പ്രാരംഭ പ്രാര്‍ഥന പ്രശാന്തിയിലേക്കുള്ള പരിപൂര്‍ണ പാത (ഭാഗം - 2)

പ്രാരംഭ പ്രാര്‍ഥന പ്രശാന്തിയിലേക്കുള്ള പരിപൂര്‍ണ പാത (ഭാഗം - 2)

Author - അഡ്വ: മുഈനുദ്ദീന്‍

Product Code:
Availability:In Stock
Price: र 120
Offer Price : र 108

Qty:     - OR -   Add to Wish List Add to Compare

T+ | Reset | T-
Book Information
Publishing Date

February 2017

Category

''Life Book''

Publisher

Renaissance Books, kannur

പുസ്തകത്തെ കുറിച്ച്‌

ഒന്നാം ഭാഗം വായിച്ചപ്പോള്‍ നിങ്ങള്‍ക്ക് മനസ്സിലായി; ഇത് ജീവന്റെ പുസ്തകമാണ്, ഇത് ജീവിതത്തിന്റെ പുസ്തകമാണ്. ഫാതിഹ നിങ്ങളുടെ ജീവിതത്തെകുറിച്ചാണ് സംസാ രിക്കുന്നത്. നിങ്ങളുടെ ജീവിത വിജയം. ശാന്തി, സമാധാനം അങ്ങനെ നീണ്ടുപോകുന്നു അതിന്റെ ലിസ്റ്റ്.

ഫാതിഹയില്‍ ഇല്ലാത്ത ഒന്നുമില്ല. അത് ഈ മഹാപ്രപഞ്ചത്തിലെ രഹസ്യങ്ങളുടെ രഹസ്യമാണ്. ജീവിതത്തിലെ സക ല സംഗതികളും അതില്‍ ഉള്ളടക്കം ചെയ്യപ്പെട്ടിട്ടുണ്ട്. ജീവന്റെ പുസ്തകത്തിലേക്ക്, ജീവിതവിജയത്തിന്റെ പുസ്ത കത്തിലേക്ക് ഞാന്‍ നിങ്ങളെ വീണ്ടും സ്വാഗതം ചെയ്യുന്നു.

. ദൈനംദിന ജീവിതവുമായുള്ള ഫാതിഹയുടെ

ബന്ധം

. ജീവിത പ്രശ്‌നങ്ങളെ പരിഹരിക്കുനനതിനുള്ള
മാര്‍ഗങ്ങള്‍

. വ്യക്തിത്വ വികസനം
. ദേഷ്യ നിയന്ത്രണം

. ഈഗോ മാനേജ്‌മെന്റ്

. ടെന്‍ഷന്‍, നിരാശ, മുതലായവയില്‍ നിന്നുള്ള രക്ഷ

. നെഗറ്റീവ് ചിന്തകളില്‍ നിന്നുള്ള മോചനം

. സ്ട്രസ്സ് മാനേജ്‌മെന്റ്

. മന:ശാന്തിയും മന:സമാധാനവും
അനുഭവിക്കുന്നതിനുള്ള മാര്‍ഗ്ഗങ്ങള്‍

. ജീവിതത്തിലെ എല്ലാ മേഖലകളിലും
ആത്മനിര്‍വൃതിയും ആത്മസംതൃപ്തിയും ഒപ്പം
പ്രശാന്തിയും നേടുന്നതിനുള്ള വഴികള്‍...

മുതലായ ജീവിതവുമായി ബന്ധപ്പെട്ട എല്ലാവിഷയങ്ങളും ഫാതിഹയുടെ പരിഹാരത്തോടെ വിശദീകരിക്കുന്ന അപൂര്‍വ്വ പുസ്തക പരമ്പര. ഇത് നിങ്ങളുടെ ജീവിതത്തിന്റെ രക്ഷാകവചമാണ്. വായിക്കുക അനുഭവിക്കുക, ജീവിതം സന്തോഷപൂര്‍ണ്ണമാക്കുക...

(Fathiha is your "Lifebook")

 

വായനയ്ക്ക് മുമ്പ്

Lifebook എന്നാണ് ഈ പുസ്തക പരമ്പരക്ക് പേരിട്ടിരിക്കുന്നത്. അതിന് സവിശേഷമായ ചില കാരണങ്ങളുണ്ട്. ഉന്നതമായ ചില ലക്ഷ്യങ്ങളുണ്ട്. 

മഹത്തായ ഒരു ജീവിതം നമുക്ക് വരദാനമായി ലഭിച്ചിരിക്കുകയാണ്. എല്ലാ അര്‍ഥത്തിലും സമ്പല്‍സമൃധമായ ഒരു ഭൂമി നാം ചോദിക്കാതെ തന്നെ നമുക്ക് നല്‍കപ്പെട്ടിരിക്കുകയാണ്. ആറുകളും പുഴകളും പൂക്കളും പച്ചപ്പും മലകളും മരങ്ങളും കാടുകളും അരുവിയും തോടും കടലും ബീച്ചും അങ്ങനെ എല്ലാം അതി മനോഹരമായ സമൃദ്ധിയുടെ ഒരു മഹാഭവനം ആവശ്യപ്പെടാതെ തന്നെ നമുക്ക് ലഭിച്ചിരിക്കുകയാണ്. ജീവിതമെന്ന മഹാവരദാനത്തെ സന്തോഷപൂര്‍ണമായ രീതിയില്‍ കെട്ടിപ്പടുക്കുന്നതിനുള്ള എല്ലാം നമുക്ക് നല്‍കപ്പെട്ടിരിക്കുന്നു. അവയെല്ലാം നല്‍കിയ ആ മഹാസ്രഷ്ടാവ് അതിനെ കുറിച്ച് പറയുന്നത് നോക്കൂ:


‘‘അവനാണ് നിങ്ങള്‍ക്ക് വേണ്ടി ഭൂമിയിലുള്ളതെല്ലാം സൃഷ്ടിച്ചുതന്നത്. പുറമെ ഏഴ് ആകാശങ്ങളായി ക്രമീകരിച്ചുകൊണ്ട് ഉപരിലോകത്തെ സംവിധാനിച്ചവനും അവന്‍ തന്നെയാണ്. അവന്‍ എല്ലാകാര്യത്തെപ്പറ്റിയും അറിവുള്ളവനാകുന്നു.’’ (2:29)
നാം ചോദിക്കാതെ ആവശ്യപ്പെടാതെ അതിരുകളില്ലാത്ത ഈ മഹാപ്രപഞ്ചം നമുക്ക് നല്‍കപ്പെട്ടിരിക്കുകയാണ്. ഭൂമിയും വായുവും വെള്ളവും കാര്‍മേഘങ്ങളും വര്‍ണരാജി പടര്‍ത്തി മനസ്സിനെ പുളകിതമാക്കുന്ന ഏഴഴകിന്റെ മഴവില്ലും നക്ഷത്രങ്ങളുമെല്ലാം നമുക്ക് വേണ്ടി നല്‍കപ്പെട്ടിരിക്കുന്നു. മിന്നിത്തിളങ്ങുന്ന അതി മനോഹരങ്ങളായ നക്ഷത്രങ്ങള്‍!! നമ്മുടെ ആന്തരിക ആനന്ദത്തിനും സന്തോഷത്തിനുമായി അവ നമ്മെ നോക്കി പുഞ്ചിരിച്ചുകൊണ്ടേയിരിക്കുന്നു. സ്രഷ്ടാവിന്റെ വാക്കുകള്‍ നോക്കൂ:


‘‘ഏറ്റവും അടുത്ത ആകാശത്തെ നാം ചില വിളക്കുകള്‍കൊണ്ട് അലങ്കരിച്ചിരിക്കുന്നു...’’ (67:5)

നാം ചോദിക്കാതെ, ആവശ്യപ്പെടാതെ അത്ഭുതങ്ങളുടെ മഹാ സാധ്യതയായ ആത്മാവ് നമുക്ക് നല്‍കപ്പെട്ടിരിക്കുന്നു. ആ ആത്മാവിന്റെ ശബ്ദങ്ങള്‍ ശ്രദ്ധിച്ച് നിങ്ങള്‍ ജീവിക്കുമ്പോള്‍ ജീവിതം ഒരു മഹാ ആന്തരിക ആന്ദത്തിന്റെ ഉല്‍സവമായി മാറുന്നു. ജീവിതം സ്‌നേഹത്തിന്റെയും കാരുണ്യത്തിന്റെയും ഒപ്പം ശാന്തിയുടെയും സമാധാനത്തിന്റെയും ഒരു മഹാ സമ്മേളനമായി മാറുന്നു. ഇതിന്നാവശ്യമായ എല്ലാം നമുക്ക് നല്‍കപ്പെട്ടിട്ടുണ്ട്. സ്രഷ്ടാവിന്റെ വാക്കുകള്‍ നോക്കൂ:

 

‘‘നിങ്ങളവനോട് ആവശ്യപ്പെട്ടതില്‍ നിന്നെല്ലാം നിങ്ങള്‍ക്ക് അവന്‍ നല്‍കപ്പെട്ടിരിക്കുന്നു. അല്ലാഹുവിന്റെ അനുഗ്രഹം നിങ്ങള്‍ എണ്ണുകയാണെങ്കില്‍ നിങ്ങള്‍ക്കതിന്റെ കണക്കെടുക്കാനാവില്ല...’’ (14:34)
അത്ഭുതങ്ങളുടെ മഹാകലവറയായ ഒരു മനസ്സ് നമുക്ക് നല്‍കപ്പെട്ടിരിക്കുന്നു. ജീവിതം എങ്ങനെ ജീവിക്കണമെന്ന പോസിറ്റീവായ നിലപാടുകള്‍ എടുക്കാനും പദ്ധതികള്‍ ആവിഷ്‌കരിക്കുവാനും അനന്തസാധ്യതകളുള്ള ഒരു മഹാമനസ്സ് നമുക്ക് നല്‍കപ്പെട്ടിരിക്കുന്നു. ജീവിതവും മരണവുമെല്ലാം ‘മുത്മഇന്ന’ത്തിലായിരിക്കമെന്ന് (ആന്തരിക ശാന്തി, സമാധാനം) സ്രഷ്ടാവ് എപ്പോഴും നമ്മോട് ആവശ്യപ്പെട്ടുകൊണ്ടേയിരിക്കുന്നു.

ആ ആന്തരിക ശാന്തിക്കും സമാധാനത്തിനും വേണ്ടിയുള്ള എല്ലാവിഭവങ്ങളും സമൃദ്ധമായി നമുക്ക് നല്‍കപ്പെട്ടിരിക്കുന്നു.

എന്നാല്‍ അനന്ത സാധ്യതകളുള്ള എല്ലാ അനുഗ്രഹങ്ങള്‍ നല്‍കപ്പെട്ടിട്ടും മനുഷ്യന്‍ അസ്വസ്ഥതയിലാണ്. നിരാശയിലും ടെന്‍ഷനിലുമാണ്. എന്തായിരിക്കും കാരണം? ഒരുപാട് കാരണങ്ങളില്‍ ഒന്ന് അനുഗ്രഹങ്ങളുടെയും ആന്തരിക ആനന്ദങ്ങളുടെയും മഹാസംഭവമായ ഈ ജീവിതത്തെ അവന് അറിഞ്ഞുകൂടാ എന്നതാണ്. ജീവിതത്തെ ‘കുറിച്ച്’ അവന് ചിലത് അറിയാം. പക്ഷേ, ജീവിതത്തെ അവന് അറിയില്ല.

ജീവിതത്തിലെ മറ്റെല്ലാ വിഷയങ്ങളും മനുഷ്യന്‍ പഠിക്കുന്നു. എന്നാല്‍ അടിസ്ഥാന വിഷയമായ ജീവിതത്തെ അവന്‍ പഠിച്ചറിയുന്നില്ല. ജീവിതത്തെ നേര്‍ക്കുനേരെ മനസ്സിലാക്കാന്‍ സാധിക്കുന്ന പുസ്തക പരമ്പരയാണീ Lifebook സീരീസ്.

ഓരോ നിമിഷവും ജീവിതം നമ്മുടെ കൈകളില്‍ നിന്നും ഒഴുകിപ്പോയിക്കൊണ്ടിരിക്കുകയാണ്. പാഴാക്കിക്കളയാന്‍ ഒരു നിമിഷം പോലും ഇനി ബാക്കിയില്ല. ഒരോ നിമിഷവും ജീവിതത്തെ അറിയാനുള്ള അന്വേഷണമായി മാറട്ടെ. ആ അന്വേഷണം നിങ്ങളെ യഥാര്‍ഥ ലക്ഷ്യത്തില്‍ എത്തിക്കുകന്നെ ചെയ്യും. അന്വേഷണത്തിന്റെ ഓരോ നിമിഷവും ആയിരം വര്‍ണരാജികളാല്‍ നിങ്ങളുടെ അകം നിറയും. ജീവിതം പൂര്‍ണമായ ‘മുത്മഇന്നത്താ’യി (ആന്തരിക ശാന്തിയും സമാധാനവും) മാറും.
 
എങ്കില്‍ നിങ്ങളെ ഏല്‍പ്പിക്കുകയാണ്, Lifebook സീരീസിന്റെ രണ്ടാം ഭാഗമായ ഈ ജീവിത പുസ്തകത്തെ നിങ്ങളെ ഏല്‍പ്പിക്കുകയാണ്. ഇതില്‍ ജീവിതമുണ്ട്, ജീവിതത്തിന്റെ രുചിക്കൂട്ടുകളുണ്ട്, ശാന്തിയും സമാധാനവുമുണ്ട്, സ്‌നേഹവും കാരുണ്യവുമുണ്ട് ജീവിതത്തിന് വേണ്ടുന്ന എല്ലാ വിഭവങ്ങളുമുണ്ടതില്‍...

എത്രയും പെട്ടന്ന്, ഒട്ടും സമയം കളയാതെ വായിക്കുക നിങ്ങള്‍. നിങ്ങളുടെ ജീവിതത്തെ നിങ്ങള്‍ വായിച്ചുതുടങ്ങുക.

സ്‌നേഹാശംസകളോടെ
അഡ്വ. മുഈനുദ്ദീന്‍

അധ്യായങ്ങള്‍

 

1.     സമാധാനത്തിന്റെ സ്രോതസ്സിലേക്ക് ഫോക്കസ് ചെയ്യുക

2.    വാക്കുകള്‍ക്കതീതമായ മന:ശാന്തി ലഭിക്കാന്‍...
  
3.     പ്രശാന്തിയുടെ ശ്രീകോവിലിലൂടെ നിങ്ങളും പ്രവേശിക്കുക

4.     ഹൃദയത്തെ തുറന്ന്‌വെക്കുക, അത് ശാന്തിയെ ആകര്‍ഷിക്കും

5.     നിങ്ങള്‍ക്ക് നിങ്ങളെ അറിയുമോ?
 
6.     ഉള്‍ക്കാഴ്ചയുള്ളവരായി മാറാന്‍..

7.     ജീവിതം പരമസംതൃപ്തി നിറഞ്ഞതാക്കിത്തീര്‍ക്കാന്‍
 
8.     പ്രപഞ്ചനിരീക്ഷണം പ്രശാന്തിയുടെ നീരുറവ    

അധ്യായം 1

സമാധാനത്തിന്റെ 
സ്രോതസ്സിലേക്ക് ഫോക്കസ് ചെയ്യുക

ജീവിതത്തില്‍ പല നെഗറ്റീവുകളും പിശാച് സൃഷ്ടിച്ചുതരും എന്നതായിരുന്നു അവസാനമായി നാം ചര്‍ച്ചചെയ്തത്. അത് അങ്ങനെ തന്നെയാണ് എന്ന് നിങ്ങള്‍ക്ക് ബോധ്യപ്പെട്ടതാണ്. ഒരു സംഭവകഥ കൂടി ഇതിന്നായി ഞാന്‍ പറയാം.

ഒരുനാള്‍ ഒരാള്‍ക്ക് ഒരു അത്ഭുതകരമായ നായയെ ലഭിച്ചു. ലോകത്ത് ആകെ അത്തരത്തിലുള്ള ഒരു നായ മാത്രമേ ഉള്ളൂ.

ഓര്‍ക്കുക, ഇതൊരു കഥയാണ്, ഉപമാ കഥയാണ്. ശരിക്കും നടന്ന ഒരു സംഭവമൊന്നുമല്ല. കഥയിലെ പാഠത്തിലേക്ക് മാത്രം ശ്രദ്ധിക്കുക. പ്രവാചകന്‍ ഒരു നായയുടെ സംഭവം പറഞ്ഞത് നിങ്ങള്‍ ഓര്‍ക്കുന്നില്ലേ? അത് കഥയല്ല കഥ പോലെ തോന്നിപ്പിക്കുന്ന സംഭവമാണത്. എന്നിരുന്നാലും അത് കഥയല്ല യഥാര്‍ഥ സംഭവമാണ്.

ഒരു സ്ത്രീ ദാഹിച്ച് വലഞ്ഞ്. ഒരു കിണറില്‍ നിന്നും തന്റെ ഷൂസ് ഉപയോഗിച്ച് വെള്ളം കുടിച്ചു. അപ്പോള്‍ അത് വഴി ഒരു നായ വന്നു. നായ ദാഹിച്ച് വലഞ്ഞിട്ടുണ്ടായിരുന്നു. അവള്‍ ആ നായക്കും വെള്ളം കോരിക്കൊടുത്തു. അങ്ങനെ നായയുടെ ദാഹം ശമിച്ചു. അക്കാരണത്താല്‍ അവള്‍ സ്വര്‍ഗത്തിനര്‍ഹയായി.

കേള്‍ക്കുമ്പോള്‍ ഒരു കഥപോലെയുണ്ട് അല്ലേ? എന്നാല്‍ ശരിക്കും നടന്ന സംഭവമാണത്. അതിലേയും പാഠമാണ് നാം ഉള്‍ക്കൊള്ളേണ്ടത്. എത്ര നിസ്സാരമെന്ന് കരുതുന്ന കര്‍മം പോലും നിങ്ങളുടെ നിയ്യത്തും (കരുത്ത് അല്ലെങ്കില്‍ ലക്ഷ്യം) ഇഖ്‌ലാസും (നിഷ്‌കളങ്കത, ആത്മാര്‍ഥത) ഓകെയാണെങ്കില്‍ ആ കര്‍മം പവിത്രമായിത്തീരുന്നു.

നേരെ തിരിച്ചും ആകാം. എത്ര പവിത്രമായ കര്‍മവും മുകളില്‍ പറഞ്ഞ രണ്ട് കാര്യങ്ങള്‍, നിയ്യത്തും ഇഖ്‌ലാസും ശരിയല്ലെങ്കില്‍ അത് ഒന്നുമല്ലാതായിത്തീരുന്നു. ഇതാണ് ശഹീദായ ഒരാള്‍ ലക്ഷ്യം ശരിയല്ലാത്തതിന്റെ പേരില്‍ നരകത്തില്‍ പോകാന്‍ കാരണമായിത്തീര്‍ന്നത്. ഇതാണ് പണ്ഡിതനായ ഒരാള്‍ ലക്ഷ്യം ശരിയല്ലാത്തതിന്റെ പേരില്‍ നരകത്തിലേക്ക് പോകാന്‍ കാരണമായിത്തീര്‍ന്നത്. ഇതാണ് ധാരാളമായി ദാനധര്‍മ്മങ്ങള്‍ ചെയ്ത ആള്‍ നരകത്തിലേക്കെത്താന്‍ കാരണമായിത്തീര്‍ന്നത്.*

ഞാന്‍ കൂടുതലൊന്നും പറയുന്നില്ല. ഒരുപാട് വിശദീകരിക്കാനുള്ള സംഭവങ്ങളാണിതൊക്കെ. ജീവിതത്തിന്റെ രഹസ്യ ത്രഡുകള്‍ ഇവിടെ അടങ്ങിയിട്ടുണ്ട്.
ഇവിടെ ഇത്രമാത്രം ആലോചിക്കുക; കഥയിലെ പാഠങ്ങള്‍ ഉള്‍കൊള്ളുക.

അങ്ങനെ ലോകത്തിലെ ആ അത്ഭുതനായയെ അയാള്‍ ഒരു മില്യണ്‍ ഡോളര്‍ കൊടുത്ത് സ്വന്തമാക്കി. ആ നായയുടെ പ്രത്യേകത അത് വെള്ളത്തില്‍ കൂടി നടക്കും എന്നതാണ്.

അങ്ങേയറ്റത്തെ സന്തോഷത്തോടെ അയാള്‍ നായയെ വീട്ടിലേക്ക് കൊണ്ടുവന്നു. അന്ന് രാത്രി അയാള്‍ക്ക് ഉറക്കം വന്നില്ല. സന്തോഷത്തിന്റെ ആധിക്യത്താല്‍ അയാള്‍ക്ക് ഉറക്കം വന്നില്ല.

പിറ്റേന്ന് സുഹൃത്തുക്കള്‍ക്ക് നായയെ കാണിക്കാനുള്ള ചിന്തയിലായിലുന്നു അയാള്‍. നേരം പുലര്‍ന്ന ഉടനെ തന്നെ നായയെയും കൂട്ടി തൊട്ടടുത്ത് താമസിക്കുന്ന സുഹൃത്തിന്റെ അടുത്ത് പോയി. ഞാനൊരു അത്ഭുതം കാണിച്ചുതരാമെന്ന് പറഞ്ഞ് സുഹൃത്തിനെയും കൂട്ടി അയാള്‍ പുഴക്കരയിലെത്തി.

നായ അക്കരെ വരെ വെള്ളത്തിനുമീതെകൂടെ നടന്നു. സുഹൃത്തിന് യാതൊരു ഭാവമാറ്റവുമില്ല. അയാള്‍ ആകെ പരുങ്ങി. ഒടുവില്‍ നായ തിരിച്ച് കരക്കെത്തിയപ്പോള്‍ അയാള്‍ സുഹൃത്തിനോട് ചോദിച്ചു.

‘നീ എന്റെ നായക്ക് വല്ല പ്രത്യേകതയും കണ്ടോ?’

സുഹൃത്ത് മറുപടി പറഞ്ഞു: ‘തീര്‍ച്ചയായും നിന്റെ നായയുടെ ആ പ്രത്യേകത ഞാന്‍ കണ്ടു.’ ഹൊ! സുഹൃത്തിന് ശ്വാസം വീണു. ഒരു മില്യണിന്റെ ഈ നായയുടെ പ്രത്യേകത സുഹൃത്ത് കണ്ടല്ലോ.

ഒട്ടും താമസിയാതെ അയാള്‍ സുഹൃത്തിനോട് ചോദിച്ചു. ‘എന്താണ് എന്റെ നായയില്‍ നീ കണ്ട പ്രത്യേകത?’
സുഹൃത്ത് പറഞ്ഞു: ‘നിന്റെ നായക്ക് നീന്താന്‍ അറിയുകയില്ല.’

മനസ്സിലായില്ലേ? അത് അങ്ങനെയാണ്. പിശാചിന്റെ പ്രേരണയില്‍പെട്ട ഒന്നാണത്. അവന്‍ ഒരിക്കലും നിങ്ങളെ യാഥാര്‍ഥ്യത്തെ കാണാന്‍ അനുവദിക്കുകയില്ല. നായക്ക് വെള്ളത്തിന് മീതെ നടക്കാന്‍ സാധിക്കുമെന്ന അതീവ പ്രാധാന്യമുള്ള പ്രത്യേകതയെ മനസ്സിലൂടെ ഇടപെട്ട്, മനസ്സിലൂടെയുള്ള പ്രേരണ മൂലം അവന്‍ നിങ്ങളെ യാഥാര്‍ഥ്യത്തില്‍ നിന്നും അകറ്റി നിര്‍ത്തുന്നു.

ഇതൊരു ഉപമയാണ്, ഉപമാകഥയാണ്. എന്നാല്‍, മനുഷ്യരില്‍ സാധാരണ നടക്കാറുള്ള ഒരു പ്രതിഭാസം ഞാന്‍ പറയാം. അതീവ സുന്ദരിയായ ഒരു സ്ത്രീ. അവളെ വിവാഹം കഴിക്കാനുള്ള തീവ്രമായ ആഗ്രഹം ജനിച്ചു. അന്വേഷണം നടത്തി വിവാഹം ഉറപ്പിച്ചു. നിങ്ങള്‍ സുന്ദരിയായ ആ സ്ത്രീയെ മനസ്സില്‍ താലോലിച്ചു തുടങ്ങി. മിഴിയിണകള്‍ തുറന്നാലും മിഴിയിണകള്‍ അടച്ചാലും അവള്‍ മാത്രമായി നിങ്ങളുടെ മനസ്സില്‍.

എങ്ങോട്ടു പോകുമ്പോഴും അവളെ കാണാനുള്ള, അവളെ കണ്ടുമുട്ടാനുള്ള ആഗ്രഹങ്ങളും തത്രപ്പാടുകളും മാത്രം. അവളുടെ സൗന്ദര്യത്തില്‍ മതി മറന്നിരിക്കുകയാണ് നിങ്ങളുടെ മനസ്സ്. അങ്ങനെ ഒരു നാള്‍ നിങ്ങള്‍ അവളെ വിവാഹം ചെയ്തു. സിനിമയായിരുന്നുവെങ്കില്‍ ഈ വിവാഹത്തോടെ കാര്യങ്ങള്‍ അവസാനിച്ചു. എന്നാല്‍ ജീവിതം സിനിമയല്ലല്ലോ? വിവാഹത്തോടെ കഥ ആരംഭിക്കുകയാണ് ജീവിതത്തില്‍. വിവാഹത്തോടെ കഥ അവസാനിക്കുകയാണ് സിനിമയില്‍.
 
അല്ലെങ്കിലും ആധുനിക ലോകത്തെ എന്റര്‍ടെയിന്‍മെന്റുകള്‍ അഥവാ വിനോദങ്ങള്‍ എന്നാല്‍ എന്താണ്? എല്ലാം നമ്മെ മതിഭ്രമത്തിലാക്കുന്നവ മാത്രമാണ്. വ്യാമോഹത്തിലാക്കുന്നവ മാത്രമാണ്. യാഥാര്‍ഥ്യത്തില്‍ നിന്നും, ജീവിതത്തിന്റെ ശരിയായ യാഥാര്‍ഥ്യങ്ങളില്‍ നിന്നും നമ്മെ അകറ്റുന്നതാണ് മിക്കവാറുമെല്ലാവിനോദങ്ങളും.* വളരെ വ്യക്തമായ ശാസ്ത്രീയ ഗവേഷണ പഠനങ്ങളിലൂടെ ഈ കാര്യങ്ങള്‍ ഞാന്‍ ‘മാധ്യമങ്ങള്‍, മനസ്സ് മലിനമാക്കുമ്പോള്‍’ എന്ന പുസ്തകത്തില്‍ വിശദീകരിച്ചിട്ടുണ്ട്. താല്‍പര്യമുള്ളവര്‍ക്ക് അത് വായിക്കാം. ഇപ്പോള്‍ ഞാന്‍ അതിനെ കുറിച്ച് അധികം പറയുന്നില്ല. കാരണം, നമുക്ക് പിശാച് നമ്മുടെ മനസ്സ് നെഗറ്റീവാക്കുന്നത് മനസ്സിലാക്കിയ ഉടനെ ഈ നെഗറ്റിവിറ്റിയിലൂടെയും മുമ്പ് വിശദീകരിച്ച ഈഗോയിലൂടെയും എങ്ങനെ ശാരീരിക രോഗങ്ങള്‍ (മനോജന്യ രോഗങ്ങള്‍) വരുന്നുവെന്ന് ആധുനിക ശാസ്ത്രം തെളിയിച്ച തെളിവുകളുടെ അടിസ്ഥാനത്തില്‍ വിശദീകരിക്കേണ്ടതുണ്ട്. 

അറിയുക, ഈഗോ ഏറ്റവും കൂടുതല്‍ ബാധിക്കുന്നത് ഹൃദയത്തെയാണെന്നാണ് ഗവേഷണ ഫലം. ഹൃദയ സ്തംഭനത്തിന്റെ വൈകാരിക - മാനസിക കാരണങ്ങളില്‍ ഏറ്റവും പ്രധാനപ്പെട്ടത് ഈഗോയാണെന്ന് പല യൂണിവേഴ്‌സിറ്റികളിലെയും ഗവേഷണ പഠനങ്ങള്‍ ഇതിനകം വ്യക്തമാക്കിക്കഴിഞ്ഞതാണ്. അവയെല്ലാം വിശദമായി മനസ്സിലാക്കി അത്തരം കാര്യങ്ങളില്‍ നിന്നും രക്ഷനേടാനുള്ളതിനാല്‍ എന്റര്‍ടെയിന്‍മെന്റുകളെ കുറിച്ച് ഞാന്‍ ഇപ്പോള്‍ ഒന്നും പറയുന്നില്ല. ഒരു കാര്യം മാത്രം  മനസ്സിലാക്കുക; ജീവിതത്തിന്റെ തന്‍മയത്തം മനസ്സിലാക്കാന്‍ ഒരു വലിയ തടസ്സമാണ് ആധുനിക എന്റര്‍ടെയിന്‍മെന്റുകള്‍. ജീവിതത്തില്‍ നമുക്ക് ലഭിക്കേണ്ടുന്ന യഥാര്‍ഥ ആന്തരിക ശാന്തിയും സമാധാനവും ലഭിക്കുന്നതിനുള്ള അന്വേഷണങ്ങള്‍ക്ക് തടസ്സമാണവ. അനുഭവതല ശാന്തിയുടെയും സമാധാനത്തിന്റെയും യഥാര്‍ഥ സന്തോഷത്തിന്റെയും ഒരു പകരം വെച്ച കാക്കപ്പൊന്ന് മാത്രമാണ് അത്തരം എന്റര്‍ടെയിന്‍മെന്റിലൂടെ ലഭിക്കുന്നത്. അവ കാണുമ്പോള്‍ അവയാണ് യഥാര്‍ഥ പൊന്ന് എന്ന് നിങ്ങള്‍ തെറ്റിദ്ധരിക്കും.  ആ തെറ്റിദ്ധാരണമൂലം, യഥാര്‍ഥപൊന്ന് ലഭിച്ചു എന്ന തെറ്റിദ്ധാരണയാല്‍ നിങ്ങള്‍ യഥാര്‍ഥ പൊന്നിനെ അന്വേഷിക്കുകയുമില്ല. ഇത് ജീവിതത്തിലെ നിങ്ങളുടെ ജന്‍മാവകാശമായ അനുഭവതല ശാന്തിയും സമാധാനവും പ്രശാന്തതയും ലഭിക്കുന്നതിനുള്ള മഹാതടസ്സമായി മാറുന്നു. നിങ്ങള്‍ ചതിക്കപ്പെടുകയാണ് യഥാര്‍ഥത്തില്‍ ചെയ്യുന്നത്. മഹാ അനുഗ്രഹമായ, ഈ ജീവിതത്തിന്റെ യഥാര്‍ഥ അനുഗ്രഹങ്ങളായ ആന്തരിക - അനുഭവതല ശാന്തിയും സമാധാനവും നിങ്ങള്‍ക്ക് നിഷേധിക്കപ്പെടുകയാണ് ചെയ്യുന്നത്. ജീവിതത്തിലെ യഥാര്‍ഥ അനുഗ്രഹങ്ങളെ നിങ്ങള്‍ക്ക് അനുഭവിക്കാന്‍ സാധിക്കാതെ പോകുന്നു.

 മഹാസൗഭാഗ്യമായ ഈ ജീവിതത്തിലെ യഥാര്‍ഥ സൗഭാഗ്യങ്ങളായ ആന്തരിക - അനുഭവതല ശാന്തിയും സമാധാനവും നിങ്ങള്‍ക്ക് നിഷേധിക്കപ്പെടുന്നു. അതുകൊണ്ടുതന്നെയല്ലെ അത്തരം എന്റര്‍ടെയിന്‍മെന്റ് മേഖലകളില്‍ വര്‍ക്ക് ചെയ്യുന്നവര്‍പോലും ആത്മഹത്യയിലൂടെ ഈ മഹാ സൗഭാഗ്യങ്ങളുടെ ജീവിതത്തെ ഇല്ലാതാക്കുന്നത്. ജീവിതത്തിലെ യഥാര്‍ഥ സൗഭാഗ്യങ്ങളെ അവര്‍ അനുഭവിച്ചിരുന്നുവെങ്കില്‍, യഥാര്‍ഥ അനുഗ്രഹങ്ങളെ അവര്‍ അനുഭവിച്ചിരുന്നുവെങ്കില്‍ അവര്‍ക്ക് അവരുടെ ജീവിതം ഇല്ലാതാക്കാന്‍ ഒരിക്കലും സാധിക്കുമായിരുന്നില്ല.

അതിനാല്‍ അറിയുക, നിങ്ങള്‍ യഥാര്‍ഥത്തില്‍ ചതിക്കപ്പെടുകയാണ്. ഈ ചതിക്കപ്പെടലും മനുഷ്യമനസ്സില്‍ നിന്നും ഉടലെടുത്തതാണെങ്കില്‍ കൂടി ആത്യന്തികമായി ഇതിന്റെ പിന്നില്‍ പ്രവര്‍ത്തിക്കുന്നത് പിശാചാണ്. അല്ലാഹു പറയുന്നത് നോക്കൂ:

‘‘അവന്‍ പറഞ്ഞു: എന്റെ രക്ഷിതാവേ, നീ എന്നെ വഴികേടിലാക്കിയതിനാല്‍, ഭൂലോകത്ത് അവര്‍ക്ക് ഞാന്‍ (ദുഷ്പ്രവൃത്തികള്‍) അലംകൃതമായി തോന്നിക്കുകയും, അവരെ മുഴുവന്‍ ഞാന്‍ വഴികേടിലാക്കുകയും ചെയ്യും; തീര്‍ച്ച.’’ (15:39)

നോക്കൂ നിങ്ങള്‍, ദുഷ്പ്രവൃത്തികള്‍ നല്ലതാക്കി കാണിച്ചുതരിക എന്നതാണ് പിശാചിന്റെ വലിയൊരു തന്ത്രം. ഇങ്ങനെ നൂറായിരം തന്ത്രമുണ്ടവന്. ഈ തന്ത്രങ്ങളില്‍ നിന്നൊക്കെ രക്ഷപ്പെട്ട് അല്ലാഹുവില്‍ അഭയം പ്രാപിക്കലാണ് ‘അഊദു’ അഥവാ രക്ഷതേടല്‍. ‘അഊദു’ ഒരു മഹാരക്ഷ തന്നെയാണ് എന്ന് നിങ്ങള്‍ക്ക് മനസ്സിലായില്ലേ? വാക്കുകള്‍ക്കതീതമാണ് ആ രക്ഷയുടെ ആഴം. ആയിരക്കണക്കിന് കുതന്ത്രങ്ങളില്‍ നിന്നുള്ള രക്ഷയാണത്. മനുഷ്യമനസ്സിനെ അവന്‍ ദുഷ്പ്രവര്‍ത്തികളെ നല്ലതാക്കികാണിച്ച് മതിഭ്രമം സൃഷ്ടിച്ച് ചതിച്ചുകൊണ്ടേയിരിക്കും. അതുകൊണ്ടാണ് അല്ലാഹു പറഞ്ഞത്:

‘‘തീര്‍ച്ചയായും പിശാച് നിങ്ങളുടെ ശത്രുവാകുന്നു. അതിനാല്‍ അവനെ നിങ്ങള്‍ ശത്രുവായി തന്നെ ഗണിക്കുക. അവന്‍ തന്റെ പക്ഷക്കാരെ ക്ഷണിക്കുന്നത് അവര്‍ നരകാവകാശികളുടെ കൂട്ടത്തിലായിരിക്കാന്‍ വേണ്ടി മാത്രമാണ്.’’ (35:6)

അവന്‍ മനുഷ്യമനസ്സിനെ ചതിച്ചുകൊണ്ടേയിരിക്കും. പക്ഷേ, അറിയുക മനസ്സിനെ ചതിക്കുമ്പോള്‍ ശുദ്ധീകരിക്കേണ്ടത് മനസ്സിനെയാണ്. അതിനാല്‍ മനസ്സിലാണ് നാം പരിവര്‍ത്തനത്തിനായി ഇടപെടേണ്ടത്.

പിശാചിനെ ശുദ്ധീകരിക്കാന്‍ നിങ്ങള്‍ക്കാവില്ല. പിന്നെ എന്തിനാണ് പിശാചിന്റെ പിറകില്‍ നിങ്ങള്‍ ഓടുന്നത്?! അത് നിങ്ങള്‍ നിങ്ങളുടെ നിഴലിനോട് യുദ്ധം ചെയ്യുന്നത് പോലെയാണ്. നിങ്ങള്‍ ഉള്ളകാലത്തോളം നിങ്ങള്‍ക്ക് നിങ്ങളുടെ നിഴലിനെ ഇല്ലാതാക്കാന്‍ കഴിയുകയില്ല. നിങ്ങളുടെ എല്ലാ ശ്രമങ്ങളും പരാജയപ്പെട്ടിരിക്കും. ഇപ്രകാരം തന്നെ ലോകമുള്ളകാലത്തോളം പിശാചും അവന്റെ പ്രവര്‍ത്തനങ്ങളും ഉണ്ടാകും.

നിങ്ങള്‍ക്ക് പിശാചിനെ ഒന്നും ചെയ്യാന്‍ സാധിക്കുകയില്ല. അല്ലാഹു പറയുന്നത് നോക്കൂ....


‘‘അല്ലാഹു പറഞ്ഞു: നീ ഇവിടെ നിന്ന് പുറത്ത് പോ. തീര്‍ച്ചയായും നീ ആട്ടിയകറ്റപ്പെട്ടവനാകുന്നു.

തീര്‍ച്ചയായും ന്യായവിധിയുടെ നാള്‍ വരെയും നിന്റെ മേല്‍ ശാപമുണ്ടായിരിക്കുന്നതാണ്.

അവന്‍ പറഞ്ഞു: എന്റെ രക്ഷിതാവേ, അവര്‍ ഉയര്‍ത്തെഴുന്നേല്‍പ്പിക്കപ്പെടുന്ന ദിവസം വരെ എനിക്ക് നീ അവധി നീട്ടിത്തരേണമേ.

അല്ലാഹു പറഞ്ഞു: എന്നാല്‍ ആ നിശ്ചിത സന്ദര്‍ഭം വന്നെത്തുന്ന ദിവസം വരെ അവധി നല്‍കപ്പെടുന്നവരുടെ കൂട്ടത്തില്‍ തന്നെയാ യിരിക്കും നീ. ’’ (15:34-38)

ഖിയാമത്തുനാളുവരെ അവന്‍ മനുഷ്യനെ ചതിച്ചുകൊണ്ടേയിരിക്കും. ‘വല ഉഗ്‌വിയന്ന’ (15:39) എന്നാണ് അവിടെ ഉപയോഗിച്ച വാക്ക്. സഖീലത്തിന്റെ നൂനോടെയാണ് പ്രയോഗം. ഒപ്പം ഉറപ്പിന്റെ ലാമും. അപ്പോള്‍ ഒരു സംശയവുമില്ല, അവന്‍ മനുഷ്യനെ ചതിച്ചുകൊണ്ടിരിക്കുമെന്നര്‍ഥം. അവന്റെ പിറകില്‍ ഓടിയിട്ട് ഒരു കാര്യവുമില്ല. മറിച്ച് നാം നമ്മുടെ മനസ്സ് ശുദ്ധീകരിക്കുകയാണ് വേണ്ടത്. 

വളരെ വിശദമായി പറയേണ്ടുന്ന ഈ വിഷയത്തെ ചുരുക്കി ഞാനൊന്ന് പറയട്ടെ. ഈ പുസ്തക പരമ്പരയില്‍ തന്നെ വരാന്‍ പോകുന്ന വിഷയമാണത്. ഞാന്‍ ഇപ്പോള്‍ പറയുന്ന കാര്യങ്ങളില്‍ തെറ്റിദ്ധാരണകള്‍ ഇല്ലാതിരിക്കുന്നതിന്‌വേണ്ടി ഇപ്പോള്‍ തന്നെ ചില സൂചനകള്‍ തരികയാണ്. 

മനസ്സ് ശുദ്ധീകരിക്കലാണ് നാം ചെയ്യേണ്ടത് എന്ന വലിയ വിഷയത്തിന്റെ ചെറിയ സൂചന. ആദ്യം അല്ലാഹു പറഞ്ഞത് നോക്കുക:

‘‘അവന്‍ പറഞ്ഞു: എന്റെ രക്ഷിതാവേ, നീ എന്നെ വഴികേടിലാക്കിയതിനാല്‍, ഭൂലോകത്ത് അവര്‍ക്ക് ഞാന്‍ (ദുഷ്പ്രവൃത്തികള്‍) അലംകൃതമായി തോന്നിക്കുകയും, അവരെ മുഴുവന്‍ ഞാന്‍ വഴികേടിലാക്കുകയും ചെയ്യും; തീര്‍ച്ച.

അവരുടെ കൂട്ടത്തില്‍ നിന്ന് നിന്റെ നിഷ്‌കളങ്കരായ ദാസന്‍മാരെയൊഴികെ.’’ (15:39-40)

രണ്ടാമത്തെ വചനം നിങ്ങള്‍ നോക്കൂ:

‘‘അവരുടെ കൂട്ടത്തില്‍ നിന്ന് നിന്റെ നിഷ്‌കളങ്കരായ ദാസന്‍മാരെയൊഴികെ.’’ (15:40)

എത്ര കൃത്യമാണ് കാര്യം!! ഇഖ്‌ലാസുള്ള അഥവാ നിഷ്‌കളങ്കരായ അടിമകളെ പിശാചിന് ഒന്നും ചെയ്യാന്‍ കഴിയില്ലയെന്ന്. എങ്കില്‍ പിശാചിന്റെ ഉപദ്രവമില്ലാതിരിക്കാന്‍ നിങ്ങള്‍ നിഷ്‌കളങ്കരായാല്‍ പോരെ? ഇഖ്‌ലാസുള്ളവരായാല്‍ പോരെ?

നിഷ്‌കളങ്കതയാകട്ടെ ഈഗോയുടെ നേരെ ഓപ്പോസിറ്റാണ്, വിപരീതമാണ്. അതാണ് ഒന്നാം ഭാഗത്തില്‍ ഞാന്‍ പറഞ്ഞത്, ഈഗോയിലൂടെയാണ് പിശാച് മനുഷ്യരെ പിടിക്കുക എന്ന്. പകരം നിങ്ങള്‍ നിഷ്‌കളങ്കരാവുകയാണ് വേണ്ടത്. നിഷ്‌കളങ്കത എവിടെ സംഭവിക്കാനുള്ളതാണ്. നിഷ്‌കളങ്കത വയറിലാണോ സംഭവിക്കുക? നിഷ്‌കളങ്കത കാലിലാണോ സംഭവിക്കുക?

നിഷ്‌കളങ്കത മനസ്സിനകത്തല്ലേ സംഭവിക്കേണ്ടത്? നിഷ്‌കളങ്കത ആന്തരികതയിലല്ലേ സംഭവിക്കേണ്ടത്? അപ്പോള്‍ തസ്‌കിയത്തുന്നഫ്‌സാണ് അഥവാ ആന്തരിക ശുദ്ധീകരണമാണ് പിശാചില്‍ നിന്നും രക്ഷപ്പെടാനുള്ള മാര്‍ഗം. ആല്ലാഹു തന്നെ പറയുന്നത് നോക്കൂ:


‘‘അവന്‍ (അല്ലാഹു) പറഞ്ഞു: എന്നിലേക്ക് നേര്‍ക്കുനേരെയുള്ള മാര്‍ഗ്ഗമാകുന്നു അത്.’’ (15:41)

എത്ര കൃത്യമാണ് കാര്യങ്ങള്‍! എത്ര വ്യക്തമാണ് പരിഹാരം!! ഈ മുഖ്‌ലിസ് അഥവാ നിഷ്‌കളങ്കനാവുക എന്ന ആന്തരിക പരിവര്‍ത്തനമാണ് യഥാര്‍ഥ സ്വിറാതുല്‍ മുസ്തഖീമെന്ന്. സ്വിറാതുല്‍ മുസ്തഖീം ഈ പുസ്തക പരമ്പരയില്‍ പിന്നീട് ഒരുപാടൊരുപാട് വിശദീകരിക്കാനുള്ള കാര്യമാണ്. ഏതായാലും ഇത്രയും മനസ്സിലാക്കുക. പിശാചില്‍ നിന്നും രക്ഷനേടാനുള്ള മാര്‍ഗം ആന്തരിക ശുദ്ധീകരണമാണ്, പിശാച് കാഷ്ടിച്ചുവെച്ച മനസ്സിനകത്തെ കാഷ്ടത്തെ നീക്കം ചെയ്യലാണ്. മനസ്സിനകത്ത് അവന്‍ ഈഗോയെ കാഷ്ടിച്ചുവെച്ചു. ഇനി അതിനെ നിങ്ങള്‍ നീക്കം ചെയ്ത് അവിടെ നിഷ്‌കളങ്കതയെ (ഇഖ്‌ലാസ്) നിറക്കുക. അത്തരം അടിമകളെ തൊടാന്‍ പോലും പിശാചിന് കഴിയുകയില്ല എന്നും അല്ലാഹു അവിടെതന്നെ പ്രഖ്യാപിക്കുന്നു. നോക്കൂ അതും കൂടി:

‘‘തീര്‍ച്ചയായും എന്റെ ദാസന്‍മാരുടെ മേല്‍ നിനക്ക് പിശാച് യാതൊരു ആധിപത്യവുമില്ല. നിന്നെ പിന്‍പറ്റിയ ദുര്‍മാര്‍ഗ്ഗികളുടെ മേലല്ലാതെ.’’ (15:42)
ഹമ്പോ! എത്ര കൃത്യമാണ് ചിത്രം! എത്ര കൃത്യമാണ് സീന്‍!! അത്തരം ആന്തരിക ശുദ്ധീകരണം നടത്തിയ അല്ലാഹുവിന്റെ അടിമകളുടെമേല്‍ പിശാചിന് യാതൊരു ആധിപത്യവുമില്ല. അവനെ ചതിക്കാന്‍ പിശാചിന് ആവില്ല. എങ്കില്‍ നാം പിശാചില്‍ നിന്ന് രക്ഷനേടാന്‍ എവിടെയാണ് ഇടപെടേണ്ടത്? എന്താണിതിലെ ശരിയായ പാത, മാര്‍ഗം (സ്വിറാതുല്‍ മുസ്തഖീം) എന്ന് നിങ്ങള്‍ക്കിപ്പോള്‍ ബോധ്യപ്പെട്ടില്ലേ?
ഇനി മറ്റൊരിടത്ത് അല്ലാഹു പറയുന്നത് നോക്കൂ:

‘‘വിശ്വസിക്കുകയും, തന്റെ രക്ഷിതാവില്‍ ഭരമേല്‍പ്പിക്കുകയും ചെയ്യുന്നവരാരോ അവരുടെ മേല്‍ അവന്ന് (പിശാചിന്) യാതൊരധികാരവുമില്ല; തീര്‍ച്ച.’’ (16:99)

കാര്യം കൂടുതല്‍ കൂടുതല്‍ വ്യക്തമാവുകയാണല്ലേ? വിശ്വാസം അകത്ത് നടക്കേണ്ടുന്ന പ്രക്രിയയല്ലേ? തവക്കുല്‍ അഥവാ ഭരമേല്‍പ്പിക്കല്‍ എന്നതും അകത്ത് നടക്കേണ്ടുന്ന പ്രക്രിയയല്ലേ? ഇത് രണ്ടും സംഭവിച്ചവരെ പിശാചിന് ഒരു ‘ചുക്കും’ ചെയ്യാന്‍ സാധിക്കുകയില്ലെന്ന് അല്ലാഹു ഗ്യാരന്റി തരുമ്പോള്‍ നമ്മള്‍ പിശാചിന്റെ കുതന്ത്രത്തില്‍ നിന്നും രക്ഷനേടാന്‍ എന്താണ് ചെയ്യേണ്ടത്?
കാര്യം വളരെ വ്യക്തം. ആന്തരിക ശുദ്ധീകരണമാണ് നടത്തേണ്ടത്. ഈമാന്‍, ഇഖ്‌ലാസ്, തവക്കുല്‍ മുതലായവ നിറച്ച്‌കൊണ്ട് ആന്തരിക ശുദ്ധീകരണം നടത്തുക.
മറ്റൊരിടത്ത് അല്ലാഹു പറയുന്നത് കൂടി കാണുക:

‘‘അവരില്‍ നിന്ന് നിനക്ക് സാധ്യമായവരെ നിന്റെ ശബ്ദം മുഖേന നീ ഇളക്കിവിട്ടുകൊള്ളുക. അവര്‍ക്കെതിരില്‍ നിന്റെ കുതിരപ്പടയെയും കാലാള്‍പ്പടയെയും നീ വിളിച്ചുകൂട്ടുകയും ചെയ്തു കൊള്ളുക. സ്വത്തുകളിലും സന്താനങ്ങളിലും നീ അവരോടൊപ്പം പങ്ക് ചേരുകയും അവര്‍ക്ക് നീ വാഗ്ദാനങ്ങള്‍ നല്‍കുകയും ചെയ്തു കൊള്ളുക. പിശാച് അവരോട് ചെയ്യുന്ന വാഗ്ദാനം വഞ്ചന മാത്രമാകുന്നു.
തീര്‍ച്ചയായും എന്റെ ദാസന്‍മാരാരോ അവരുടെ മേല്‍ നിനക്ക് യാതൊരധികാരവുമില്ല. കൈകാര്യകര്‍ത്താവായി നിന്റെ രക്ഷിതാവ് തന്നെമതി.’’ (17:64-65)

ശ്രദ്ധിക്കുക, ഇവിടെയും നിങ്ങള്‍ ചതിക്കപ്പെടാന്‍ സാധ്യതയുണ്ട്. ചതിക്കുഴികള്‍ വളരെ സൂക്ഷ്മമാണ്. അതിനാല്‍ കണ്ടെത്താന്‍, തിരിച്ചറിയാന്‍ വളരെ പ്രയാസവുമാണ്.
ഒരിടത്ത് അല്ലാഹു പിശാചിന്റെ കുതന്ത്രങ്ങളെ കുറിച്ച് പറയുന്നു ഉടനെത്തന്നെ അല്ലെങ്കില്‍ മറ്റുപലയിടങ്ങളിലുമായി ആ ചതിയില്‍ നിന്നും രക്ഷനേടാനുള്ള ഇഖ്‌ലാസ്, ഈമാന്‍, തവക്കുല്‍ മുതലായ ആന്തരിക ഔഷധങ്ങളെ കുറിച്ചും പറയുന്നു. ഇവിടെയും നിങ്ങള്‍ ചതിയിലകപ്പെടാന്‍ സാധ്യതയുണ്ട്. നിങ്ങളുടെ ആന്തരിക ക്യാമറ എങ്ങോട്ട് തിരിക്കണമെന്നതാണ് ഇവിടുത്തെ പ്രധാന ചോദ്യം. താഴെ കാണുന്ന കോളം നോക്കൂ...

                                                   ഖുര്‍ആന്‍
    പിശാചിന്റെ ചതിക്കുഴികളെ                          രക്ഷപ്പെടുന്നതിനുള്ള 
    കുറിച്ചുള്ള വിശദീകരണം                              ആന്തരിക ഔഷധങ്ങളെ
                                                                    കുറിച്ചുള്ള വിശദീകരണം.    


ഈ രണ്ടില്‍ ഏതിലേക്കാണ് നിങ്ങളുടെ ആന്തരിക ശ്രദ്ധപോകുന്നത് എന്നിടത്താണ് നിങ്ങളുടെ വിജയ പരാജയം കിടക്കുന്നത്. ഞാന്‍ ചോദിക്കട്ടെ ഈ വിഷയത്തിലെ അല്ലാഹുവിന്റെ ഉദ്ദേശമെന്തായിരിക്കും?

പിശാചിനെകൊണ്ട് മനുഷ്യനെ കുതന്ത്രത്തിലകപ്പെടുത്തി മനുഷ്യനെ കഷ്ടപ്പെടുത്തലായിരിക്കുമോ അല്ലാഹുവിന്റെ ലക്ഷ്യം, അതല്ല പിശാചിന്റെ കുതന്ത്രത്തില്‍ നിന്ന് രക്ഷപ്പെടാനുള്ള ആന്തരിക ശുദ്ധീകരണം നടത്തി മനുഷ്യന്‍ ശാന്തിയിലും സമാധാനത്തിലും ജീവിക്കലുമായിരിക്കുമോ അല്ലാഹുവിന്റെ ലക്ഷ്യം?

്യൂഞാന്‍ പറയുന്നില്ല. കാരണം, ഞാന്‍ പറയാതെ തന്നെ അത്  നിങ്ങള്‍ക്കിപ്പോള്‍ ബോധ്യപ്പെട്ടുവല്ലോ? എങ്കില്‍ നാമും നമ്മുടെ ശ്രദ്ധ എങ്ങോട്ട്തിരിക്കണം? നമ്മുടെ ചര്‍ച്ചകളും ക്ലാസുകളും പ്രഭാഷണങ്ങളും സംസാരങ്ങളും എഴുത്തും വായനയുമൊക്കെ ഏതിനെ ഫോക്കസ് ചെയ്തുകൊണ്ടായിരിക്കണം? ഞാന്‍ പറയേണ്ടതില്ലല്ലോ? 

എന്നാല്‍ നിങ്ങളറിയുമോ? നിങ്ങള്‍ ചതിക്കപ്പെട്ടതിന്റെ ആഴം എത്രയാണെന്ന് നിങ്ങള്‍ക്കറിയുമോ? മഹാ വഞ്ചകനായ ഈ പിശാചിന്റെ വഞ്ചനയുടെ ആഴം നിങ്ങള്‍ ‘അഊദു’ വിന്റെ കാര്യത്തില്‍ കണ്ടില്ലേ? എല്ലാം പോസിറ്റീവ് മാത്രമായ അല്ലാഹുവിലേക്ക് ഫോക്കസ് വരുന്നതിന് പകരം ഫോക്കസ് മുഴുവനും ‘ആട്ടിയോടിക്കപ്പെട്ട പിശാച്’ എന്നതിലേക്കായില്ലേ?

അവിടം കൊണ്ടും അവസാനിക്കുന്നില്ല അവന്റെ സൂക്ഷ്മതല ചതിക്കുഴികള്‍. അല്ലാഹുവിനെ കുറിച്ചുള്ള ധാരണപോലും വളരെ നെഗറ്റീവാണെന്ന് ആഴത്തില്‍ പഠിക്കുമ്പോള്‍ നിങ്ങള്‍ക്ക് ബോധ്യപ്പെടും. ‘അല്ലാഹുവിനെ അറിയുക; അറിവിലൂടെയും അനുഭവത്തിലൂടെയും’ എന്ന ഒരു പുസ്തക പരമ്പരയില്‍ ചര്‍ച്ചചെയ്യാനുള്ള നിരവധി വിഷയങ്ങളില്‍  ഒന്നുമാത്രം ഞാനിപ്പോള്‍ ഏതാനും വാക്കുകളില്‍ സൂചിപ്പിക്കാം. മാത്രമല്ല ‘അസ്മാഉസ്വിഫാത്ത്’ എന്നത് അഖിലാണ്ഡ രഹസ്യങ്ങളുടെ താക്കോലാണ്. ജീവിത രഹസ്യങ്ങളുടെ കലവറയാണ്. അവയെകുറിച്ച് മാത്രമായും ഒരു പുസ്തകം വരാനുണ്ട്.

അല്ലാഹു അല്ലാഹുവിനെ സ്വയം പരിചയപ്പെടുത്തുന്ന ‘അസ്മാഉസ്വിഫാത്തില്‍’ എല്ലാം പോസിറ്റീവ് ഗുണങ്ങളാണ്. കാരുണ്യവാന്‍ (അറ്‌റഹ്മാന്‍), കരുണാനിധി (അറ്‌റഹീം), സമാധാനം നല്‍കുന്നവന്‍ (അസ്സലാം), സ്‌നേഹം നല്‍കുന്നവന്‍ (അല്‍വദൂദ്), പൊറുത്തുകൊടുക്കുന്നവന്‍ (അല്‍ഗഫൂര്‍), പശ്ചാത്താപം സ്വീകരിക്കുന്നവന്‍ (അത്തവ്വാബ്), ഭക്ഷണം നല്‍കുന്നവന്‍ (അറ്‌റസ്സാഖ്).... ഇങ്ങനെ നീണ്ടുപോകുന്നു ആ ലിസ്റ്റ്.

അല്ലാഹു അല്ലാഹുവിനെ നമുക്ക് പരിചയപ്പെടുത്തിത്തരുന്നതാണത്.
 
ഇവയില്‍ ഒരിടത്ത് മാത്രമാണ് നമുക്ക് നെഗറ്റീവ് എന്ന് തോന്നിപ്പിക്കുന്ന ശിക്ഷിക്കുന്നവന്‍ (അല്‍മുന്‍തഖിം) എന്ന് പറഞ്ഞിരിക്കുന്നത്. 99ല്‍     ഒരിടത്തുമാത്രം!! യഥാര്‍ഥത്തില്‍ അത് നെഗറ്റീവല്ല. പോസിറ്റീവാണ്. അതിപ്പോള്‍ ഞാന്‍ വിശദീകരിക്കുന്നില്ല. കാരണം, നിരവധി ഉദാഹരണങ്ങളും ഉപമകളുമൊക്കെ പറയുമ്പോള്‍ മാത്രമേ അതിന്റെ ആഴം മനസ്സിലാവുകയുള്ളൂ. മുകളില്‍ പറഞ്ഞ പുസ്തകത്തില്‍ അത് വിശദമായി ചര്‍ച്ചചെയ്യുന്നതാണ്.

ഇവിടെ ഞാന്‍ ഉദ്ദേശിച്ചത് ഇത്രമാത്രം. മുഴുവനും പോസിറ്റീവായി സ്വയം പരിചയപ്പെടുത്തിയ അല്ലാഹുവിനെ കുറിച്ചുള്ള നിങ്ങളുടെ മനോധാരണ എന്താണ്? അല്ലാഹു എന്ന് കേള്‍ക്കുമ്പോള്‍ തന്നെ ആദ്യം വരുന്ന ചിന്ത എന്താണ്? നിങ്ങളുടെ ന്യൂറോളജിയില്‍ അലിഞ്ഞു ചേര്‍ന്നിരിക്കുന്നതെന്താണ്? ശിക്ഷകനായ അല്ലാഹുവിനെ കുറിച്ചല്ലെ നിങ്ങളുടെ അകത്തുള്ള ചിന്ത? അത് നിങ്ങളുടെ കുറ്റമല്ല കാലങ്ങളായി മനുഷ്യമനസ്സിനെ പിശാച് വഴിപിഴപ്പിച്ചതാണ്. ഇനി ആ മനസ്സിനെ ശുദ്ധീകരിക്കാനുള്ള ഉത്തരവാദിത്തം നിങ്ങള്‍ക്കാണ്. പിശാചിനെ പഴിചാരിയിട്ട് കാര്യമില്ല, ഒന്നാം ഭാഗത്തില്‍ ഞാനത് വിശദമായി ചര്‍ച്ചചെയ്തതാണ്.

പ്രവാചകന്റെ ഒരു വചനം നോക്കൂ...

‘‘അബൂ സഈദില്‍ ഹുദ്‌രി(റ)വില്‍ നിന്ന് റസൂല്‍ (സ) പറയുന്നു: ‘‘ഇബ്‌ലീസ് പറഞ്ഞു : എന്റെ രക്ഷിതാവേ, നിന്റെ പ്രതാപവും മഹത്വവും തന്നെയാകുന്നു സത്യം, ആദം സന്തതികളുടെ ശരീരങ്ങളില്‍ അവരുടെ ആത്മാവുകള്‍ ഉള്ള കാലത്തോളം ഞാന്‍ അവരെ വഴിപിഴപ്പിച്ചുകൊണ്ടേയിരിക്കും.’’ അപ്പോള്‍ രക്ഷിതാവ് (അല്ലാഹു) പറഞ്ഞു: എന്റെ പ്രതാപവും മഹത്വവും തന്നെയാകുന്നു സത്യം, അവര്‍ പാപമോചനം തേടുന്ന കാലത്തോളം ഞാന്‍ അവര്‍ക്ക് പൊറുത്തു കൊടുത്തുകൊണ്ടേയിരിക്കും.’’’

ഹൊ! എത്ര വ്യക്തമാണ് സുഹൃത്തുക്കളെ കാര്യം? അല്ലാഹു ഏതിലാണ് ഫോക്കസ് ചെയ്യുന്നത് എന്ന് വളരെ വ്യക്തമല്ലെ? അല്ലാഹുവിന്റെ ലക്ഷ്യം വളരെ വ്യക്തമല്ലെ? അല്ലെങ്കിലും നെഗറ്റീവിന്റെ മൂര്‍ദ്ധന്യമായ പിശാചിനെ സൃഷ്ടിച്ചതുപോലും അല്ലാഹു മനുഷ്യനെ ഇടങ്ങേറാക്കാനാണോ, നശിപ്പിക്കാനാണോ അതല്ല അതിലൂടെ രക്ഷപ്പെടുത്താനായിരിക്കുമോ? വളരെ വിശദമായി ഈ വിഷയം ഞാന്‍ ‘ദു:ഖങ്ങളില്ലാത്ത ജീവിതം’ എന്ന ബെസ്റ്റ് സെല്ലര്‍ പുസ്തകത്തില്‍ ചര്‍ച്ചചെയ്തിട്ടുണ്ട്. അത് വായിക്കുക. നിങ്ങളുടെ ജീവിതമാണ് ആ പുസ്തകം. നിങ്ങളെ കുറിച്ചാണ് ആ പുസ്തകം ചര്‍ച്ചചെയ്യുന്നത്.

ഒരൊറ്റ കാര്യം മാത്രം ഈ വിഷയത്തിലെ വ്യക്തതക്കുവേണ്ടി ഞാന്‍ ഇപ്പോള്‍ നിങ്ങളോട് പറയാം. അതിന്റെ ഭാഗമായി അല്ലാഹു പറയുന്നത് നോക്കുക:

‘‘അപ്രകാരം ഓരോ പ്രവാചകന്നും മനുഷ്യരിലും ജിന്നുകളിലും പെട്ട പിശാചുക്കളെ നാം ശത്രുക്കളാക്കിയിട്ടുണ്ട്. കബളിപ്പിക്കുന്ന ഭംഗി വാക്കുകള്‍ അവര്‍ അന്യോന്യം ദുര്‍ ബോധനം ചെയ്യുന്നു. നിന്റെ രക്ഷിതാവ് ഉദ്ദേശിച്ചിരുന്നെങ്കില്‍ അവരത് ചെയ്യുമായിരുന്നില്ല. അതുകൊണ്ട് അവര്‍ കെട്ടിച്ചമക്കുന്ന കാര്യങ്ങളുമായി അവരെ നീ വിട്ടേക്കുക.’’ (6:112)

നോക്കൂ നിങ്ങള്‍... പ്രവാചകന്‍മാര്‍ക്ക് പിശാചുക്കളെ ശത്രുക്കളാക്കിക്കൊടുത്തിരിക്കുകയാണ്. എന്താണീ ആക്കിക്കൊടുക്കല്‍? അല്ലാഹുവിന് ഏറ്റവും ഇഷ്ടം പ്രവാചകന്‍മാരെയല്ലെ? പിന്നെ എന്തിനാണ് ഏറ്റവും ഇഷ്ടപ്പെട്ടവര്‍ക്ക് ശത്രുവിനെ ആക്കിക്കൊടുക്കുന്നത്? നിങ്ങള്‍ നിങ്ങളുടെ ഏറ്റവും അടുത്ത സുഹൃത്തുക്കള്‍ക്ക് ശത്രുക്കളെ ആക്കിക്കൊടുക്കുകയാണോ ചെയ്യുക, അതല്ല ശത്രുക്കളെ മാറ്റിയകറ്റാനാണോ ശ്രമിക്കുക?

ഞാന്‍ പറയേണ്ടതില്ലല്ലോ? പിന്നെയെന്താണ് അല്ലാഹു ഇങ്ങനെ ഏറ്റവും ഇഷ്ടപ്പെട്ടവര്‍ക്ക് ശത്രുവിനെ ആക്കിക്കൊടുക്കുന്നത്?

ഇതിന്റെ ഗുട്ടന്‍സ് നിങ്ങള്‍ക്ക് തിരിയാതെ പോയാല്‍ രണ്ടു സാധ്യതകളാണ് പിന്നെ അവിടെ ബാക്കിനില്‍ക്കുന്നത്. ഒന്നുകില്‍ നിങ്ങള്‍ നിരീശ്വരവാദിയാകും. ‘എന്ത് ദൈവം! എന്ത് അല്ലാഹു! ശത്രുവിനെ ആക്കിക്കൊടുക്കുന്നവനാണോ ദൈവം!!’ നിങ്ങള്‍ കടുത്ത നിഷേധിയാകും.

രണ്ടാമതൊരു ചാന്‍സ്‌കൂടി അവിടെയുണ്ട്. നിങ്ങള്‍ക്ക് ഇതിന്റെയും ഇതുപോലുള്ള മറ്റുപലതിന്റെയും ഗുട്ടന്‍സ് പിടുത്തം കിട്ടിയിട്ടൊന്നുമില്ല. പക്ഷേ, ആളുകള്‍ എന്ത് വിചാരിക്കും എന്ന് ഭയപ്പെട്ട് നിങ്ങള്‍ നിഷേധിക്കുകയില്ല. യഖീന്‍ അഥവാ ദൃഢബോധ്യം വന്നിട്ടൊന്നുമില്ല. പക്ഷേ, ആളുകള്‍ എന്ത് വിചാരിക്കും എന്ന് കരുതി നിങ്ങള്‍ക്ക് എല്ലാം മനസ്സിലായി, ദീന്‍ എനിക്ക് തിരിഞ്ഞു എന്ന് നടിക്കേണ്ടി വരും. ഈ നടനത്തിന് ഇസ്‌ലാമിക ഭാഷയില്‍ ‘നിഫാഖ്’ എന്നാണ് പറയുക. നിഫാഖിനെ കുറിച്ചും പുസ്തക പരമ്പര തന്നെ വരുന്നുണ്ട്. കാരണം, മനസ്സിന്റെ ഒരു മാരക രോഗമാണത്. അത് ഏതെങ്കിലും ഒരു വിഭാഗം ജനതയൊന്നുമല്ല.

മനസ്സിന്റെ ഒരു അവസ്ഥയാണത്. ഒന്നും തിരിയാതെ എല്ലാം തിരിഞ്ഞു എന്ന നടനമാണത്. നിഫാഖ് പോകാതെ ഈമാന്‍ അകത്ത് പ്രവേശിക്കുകയില്ല എന്നതിനാല്‍ വളരെ വിശദമായി അതിനെ കുറിച്ച് അറിയേണ്ടതുണ്ട്. 

അല്ലാഹു പറയുന്നത് നോക്കൂ:

‘‘ഞങ്ങള്‍ അല്ലാഹുവിലും അന്ത്യദിനത്തിലും വിശ്വസിച്ചിരിക്കുന്നു എന്ന് പറയുന്ന ചില ആളുകളുണ്ട്, (യഥാര്‍ത്ഥത്തില്‍) അവര്‍ വിശ്വാസികളല്ല.
അല്ലാഹുവിനെയും വിശ്വാസികളെയും വഞ്ചിക്കുവാനാണ് അവര്‍ ശ്രമിക്കുന്നത്. (വാസ്തവത്തില്‍) അവര്‍ ആത്മവഞ്ചന മാത്രമാണ് ചെയ്യുന്നത്. അവരത് മനസ്സിലാക്കുന്നില്ല.
അവരുടെ മനസ്സില്‍ ഒരു തരം രോഗമുണ്ട്. തന്നിമിത്തം അല്ലാഹു അവര്‍ക്ക് രോഗം വര്‍ദ്ധിപ്പിക്കുകയും ചെയ്തു. കള്ളം പറഞ്ഞു കൊണ്ടിരിക്കുന്നതിന്റെ ഫലമായി വേദനയേറിയ ശിക്ഷയാണ് അവര്‍ക്കുണ്ടായിരിക്കുക.’’ (2:8-10)

ഞാന്‍ കൂടുതലൊന്നും വിശദീകരിക്കുന്നില്ല. കാരണം ഒരുപാട് പറയാനുള്ള ഒരു ആയത്താണിത്. മനസ്സിന്റെ മഹാരോഗമായ, വിപത്തായ ആ നിഫാഖെന്ന അവസ്ഥയെ ആഴത്തില്‍ അറിയുമ്പോള്‍ മാത്രമെ ഒരുവന് അതില്‍ നിന്ന് മുക്തി ലഭിക്കുകയുള്ളൂ.

നോക്കൂ നിങ്ങള്‍.... ‘യഖൂലു ആമന്നാ’ എന്നാണ് പറഞ്ഞത്. കുറെ വിശദീകരിക്കാനുള്ള ഒരു വാക്കാണിത്. മറ്റൊരു വചനം നോക്കൂ:

‘‘...തങ്ങളുടെ വായ്‌കൊണ്ട് പറയുന്നത് അവരുടെ ഹൃദയങ്ങളിലില്ലാത്തതാണ്. അവര്‍ മൂടിവെക്കുന്നതിനെപ്പറ്റി അല്ലാഹു കൂടുതല്‍ അറിയുന്നവനാകുന്നു.’’ (3:167)

അപ്പോള്‍ ഹൃദയത്തില്‍ കയറാതെ, അനുഭവമായിത്തീരാതെ നാക്ക് കൊണ്ട് പറയുന്ന അവസ്ഥയും ഈമാനിനുണ്ടെന്നര്‍ഥം. മറ്റൊരിടത്ത് അല്ലാഹു പറയുന്നത് ഇപ്രകാരമാണ്:

‘‘ഗ്രാമീണ അറബികള്‍ പറയുന്നു: ഞങ്ങള്‍ വിശ്വസിച്ചിരിക്കുന്നു എന്ന്. നീ പറയുക: നിങ്ങള്‍ വിശ്വസിച്ചിട്ടില്ല. എന്നാല്‍ ഞങ്ങള്‍ കീഴ്‌പെട്ടിരിക്കുന്നു എന്ന് നിങ്ങള്‍ പറഞ്ഞു കൊള്ളുക. വിശ്വാസം നിങ്ങളുടെ ഹൃദയങ്ങളില്‍ പ്രവേശിച്ചുകഴിഞ്ഞിട്ടില്ല. അല്ലാഹുവെയും അവന്റെ ദൂതനെയും നിങ്ങള്‍ അനുസരിക്കുന്ന പക്ഷം നിങ്ങള്‍ക്കു നിങ്ങളുടെ കര്‍മ്മഫലങ്ങളില്‍ നിന്ന് യാതൊന്നും അവന്‍ കുറവു വരുത്തുന്നതല്ല. തീര്‍ച്ചയായും അല്ലാഹു ഏറെ പൊറുക്കുന്നവനും കരുണാനിധിയുമാകുന്നു.’’ (49:14)

അതാണ് ഇവിടെ പറഞ്ഞതും. തശഹ്ഹുദ് അഥവാ സാക്ഷീകരണം ഹൃദയത്തില്‍ ഒരു അനുഭവ യാഥാര്‍ഥ്യമായി സംഭവിക്കാതെ കേവലം നാക്കുകൊണ്ട് പറയുന്നവന്‍ യഥാര്‍ഥത്തില്‍ ‘മുഅ്മിന്‍’ ആയിട്ടില്ല. അറിയുക, ‘മുഅ്മിന്‍’ എന്ന വാക്ക് വളരെ അര്‍ഥവത്താണ് ‘നിര്‍ഭയത്വം’ നേടിയവന്‍ എന്നാണ് അതിന്റെ അര്‍ഥം. ‘നിര്‍ഭയത്വം’ എന്ന മലയാള വാക്കും വളരെ സമ്പുഷ്ടമായതാണ്. ‘നിര്‍ - ഭയത്വം’ ഭയം അകത്ത് തീരെ ഇല്ലാത്തവന്‍ - നിര്‍ഭയന്‍. അകത്തെ ഭയത്തെ അമര്‍ത്തിവെച്ച് ധൈര്യത്തെ അഭിനയിക്കുന്നവനല്ല മുഅ്മിന്‍. ആ ധൈര്യത്തെ കാണിക്കുന്നതിന് വേണ്ടിയുള്ള നടനത്തിന്റെ ഭാഗമായി ആളുകളുടെ കയ്യില്‍ കുതിരകയറുന്നവനല്ല മുഅ്മിന്‍. ഇവിടെയും ഒരു ചതിക്കുഴിയുണ്ട്. അതും പിശാചിന്റെ ചതിക്കുഴിതന്നെ.

ആ ചതിക്കുഴിയെ കുറിച്ച് ഞാന്‍ ഇപ്പോള്‍ ഒന്നും പറയുന്നില്ല. അത് നിഫാഖിനെ വിശദീകരിക്കുന്ന പുസ്തകത്തില്‍ വായിക്കാം. ഇവിടെ നിങ്ങള്‍ നോക്കൂ, ചുരുക്കി ഞാന്‍ പറയട്ടെ. വിശദീകരിക്കുമ്പോള്‍ മറ്റു പല ആയത്തുകളും ഹദീസുകളും തള്ളിക്കയറി വരും. പിന്നെ നമ്മുടെ വിഷയം ‘നിഫാഖായി’ മാറും.

അത് അങ്ങനെയാണ്. അറിയാത്ത കാര്യങ്ങള്‍ അറിയാമെന്ന് നടിച്ച് വാക്കുകളെക്കൊണ്ട്, വായയെകൊണ്ട് പറയുമ്പോള്‍ നമ്മള്‍ നമ്മളെത്തന്നെ ചതിച്ചുകൊണ്ടിരിക്കുകയാണ് എന്ന് നമ്മള്‍ അറിയാതെ പോകുന്നു. ഇത് നമ്മെ വമ്പിച്ച നാശത്തിലേക്കാണ് കൊണ്ടുപോവുക. നിഫാഖിയായ ലെവലില്‍ ദീനിനെ ഉള്‍കൊണ്ട ഒരാള്‍ക്ക് ദീന്‍ പറഞ്ഞ ശാന്തിയും സമാധാനവും ഒരിക്കലും അനുഭവിക്കുവാന്‍ സാധ്യമല്ല. പ്രശാന്തിയോ ആന്തരിക സന്തോഷമോ നിങ്ങള്‍ക്ക് ലഭിക്കുകയില്ല. ഹൃദയം വറ്റിവരണ്ടവനെപ്പോലെയായി നിങ്ങള്‍ മാറും.

ഒരൊറ്റ ഉദാഹരണം മാത്രം ഞാന്‍ ഖുര്‍ആനില്‍ നിന്നും പറയാം.... കാരണം, നിഫാഖ് നല്‍കുന്ന നഷ്ടം വലിയ നഷ്ടമാണ്, വലിയ കഷ്ടമാണ്. കാര്യങ്ങള്‍ ശരിക്കും ബോധ്യപ്പെടാതെ, തിരിയാതെ ബോധ്യപ്പെട്ടു എന്ന ആ നടനം നല്‍കുന്ന ചതി അതിഭയങ്കരമാണ്. പിശാചിന്റെ മഹാ തന്ത്രത്തില്‍പെട്ട ഒന്നാണ് നിഫാഖിനെ ഈമാനായി ചിത്രീകരിക്കുക എന്നത്. അതിലൂടെ നിങ്ങള്‍ക്ക് നഷ്ടപ്പെടുന്നത് സ

Write a reviewNote: HTML is not translated!

Bad           Good