Author - അഡ്വ: മുഈനുദ്ദീന്
Product Code: | |
Availability: | In Stock |
Book Information | |
Number of pages | |
Publishing Date | |
Book | ബന്ധങ്ങളുടെ മനശാസ്ത്രം (ഭാഗം 2) |
Author | അഡ്വ. മുഈനുദ്ദീന് |
Category | ബന്ധങ്ങളുടെ മന:ശാസ്ത്രം സീരീസ് |
ISBN | |
Binding | |
Publisher | |
Edititon | 1 |
Dimension |
പുസ്തകത്തെക്കുറിച്ച്
ജീവിതം അതിവേഗത്തില്‍ മുന്നോട്ട് നീങ്ങിക്കൊണ്ടിരിക്കുകയാണ്. ജീവിത വേഗത എത്രകണ്ട് കൂടുന്നുവോ അതിനെക്കാള്‍ വേഗതയില്‍ ബന്ധങ്ങളുടെ കണ്ണികള്‍ അഴിഞ്ഞുകൊണ്ടിരിക്കുന്നു. ബന്ധങ്ങളുടെ ഓരോ കണ്ണികള്‍ അഴിയുന്തോറുംമനസ്സകത്ത് അവ അശാന്തിയുടെ വിത്തുകള്‍ പാകുന്നു. മനസ്സ് അശാന്തിയുടെ വിത്തുകളാല്‍ നിറയുന്നതോടെ അരുതായ്മകളുടെയും തെറ്റിന്റെയും പാതയിലൂടെ അത് സഞ്ചരിച്ചു തുടങ്ങുന്നു. ഇത് സമൂഹത്തിലെ ഓരോ തലത്തെയും ബാധിക്കുന്നു.
ബന്ധങ്ങളില്‍ ഒരു അഴിച്ചുപണി ആവശ്യമാണ്. എന്ന് ആധുനികതയുടെ അതിപ്രസരം അനുഭവിച്ച നാം തിരിച്ചറിയേണ്ടിയിരിക്കുന്നു. ബന്ധങ്ങളുടെ തകര്‍ച്ച ജീവിതത്തിന്റെ തകര്‍ച്ചയാണ്. ബന്ധങ്ങളുടെ കണ്ണികള്‍ യാഥാവിധം കോര്‍ക്കപ്പെടുമ്പോള്‍ ഉണ്ടാകുന്ന ആനന്ദവും നിര്‍വൃതിയും വാക്കുകളില്‍ ഒതുക്കുവാന്‍ സാധ്യമല്ല, ദാമ്പത്യബന്ധം കുഞ്ഞുങ്ങളുമായുള്ള ബന്ധം, സുഹൃദ്ബന്ധം, അയല്പക്കബന്ധം തുടങ്ങി ജീവിതത്തിലെ എല്ലാ ബന്ധങ്ങലെക്കുറിച്ചും സവിസ്തരം വിശദീകരിക്കുന്ന ‘ബന്ധങ്ങളുടെ മന:ശാസ്ത്രം’ എന്ന പുസ്തക പരമ്പരയുടെ ഈ രണ്ടാം ഭാഗം നിങ്ങളുടെ ജീവിതത്തില്‍ തീര്‍ച്ചയായും ഒരു മുതല്‍ കൂട്ടാ യിരിക്കുമെന്നതില്‍ സംശയമില്ല.
വായനയ്ക്ക് മുന്‍പ്
ബന്ധങ്ങളുടെ മനശാസ്ത്രം എന്ന പുസ്തകപരമ്പരയുടെ രണ്ടാം ഭാഗത്തിലേക്ക് പ്രവേശിക്കുകയാണ് നാം. സന്തോഷഭരിതവും സന്താപരഹിതവുമായ ജീവിതം നയിക്കുന്നതിന്റെ പ്രായോഗിക നിര്‍ദേശങ്ങളുടെയും മാര്‍ഗങ്ങളുടെയും മറ്റൊരു പടവുകൂടി കയറുന്നു. ജീവിതത്തില്‍ പ്രശ്നങ്ങളും പ്രയാസങ്ങളും പ്രതിസന്ധികളും കടന്നുവരുമ്പോള്‍ അവയെ വളരെ ക്രിയാത്മകമായി കൈകാര്യം ചെയ്തുകൊണ്ട് ആശ്വാസകാരവും ആനന്ദകരവുമായ ഒരു ഹൃദയത്തെ പുനസൃഷ്ടിച്ചെടുക്കുന്നതിനുള്ള പ്രായോഗിക കൈപുസ്തകത്തിന്റെ മറ്റൊരു ഏടുകൂടി. ദൈവാനുഗ്രഹമായ നമ്മുടെ കൊച്ചു കുട്ടികളെ ധാര്‍മികതയുടെയും നേരിന്റെയും നേര്‍രേഖയിലൂടെ നയിക്കുന്നതിനുള്ള ദൈവിക പാഠങ്ങളുടെയും ഉപദേശങ്ങളുടെയും നിലക്കാത്ത നീരുറവയുടെ തുടര്‍ച്ച....
ഉദാത്തവും ഉല്‍കൃഷ്ടവുമായ ദാമ്പത്യ ബന്ധത്തെ ആനന്ദദായകവും ആഹ്ലാദകരവുമാക്കിത്തീര്ക്കുന്നതിനുള്ള ശാസ്ത്രീയമായ പഠനങ്ങളുടെയും, ദൈവിക നിര്‍ദേശങ്ങളുടെയും അനുഭവ യാഥാര്‍ഥ്യങ്ങളുടെയും അനുസ്യൂതമായ ഒഴുക്കിന്റെ രണ്ടാം ഭാഗത്തിലേക്ക് നാം പ്രവേശിക്കുകയാണ്.
ജീവിതത്തില്‍ ആന്തരികമായ ആശ്വാസവും ആനന്ദവും കണ്ടെത്തുന്നതിനുള്ള പ്രായോഗിക നിര്‍ദേശങ്ങള്‍ വിവരിക്കുകയാണീ പുസ്തകം. ജീവിതത്തിലെ ഏതൊരു പ്രതിസന്ധി ഘട്ടത്തിലും പരാജയം ഏറ്റുവാങ്ങേണ്ടുന്നവരില്ല നമ്മള് എന്ന് ഉദാഹരണസഹിതം ഇത് വിവരിക്കുന്നു. ഉപഭോഗ സംസ്കാരത്തിന്റെ കുത്തൊഴുക്കുകള്‍ സ്വീകരണ മുറികളിലേക്ക് കുത്തിയൊഴുകിക്കൊണ്ടിരുക്കുന്ന ഈ കാലത്ത്, മലയാളിയടക്കമുള്ള ജനം ജീവിത നൈരാശ്യത്തിന്റെ കയ്പുനീര് കുടിച്ചുകൊണ്ടാണ് ദിനരാത്രികള്‍ തള്ളിനീക്കുന്നത്. ഉപഭോഗവസ്തുക്കളുടെ ആധിക്യം അവന്റെ മനസ്സിനെ ഒട്ടും ആനന്തിപ്പിക്കുന്നില്ല എന്നതാണ് കുടുമ്പത്തോടെയുള്ള ആത്മഹത്യയും മറ്റും തെളിയിക്കുന്നത്.
ഇവിടെ ഒരു മാറ്റം നമുക്ക് അനിവാര്യമാണ്? മാറ്റമാകട്ടെ ഉള്ളില്‍ നിന്നും വരേണ്ടതാണ്. മാറ്റത്തിനുള്ള എനര്‍ജി നമ്മുടെ ഉള്ളില്‍ കുടികൊള്ളുന്നുവെന്നതില് സംശയമില്ല. വളര്‍ന്ന് വളര്‍ന്ന് ഉന്നതനായി മാലാഖയോളം ഉയരാനുള്ള കഴിവും ശക്തിയും അല്ലാഹു നമ്മുടെ അകത്ത് നിക്ഷേപിച്ചിട്ടുണ്ട്, കൂടിച്ചേര്‍ന്ന ബീജത്തില്‍ നിന്നാണ് മനുഷ്യനെ ശ്രിഷ്ടിച്ചതെന്നും അവന് കേള്‍വിയും കാഴ്ചയും നല്‍കിയെന്നും പറഞ്ഞതിന് ശേഷം ‘മനുഷ്യന്’ എന്ന ഖുര്‍ആനിലെ അധ്യായം എഴുവത്തിയാറാമത്തെ തൊട്ടടുത്ത വചനം തീര്‍ച്ചയായും നാം അവന് വഴികാണിച്ചു കൊടുത്തിരിക്കുന്നുവെന്നാണ്. ചുരുക്കത്തില്‍ മനുഷ്യന്റെ പുരോഗതിക്കും അതുവഴി ലഭിക്കുന്ന ആന്തരിക സന്തോഷങ്ങള്‍ക്കും ആനന്ദത്തിനും ആവശ്യമായ എല്ലാ ഘടകങ്ങളും സൃഷ്ടി കര്‍ത്താവ് തന്നെ നമുക്ക് കാണിച്ചു തന്നിരിക്കുന്നുവെന്നര്ഥം.
എങ്കില്‍ പിന്നെ നാമെന്തിനാണ് ജീവിതത്തെ പ്രയാസകരമാക്കി തീര്‍ക്കുന്നത്? സൃഷ്ടികര്‍ത്താവ് കാണിച്ചുതന്ന മാര്‍ഗങ്ങളും നിര്‍ദേശങ്ങളും ജീവിതത്തില്‍ അനുധാവനം ചെയ്തുകൊണ്ട് ഔന്നത്തിന്റെയും ഉല്‍കൃഷ്ടതയുടെയും വാതായനങ്ങളിലൂടെ സഞ്ചരിച്ച് ആനന്ദവും ആഹ്ലാദവും കണ്ടെത്തിക്കൂടെ? മാറ്റത്തിനുള്ള എല്ലാ ഘട്ടങ്ങളും നമ്മുടെ അകത്ത് തന്നെ അല്ലാഹു നിക്ഷേപിച്ചിട്ടുണ്ടെങ്കില്‍ നമ്മുടെ പരാജയത്തിന് മറ്റാരെയെങ്കിലും കുറ്റം പറഞ്ഞിട്ട് കാര്യമുണ്ടോ? നമ്മുടെ മാറ്റത്തിനായി സൃഷ്ടികര്‍ത്താവ് അവസാനമായി നമുക്ക് അയച്ചു തന്ന പ്രവാചകന് (സ) പറഞ്ഞത് നോക്കൂ; “ എല്ലാ മനുഷ്യരും ജീവിത വ്യവഹാരങ്ങളിലൂടെ സ്വന്തം ആത്മാവിനെ വില്പന നടത്തി. ഒന്നുകില്‍ അവന് അതിനെ കാരാഗ്രഹത്തില്‍ അടക്കുന്നു. അല്ലെങ്കില്‍ അതിനെ അവന് മോചിപ്പിക്കുന്നു” (മുസ്ലിം 1;203).
നമ്മുടെ മനസ്സിനെയും ആത്മാവിനെയും നാം തന്നെയാണ് കാരാഗ്രഹത്തിലടക്കുന്നത് എന്ന് പറയുമ്പോള്‍ നമ്മുടെ ജീവിതം ഇരുലടഞ്ഞതാകാനുള്ള കാരണക്കാരെ പരതേണ്ടതുണ്ടോ? നിഴലിനോട് യുദ്ധം ചെയ്ത് വിജയിക്കാന്‍ നമുക്ക് സാധിക്കുമോ? മനസ്സിനകത്തുനിന്നും നിര്‍ഗളിക്കുന്ന ചിന്തക്കളാണ് നമ്മുടെ സന്തോഷത്തെയും സാന്താപത്തേയും വ്യതിരിക്തമാക്കുന്ന മുഖ്യ ഘടകം. അതുകൊണ്ടാണ് പ്രവാചകന് (സ) പറഞ്ഞത്; ‘ധനം എന്നത് വിഭവം കൊണ്ടുള്ള ആധിക്യം കൊണ്ടല്ല ഉണ്ടാക്കുന്നത് മനസ്സിന്റെ ധന്യതയാണു ധനം.’ ( ബുഖാരി, മുസ്ലിം).
ചുരുക്കത്തില്‍ നാം പരാജയപ്പെടേണ്ടവരോ ജീവിതത്തില്‍ നൈരാശ്യത്തിന്റെ കയ്പ്പുനീരു കുടിക്കേണ്ടാവരോ അല്ല. അങ്ങനെ വല്ലതും സംഭാവിച്ചിട്ടുണ്ടെങ്കില്‍ നാം തന്നെ നമ്മുടെ ജീവിതത്തെ അപഗ്രതിച്ചു പഠിക്കുകയും അവയില്‍ നിന്നും രക്ഷപ്പെടാനുള്ള മാര്‍ഗങ്ങള്‍ ആരായുകയും വേണം. അതിനുള്ള പ്രായോഗിക മാര്ഗരേഖയാണീ പുസ്തകം.
ഈ പുസ്തകത്തിന്റെ ഒന്നാം ഭാഗം വായിച്ചവരില്‍ നിന്നും വ്യത്യസ്ത മാര്‍ഗങ്ങളിലൂടെ ലഭിച്ച പ്രതികരണങ്ങളാണ് ‘ഈ പുസ്തകം ഒരു രക്ഷാകവചമാണ്, ഹൃദയമേന്നൊന്നുണ്ടെങ്കില് അതിനോട് ചേര്‍ത്തുപിടിക്കുക’ എന്ന് സധൈര്യം പറയാന്‍ എന്നെ പ്രേരിപ്പിക്കുന്നത്. പണ്ടിതന്മാര് മുതല്‍ ജീവിതത്തിലെ പല തലങ്ങളിലുള്ളവരടക്കം സാധാരണക്കാര്‍ വരെയുള്ള ഓരോരുത്തരും ഈ പുസ്തകത്തിലെ ഓരോ വരികളും എന്റെ ജീവിതമാണ് എന്ന് പറഞ്ഞതും, വായിച്ചപ്പോള്‍ കണ്ണീര് പൊഴിച്ചു എന്നതും, അവരുടെ ജീവിതത്തിലെ പല പ്രശ്നങ്ങളെയും പരിഹരിക്കാന്‍ ഈ പുസ്തകം സഹായകമായിത്തീര്‍ന്നുവെന്ന് അറിയിച്ചതും, മാതാപിതാക്കള്‍ മുതല്‍ കുടുംബത്തിലെയും സമൂഹത്തിലേയും പലരുമായി തെറ്റിനിന്നിരുന്ന ബന്ധങ്ങള്‍ പുന:സ്ഥാപിക്കുവാന്‍ കഴിഞ്ഞുവെന്നതും, ആന്തരികമായ ഉള്‍വലിയലിനു വിധേയമായി മാനസ്സിക നിലതെറ്റി മരുന്നു ചികില്സകള്ക്കടിമപ്പെട്ട പലര്‍ക്കും അതില്‍ നിന്ന് രക്ഷപ്പെട്ട് ജീവിതത്തിന്റെ യാഥാര്ഥങ്ങളിലേക്ക് തിരിച്ചുവരാന്‍ സാധിച്ചുവെന്നതും, വിവാഹമോചനത്തിന്റെ വക്കിലെത്തിയ പലര്‍ക്കും ഇതുവഴി ദാമ്പത്യബന്ദങ്ങള് പൂര്‍വ്വാധികം ശക്തിയോടെയും സന്തോഷത്തോടെയും പുനസ്ഥാപിച്ച് ജീവിതം കരുപ്പിടിപ്പിക്കുവാന് സാധിച്ചുവെന്നതും, പുസ്തകം വായിച്ചതിനു ശേഷം ഇന്റര്‍വ്യൂവിന് പങ്കെടുത്തവര്‍ക്ക് പുസ്തകത്തില്‍ നിന്നും ലഭിച്ച എനര്‍ജി വഴി അല്ലാഹുവിന്റെ സഹായത്താല്‍ ഇന്റെര്‍വ്യൂവില്‍ വിജയിക്കാന്‍ സാധിച്ചുവെന്നറീയിച്ചതുമുതല് പല സംഭവങ്ങളും ഈ രണ്ടാം ഭാഗവും നിങ്ങളുടെ ജീവിതത്തില്‍ വളരെയധികം സ്വാധീനം ചെലുത്തുന്നതാണെന്ന് ഉറപ്പിച്ചു പറയാന്‍ എനിക്ക് കഴിയുന്നു. കാരണം ഈ പുസ്തകം നിങ്ങളെ കുറിച്ചുള്ളതാണ്. നിങ്ങളുടെ കഥ തന്നെയാണിതും (രണ്ടാം ഭാഗവും) പറയുന്നത്. നിങ്ങളുടെ ജീവിത വിജയത്തിനുള്ള മാര്‍ഗവും ആന്തരിക ആനന്ദത്തിനുള്ള വഴികളുമാണിതില് വിവരിക്കുന്നത്. അതിനാല്‍ ശക്തമായ ഭാഷയില്‍ ചില കാര്യങ്ങള്‍ സൂചിപ്പിക്കുവാനുണ്ട്. ഒന്ന്, ഒന്നാം ഭാഗം വായിക്കാത്തവര്‍ അത് കരസ്ഥമാക്കി വായിക്കാതെ രണ്ടാം ഭാഗം വായിക്കാന്‍ ആരംഭിക്കരുത് എന്നതാണ്. വിഷയത്തിന്റെ കൃത്യത ഒട്ടും ഉണ്ടാവുകയില്ല എന്നതു കൊണ്ടും, ഒന്നാം ഭാഗത്തിന്റെ ആമുഖത്തില്‍ പറഞ്ഞപോലെ ഒരു അധ്യായം മറ്റൊന്നിന്റെ തുടര്‍ച്ചയാണ് എന്നതുകൊണ്ടുമാണിങ്ങനെ ശക്തമായ ഭാഷയില്‍ തന്നെ പറയുന്നത്. ഇത് വായിച്ചു തള്ളാനുള്ളതല്ല. ജീവിതത്തിന്റെ വിവിധ തലങ്ങളെ സ്പര്‍ശിക്കുന്ന പ്രശ്നങ്ങളുടെ കൃത്യമായ പരിഹാരങ്ങള്‍ക്കുള്ള പ്രായോഗിക മാര്‍ഗമാണ്. അതുകൊണ്ടുതന്നെയാണ് പണ്ഡിതന്മാര് മുതല്‍ സാധാരണക്കാര്വരെയുള്ള പലരും മൂന്നു തവണയും പത്തു തവണയും ഒന്നാം ഭാഗം വായിച്ചതായി സാക്ഷ്യപ്പെടുത്തിയത്. അതിനാല്‍ നിര്‍ബന്ധമായും ഒന്നാം ഭാഗം വായിച്ച ശേഷം ഈ ഭാഗം വായിക്കുക.
ഇനി ഒന്നാം ഭാഗം വായിച്ചവരോടായി പറയാനുള്ളത്; സാധ്യമെങ്കില്‍ ആദ്യ പുസ്തകം ഒന്ന്കൂടി വായിക്കുക. ശേഷം രണ്ടാം ഭാഗത്തിലേക്ക് പ്രവേശിക്കുക. വിഷയത്തിന്റെ കൃത്യതയ്ക്ക് തീര്‍ച്ചയായും അത് ഉപകരിക്കും. സര്‍വശക്തനായ നാഥന് നമുക്ക് നേര്മാഗം കാണിച്ചു താറുമാറാകട്ടെ എന്നു പ്രാര്‍ഥിക്കുന്നു.
പുസ്തകത്തിന്റെ പരിപൂര്ണതക്കായി നിരവധി സഹകരണങ്ങള്‍ ചെയ്തു തന്ന വ്യക്തിത്വങ്ങളെ ഇവിടെ ഓര്‍ക്കുകയാണ്. തിരക്കു പിടിച്ച നിരവധി കര്ത്തവ്യങ്ങള്ക്കിടയിലും അര്‍പ്പണബോധത്തോടെ ഇതിന്റെ എഡിറ്റിംഗ് നിര്‍വഹിച്ചു തന്ന ഉസ്മാന് പാലക്കാഴി, ഡി.ടി.പി ചെയ്തുതന്ന സഹധര്‍മിണി, ലേ ഔട്ട് നിര്‍വഹിച്ച യൂനുസ് കെ.കെ (കൊച്ചി), കവര്‍ ഡിസൈനിംഗ് ചെയ്തുതന്ന അനസ് സി.പി, ഡ്രോയിംഗുകള്‍ ചെയ്തു തന്ന പി എസ് സലിം (ഷാര്‍ജ), ലേ ഔട്ടിന്റെ അവസാന മിനുക്കു പണികള്‍ നിര്വഹിച്ചുതന്ന സി കെ രതീഷ്, പലവിധ സഹകരണങ്ങളും നല്കിയ ജ്യേഷ്ഠ സുഹൃത്ത് അസ്ലം സീ.എ (ഷാര്‍ജ), യൂസുഫ് കെ.കെ (ഷാര്‍ജ), പ്രൂഫ് റീടിങ്ങിന് സഹായിച്ച സഹോദരി ഫരീദ, കസിന് സഹോദരി തഫ്സീറ, പ്രിന്റിംഗ് നിര്‍വഹിച്ച സ്ക്രീന്‍ ഓഫ്സെറ്റ്, കൊച്ചിന്, പ്രസാധനം ഏറ്റെടുത്ത രിനയ്സന്സിന്റെ അണിയറ ശില്പികള്... എന്നിവര്‍ക്ക് എന്റെ ആത്മാര്‍ത്ഥമായ നന്ദി അറീക്കുന്നു. ഒപ്പം എന്റെ ജീവിതത്തിന്റെ പലതലങ്ങളെയും പലരീതിയിലും സ്വാധീനം ചെലുത്തിയ എന്റെ ഉമ്മാമയെ ഇവിടെ ഓര്കതെ വയ്യ. അവരുടെ പരലോക ജീവിതം ധന്യമാക്കി സ്വര്‍ഗ പ്രാപ്തി ലഭ്യമാക്കേണമേ എന്നു പ്രാര്‍ത്ഥിക്കുകയാണ്.
ഈ പുസ്തകം എഴുതി തയ്യാറാക്കിയ എനിക്കും ഇത് വായിക്കുന്ന നിങ്ങള്‍ക്കും സൃഷ്ടികര്‍ത്താവിന്റെ മാര്‍ഗനിര്‍ദേശങ്ങളും നിയമങ്ങളും പാലിച്ചുകൊണ്ട് അവന്റെ മാര്‍ഗത്തില്‍ നിലയുറക്കാനുള്ള കഴിവും ശക്തിയും ലഭിക്കുമാറാകട്ടെ എന്ന പ്രാര്‍ഥനയോടെ രണ്ടാം ഭാഗം നിങ്ങളുടെ കൈകളിലേക്ക് സമര്‍പ്പിക്കുന്നു.
അഡ്വ. മുഈനുദ്ദീന്
അദ്ധ്യായങ്ങള്‍
1. വ്യത്യസ്ത ഭാവങ്ങള്‍ അര്‍ത്ഥമാക്കുന്നതെന്ത്?
2. വിവിധയിനം ശിശുഭാവങ്ങള്‍
3. ശൈശവത്തെ കണ്ടെത്തുക
4. കുട്ടികളെ വളര്‍ത്തുമ്പോള്‍
5. മാധ്യമങ്ങള്‍ വ്യക്തിത്വത്തെ സ്വാധീനിക്കുന്നു
6. കുട്ടികളോടുള്ള ആശയവിനിമയം ഖുര്‍ആനില്‍
7. കുട്ടികളിലേക്ക് ഇറങ്ങിചെല്ലുക
8. പിതൃഭാവത്തെ കൂടുതല്‍ അറിയുക
9. തെറ്റുകള്‍ തിരുത്താതിരുന്നാല്‍
10. പിതൃഭാവത്തെ കണ്ടെത്തുക
പുസ്തകത്തില്‍ നിന്നും ഒരു അധ്യായം
എന്റെ കഴിവുകള്‍ പുനര്‍ജനിച്ചപ്പോള്‍
ഗ്രന്ഥകര്‍ത്താവിന്റെ അനുജന് മുജീബ് എഴുതിയ കുറിപ്പ്
ദുരനുഭവങ്ങള്‍ മനുഷ്യനെ അശാന്തിയുടെ അഗാധതലങ്ങളിലേക്ക് ആനയിക്കുമെന്ന് കഴിഞ്ഞ പുസ്തകത്തിലൂടെ നിങ്ങള്‍ മനസ്സിലാക്കി. അവ വളരെ ആഴത്തില്‍ വേരൂന്നി നില്‍ക്കുന്നതാണ് എന്നു നിങ്ങള്‍ തിരിച്ചറിഞ്ഞു.. അത് സത്യമാണ് എന്ന് എനിക്ക് എന്റെ ജീവിതവും നിങ്ങള്‍ക്ക് നിങ്ങളുടെ ജീവിതവും ബോധ്യപ്പെടുത്തിത്തരികയും ചെയ്തു. പുസ്തകത്തില്‍ അവലോകനം ചെയ്യപ്പെട്ടത് എന്റെ ജീവിത യാഥാര്‍ഥ്യമാണെങ്കിലും ‘ഇത് എന്റെ ജീവിതമാണ്’ എന്ന് പുസ്തകം വായിച്ച പലരും ആവര്‍ത്തിച്ചു പറഞ്ഞത്, ഇത്തരം കാര്യങ്ങള്‍ നമ്മുടെ സമൂഹത്തില്‍ നിലനില്‍ക്കുന്ന പച്ചയായ യാഥാര്‍ഥ്യങ്ങളാണ് എന്നതിന്റെ ഒന്നാന്തരം തെളിവാണ്.
ദുരനുഭവങ്ങളുടെ കയ്പ്പുനീര് കുടിച്ച് ജീവിതത്തിന്റെ പുറമ്പോക്കില്‍ ഒളിച്ചിരികേണ്ടിവന്ന എനിക്ക് ജീവിത യാഥാര്‍ഥ്യങ്ങളിലേക്ക് പൂര്‍വാധികം ശക്തിയോടെ തിരിച്ചുവരാന്‍ ജ്യേഷ്ഠന് അയച്ച കത്തുകള്‍ക്ക് സാധിച്ചുവെന്നത് ഈ പുസ്തകം നിങ്ങളുടെ ജീവിതത്തേയും അടിമുടി മാറ്റി മറിക്കാന്‍ പ്രാപ്തിയുള്ളതാണ് എന്ന് എനിക്ക് ഉറപ്പിച്ചു പറയാന്‍ സാധിക്കും. ജനങ്ങളോട് ഇടപഴകുവാനും സംസാരിക്കുവാനും മാനസിക തടസ്സവും വൈകാരിക ബുദ്ധിമുട്ടും അനുഭവപ്പെടാരുണ്ടായിരുന്നു എനിക്ക് ഇത്തരം വിഷയം മുതല്‍ ജീവിതത്തിലെ പല പ്രതിസന്ധികളും മാറിക്കിട്ടിയെന്നത് വലിയ ഒരു അനുഗ്രഹം തന്നെയായി ഞാന്‍ കരുതുന്നു. എല്ലാ കത്തുകളും ഞാന്‍ വായിച്ചുവെങ്കിലും, അഞ്ചോ ആറോ വാളൃങ്ങളായിട്ടാണ് പുസ്തകം നിങ്ങളുടെ കൈകളില്‍ എത്തുന്നത്. അതിന്റെ രണ്ടാം ഭാഗമാണിപ്പോള്‍ നിങ്ങളുടെ കൈവശമുള്ളത്. ബാക്കികയുള്ളവ വരും വാളൃങ്ങളിലൂടെ നിങ്ങളുടെ കൈകളിലെത്തുമ്പോള്‍ തീര്‍ച്ചയായും ആശ്വാസത്തിന്റെയും ആത്മനിര്‍വൃതിയുടെയും ആന്തരിക അനന്ദത്തിന്റെയും ഒരു പുതിയ ലോകം നിങ്ങളുടെ മുമ്പില്‍ തുറക്കപ്പെടും. അവിടെ നിങ്ങള്‍ക്ക് ഭയമോ ഉല്‍കണ്ഠയോ അപകര്‍ഷതാബോധമോ ആത്മവിഷ്വാസകുറവോ ഒന്നുമില്ല. ജീവിതത്തിലെ എല്ലാതരം ബന്ധങ്ങളിലും ശാന്തിയും സമാധാനവും കണ്ടെത്തുവാന്‍ കഴിയും. അതിനാല്‍ വായിക്കുക... ഇതും വരും വാളൃങ്ങളുമെല്ലാം വായിക്കുക. ദുരനുഭവങ്ങള്‍ എങ്ങനെയാണോ എന്നെയും നിങ്ങളെയും ജീവിതത്തിന്റെ ഇരുളടഞ്ഞ മുറികളിലേക്ക് തള്ളിവിട്ടത്, അതിനേക്കാള്‍ വേഗതയില്‍ അവയ്ക്കുള്ള പരിഹാരങ്ങള്‍ ഈ എഴുത്തുകളിലൂടെ കണ്ടെത്തി മാറ്റങ്ങളുടെ വന്‍ വേലിയേറ്റം തന്നെ നിങ്ങളുടെ ജീവിതത്തില്‍ സൃഷ്ടിച്ചെടുക്കുവാന്‍ സാദിക്കുമാറാകട്ടെ എന്ന് പ്രാര്‍ത്ഥിക്കുകയാണ്.
ജ്യേഷ്ഠന് എനിക്ക് പറഞ്ഞുതന്ന ഒരു കഥ കൂടി പറഞ്ഞ് ഈ കുറിപ്പ് നിര്‍ത്തുകയാണ്. വ്യത്യസ്ത നിറങ്ങളുള്ള ബലൂണുകളില്‍ ഹീലിയം നിറച്ച് വില്‍പ്പന നടത്തുന്ന ഒരു ബലൂണ്‍ വില്പനക്കാരന്റെതാണ് കഥ. എന്നത്തെപോലെ ടൂറിസ്റ്റ് കേന്ദ്രമായ കടല്കരയില് നിന്നും ബലൂണ്‍ വില്‍ക്കുകയാണ് അയാള്‍. നിരവധി കുട്ടികള്‍ സന്തോഷത്തിമിര്‍പ്പോടെ ബലൂണ്‍ വാങ്ങിക്കുകയാണ്. ചുവപ്പ്, മഞ്ഞ, നീല, വയലറ്റ് അങ്ങനെ പല നിറത്തിലുള്ള ബലൂണുകള്‍. അല്പം അകലെ കുറ്റിക്കാട്ടില്‍ നിന്നും ഒരു കറുത്ത ബാലന് എല്ലാം നോക്കിക്കാണുന്നു. അമേരിക്കയിലെ കറുത്ത വര്‍ഗക്കാരില്‍പെട്ട ആ ബാലന് ബീച്ചിലേക്ക് വരുന്നില്ലെങ്കിലും കുറ്റിക്കാട്ടിന്റെ മറവില്‍ നിന്നും എല്ലാം വീക്ഷിക്കുന്നുണ്ട്. സൂര്യന് അസ്തമിച്ച് ജനങ്ങളെല്ലാം തിരിച്ചുപോയി. ബലൂണ്‍ വില്പനക്കാരന് വില്പന നിര്‍ത്തിയപ്പോള്‍ ബാലന് പതിയെ കുറ്റിക്കാട്ടില്‍ നിന്നും ബീച്ചിലേക്ക് വന്നു. “അമ്മാവാ, അമ്മാവാ, കറുത്ത ബലൂണും ഇതുപോലെ ഉയരത്തില്‍ പറക്കുമോ?” ബലൂണ്‍ വില്‍പ്പനക്കാരനെ പിറകില്‍ നിന്നും തോണ്ടിയാണ് ബാലന് ചോദിച്ചത്. തോണ്ടിയ ഉടനെ തിരിഞ്ഞ് നോക്കി ചോദ്യം കേട്ട ബലൂണ്‍ വില്പനക്കാരന് കുനിഞ്ഞിരുന്ന് കുട്ടിയുടെ മുഖം രണ്ടു കൈകള്‍ കൊണ്ടും മാര്ദവാമായി പിടിച്ചുകൊണ്ട് പറഞ്ഞു. “കുഞ്ഞു മകനേ, ബലൂണിന്റെ കളറ് കാരണമല്ല അത് ഉയരത്തിലേക്ക് പറക്കുന്നത്, മറിച്ച് അതില്‍ നിറച്ച ഹീലിയമാണ് അതിനെ പറത്തുന്നത്. ഏതു കളറായാലും ഉള്ളില്‍ ഹീലിയമുണ്ടെങ്കില് അത് ഉയരത്തില്‍ പറക്കും, കറുത്ത ബലൂണും പറക്കും മോനെ...”
കഥയിലെ പാഠമിതാണ്. ‘നമ്മുടെ നിറമോ, തറവാടിത്തമോ പണത്തിന്റെ ആധിക്യമോ മറ്റെന്തെങ്കിലുമോ അല്ല നമ്മെ ഉന്നതനാക്കുന്നതിന് ഹേതുവായി തീരുന്നത്. മറിച്ച്, നമുക്കകത്ത് കുടികൊള്ളുന്നതെന്തോ അതാണ്. അകത്ത് കുടികൊള്ളുന്ന ആ ഹീലിയത്തെ നാം പരിപോഷിപ്പിചെടുക്കുക. ആവശ്യമായ വെള്ളവും വളവും ചേര്‍ക്കുക, കളകള്‍ പറിച്ചു മാറ്റുക. അതിനുള്ള കൃത്യമായ മാര്‍ഗരേഖയാണ് വ്യത്യസ്ത വാളൃങ്ങളിലായി ഇറക്കുന്ന ഈ കത്തുകളും നിങ്ങള്‍ക്ക് വരച്ച് കാണിക്കുന്നത്. ജീവിതത്തിന്റെ എല്ലാ മേഖലകളിലും നാഥന് നേര്‍മാര്‍ഗം കാണിച്ചു തരുമാറാകട്ടെ എന്ന പ്രാര്‍ഥനയോടെ,
മുജീബ്.
നിങ്ങള്കകത്തും ഒളിഞ്ഞുകിടക്കുന്ന കഴിവുകളെ പുറത്ത് കൊണ്ടുവരേണ്ടതില്ലേ? ഇനിയും ആരെയാണ് നിങ്ങള്‍ കാത്തിരിക്കുന്നത്. നിരവധി കഴിവുകള്‍ അകത്ത് ഉണ്ടായിട്ട്... അവ ഉപയോഗിക്കാതിരിക്കണമോ? എങ്കില്‍ ഈ രണ്ടാം ഭാഗം നിങ്ങള്‍ വായിക്കുക.