About Us

ഗ്രന്ഥകാരനെകുറിച്ച്...

കണ്ണൂര്‍ ജില്ലയിലെ മുല്ലക്കൊടി എന്ന ഗ്രാമത്തില്‍ ജനനം. പിതാവ് പ്രഗത്ഭ ഇസ്ലാമിക പന്ധിതനും മുദരിസും വാഗ്മിയുമായ  മഹമൂദ്‌ മുസ്ലിയാര്‍ ബാഖവി, MFB. ഉമ്മ കുഞ്ഞിവളപ്പില്‍ റശീദ.

ചെറു പ്രായത്തിലെ പിതാവില്‍ നിന്നും വിവിധ പളളിദര്‍സുകളില്‍ നിന്നും അറബി ഭാഷയും ഇസ്ലാമിക വിഷയങ്ങളും പഠിച്ചു. കേരളത്തില്‍ തന്നെ പ്രശസ്തമായ തലശ്ശേരിയിലെ ഓടത്തില്‍ പള്ളിയില്‍ നിന്നും മറ്റു പല  പള്ളി ദര്സുകളില്‍ നിന്നും പഠനം പൂര്‍ത്തിയാക്കിയ ഗ്രന്ഥകാരന്‍ പിന്നീട് ഭൌതിക വിദ്യാഭാസവും ചെയ്തു. 1998 ല്‍ കോഴിക്കോട് ഗവണ്‍മെന്റ് ലോ കോളേജില്‍ നിന്നും നിയമ ബിരുദമെടുത്തു. തുടര്‍ന്ന്‍ നിരവധി മനശാസ്ത്ര വിഷയങ്ങളില്‍ ഡിപ്ലോമ കോഴ്സുകളും പ്രൈവറ്റ് കോഴ്സുകളും ചെയ്തു. സൈകോളജിയില്‍ ഡോക്ടറേറ്റ് പഠനം (PhD) നടത്തികൊണ്ടിരിക്കുന്ന ഗ്രന്ഥകാരന്‍ ലോകോത്തര നിലവാരമുള്ള മറ്റൊരു കോഴ്സിനായി 2015 മെയ് മാസം ലണ്ടനിലേക്ക് പുറപ്പെടുകയാണ്.

ഇംഗ്ലീഷ് ഭാഷയില്‍ നിരവധി കോഴ്സുകള്‍ ചെയ്ത ഗ്രന്ഥകാരന്‍ സ്വന്തമായി ഡയമന്ഷന്‍ എന്ന പേരില്‍ സ്പോക്കണ്‍ ഇംഗ്ലീഷ് സ്ഥാപനം രൂപീകരിച്ചു. നിരവധി ട്രാന്‍സിലേഷന്‍ കോഴ്സുകള്‍ (ഇംഗ്ലീഷ് അറബി) ചെയ്തഗ്രന്ഥകാരന്‍ ട്രാന്‍സിലേശന്‍ രംഗത്തും തന്‍റെ പ്രാഗത്ഭ്യം തെളിയിച്ചിട്ടുണ്ട്.

അറബികള്‍ക്ക് അറബി ഭാഷയില്‍ തന്നെ പലപ്പോഴായി ക്ലാസുകള്‍ നടത്തിയ ഗ്രന്ഥകാരന്‍, തന്‍റെ ട്രൈനിംഗ് കോഴ്സുകള്‍ താമസിയാതെ അറബികള്‍ക്കായി (അറബിഭാഷയില്‍) നടത്താന്‍ തീരുമാനിച്ചിരിക്കുകയാണ്. ലണ്ടനില്‍ നടക്കുന്ന അന്താരാഷ്ട്ട്ര കൊഴ്സിന്‍റെ സര്‍ട്ടിഫികഷന്‍ നടക്കുന്നതോടെ ട്രൈനിങ്ങുകള്‍ ഇംഗ്ലീഷ് ഭാഷ സംസാരിക്കുന്ന വിദേശികള്‍ക്കായി നടത്താന്‍ RPCC തീരുമാനിച്ചതിനു പുറമെയാണ് ഈ അറബി ഭാഷ ട്രൈനിംഗ് സംരഭം. 

കേരളത്തിലെ വിവിധ ടി.വി ചാനലുകളില്‍ വ്യതസ്ത വിഷയങ്ങള്‍ കൈകാര്യം ചെയ്തിട്ടുണ്ട്. ജീവിതത്തിലെ വിവിധ വിഷയങ്ങളുമായി ബന്ധപ്പെട്ട് 26 ഓളം പുസ്തകങ്ങള്‍ രചിച്ചു കഴിഞ്ഞു. എട്ട് പതിപ്പുകള്‍ ഇറങ്ങിയ “ബന്ധങ്ങളുടെ മാനശാസ്ത്രം” (ഭാഗം 1 -5). ചൂടപ്പം പോലെ വിറ്റു തീര്‍ന്നുകൊണ്ടിരിക്കുന്ന       “കുസൃതിയില്ലാത്ത കുട്ടികള്‍” (ഭാഗം 1-2), ഇംഗ്ലീഷ് ഭാഷ ഏറ്റവും എളുപ്പത്തില്‍ ആധുനിക മനശാസ്ത്രത്തിന്‍റെ അമ്പടിയോടെ പഠിക്കുവാനുള്ള “ഇംഗ്ലീഷ് ഈസ്‌ ഈസി” ഖുര്‍ആനിന്‍റെ ഭാഷാവൈഭവത്തെ കുറിച്ചും ഭംഗിയെക്കുറിച്ചും പ്രതിപാതിക്കുന്ന “ഖുര്‍ആനിന്‍റെ ഭാഷാവൈഭവം, അത്ഭുതങ്ങളുടെ അത്ഭുതം” മുതലായവയൊക്കെ  ഗ്രന്ഥകാരന്‍റെ പുസ്തകങ്ങളില്‍ എടുത്ത് പറയേണ്ടുന്ന ഏതാനും ചില പുസ്തകങ്ങള്‍ മാത്രം.

ഷാര്‍ജ ഇന്‍റെര്‍നാഷണല്‍ ടി.വിയില്‍ (ഇംഗ്ലീഷ് സെക് ഷന്‍) വിവിധ വിഷയങ്ങളെ അധികരിച്ച് പല ക്ലാസ്സുകളും ചര്‍ച്ചകളും നടത്തിയിരുന്നു. ഗ്രന്ഥകാരന്‍റെ പുസ്തകങ്ങള്‍ ഇംഗ്ലീഷ് ഭാഷയിലും ഇറങ്ങിത്തുടങ്ങി. Pearls of Pease എന്ന പുസ്തകം ഇപ്പോള്‍ ലഭ്യമാണ്. പല പുസ്തകങ്ങളും ലോക ഭാഷയായ ഇംഗ്ലീഷ് ഭാഷയിലും അറബി ഭാഷയിലുമൊക്കെ ഇനിയും പ്രസിദ്ധീകരിക്കാനിരിക്കുകയാണ്. മൂന്ന്‍ ഇംഗ്ലീഷ് പുസ്തകങ്ങളും ഒരുമിച്ച് 2015 നവംബറില്‍  അബൂദാബിയില്‍ വെച്ച് പ്രകാശനം ചെയ്യാന്‍ തീരുമാനിച്ചിരിക്കുന്നു.

പുസ്തകങ്ങളുടെ ഇംഗ്ലീഷ് ഭാഷയിലേക്കുള്ള മൊഴിമാറ്റവും ഗ്രന്ഥകര്‍ത്താവ്വ് തന്നെയാണ് നിര്‍വഹിച്ചത്. ഉറുദു, ഹിന്ദി, തമിഴ്, കന്നഡ, മുതലായ ഇന്ത്യന്‍ ഭാഷകളില്‍ ഗ്രന്ഥകര്‍ത്താവിന്‍റെ പുസ്തകങ്ങള്‍ പ്രസിദ്ദീകരിക്കുന്നതിനുള്ള സംരംഭങ്ങള്‍ നടന്ന്കൊണ്ടിരിക്കുന്നു. റിനയ്സന്സ് ബുക്സ് പബ്ലിക്കേഷന്‍ CEO (ചീഫ് എക്സിക്ക്യൂട്ടീവ്ഓഫീസര്‍) ആയി പ്രവര്‍ത്തിക്കുന്നു. ഒപ്പം RPCC അഥവാ റിനയ്സന്‍സ് സൈക്കോതെറാപ്പി ആന്‍ഡ്‌ കൌണ്‍സിലിങ്ങ് സെന്‍റ്റിന്‍റെ ട്രൈനറായും പ്രവര്‍ത്തിക്കുന്നു. മുഴുസമയ പഠിതാവായ ഗ്രന്ഥകാരന്‍ ഇറങ്ങാനിരിക്കുന്ന നൂറോളം പുതിയ പുസ്തകങ്ങളുടെ രചനയിലും ഗവേഷണത്തിലുമാണ്.

 

റിനയ്സന്‍സ് വിങ് 

കണ്ണൂര്‍