സമൂഹം. എന്നിട്ട് സമ്മര്‍ദ്ദം, ടെന്‍ഷന്‍, പ്രശ്നങ്ങള്‍, പിരിമുറുക്കം എന്നൊക്കെ വിളിച്ചുകൂവുകയും ചെയ്യും. സമ്മര്‍ദ്ദങ്ങളുടെയും, ടെന്‍ഷന്‍റെയും യഥാര്‍ഥ കാരണങ്ങള്‍ അവന്‍ പഠന വിധേയമാകുന്നില്ല. മറ്റുള്ളവരുടെ തെറ്റുകള്‍ ചൂണ്ടിക്കാണിച്ചു കൊണ്ട് നടത്തുകയാണ് പലപ്പോഴും. സ്വന്തം തെറ്റുകള്‍ കാണാതെ ഭാര്യയുടെ തെറ്റുകള്‍ ചികഞ്ഞുപിടിച്ച് അവളെ കൊച്ചാക്കി മാറ്റുന്നു. ഇത് അവള്‍മാനസികമായി തകരുന്നതിന്നും, ജീവിതത്തെതന്നെ വെറുക്കുന്നതിന്നും കാരണമായിത്തീരുന്നു. ഒപ്പം കുടുംബ തകര്‍ച്ചയും വന്നുഭവിക്കുന്നു.

ദിവസവും 30-35 വിവാഹമോചന കേസുകള്‍ എറണാകുളം ജില്ലാകോടതിയില്‍ പുതുതായി രജിസ്റ്റര്‍ ചെയ്യപ്പെടുന്നുവെന്നാണ് ഏഷ്യനെറ്റിലെ നമ്മള്‍ തമ്മില്‍ എന്ന പരിപാടിയില്‍ പങ്കെടുത്ത അഡ്വക്കറ്റ് പറഞ്ഞത്. മാത്രമല്ല രക്ഷിതാക്കളുടെ വിവാഹത്തകര്‍ച്ചകള്‍ കണ്ടുകൊണ്ട് എന്തിന് ഇത്തരമൊരു വിനാശകരമായ ജീവിതത്തിലേയ്ക്ക് കാലെടുത്ത് വെക്കണം എന്ന ചോദ്യത്തിലാണ് കേരളത്തിലെ പല കൌമാരക്കാരും ചിന്തിക്കുന്നത് എന്ന്‍ ചര്‍ച്ചയില്‍ പങ്കെടുത്ത, എറണാകുളത്തെ മെഡിക്കല്‍ ട്രസ്റ്റ് ഹോസ്പിറ്റലിലെ മനോരോഗ വിദഗ്ധന്‍ പറഞ്ഞു. ‘ഇത് ലോകമെങ്ങുമുള്ള പ്രവണതയായി മാറിയിരിക്കുകയാണിന്ന്‍. കൌമാരക്കാര്‍ വിവാഹജീവിതത്തെ വെറുപ്പോടും ഭീതിയോടും കാണുന്ന അവസ്ഥ.’ ലോകപ്രശസ്ത ആനുകാലികമായ ന്യൂസ്വീക്കില്‍ വന്ന ഒരു റിപ്പോര്‍ട്ടില്‍ ഒരു നവവധു ഇപ്രകാരം അഭിപ്രായപ്പെട്ടു: “ I had watched my parent’s marriage fall apart, and didn’t know if I could keep one together .’’ (Kendall Hamilton and Pat Wingert, “Down the Aisle” News Week, July 20, 1998, p. 54). ‘എന്‍റെ രക്ഷിതാക്കളുടെ വൈവാഹിക ജീവിതം തകരുന്നത് ഞാന്‍ സാക്ഷ്യം വഹിച്ചു. എനിക്കും അത്തരമൊരു ബന്ധം കരുപ്പിടിപ്പിക്കാനാകുമോ എന്നറിയില്ല.'

Everystudent.com എന്ന വെബ് അഡ്രസ്സില്‍ നിന്നുള്ള ഒരു ലേഖനത്തിന്‍റെ ആദ്യ ഭാഗമാണിത്. ‘ഫാമിലി ടുഡേ’ എന്ന റേഡിയോ പ്രോഗ്രാമിന്‍റെ അവതാരകനും ഫാമിലി സൈക്കോളജിയില്‍ അവഗാഹമുള്ള ആളുമാണ് ഡെന്നിസ് റെയ്നി ‘ബൈനാക്കുലറുമായി ഒരു മരുഭൂമി നിരീക്ഷിക്കുന്നത് പോലെയാണ് എനിക്ക് തോന്നുന്നത്. എവിടെ നോക്കിയാലും എനിക്ക് കാണാന്‍ കഴിയുന്നത് മരണത്തിന്‍റെ വിവിധഘട്ടങ്ങളിലുള്ള ശരീരങ്ങള്‍ മാത്രമാണ്. വിവാഹമോചനം, ഒറ്റപ്പെടല്‍, പരുക്കനും നശിച്ചതുമായ ബന്ധങ്ങള്‍, സര്‍വ്വനാശങ്ങള്‍..... ഇതൊക്കെ വീക്ഷിച്ച ശേഷം ഞാന്‍ സ്വയം ചോദിക്കുന്നു, ഞാന്‍ എന്തിന് ഈ യാത്ര ആരംഭിക്കാന്‍ തുനിയണം?’

ഇത് കേവലം ഒറ്റപ്പെട്ട സംഭവമല്ല. ഇന്ന് ലോകത്ത് പല കൌമാരക്കാരും ചോദിക്കുന്ന ചോദ്യമാണ്. അസന്തുഷ്ടമായ ജീവിതം നയിച്ച രക്ഷിതാക്കള്‍ ഉണ്ടാക്കി വെക്കുന്ന ദുരന്തനാടകത്തിന്‍റെ പരിണിത ഫലമാണിത്.

കുടുംബാന്തരീക്ഷം കലുഷിതമാകുന്നത് കൊണ്ടുണ്ടാകുന്ന മറ്റൊരു ദൂഷ്യഫലം സമൂഹത്തില്‍ പലവിധ അരുതായ്മകളും മുളപ്പൊട്ടുന്നുവന്നതാണ്. കുടുംബാന്തരീക്ഷത്തില്‍ അരക്ഷിതാവസ്ഥയുണ്ടാകുന്നത് സമൂഹത്തില്‍ ലൈംഗിക അരാചകത്വത്തിനു പോലും കാരണമാകുന്നുവെന്നതാണ് പഠനങ്ങള്‍ തെളിയിക്കുന്നത്. ‘ഈ പുരുഷന്മാര്‍ എന്തു കൊണ്ട് ഇങ്ങനെ? എന്ന തലവാചകത്തില്‍ 2004 മാര്‍ച്ച്‌ 1-14 ന്‍റെ വനിതയില്‍ വന്ന അന്യേഷണ റിപ്പോര്‍ട്ട് പറയുന്നത് കാണുക:

‘കുടുംബ ബന്ധങ്ങളിലുള്ള അസംതൃപ്തിയാണ് പലരെയും തെരുവിലിറക്കുന്നതും ബസ്സില്‍ കയറ്റുന്നതും. അത് ഗുരുതരമായ വൈകൃതങ്ങള്‍ക്ക് കാരണമാകുന്നു. കേരളത്തില്‍ സ്ത്രീകള്‍ക്കെതിരെ പുരുഷന്മാരുടെ പെരുമാറ്റ വൈകല്യത്തിന് ഇങ്ങനെ കിടപ്പറകള്‍ ഒരു പ്രധാന കാരണമാകുന്നു. ജനകീയാരോഗ്യ രംഗത്ത് പ്രവര്‍ത്തിക്കുന്ന ഡോ.ജി ആര്‍ സന്തോഷ്‌ പറയുന്നു ലൈംഗിക വ്യാപാരവുമായി ബന്ധമില്ലാതെ കേവലം മാനസിക വൈകല്യം കൊണ്ട് സ്ത്രീകളെ ശല്യപ്പെടുത്താനിറങ്ങുന്നവരുടെ കുടുംബജീവിതം പരിതാപകരമായിരിക്കുമെന്ന് മന:ശാസ്ത്രജ്ഞര്‍.
‘ നിനക്കൊന്നും അമ്മയും പെങ്ങളും ഇല്ലെടാ.... എന്ന്‍ പല സ്ത്രീകളും ചോദിക്കേണ്ടിവരുന്നത് ഈ പാശ്ചാത്തലത്തിലാണ്. കാരണം വീട്ടിലുള്ള സ്ത്രീകള്‍ക്ക് പവിത്രത കല്‍പ്പിക്കുന്നവര്‍ മറ്റു സ്ത്രീകളോടും മാന്യമായേ പെരുമാറൂ.’

മുകളില്‍ പറഞ്ഞ റിപ്പോര്‍ട്ടിന്‍റെ തുടക്കത്തില്‍ വലിയ അക്ഷരത്തില്‍കൊടുത്ത യാഥാര്‍ഥ്യം കാണുക:

‘സാക്ഷരരും സംസ്കാരസമ്പന്നരുമായിട്ടും സ്ത്രീക്ക് ഒറ്റയ്ക്ക് പുറത്തിറങ്ങി നടക്കാനാവാത്ത സംസ്ഥാനമാണ് കേരളം. യാത്രയിലും വിശ്രമ സ്ഥലത്തും എന്തിന് ആശുപത്രികളില്‍ പോലും സ്ത്രീകള്‍ അപമാനിക്കപെടുന്നു. ഈ പുരുഷന്മാര്‍ എന്തുകൊണ്ട് സ്ത്രീകളോട് ഇങ്ങനെ പെരുമാറുന്നു? കേരളത്തില്‍ പുരുഷന്മാര്‍ക്കിടയില്‍ നിശ്ശബ്ദ ലൈംഗിക മനോവൈകല്യങ്ങള്‍ കൂടുന്നതും മലയാളിയുടെ കപട സദാചാര സങ്കല്‍പങ്ങളും സമൂഹത്തിന്‍റെ തീക്ഷ്ണമായ ലൈംഗിക മോഹങ്ങളും തമ്മിലുള്ള സംഘര്‍ഷവുമാണ് ഈ പെരുമാറ്റവൈകല്യത്തിനുള്ള പ്രധാന കാരണങ്ങള്‍. സെക്സോളജിസ്റ്റുകള്‍, സോഷ്യോളജിസ്റ്റുകള്‍, സൈകോളജിസ്റ്റുകള്‍ പോലീസ് ഉദ്യോഗസ്ഥര്‍, സാധാരണക്കാര്‍ എന്നിവര്‍ക്കിടയില്‍ വനിത നടത്തിയ അന്വേഷണത്തില്‍ വെളിപ്പെട്ട വിവരണങ്ങള്‍’.

വിദ്യഭ്യാസ നിലവാരം ഉയര്‍ന്നതുകൊണ്ടും, ടെക്നോളജിയും വിവര സാങ്കേതിക വിദ്യയും കരസ്ഥമാക്കിയത് കൊണ്ടും ഇത്തരം പ്രശ്നങ്ങള്‍ സമൂഹത്തിലും കുടുംബത്തിലും ഇല്ലാതാകുമോ? ഇല്ല എന്നതാണ് പഠനങ്ങള്‍ തെളിയിക്കുന്നത്. മുകളില്‍ കാണുന്ന വനിതയുടെ റിപ്പോര്‍ട്ടും അതിനു സാക്ഷിതന്നെ. അനുഭങ്ങളും അതുതന്നെ വ്യക്തമാക്കുന്നു.

സംഘര്‍ഷഭരിതമായ കുടുംബാന്തരീക്ഷമാണ് യുവാക്കള്‍ തീവ്രവാദ പ്രസ്ഥാനങ്ങളിലേക്കും ഭീകരവാദ പ്രത്യയശാസ്ത്രംങ്ങളിലേക്കും നീങ്ങുവാനുള്ള കാരണമെന്ന് സുകുമാര്‍ അഴീക്കോട്‌ ഈയടുത്ത് പറയുകയുണ്ടായി. ഇതു തന്നെയാണ് അതിലെ യാഥാര്‍ഥ്യവും എന്ന്‍ പഠനങ്ങളും സര്‍വ്വേകളും തെളിയിക്കുന്നു.

ഭൌതിക വിദ്യാഭ്യാസ രംഗത്ത് മുന്‍പന്തിയില്‍ നില്‍ക്കുന്ന പാശ്ചാത്യ രാജ്യങ്ങളില്‍ കുടുംബം എന്ന സ്ഥാപനം തന്നെ ഇല്ലാതായിരിക്കുകയാണ്. കുടുംബമായി ജീവിക്കുന്നവരില്‍ പ്രയാസങ്ങളും പ്രശ്നങ്ങളും പീഡന പരമ്പരകളുമാണ് നിലനില്‍ക്കുന്നത് എന്നതാണ് വസ്തുത. അമേരിക്കന്‍ സൈക്കോളജിക്കല്‍ അസോസിയേഷന്‍റെ ഈ വിഷയത്തിലുള്ള ഒരു ലേഖനത്തിന്‍റെ പ്രാരംഭം കാണുക.

കുടുംബത്തില്‍ നടക്കുന്ന അക്രമങ്ങളും പീഡനങ്ങളും ഇന്ന്‍ അമേരിക്കയില്‍ വ്യാപകമായി നടമാടുന്ന ഒരു പ്രശ്നമാണ്. മിക്ക കുടുംബ അക്രമങ്ങളും കര്‍ട്ടന് പിന്നില്‍ നടക്കുന്നു എന്നതുകൊണ്ടുതന്നെ അത്തരം അക്രമങ്ങളുടെ കൃത്യമായ വിവരങ്ങള്‍ ലഭിക്കുക സാധ്യമല്ല. ക്ലിനിക്കല്‍ നിരീക്ഷണങ്ങള്‍, കേസ് റിപ്പോര്‍ട്ടുകള്‍, മന:ശാസ്ത്ര അവലോകനങ്ങള്‍, കുറ്റകൃത്യം ചെയ്യുന്നവരും അതിന്ന് വിധേയമാകുന്നവരുമായുള്ള അഭിമുഖങ്ങള്‍ തുടങ്ങിയ നിരവധി മാര്‍ഗങ്ങളിലൂടെയാണ് വിവരങ്ങള്‍ ശേഖരിക്കപ്പെടുന്നത്.

 എല്ലാ പ്രായപൂര്‍ത്തിയായ സ്ത്രീകള്‍ക്കും പങ്കാളിയില്‍ നിന്നും ചുരുങ്ങിയത് ഒരു ശാരീരിക ആക്രമമെങ്കിലും പ്രായപൂര്‍ത്തിയായ കാലയളവില്‍ എല്കേണ്ടി വരുന്നു.

 ഏകദേശം നാല് മില്യണ്‍ അമേരിക്കന്‍ സ്ത്രീകളില്‍ പന്ത്രണ്ടു വര്‍ഷത്തെ കാലയളവിനുള്ളില്‍ അടുത്ത പങ്കാളിയില്‍ നിന്നും വളരെ ഗൌരവമായ അക്രമങ്ങള്‍ ഏല്‍ക്കുന്നു.

 വ്യത്യസ്ത തരത്തിലുള്ള അക്രമങ്ങളും അസഭ്യങ്ങളും സാധാരണയായി കുടുംബത്തില്‍ അരങ്ങേറുന്നു. തന്‍റെ പങ്കാളിയെ അടിക്കുകയും ഇടിക്കുകയും ചെയ്യുന്നവര്‍, കുട്ടികളിലും അക്രമങ്ങളും അസഭ്യങ്ങളും നടത്തുന്നു.

ലൈംഗികമായ വൈകൃതങ്ങള്‍ക്കും അപമര്യാദകള്‍ക്കും പിടിക്കപ്പെടുന്നവരില്‍ പലരും ഉന്നതവിദ്യാഭ്യാസം നേടിയവര്‍ തന്നെയാണെന്ന് കേരളത്തിലെ പഠനങ്ങളും തെളിയിക്കുന്നു. 2004 മാര്‍ച്ച് 15-31 ലെ ‘ഈ പുരുഷന്മാര്‍ എന്തുകൊണ്ട് ഇങ്ങനെ’ എന്ന അന്യേഷണ റിപ്പോര്‍ട്ടിലെ ഒരു സംഭവം കാണുക:

‘ബസ്സില്‍ ഒരു സ്ത്രീയോട് അപമര്യാദയായി പെരുമാറിയതിനു കൊച്ചിയില്‍ പോലീസ് അറസ്റ്റു ചെയ്ത നിഷാന്ത് (യഥാര്‍ഥ പേരല്ല) നഗരത്തിലെ പ്ലസ്‌വണ്‍ വിദ്യാര്‍ഥിയായിരുന്നു. തന്‍റെ അമ്മയോളം പ്രായമുള്ള സ്ത്രീയോടാണ് അപമര്യാദയായി പെരുമാറിയത്. പോലീസിന്‍റെ ചൂരല്‍ പ്രയോഗത്തില്‍ സത്യം വിളിച്ചു പറഞ്ഞ നിശാന്തിന്‍റെ ജീവിതം സമൂഹത്തോട് പറയുന്ന ഒന്നിലധികം കാര്യങ്ങളുണ്ട്.

കൊച്ചിയിലെ ഒരു ബിസിനസുകാരന്‍റെ മകനാണ് നിഷാന്ത്. ഒരു അനുജത്തിയുണ്ട്. അമ്മയും ബിസിനസില്‍ അച്ഛനെ സഹായിക്കുന്നതുകൊണ്ട് മിക്കവാറും ജോലിക്കാര്‍ മാത്രമേ വീട്ടിലുണ്ടാവൂ.

കൌമാരം പടികടന്നെത്തിയതോടെ നിശാന്തിന് സ്ത്രീയൊരുസമസ്യയായി. വീട്ടില്‍ അശ്ലീല സി.ഡി കാണലായി. അതു കണ്ടുപിടിക്കപ്പെട്ടതോടെ നിഷാന്ത് പുതിയ മാധ്യമം കണ്ടുപിടിച്ചു, ഇന്റര്‍നെറ്റ്. ദിവസം മൂന്നും നാലും മണിക്കൂര്‍ ഇന്റര്‍നെറ്റ് ബ്രൌസിങ്ങ്. അതും അശ്ലീല സൈറ്റുകള്‍ മാത്രം. അവിടെ കണ്ട ദൃശ്യങ്ങളാണത്രെ നിശാന്തിനെ കൊണ്ട് ഇങ്ങനെയൊക്കെ ചെയ്യിക്കുന്നത്.

സ്കൂളില്‍ പെണ്‍കുട്ടികളോട് അപമര്യാദയായി പെരുമാറിയതിന് നിശാന്തിനെ രണ്ടുപ്രാവശ്യം പുറത്താക്കി. മൂന്നാമത് പോലീസ് കേസായതോടെ നിഷാന്തിനെ ഒരു സൈക്കോളജിസ്റ്റിനെ കാണിക്കാന്‍ മാതാപിതാക്കള്&a

Write a review



Note: HTML is not translated!

Bad           Good